< ഉല്പത്തി 17 >

1 അബ്രാമിനു തൊണ്ണൂറ്റൊന്‍പത് വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്കുക.
ଅବ୍ରାମଙ୍କର ଅନେଶ୍ୱତ ବର୍ଷ ବୟସରେ ସଦାପ୍ରଭୁ ତାଙ୍କୁ ଦର୍ଶନ ଦେଇ କହିଲେ, “ଆମ୍ଭେ ସର୍ବଶକ୍ତିମାନ ପରମେଶ୍ୱର; ଆମ୍ଭ ଛାମୁରେ ଧର୍ମାଚରଣ କରି ତୁମ୍ଭେ ସିଦ୍ଧ ହୁଅ।
2 എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ ഉടമ്പടി ഉണ്ടാക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും” എന്ന് അരുളിച്ചെയ്തു.
ଆମ୍ଭେ ତୁମ୍ଭ ସହିତ ଆପଣା ନିୟମ ସ୍ଥିର କରି ତୁମ୍ଭକୁ ଅତିଶୟ ବୃଦ୍ଧି କରିବା।”
3 അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ:
ତହିଁରେ ଅବ୍ରାମ ମୁହଁ ମାଡ଼ି ପଡ଼ନ୍ତେ, ପରମେଶ୍ୱର ତାଙ୍କ ସହିତ ଆଳାପ କରି କହିଲେ,
4 “നോക്കൂ, എനിക്ക് നിന്നോട് ഉടമ്പടിയുണ്ട്; നീ അനേകം ജനതകൾക്ക് പിതാവാക്കിയിരിക്കുകയാൽ;
“ଦେଖ, ଆମ୍ଭେ ତୁମ୍ଭ ସହିତ ଆପଣା ନିୟମ ସ୍ଥିର କରୁଅଛୁ, ତୁମ୍ଭେ ଅନେକ ଗୋଷ୍ଠୀର ଆଦିପୁରୁଷ ହେବ।
5 ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ അനേകം ജനതകൾക്ക് പിതാവാക്കിയിരിക്കയാൽ നിന്റെ പേര് അബ്രാഹാം എന്നായിരിക്കേണം.
ପୁଣି, ତୁମ୍ଭ ନାମ ଅବ୍ରାମ ଆଉ ରହିବ ନାହିଁ, ମାତ୍ର ଅବ୍ରହାମ ହେବ। ଯେହେତୁ ଆମ୍ଭେ ତୁମ୍ଭକୁ ଅନେକ ଗୋଷ୍ଠୀର ଆଦିପିତା କଲୁ।
6 ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേക ജനതകളാക്കും; നിന്നിൽനിന്ന് രാജാക്കന്മാരും ജനിക്കും.
ଆମ୍ଭେ ତୁମ୍ଭକୁ ଅତିଶୟ ବୃଦ୍ଧି କରିବା, ତୁମ୍ଭଠାରୁ ଅନେକ ଗୋଷ୍ଠୀଜାତ କରାଇବା ଓ ରାଜାମାନେ ତୁମ୍ଭଠାରୁ ଉତ୍ପନ୍ନ ହେବେ।
7 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവം ആയിരിക്കേണ്ടതിന് ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ ഉടമ്പടിയെ നിത്യനിയമമായി സ്ഥാപിക്കും.
ଆମ୍ଭେ ତୁମ୍ଭ ସହିତ ଓ ତୁମ୍ଭ ଭବିଷ୍ୟତ ବଂଶ-ପରମ୍ପରା ସହିତ ଯେଉଁ ନିୟମ ସ୍ଥିର କଲୁ, ତାହା ଅନନ୍ତକାଳସ୍ଥାୟୀ ହେବ। ତହିଁରେ ଆମ୍ଭେ ତୁମ୍ଭର ଓ ତୁମ୍ଭ ଭବିଷ୍ୟତ ବଂଶର ପରମେଶ୍ୱର ହେବା।
8 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്ക് ദൈവമായുമിരിക്കും”.
ପୁଣି, ତୁମ୍ଭେ ଏବେ ଏହି ଯେଉଁ କିଣାନ ଦେଶରେ ପ୍ରବାସ କରୁଅଛ, ତହିଁର ସମୁଦାୟ ଆମ୍ଭେ ତୁମ୍ଭକୁ ଓ ତୁମ୍ଭର ଭବିଷ୍ୟତ ବଂଶକୁ ଅନନ୍ତକାଳୀନ ଅଧିକାର ନିମନ୍ତେ ଦେବା ଓ ଆମ୍ଭେ ସେମାନଙ୍କର ପରମେଶ୍ୱର ହେବା।”
9 ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തത്: “നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.
ପରମେଶ୍ୱର ଅବ୍ରହାମଙ୍କୁ ଆହୁରି କହିଲେ, “ତୁମ୍ଭେ ଆମ୍ଭର ନିୟମ ପାଳନ କରିବ; ତୁମ୍ଭେ ଓ ତୁମ୍ଭର ଭବିଷ୍ୟତ ବଂଶ ପୁରୁଷାନୁକ୍ରମେ ତାହା ପାଳନ କରିବେ।
10 ൧൦ എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ ഇടയിലുള്ള ആൺകുഞ്ഞുങ്ങളൊക്കെയും പരിച്ഛേദന ഏൽക്കേണം.
ତୁମ୍ଭର ଓ ତୁମ୍ଭ ଭବିଷ୍ୟତ ବଂଶର ସହିତ କୃତ ଆମ୍ଭର ଯେଉଁ ନିୟମ ତୁମ୍ଭେମାନେ ପାଳନ କରିବ ତାହା ଏହି, ତୁମ୍ଭମାନଙ୍କର ପ୍ରତ୍ୟେକ ପୁରୁଷ ସୁନ୍ନତ ହେବ।
11 ൧൧ നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യണം; അത് എനിക്കും നിങ്ങൾക്കും ഇടയിലുള്ള നിയമത്തിന്റെ അടയാളം ആകും.
ତୁମ୍ଭେମାନେ ଆପଣା ଆପଣାର ଲିଙ୍ଗାଗ୍ର ଚର୍ମ ଛେଦନ କରିବ; ଆଉ ତାହା ତୁମ୍ଭମାନଙ୍କ ସହିତ ଆମ୍ଭ ନିୟମର ଚିହ୍ନ ହେବ।
12 ൧൨ തലമുറതലമുറയായി നിങ്ങളുടെ ആൺകുഞ്ഞുങ്ങളെല്ലാം എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോട് വിലയ്ക്കു വാങ്ങിയവനായാലും അങ്ങനെ ചെയ്യണം.
ପୁରୁଷାନୁକ୍ରମେ ତୁମ୍ଭମାନଙ୍କ ପ୍ରତ୍ୟେକ ପୁତ୍ର ସନ୍ତାନର ଆଠ ଦିନ ବୟସରେ ସୁନ୍ନତ ହେବ। ପୁଣି, ଯେଉଁମାନେ ତୁମ୍ଭର ବଂଶ ନୁହନ୍ତି, ଏପରି ବିଦେଶୀୟ ଯେଉଁ ଲୋକ ତୁମ୍ଭ ଗୃହରେ ଜାତ ଅଥବା ମୂଲ୍ୟରେ କ୍ରୀତ ହୁଏ, ତାହାର ମଧ୍ୟ ସୁନ୍ନତ ହେବ।
13 ൧൩ നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ മതിയാവൂ; എന്റെ ഉടമ്പടി നിങ്ങളുടെ ദേഹത്തിൽ ഒരു നിത്യഉടമ്പടിയായിരിക്കേണം.
ପୁଣି, ତୁମ୍ଭର ଗୃହଜାତ ଅଥବା ମୂଲ୍ୟକ୍ରୀତ ଲୋକର ସୁନ୍ନତ ଅବଶ୍ୟ କର୍ତ୍ତବ୍ୟ; ତହିଁରେ ଅନନ୍ତକାଳ ନିମିତ୍ତ ତୁମ୍ଭମାନଙ୍କ ମାଂସରେ ଆମ୍ଭ ନିୟମର ଚିହ୍ନ ଥିବ।
14 ൧൪ അഗ്രചർമ്മിയായ പുരുഷന്‍ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്ന് ആ വ്യക്തിയെ ഛേദിച്ചുകളയേണം; അവൻ എന്‍റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു”.
ମାତ୍ର ଯାହାର ଲିଙ୍ଗାଗ୍ର ଚର୍ମର ଛେଦନ ହେବ ନାହିଁ, ଏପରି ଯେ ଅସୁନ୍ନତ ପୁରୁଷ, ସେ ପ୍ରାଣୀ ଆପଣା ଲୋକମାନଙ୍କ ମଧ୍ୟରୁ ଉଚ୍ଛିନ୍ନ ହେବ; ସେ ଆମ୍ଭର ନିୟମ ଲଙ୍ଘନ କଲା।”
15 ൧൫ ദൈവം പിന്നെയും അബ്രാഹാമിനോട്: “നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേരു സാറാ എന്നായിരിക്കേണം.
ତହିଁ ଉତ୍ତାରେ ପରମେଶ୍ୱର ଅବ୍ରହାମଙ୍କୁ କହିଲେ, “ତୁମ୍ଭେ ଆପଣା ଭାର୍ଯ୍ୟା ସାରୀକୁ ଆଉ ସାରୀ ବୋଲି ଡାକ ନାହିଁ; ତାହାର ନାମ ସାରା ହେଲା।
16 ൧൬ ഞാൻ അവളെ അനുഗ്രഹിച്ച് അവളിൽനിന്നു നിനക്ക് ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജനതകൾക്ക് മാതാവായി തീരുകയും ജനതകളുടെ രാജാക്കന്മാർ അവളിൽ നിന്ന് ജനിക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു.
ଆମ୍ଭେ ତାହାକୁ ଆଶୀର୍ବାଦ କରିବା ଓ ତାହାଠାରୁ ତୁମ୍ଭକୁ ଗୋଟିଏ ପୁତ୍ର ଦେବା; ଆମ୍ଭେ ତାହାକୁ ଆଶୀର୍ବାଦ କରିବା, ସେ ନାନା ଗୋଷ୍ଠୀର ଆଦିମାତା ହେବ, ତାହାଠାରୁ ନାନା ଦେଶୀୟ ରାଜାଗଣ ଉତ୍ପନ୍ନ ହେବେ।”
17 ൧൭ അപ്പോൾ അബ്രാഹാം കമിഴ്ന്നുവീണു ചിരിച്ചു: “നൂറു വയസ്സുള്ളവന് മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്ന് തന്റെ ഹൃദയത്തിൽ പറഞ്ഞു.
ସେତେବେଳେ ଅବ୍ରହାମ ମୁହଁ ମାଡ଼ି ପଡ଼ି ହସିଲେ, ପୁଣି, ମନେ ମନେ କହିଲେ, “ପୁରୁଷର ଶହେ ବର୍ଷ ବୟସରେ କି ସନ୍ତାନ ଜାତ ହେବ? ନବେ ବର୍ଷ ବୟସ୍କା ସାରା କି ପ୍ରସବ କରିବ?”
18 ൧൮ “യിശ്മായേൽ അങ്ങയുടെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി” എന്ന് അബ്രാഹാം ദൈവത്തോട് പറഞ്ഞു.
ତହିଁରେ ଅବ୍ରହାମ ପରମେଶ୍ୱରଙ୍କୁ କହିଲେ, “ଇଶ୍ମାୟେଲ ତୁମ୍ଭ ଛାମୁରେ ବଞ୍ଚି ଥାଉ।”
19 ൧൯ അതിന് ദൈവം അരുളിച്ചെയ്തത്: “അല്ല, നിന്റെ ഭാര്യയായ സാറാ തന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന് യിസ്ഹാക്ക് എന്ന് പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ ഒരു നിത്യഉടമ്പടിയായി സ്ഥാപിക്കും
ସେତେବେଳେ ପରମେଶ୍ୱର କହିଲେ, “ତୁମ୍ଭର ଭାର୍ଯ୍ୟା ସାରା ତୁମ୍ଭ ନିମନ୍ତେ ନିଶ୍ଚୟ ପୁତ୍ର ପ୍ରସବ କରିବ, ପୁଣି, ତୁମ୍ଭେ ତାହାର ନାମ ଇସ୍‌ହାକ ରଖିବ, ପୁଣି, ଆମ୍ଭେ ତାହା ସହିତ ଆପଣା ନିୟମ ସ୍ଥିର କରିବା; ତାହା ତାହାର ଭବିଷ୍ୟତ ବଂଶ ପକ୍ଷରେ ଚିରସ୍ଥାୟୀ ନିୟମ ହେବ।
20 ൨൦ യിശ്മായേലിനെ കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഇതാ, ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർദ്ധിപ്പിക്കും. അവൻ പന്ത്രണ്ട് പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയ ഒരു ജനതയാക്കും.
ପୁଣି, ଇଶ୍ମାୟେଲ ବିଷୟରେ ତୁମ୍ଭର ପ୍ରାର୍ଥନା ଶୁଣିଲୁ; ଦେଖ, ଆମ୍ଭେ ତାହାକୁ ଆଶୀର୍ବାଦ କରିବା, ପୁଣି, ବହୁ ପ୍ରଜାବନ୍ତ କରି; ତାହାର ବଂଶ ଅତିଶୟ ବୃଦ୍ଧି କରିବା। ତାହାଠାରୁ ଦ୍ୱାଦଶ ରାଜା ଜାତ ହେବେ ଓ ଆମ୍ଭେ ତାହାକୁ ବଡ଼ ଗୋଷ୍ଠୀ କରିବା।
21 ൨൧ എന്നാൽ, എന്റെ നിയമം ഞാൻ സ്ഥാപിക്കുന്നതോ, അടുത്ത വർഷം ഈ നിശ്ചിത സമയത്ത് സാറാ നിനക്ക് പ്രസവിക്കുവാനുള്ള യിസ്ഹാക്കിനോട് ആകുന്നു”.
ମାତ୍ର ଆଗାମୀ ବର୍ଷର ଏହି ସମୟରେ ସାରାର ଗର୍ଭରୁ ଯେଉଁ ଇସ୍‌ହାକ ଜନ୍ମିବ, ତାହା ସହିତ ଆମ୍ଭେ ଆପଣା ନିୟମ ସ୍ଥିର କରିବା।”
22 ൨൨ ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവനെ വിട്ട് കയറിപ്പോയി.
ଏହି ପ୍ରକାରେ କଥାବାର୍ତ୍ତା ଶେଷ କରି ପରମେଶ୍ୱର ଅବ୍ରହାମଙ୍କ ନିକଟରୁ ଊର୍ଦ୍ଧ୍ୱଗମନ କଲେ।
23 ൨൩ അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകലദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകലപുരുഷന്മാരെയും കൂട്ടി ദൈവം തന്നോട് കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നെ പരിച്ഛേദന ചെയ്തു.
ଏଥିଉତ୍ତାରେ ଅବ୍ରହାମ ଆପଣା ପୁତ୍ର ଇଶ୍ମାୟେଲକୁ ଓ ଆପଣା ଗୃହଜାତ ଓ ମୂଲ୍ୟକ୍ରୀତ ସମସ୍ତ ଲୋକଙ୍କୁ, ଅର୍ଥାତ୍‍ ଅବ୍ରହାମଙ୍କର ଗୃହସ୍ଥିତ ପ୍ରତ୍ୟେକ ପୁରୁଷକୁ ଘେନି ପରମେଶ୍ୱରଙ୍କ ଆଜ୍ଞାନୁସାରେ ସେହି ଦିନ ସମସ୍ତଙ୍କ ଲିଙ୍ଗାଗ୍ର ଚର୍ମ ଛେଦନ କଲେ।
24 ൨൪ അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന് തൊണ്ണൂറ്റൊമ്പത് വയസ്സായിരുന്നു.
ଅବ୍ରହାମଙ୍କର ଅନେଶ୍ୱତ ବର୍ଷ ବୟସରେ ତାଙ୍କର ଲିଙ୍ଗାଗ୍ର ଚର୍ମ ଛେଦନ ହେଲା।
25 ൨൫ അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന് പതിമൂന്നു വയസ്സായിരുന്നു.
ପୁଣି, ତାଙ୍କର ପୁତ୍ର ଇଶ୍ମାୟେଲର ତେର ବର୍ଷ ବୟସରେ ଲିଙ୍ଗାଗ୍ର ଚର୍ମ ଛେଦନ ହେଲା।
26 ൨൬ അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു.
ଏହିରୂପେ ଏକ ଦିନରେ ଅବ୍ରହାମଙ୍କର ଓ ତାଙ୍କ ପୁତ୍ର ଇଶ୍ମାୟେଲର ସୁନ୍ନତ ହେଲା।
27 ൨൭ അബ്രാഹാമിന്റെ വീട്ടിലെ എല്ലാ ദാസന്മാരും, ആ വീട്ടിൽ ജനിച്ചവരും, അന്യരിൽനിന്ന് വിലയ്ക്കു വാങ്ങിയവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.
ପୁଣି, ତାଙ୍କ ଗୃହଜାତ ଓ ବିଦେଶୀୟମାନଙ୍କ ନିକଟରୁ ମୂଲ୍ୟକ୍ରୀତ ତାଙ୍କ ଗୃହସ୍ଥ ସମସ୍ତ ପୁରୁଷର ସୁନ୍ନତ ହେଲା।

< ഉല്പത്തി 17 >