< ഉല്പത്തി 20 >
1 ൧ അനന്തരം അബ്രാഹാം അവിടെനിന്ന് തെക്കെ ദേശത്തേക്ക് യാത്ര പുറപ്പെട്ട് കാദേശിനും ശൂരിനും മദ്ധ്യേ താമസിച്ചു ഗെരാരിൽ പരദേശിയായി പാർത്തു.
Odande Abraham krene u krajeve Negeba i nastani se između Kadeša i Šura. Dok je boravio kao pridošlica u Geraru,
2 ൨ അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്റെ പെങ്ങൾ” എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ച് സാറായെ കൊണ്ടുപോയി.
rekao je Abraham za svoju ženu Saru da mu je sestra. I Abimelek, kralj gerarski, uze Saru sebi.
3 ൩ എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽവന്ന് അവനോട്: “നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ” എന്ന് അരുളിച്ചെയ്തു.
Ali Bog dođe Abimeleku noću u snu te mu reče: “Zbog žene koju si uzeo moraš umrijeti, jer je ona žena udata.”
4 ൪ എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: “കർത്താവേ, നീതിയുള്ള ജനതയെയും നീ കൊല്ലുമോ
A nije se Abimelek k njoj približavao. Zato reče: “Gospodine, zar ćeš pravednika pogubiti?
5 ൫ ‘ഇവൾ എന്റെ പെങ്ങളാകുന്നു’ എന്ന് അവൻ എന്നോട് പറഞ്ഞുവല്ലോ. ‘അവൻ എന്റെ ആങ്ങള’ എന്ന് അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും നിർമ്മലമായ കരങ്ങളോടും കൂടെ ഞാൻ ഇത് ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
Zar mi on nije rekao: 'Ona mi je sestra.' A ona mi je sama rekla: 'On je moj brat.' Čiste sam savjesti i neokaljanih ruku ovo učinio.”
6 ൬ അതിന് ദൈവം സ്വപ്നത്തിൽ അവനോട്: “അതേ, നീ ഇത് ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു” എന്ന് ഞാൻ അറിയുന്നു; “എനിക്കെതിരെ പാപം ചെയ്യുന്നതിൽനിന്ന് ഞാൻ നിന്നെ തടഞ്ഞു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നത്.
Bog mu odvrati u snu: “Znam da si to učinio čiste savjesti; i ja sam te zadržavao da protiv mene ne griješiš; i nisam dopuštao da je dotakneš.
7 ൭ ഇപ്പോൾ ആ പുരുഷന്റെ ഭാര്യയെ തിരിച്ചുകൊടുക്കുക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്ന് അറിഞ്ഞുകൊള്ളുക” എന്ന് അരുളിച്ചെയ്തു.
Sada vrati čovjeku ženu njegovu; prorok je on; molit će se za tebe da ostaneš na životu. Ako je ne vratiš, znaj da ćeš umrijeti, ti i svi tvoji.”
8 ൮ അബീമേലെക്ക് അതിരാവിലെ എഴുന്നേറ്റ് തന്റെ സകലസേവകന്മാരെയും വരുത്തി ഈ കാര്യം എല്ലാം അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു.
Rano ujutro Abimelek ustane, sazove sve svoje sluge i kaže im sve što je bilo, a ljudi se veoma uplaše.
9 ൯ അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ചു അവനോട്: “നീ ഞങ്ങളോട് ചെയ്തത് എന്ത്? നീ എന്റെമേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോട് എന്ത് കുറ്റം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോട് ചെയ്തുവല്ലോ” എന്നു പറഞ്ഞു.
Potom Abimelek dozva Abrahama te mu reče: “Što si nam učinio! Čime sam se ja ogriješio prema tebi da izložiš mene i moje kraljevstvo velikoj grehoti? Ponio si se prema meni kako ne valja.
10 ൧൦ “നീ എന്ത് കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തത്? എന്ന് അബീമേലെക്ക് അബ്രാഹാമിനോട് ചോദിച്ചതിന് അബ്രാഹാം പറഞ്ഞത്:
Što si, dakle na umu imao”, upita dalje Abimelek, “kad si tako radio?”
11 ൧൧ “‘ഈ സ്ഥലത്ത് ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും’ എന്ന് ഞാൻ വിചാരിച്ചു.
Abraham uzvrati: “Zbilja sam držao da nema Božjeg straha u ovome mjestu, pa će me ljudi ubiti zbog moje žene.
12 ൧൨ വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്ക് ഭാര്യയാവുകയും ചെയ്തു.
A onda, ona je uistinu moja sestra: kći je moga oca, iako ne i moje majke, pa je pošla za me.
13 ൧൩ എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽ നിന്ന് പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോട്: ‘നീ എനിക്ക് ഒരു ദയ ചെയ്യണം; ഏതൊരു സ്ഥലത്ത് നാം എവിടെയൊക്കെപോയാലും: “അവൻ എന്റെ ആങ്ങള” എന്ന് എന്നെക്കുറിച്ച് പറയേണം എന്ന് പറഞ്ഞിരുന്നു”.
A kad me Bog udaljio od doma očeva, rekoh joj: Ovu mi uslugu učini: kamo god dođemo, reci o meni da sam ti brat.”
14 ൧൪ അബീമേലെക്ക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറായെയും അവന് തിരികെക്കൊടുത്തു:
Abimelek uzme ovaca i goveda, sluga i sluškinja pa ih dade Abrahamu; vrati mu i njegovu ženu Saru.
15 ൧൫ “ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടമുള്ളടത്ത് പാർത്തുകൊള്ളുക” എന്ന് അബീമേലെക്ക് പറഞ്ഞു.
Abimelek zatim reče: “Evo, moja ti je zemlja otvorena. Nastani se gdje ti se svidi!”
16 ൧൬ സാറയോടു അവൻ: “നിന്റെ ആങ്ങളയ്ക്ക് ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ട്; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്ക് ഒരു പരിഹാരം; നീ ഒരു കുറ്റവും ചെയ്തിട്ടില്ല. എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു” എന്നു പറഞ്ഞു.
A Sari reče: “Evo tisuću srebrnika što ih dajem tvome bratu: neka ti budu koprenom pred očima sviju što su s tobom. Ti si svakako opravdana.”
17 ൧൭ അബ്രാഹാം ദൈവത്തോടു പ്രാർത്ഥിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു.
Abraham se pomoli Bogu, i Bog ozdravi Abimeleka, njegovu ženu i njegove sluškinje, tako te opet mogahu rađati.
18 ൧൮ അബ്രാഹാമിന്റെ ഭാര്യയായ സാറായുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിൽ തലമുറകൾ ജനിക്കുന്നത് അസാധ്യമാക്കിയിരുന്നു.
Jer Jahve bijaše zbog Sare, Abrahamove žene, zatvorio svaku utrobu u domu Abimelekovu.