< ഉല്പത്തി 17 >
1 ൧ അബ്രാമിനു തൊണ്ണൂറ്റൊന്‍പത് വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്കുക.
Abram dii mfeɛ aduɔkron nkron no, Awurade yii ne ho adi kyerɛɛ no kaa sɛ, “Mene Otumfoɔ Onyankopɔn, nante mʼanim na yɛ pɛ.
2 ൨ എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ ഉടമ്പടി ഉണ്ടാക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും” എന്ന് അരുളിച്ചെയ്തു.
Mɛsi apam a ɛda me ne wo ntam no so dua, na mama wʼasefoɔ adɔɔso.”
3 ൩ അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ:
Abram de nʼanim butuu fam, na Onyankopɔn ka kyerɛɛ no sɛ,
4 ൪ “നോക്കൂ, എനിക്ക് നിന്നോട് ഉടമ്പടിയുണ്ട്; നീ അനേകം ജനതകൾക്ക് പിതാവാക്കിയിരിക്കുകയാൽ;
“Me fa mu deɛ, saa apam yi na ɛda me ne wo ntam: wobɛyɛ aman bebree agya.
5 ൫ ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ അനേകം ജനതകൾക്ക് പിതാവാക്കിയിരിക്കയാൽ നിന്റെ പേര് അബ്രാഹാം എന്നായിരിക്കേണം.
Wɔremfrɛ wo Abram bio. Wɔbɛfrɛ wo Abraham, ɛfiri sɛ, mayɛ wo aman bebree agya.
6 ൬ ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേക ജനതകളാക്കും; നിന്നിൽനിന്ന് രാജാക്കന്മാരും ജനിക്കും.
Mɛma wʼasefoɔ adɔɔso. Wɔbɛyɛ amanaman bebree na ahemfo nso afiri wɔn mu.
7 ൭ ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവം ആയിരിക്കേണ്ടതിന് ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ ഉടമ്പടിയെ നിത്യനിയമമായി സ്ഥാപിക്കും.
Mɛma mʼapam no ayɛ daapem apam a ɛbɛda me ne wo ne wʼasefoɔ ne awoɔ ntoatoasoɔ a ɛbɛba no ntam. Na mɛyɛ wo ne wʼasefoɔ Onyankopɔn.
8 ൮ ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്ക് ദൈവമായുമിരിക്കും”.
Mede Kanaan asase a ɛnnɛ wote so sɛ ɔhɔhoɔ no nyinaa bɛma wo ne wʼasefoɔ a wɔbɛba akyire no nyinaa. Ɛbɛyɛ asase a ɛyɛ wʼagyapadeɛ afebɔɔ. Na mɛyɛ wɔn Onyankopɔn.”
9 ൯ ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തത്: “നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.
Afei, Onyankopɔn ka kyerɛɛ Abraham sɛ, “Wo deɛ, ɛsɛ sɛ wo ne wʼasefoɔ ne wʼasefoɔ a wɔbɛba akyire no di mʼapam no so.
10 ൧൦ എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ ഇടയിലുള്ള ആൺകുഞ്ഞുങ്ങളൊക്കെയും പരിച്ഛേദന ഏൽക്കേണം.
Yei ne mʼapam a ɛda me ne wo ntam a ɛsɛ sɛ wo ne wʼasefoɔ ne wʼasefoɔ a wɔbɛba akyire no di so. Ɛsɛ sɛ wɔtwa ɔbarima biara twetia.
11 ൧൧ നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യണം; അത് എനിക്കും നിങ്ങൾക്കും ഇടയിലുള്ള നിയമത്തിന്റെ അടയാളം ആകും.
Ɛsɛ sɛ motwa twetia. Ɛno na ɛbɛyɛ apam a ɛda me ne mo ntam no ho nsɛnkyerɛnneɛ.
12 ൧൨ തലമുറതലമുറയായി നിങ്ങളുടെ ആൺകുഞ്ഞുങ്ങളെല്ലാം എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോട് വിലയ്ക്കു വാങ്ങിയവനായാലും അങ്ങനെ ചെയ്യണം.
Ɔbarima biara a ɔyɛ wʼaseni a wɔbɛwo no no, ɔdi nnawɔtwe pɛ a, ɛsɛ sɛ wɔtwa no twetia. Nkoa a wɔwoo wɔn wɔ wo fie ne ɔnanani biara a woyii sika tɔɔ no firii ɔmamfrani nkyɛn a ɔnyɛ wʼaseni no nso, ɛsɛ sɛ wɔtwa no twetia saa ara.
13 ൧൩ നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ മതിയാവൂ; എന്റെ ഉടമ്പടി നിങ്ങളുടെ ദേഹത്തിൽ ഒരു നിത്യഉടമ്പടിയായിരിക്കേണം.
Sɛ wɔwoo no wo fie oo, sɛ nso, wokarii sika kɔtɔɔ no oo, ɛsɛ sɛ wɔtwa no twetia. Saa honam mu apam yi bɛyɛ daapem apam.
14 ൧൪ അഗ്രചർമ്മിയായ പുരുഷന്‍ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്ന് ആ വ്യക്തിയെ ഛേദിച്ചുകളയേണം; അവൻ എന്‍റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു”.
Wɔbɛpam ɔbarima biara a wɔntwaa no twetia no afiri ne nkurɔfoɔ mu, ɛfiri sɛ, saa onipa no anni mʼapam no so.”
15 ൧൫ ദൈവം പിന്നെയും അബ്രാഹാമിനോട്: “നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേരു സാറാ എന്നായിരിക്കേണം.
Onyankopɔn sane ka kyerɛɛ Abraham sɛ, “Ɛfa wo yere Sarai ho nso, ɛfiri ɛnnɛ rekɔ, woremfrɛ no Sarai bio. Wobɛfrɛ no Sara.
16 ൧൬ ഞാൻ അവളെ അനുഗ്രഹിച്ച് അവളിൽനിന്നു നിനക്ക് ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജനതകൾക്ക് മാതാവായി തീരുകയും ജനതകളുടെ രാജാക്കന്മാർ അവളിൽ നിന്ന് ജനിക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു.
Mɛhyira no, na mɛma no awo ɔbabarima ama wo. Mɛhyira no ma wabɛyɛ aman nyinaa maame. Nʼasefoɔ mu na amanaman mu ahemfo bɛfiri.”
17 ൧൭ അപ്പോൾ അബ്രാഹാം കമിഴ്ന്നുവീണു ചിരിച്ചു: “നൂറു വയസ്സുള്ളവന് മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്ന് തന്റെ ഹൃദയത്തിൽ പറഞ്ഞു.
Abraham de nʼanim butuu fam bio. Ɔsere bisaa ne ho sɛ, “Ɛbɛtumi aba sɛ ɔbarima a wadi mfeɛ ɔha bɛwo ɔba anaa? Sara nso a wadi mfeɛ aduɔkron no nso, ɔbɛtumi awo ɔba anaa?”
18 ൧൮ “യിശ്മായേൽ അങ്ങയുടെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി” എന്ന് അബ്രാഹാം ദൈവത്തോട് പറഞ്ഞു.
Na Abraham ka kyerɛɛ Onyankopɔn sɛ, “Ao, Onyankopɔn ɛnneɛ, hyira Ismael!”
19 ൧൯ അതിന് ദൈവം അരുളിച്ചെയ്തത്: “അല്ല, നിന്റെ ഭാര്യയായ സാറാ തന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന് യിസ്ഹാക്ക് എന്ന് പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ ഒരു നിത്യഉടമ്പടിയായി സ്ഥാപിക്കും
Na Onyankopɔn kaa sɛ, “Mmom, wo yere Sara bɛwo ɔbabarima ama wo, na wobɛto no edin Isak, a aseɛ ne Sereɛ. Me ne no bɛyɛ daapem apam a ɛbɛtena hɔ ama nʼasefoɔ a wɔbɛba akyire no nyinaa.
20 ൨൦ യിശ്മായേലിനെ കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഇതാ, ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർദ്ധിപ്പിക്കും. അവൻ പന്ത്രണ്ട് പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയ ഒരു ജനതയാക്കും.
Na Ismael ho asɛm a wokaeɛ no nso, mate. Mɛhyira no ama nʼase adɔre bebree. Ɔbɛyɛ aberempɔn dumienu agya. Na mɛma no ayɛ ɔman kɛseɛ.
21 ൨൧ എന്നാൽ, എന്റെ നിയമം ഞാൻ സ്ഥാപിക്കുന്നതോ, അടുത്ത വർഷം ഈ നിശ്ചിത സമയത്ത് സാറാ നിനക്ക് പ്രസവിക്കുവാനുള്ള യിസ്ഹാക്കിനോട് ആകുന്നു”.
Nanso, me ne Isak a Sara bɛwo no, afe sɛsɛɛ no, na ɛbɛyɛ mʼapam no.”
22 ൨൨ ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവനെ വിട്ട് കയറിപ്പോയി.
Onyankopɔn kasa kyerɛɛ Abraham wieeɛ no, ɔgyaa no hɔ kɔeɛ.
23 ൨൩ അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകലദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകലപുരുഷന്മാരെയും കൂട്ടി ദൈവം തന്നോട് കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നെ പരിച്ഛേദന ചെയ്തു.
Saa ɛda no ara, Abraham faa ne babarima Ismael ne mmarima a wɔwoo wɔn wɔ ne fie ne mmarima a wɔtɔɔ wɔn firii ananafoɔ nkyɛn, twitwaa wɔn nyinaa twetia, sɛdeɛ Onyankopɔn ka kyerɛɛ no no.
24 ൨൪ അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന് തൊണ്ണൂറ്റൊമ്പത് വയസ്സായിരുന്നു.
Wɔtwaa Abraham twetia no, na wadi mfeɛ aduɔkron nkron.
25 ൨൫ അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന് പതിമൂന്നു വയസ്സായിരുന്നു.
Ne babarima Ismael nso, wɔtwaa no twetia no, na wadi mfeɛ dumiɛnsa.
26 ൨൬ അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു.
Saa ɛda no ara, na wɔtwaa Abraham ne ne ba Ismael nyinaa twetia.
27 ൨൭ അബ്രാഹാമിന്റെ വീട്ടിലെ എല്ലാ ദാസന്മാരും, ആ വീട്ടിൽ ജനിച്ചവരും, അന്യരിൽനിന്ന് വിലയ്ക്കു വാങ്ങിയവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.
Ɔbarima biara a ɔwɔ Abraham fie, wɔn a wɔwoo wɔn wɔ Abraham fie ne ɔbarima biara a wɔtɔɔ no firii ɔnanani bi nkyɛn no, wɔtwitwaa wɔn nyinaa twetia, kaa Abraham ho.