< ഉല്പത്തി 15 >

1 അതിന്‍റെശേഷം അബ്രാമിന് ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു”.
Thuutha wa maũndũ macio, ndũmĩrĩri ya Jehova ĩgĩkinyĩra Aburamu na kĩoneki, akĩmwĩra atĩrĩ: “Aburamu, ndũgetigĩre. Niĩ nĩ niĩ ngo yaku, na nĩ niĩ kĩheo gĩaku kĩnene.”
2 അതിന് അബ്രാം: “കർത്താവായ യഹോവേ, അങ്ങ് എനിക്ക് എന്ത് തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ വീടിന്‍റെ അവകാശി ദമാസ്ക്കുകാരനായ എല്യേസെർ അത്രേ” എന്നു പറഞ്ഞു.
No Aburamu akĩmũũria atĩrĩ, “Mwathani Jehova, hihi nĩ kĩĩ ũkũũhe, kuona atĩ ndirĩ mwana, na ũrĩa ũkaagaya mũciĩ ũyũ wakwa nĩ Eliezeri wa Dameski?”
3 “നോക്കൂ, അങ്ങ് എനിക്ക് സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു” എന്നും അബ്രാം പറഞ്ഞു.
Ningĩ Aburamu akiuga atĩrĩ, “Nĩwagĩte kũũhe ciana; nĩ ũndũ ũcio ndungata ya mũciĩ wakwa nĩyo ĩkaangaya.”
4 ഇതാ, യഹോവയുടെ അരുളപ്പാട് അവന് ഉണ്ടായതെന്തെന്നാൽ: “അവൻ നിന്‍റെ അവകാശിയാകയില്ല; നിന്‍റെ ഉദരത്തില്‍നിന്ന് പുറപ്പെടുന്നവൻ തന്നെ നിന്റെ അവകാശിയാകും”.
Hĩndĩ ĩyo ndũmĩrĩri ya Jehova ĩgĩkinyĩra Aburamu, akĩĩrwo atĩrĩ, “Aca, Eliezeri tiwe ũgaakũgaya, no mũrũguo ũrĩa ũkoima mũthiimo waku nĩwe ũgaakũgaya.”
5 പിന്നെ അവിടുന്ന് അബ്രാമിനെ പുറത്തു കൊണ്ടുചെന്നു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക” എന്ന് കല്പിച്ചു. “നിന്റെ സന്തതി ഇങ്ങനെ ആകും” എന്നും അവിടുന്ന് അവനോട് കല്പിച്ചു.
Akiumia Aburamu nja, akĩmwĩra atĩrĩ, “Ta tiira maitho ũrore igũrũ na ũtare njata, angĩkorwo ti-itherũ no ũcitare.” Ningĩ akĩmwĩra atĩrĩ, “Ũguo nĩguo rũciaro rwaku rũkaigana.”
6 അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവിടുന്ന് അബ്രാമിന് നീതിയായി കണക്കിട്ടു.
Aburamu agĩĩtĩkia Jehova. Nake Jehova agĩkenio nĩ wĩtĩkio ũcio, akĩmũtua mũthingu.
7 പിന്നെ അവനോട്: “ഈ ദേശത്തെ നിനക്ക് അവകാശമായി തരുവാൻ കൽദയരുടെ പട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു” എന്ന് അരുളിച്ചെയ്തു.
Ningĩ akĩmwĩra atĩrĩ, “Nĩ niĩ Jehova ũrĩa wakũrutire bũrũri wa Uri-kwa-Akalidei, nĩgeetha ngũhe bũrũri ũyũ ũtuĩke igai rĩaku.”
8 “കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്ക് എങ്ങനെ അറിയാം? എന്നു അവൻ ചോദിച്ചു.
No Aburamu akĩmũũria atĩrĩ, “Mwathani Jehova, ũngĩĩmenyithia nakĩ atĩ nĩũgatuĩka igai rĩakwa?”
9 അവിടുന്ന് അവനോട്: “മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെൺകോലാടിനെയും മൂന്നുവയസ്സുള്ള ഒരു ആണാടിനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക” എന്നു കല്പിച്ചു.
Nĩ ũndũ ũcio Jehova akĩmwĩra atĩrĩ, “Ta ndeehera moori, na mbũri, na ndũrũme, na o ĩmwe yacio ĩkorwo ĩrĩ na mĩaka ĩtatũ, o hamwe na ndutura, na gĩcui kĩa ndirahũgĩ.”
10 ൧൦ ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്തനടുവെ രണ്ടായിപിളർന്ന് ഭാഗങ്ങളെ നേർക്കു നേരേ വച്ചു; പക്ഷികളെയോ അവൻ രണ്ടായി പിളർന്നില്ല.
Aburamu akĩrehera Jehova indo icio ciothe, agĩciatũrania njatũ igĩrĩ, na agĩciara mũhari, o rwatũ rũkaringana na rwatũ rũrĩa rũngĩ; no nyoni-rĩ, aaciũraga ndaaciatũranirie.
11 ൧൧ ഉടലുകളിന്മേൽ കഴുകന്മാർ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ഓടിച്ചുകളഞ്ഞു.
Nacio nderi ikĩharũrũkĩra nyama icio, no Aburamu agĩcingata, agĩciũmbũra.
12 ൧൨ സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; അതാ, ഭീതിയും കൂരിരുട്ടും അവന്റെമേൽ വീണു.
Riũa rĩgĩthũa-rĩ, Aburamu agĩkoma toro mũnene, nayo nduma nene na ya kũmakania ĩkĩmũnyiita.
13 ൧൩ അപ്പോൾ അവിടുന്ന് അബ്രാമിനോട്: “നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ നാനൂറ് വർഷം അവരെ പീഡിപ്പിക്കുമെന്ന് അറിഞ്ഞുകൊള്ളുക.
Ningĩ Jehova akĩmwĩra atĩrĩ, “Menya na ma atĩ njiaro ciaku nĩigatũũra irĩ ageni bũrũri ũtarĩ wacio, na nĩigatuuo ngombo na inyariirwo mĩaka magana mana.
14 ൧൪ എന്നാൽ അവർ സേവിക്കുന്ന ജനതയെ ഞാൻ വിധിക്കും; അതിനുശേഷം അവർ വളരെ സമ്പത്തോടുംകൂടി പുറപ്പെട്ടുപോരും.
No nĩngaherithia rũrĩrĩ rũu igatungata irĩ ngombo, na thuutha ũcio nĩikoima kuo irĩ na ũtonga mũingĩ.
15 ൧൫ നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോട് ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.
No wee-rĩ, ũgaakua na thayũ, na ũgaathikwo ũrĩ na ũkũrũ mwega.
16 ൧൬ നാലാം തലമുറക്കാർ ഇവിടേക്ക് മടങ്ങിവരും; അമോര്യരുടെ അകൃത്യം ഇതുവരെ തികഞ്ഞിട്ടില്ല” എന്ന് അരുളിച്ചെയ്തു.
Rũciaro-inĩ rwa kana-rĩ, njiaro ciaku nĩigacooka gũkũ, nĩgũkorwo mehia ma Aamori matikinyĩte harĩa ho.”
17 ൧൭ സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂളയും ആ ഭാഗങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന ഒരു ജ്വലിക്കുന്ന പന്തവും അവിടെ കാണപ്പെട്ടു.
Na rĩrĩ, riũa rĩathũa na kwagĩa nduma-rĩ, hakĩoneka nyũngũ ya mwaki yatoogaga ĩrĩ na kĩmũrĩ gĩkĩrĩrĩmbũka gĩgĩtuĩkanĩria gatagatĩ ka njatũ icio.
18 ൧൮ ആ ദിവസം യഹോവ അബ്രാമിനോട് ഒരു ഉടമ്പടിചെയ്തു: “നിന്റെ സന്തതിക്ക് ഞാൻ ഈജിപ്റ്റുനദി മുതൽ യൂഫ്രട്ടീസ് മഹാനദിവരെയുള്ള ഈ ദേശത്തെ,
Mũthenya ũcio, Jehova akĩrĩĩkanĩra na Aburamu kĩrĩkanĩro, akĩmwĩra atĩrĩ, “Nĩndahe njiaro ciaku bũrũri ũyũ, kuuma rũũĩ rwa Misiri nginya rũũĩ rũrĩa rũnene rwa Farati:
19 ൧൯ കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,
bũrũri wa Akeni, na wa Akenizi, na wa Akadimoni,
20 ൨൦ പെരിസ്യർ, രെഫയീമ്യർ, അമോര്യർ,
na wa Ahiti, na wa Aperizi, na wa Arefai,
21 ൨൧ കനാന്യർ, ഗിർഗ്ഗസ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നെ, തന്നിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.
na wa Aamori, na wa Akaanani, na wa Agirigashi, na wa Ajebusi.”

< ഉല്പത്തി 15 >