< ഉല്പത്തി 2 >
1 ൧ ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
Tā ir pabeigtas debesis un zeme un viss viņu spēks.
2 ൨ ദൈവം സൃഷ്ടി കർമ്മം പൂർത്തിയാക്കി സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം വിശ്രമിച്ചു.
Un Dievs pabeidza septītā dienā Savu darbu, ko bija darījis, un dusēja septītā dienā no visa Sava darba, ko bija darījis.
3 ൩ താൻ സൃഷ്ടിച്ചുണ്ടാക്കിയ സകലപ്രവൃത്തിയിൽ നിന്നും അന്ന് അവിടുന്ന് വിശ്രമിച്ചതുകൊണ്ട് ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
Un Dievs svētīja to septīto dienu un to iesvētīja, tāpēc ka Viņš bija dusējis no visa Sava darba, ko Dievs bija radījis un taisījis.
4 ൪ യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല.
Tā debesis un zeme cēlušās, kad tās tapa radītas tai laikā, kad Dievs Tas Kungs zemi un debesis darīja.
5 ൫ യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്ത് വേലചെയ്യുവാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.
Un vēl nekādu krūmu nebija laukā virs zemes, un vēl nekāda zāle nezēla, jo Dievs Tas Kungs vēl nebija licis lietum līt virs zemes, un cilvēka nebija, kas zemi būtu kopis.
6 ൬ ഭൂമിയിൽനിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനച്ചുവന്നു.
Bet migla cēlās no zemes un slapināja visu zemi.
7 ൭ യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിതീർന്നു.
Un Dievs Tas Kungs taisīja cilvēku no zemes pīšļiem un iepūta viņa nāsīs dzīvības dvašu; tad cilvēks tapa par dzīvu dvēseli.
8 ൮ അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, അവിടുന്ന് സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
Un Dievs Tas Kungs stādīja dārzu Ēdenē pret rītiem un iecēla tur to cilvēku, ko Viņš bija taisījis.
9 ൯ കാണാൻ ഭംഗിയുള്ളതും ഭക്ഷ്യയോഗ്യവുമായ എല്ലാ ഫലങ്ങളും ഉള്ള വൃക്ഷങ്ങളും, തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും, യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു.
Un Dievs Tas Kungs izaudzināja no zemes visādus kokus, kas jauki bija uzlūkot un labi ēst, un dzīvības koku dārza vidū, arī laba un ļauna atzīšanas koku.
10 ൧൦ തോട്ടം നനയ്ക്കുവാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അത് അവിടെനിന്ന് നാല് കൈവഴിയായി പിരിഞ്ഞു.
Un tekošs ūdens iztecēja no Ēdenes, to dārzu slapināt, un no turienes tas dalījās un palika par četrām upēm.
11 ൧൧ ഒന്നാമത്തേതിന് പീശോൻ എന്ന് പേർ; അത് ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്.
Pirmai ir vārds Pīšone: tā iet ap visu Havilas zemi, kur zelts ir.
12 ൧൨ ആ ദേശത്തിലെ പൊന്ന് മേൽത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ട്.
Un tās zemes zelts ir labs; tur ir arī bedellions un sardonika(oniksa) akmens.
13 ൧൩ രണ്ടാം നദിക്ക് ഗീഹോൻ എന്നു പേർ; അത് കൂശ്ദേശമൊക്കെയും ചുറ്റുന്നു.
Un otrai upei ir vārds Ģihone; tā tek ap visu Kuša(Moru) zemi.
14 ൧൪ മൂന്നാം നദിക്ക് ഹിദ്ദേക്കെൽ എന്ന് പേർ; അത് അശ്ശൂരിനു കിഴക്കോട്ട് ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
Un trešai upei ir vārds Hideķele; tā tek Assura zemei pret rītiem, un ceturtā upe ir Eifrate.
15 ൧൫ യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ട് പോയി ഏദെൻ തോട്ടത്തിൽ വേലചെയ്യുവാനും അതിനെ സൂക്ഷിക്കുവാനും അവിടെ ആക്കി.
Un Dievs Tas Kungs ņēma cilvēku un to ielika Ēdenes dārzā, lai tas to koptu un sargātu.
16 ൧൬ യഹോവയായ ദൈവം മനുഷ്യനോട് കല്പിച്ചത് എന്തെന്നാൽ: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം.
Un Dievs Tas Kungs pavēlēja cilvēkam sacīdams: no visiem dārza augļiem tu vari ēst, kā tīk,
17 ൧൭ എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ നിശ്ചയമായി മരിക്കും”.
Bet no tā laba un ļauna atzīšanas koka, no tā tev nebūs ēst, jo kurā dienā tu no tā ēdīsi, tu mirdams mirsi.
18 ൧൮ അനന്തരം യഹോവയായ ദൈവം: “മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; ഞാൻ അവന് തക്കതായൊരു തുണയെ ഉണ്ടാക്കിക്കൊടുക്കും” എന്ന് അരുളിച്ചെയ്തു.
Un Dievs Tas Kungs sacīja: nav labi, cilvēkam būt vienam; Es tam darīšu palīgu, kas ap to būs.
19 ൧൯ യഹോവയായ ദൈവം ഭൂമിയിലെ സകലമൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിർമ്മിച്ചിട്ട് മനുഷ്യൻ അവയ്ക്ക് എന്ത് പേരിടുമെന്ന് കാണുവാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും ആദാം ഇട്ടത് അവയ്ക്ക് പേരായി.
Un Dievs Tas Kungs no zemes bija taisījis visus zvērus laukā un visus putnus apakš debess; un Viņš tos veda pie cilvēka, lai redzētu, kā tas tos nosauks, un kā cilvēks nosauktu ikvienu dzīvu dvašu, tā lai būtu viņas vārds.
20 ൨൦ ആദാം എല്ലാകന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന് തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
Tad cilvēks nosauca vārdus visiem lopiem un putniem apakš debess un visiem zvēriem laukā, bet priekš cilvēka neatradās palīgs, kas ap to būtu.
21 ൨൧ ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് അതിന് പകരം മാംസം പിടിപ്പിച്ചു.
Tad Dievs Tas Kungs cilvēkam sūtīja cietu miegu, un tas aizmiga. Un Viņš ņēma vienu no viņa sānkauliem un aizpildīja to vietu ar miesu.
22 ൨൨ യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.
Un Dievs Tas Kungs iztaisīja to sānkaulu, ko no cilvēka bija ņēmis, par sievu un pieveda to pie cilvēka.
23 ൨൩ അപ്പോൾ ആദാം; “ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്ന് എടുത്തിരിക്കുകയാൽ ഇവൾക്ക് നാരി എന്ന് പേരാകും” എന്നു പറഞ്ഞു.
Un cilvēks sacīja: šī nu ir kauls no maniem kauliem un miesa no manas miesas, tā taps saukta sieva(vīrene), tāpēc ka tā no vīra ir ņemta.
24 ൨൪ അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോടു പറ്റിച്ചേരും; അവർ ഒരു ദേഹമായി തീരും.
Tādēļ vīrs atstās savu tēvu un savu māti un pieķersies pie savas sievas, un tie būs viena miesa.
25 ൨൫ മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്ക് നാണം തോന്നിയതുമില്ല.
Un tie abi bija pliki, cilvēks un viņa sieva, un nekaunējās.