< ഉല്പത്തി 15 >
1 ൧ അതിന്‍റെശേഷം അബ്രാമിന് ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു”.
၁ထိုနောက်ထာဝရဘုရားသည်ဗျာဒိတ်ရူပါရုံ အားဖြင့်အာဗြံအား``အာဗြံ၊ မကြောက်နှင့်။ ငါ သည်သင့်အားအန္တရာယ်မှကာကွယ်၍ ကြီးမြတ် သောဆုကိုချပေးမည်'' ဟုမိန့်တော်မူ၏။
2 ൨ അതിന് അബ്രാം: “കർത്താവായ യഹോവേ, അങ്ങ് എനിക്ക് എന്ത് തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ വീടിന്‍റെ അവകാശി ദമാസ്ക്കുകാരനായ എല്യേസെർ അത്രേ” എന്നു പറഞ്ഞു.
၂သို့ရာတွင်အာဗြံက``အရှင်ထာဝရဘုရား အကျွန်ုပ်တွင်သားမထွန်းကားသဖြင့် ကိုယ် တော်၏ဆုကိုအဘယ်သို့ခံစားရပါမည်နည်း။ ဒမာသက်မြို့သားဧလျာဇာသည်သာလျှင် အကျွန်ုပ်၏အမွေခံဖြစ်ပါ၏။-
3 ൩ “നോക്കൂ, അങ്ങ് എനിക്ക് സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു” എന്നും അബ്രാം പറഞ്ഞു.
၃ကိုယ်တော်သည်အကျွန်ုပ်အားသားမထွန်းကား စေသဖြင့် ကျွန်တစ်ဦးကအကျွန်ုပ်၏အမွေ ကိုခံယူရပါမည်'' ဟုလျှောက်ဆိုလေ၏။
4 ൪ ഇതാ, യഹോവയുടെ അരുളപ്പാട് അവന് ഉണ്ടായതെന്തെന്നാൽ: “അവൻ നിന്‍റെ അവകാശിയാകയില്ല; നിന്‍റെ ഉദരത്തില്‍നിന്ന് പുറപ്പെടുന്നവൻ തന്നെ നിന്റെ അവകാശിയാകും”.
၄ထိုအခါထာဝရဘုရားက``ဤကျွန်သည် သင်၏အမွေခံမဖြစ်ရ။ သင်၏သားအရင်း သည်သင်၏အမွေခံဖြစ်မည်'' ဟုမိန့်တော် မူပြီးလျှင်၊-
5 ൫ പിന്നെ അവിടുന്ന് അബ്രാമിനെ പുറത്തു കൊണ്ടുചെന്നു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക” എന്ന് കല്പിച്ചു. “നിന്റെ സന്തതി ഇങ്ങനെ ആകും” എന്നും അവിടുന്ന് അവനോട് കല്പിച്ചു.
၅အာဗြံကိုအပြင်သို့ခေါ်ဆောင်လျက်``မိုးကောင်း ကင်ကိုမော်ကြည့်၍ကြယ်များကိုရေတွက်လော့။ သင်၏အမျိုးအနွယ်တို့သည်ထိုမျှလောက်များ ပြားကြလိမ့်မည်'' ဟုမိန့်တော်မူသည်။
6 ൬ അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവിടുന്ന് അബ്രാമിന് നീതിയായി കണക്കിട്ടു.
၆အာဗြံသည်ထာဝရဘုရားကိုယုံကြည်ကိုးစား သည်ဖြစ်၍ ထာဝရဘုရားကသူ့အားနှစ်သက် လက်ခံတော်မူ၏။
7 ൭ പിന്നെ അവനോട്: “ഈ ദേശത്തെ നിനക്ക് അവകാശമായി തരുവാൻ കൽദയരുടെ പട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു” എന്ന് അരുളിച്ചെയ്തു.
၇ထိုနောက်ဘုရားသခင်က``ငါသည်သင့်အား ဤ ပြည်ကိုအပိုင်စားပေးရန်သင့်ကိုဗာဗုလုန် ပြည်၊ ဥရမြို့မှခေါ်ဆောင်ခဲ့သောထာဝရ ဘုရားဖြစ်သည်'' ဟုမိန့်တော်မူ၏။
8 ൮ “കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്ക് എങ്ങനെ അറിയാം? എന്നു അവൻ ചോദിച്ചു.
၈ထိုအခါအာဗြံက``အရှင်ထာဝရဘုရား၊ ဤ ပြည်ကိုအကျွန်ုပ်ပိုင်ရမည်ဖြစ်ကြောင်း မည်သို့ သိနိုင်ပါမည်နည်း'' ဟုမေးလျှောက်လေ၏။
9 ൯ അവിടുന്ന് അവനോട്: “മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെൺകോലാടിനെയും മൂന്നുവയസ്സുള്ള ഒരു ആണാടിനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക” എന്നു കല്പിച്ചു.
၉ကိုယ်တော်က``သုံးနှစ်သားအရွယ်စီရှိသောနွားမ တစ်ကောင်၊ ဆိတ်မတစ်ကောင်၊ သိုးထီးတစ်ကောင် နှင့်တကွ ချိုးတစ်ကောင်၊ ခိုတစ်ကောင်ကိုငါ့ထံ သို့ယူခဲ့လော့'' ဟုမိန့်တော်မူ၏။-
10 ൧൦ ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്തനടുവെ രണ്ടായിപിളർന്ന് ഭാഗങ്ങളെ നേർക്കു നേരേ വച്ചു; പക്ഷികളെയോ അവൻ രണ്ടായി പിളർന്നില്ല.
၁၀အာဗြံသည်ထာဝရဘုရားထံတော်သို့ထို တိရစ္ဆာန်များကိုယူခဲ့ပြီးလျှင် ၎င်းတို့ကိုထက် ဝက်စီခြမ်း၍တစ်ဘက်တစ်ခြမ်းစီနှစ်တန်းဆိုင် လျက်ချထား၏။ ငှက်များကိုမူကားမခြမ်း ဘဲထားသည်။-
11 ൧൧ ഉടലുകളിന്മേൽ കഴുകന്മാർ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ഓടിച്ചുകളഞ്ഞു.
၁၁လင်းတများသည်သားကောင်များပေါ်သို့ဆင်း သက်လာကြသောအခါ အာဗြံသည်မောင်းနှင် လေ၏။
12 ൧൨ സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; അതാ, ഭീതിയും കൂരിരുട്ടും അവന്റെമേൽ വീണു.
၁၂နေဝင်ချိန်၌အာဗြံသည် အိပ်မောကျနေစဉ် ကြောက်ရွံ့ထိတ်လန့်လာလေသည်။-
13 ൧൩ അപ്പോൾ അവിടുന്ന് അബ്രാമിനോട്: “നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ നാനൂറ് വർഷം അവരെ പീഡിപ്പിക്കുമെന്ന് അറിഞ്ഞുകൊള്ളുക.
၁၃ထာဝရဘုရားကသူ့အား ``သင်၏အမျိုး အနွယ်တို့သည် သူတစ်ပါး၏နိုင်ငံ၌သူစိမ်း တစ်ရံဆံအဖြစ်နေထိုင်ရကြမည်။ ထိုအရပ် တွင်သူတို့သည်နှစ်ပေါင်းလေးရာကျွန်အဖြစ် ဖြင့်နှိပ်စက်ညှင်းဆဲခြင်းကိုခံရကြမည်။-
14 ൧൪ എന്നാൽ അവർ സേവിക്കുന്ന ജനതയെ ഞാൻ വിധിക്കും; അതിനുശേഷം അവർ വളരെ സമ്പത്തോടുംകൂടി പുറപ്പെട്ടുപോരും.
၁၄သို့သော်လည်းသူတို့အားကျွန်စေစားသော နိုင်ငံသားတို့ကိုငါဒဏ်စီရင်မည်။ ထိုပြည် မှထွက်ခွာရသောအခါသူတို့သည်ပစ္စည်း ဥစ္စာများစွာပါလျက်ထွက်သွားလိမ့်မည်။-
15 ൧൫ നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോട് ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.
၁၅သင်သည်သင်၏ဘိုးဘေးတို့ထံငြိမ်ဝပ်စွာသွား ရမည်ဖြစ်၍၊ အသက်အရွယ်ကြီးရင့်သောအခါ သင်္ဂြိုဟ်ခြင်းကိုခံရမည်။-
16 ൧൬ നാലാം തലമുറക്കാർ ഇവിടേക്ക് മടങ്ങിവരും; അമോര്യരുടെ അകൃത്യം ഇതുവരെ തികഞ്ഞിട്ടില്ല” എന്ന് അരുളിച്ചെയ്തു.
၁၆သင်၏အမျိုးအနွယ်တို့သည်အမျိုးလေးဆက် တိုင်အောင်နေပြီးမှ ဤပြည်သို့ပြန်လာကြလိမ့် မည်။ အဘယ်ကြောင့်ဆိုသော်အာမောရိအမျိုး သားတို့သည် ဆိုးသွမ်း၍ဒဏ်သင့်သည့်အခါ ရောက်မှသူတို့အား ဤပြည်မှငါနှင်ထုတ် မည်ဖြစ်သောကြောင့်တည်း'' ဟုမိန့်တော်မူ၏။
17 ൧൭ സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂളയും ആ ഭാഗങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന ഒരു ജ്വലിക്കുന്ന പന്തവും അവിടെ കാണപ്പെട്ടു.
၁၇နေဝင်၍မှောင်ကျလာသောအခါမီးခိုးထွက် သောမီးလင်းဖိုနှင့်မီးလျှံတောက်သောမီးတိုင် သည် ရုတ်တရက်ပေါ်လာပြီးလျှင်အသားခြမ်း များအကြားဖြတ်သွား၏။-
18 ൧൮ ആ ദിവസം യഹോവ അബ്രാമിനോട് ഒരു ഉടമ്പടിചെയ്തു: “നിന്റെ സന്തതിക്ക് ഞാൻ ഈജിപ്റ്റുനദി മുതൽ യൂഫ്രട്ടീസ് മഹാനദിവരെയുള്ള ഈ ദേശത്തെ,
၁၈ထိုအချိန်ထိုနေရာ၌ထာဝရဘုရားသည် အာဗြံနှင့်ပဋိညာဉ်ပြုတော်မူ၏။ ထာဝရ ဘုရားက၊-
19 ൧൯ കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,
၁၉``ကေနိအမျိုးသား၊ ကေနဇိအမျိုးသား၊ ကာဒမောနိအမျိုးသား၊-
20 ൨൦ പെരിസ്യർ, രെഫയീമ്യർ, അമോര്യർ,
၂၀ဟိတ္တိအမျိုးသား၊ ဖေရဇိအမျိုးသား၊ ရေဖိမ် အမျိုးသား၊-
21 ൨൧ കനാന്യർ, ഗിർഗ്ഗസ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നെ, തന്നിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.
၂၁အာမောရိအမျိုးသား၊ ခါနနိအမျိုးသား၊ ဂိရဂါရှိအမျိုးသားနှင့်ယေဗုသိအမျိုး သားတို့၏ပြည်များအပါအဝင် အီဂျစ် ပြည်နယ်စပ်မှ ဥဖရတ်မြစ်တိုင်အောင်ကျယ် ပြန့်သောဒေသတစ်ခုလုံးကို သင်၏အမျိုး အနွယ်တို့အားငါပေးအပ်မည်ဟုကတိ ပြုသည်'' ဟုမိန့်တော်မူ၏။