< ഉല്പത്തി 13 >

1 ഇങ്ങനെ അബ്രാമും ഭാര്യയും അവനുള്ളതൊക്കെയും അവനോടുകൂടെ ലോത്തും ഈജിപ്റ്റിൽനിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.
І піднявся Аврам із Єгипту, — сам, і жінка його, і все, що в нього було, і Лот разом із ним, до Неґеву.
2 കന്നുകാലിയിലും, വെള്ളിയിലും, പൊന്നിലും അബ്രാം ബഹുസമ്പന്നനായിരുന്നു.
А Аврам був вельми багатий на худобу, на срібло й на золото.
3 അവൻ തന്‍റെ യാത്രയിൽ തെക്കുനിന്ന് ബേഥേൽവരെയും ബേഥേലിനും ഹായിക്കും മദ്ധ്യേ തനിക്ക് ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദ്യമായി ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.
І пішов він в мандрівки свої від Неґеву аж до Бет-Елу, аж до місця, де напочатку намет його був поміж Бет-Елом і поміж Гаєм,
4 അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു.
до місця жертівника, що його́ він зробив там напочатку. І Аврам там прикли́кав Господнє Ймення.
5 അബ്രാമിനോടുകൂടെവന്ന ലോത്തിനും ആടുമാടുകളും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
Так само й у Лота, що з Аврамом ходив, дрібна та велика худоба була та намети.
6 അവർ ഒന്നിച്ചുപാർക്കുവാൻ തക്കവണ്ണം ദേശത്തിന് അവരെ താങ്ങുവാൻ കഴിയുമായിരുന്നില്ല; സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് അവർക്ക് ഒന്നിച്ചുപാർക്കുവാൻ കഴിഞ്ഞില്ല.
І не вміщала їх та земля, щоб їм разом пробува́ти, бо великий був їхній маєток, і не могли вони разом пробува́ти.
7 അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ ശണ്ഠയുണ്ടായി; കനാന്യരും പെരിസ്യരും അന്ന് ദേശത്തു പാർത്തിരുന്നു.
І сталася сварка поміж пастухами худоби Аврамової та поміж пастухами худоби Лотової. А ханаанеянин та періззеянин сиділи тоді в Краю́.
8 അതുകൊണ്ട് അബ്രാം ലോത്തിനോട്: “എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ ശണ്ഠ ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.
І промовив до Лота Аврам: „Нехай сварки не буде між мною та між тобою, і поміж пастухами моїми та поміж пастухами твоїми, бо близька́ ми рідня.
9 ദേശം മുഴുവൻ നിന്റെ മുമ്പിൽ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടു പോകുന്നുവെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.
Хіба не ввесь Край перед обличчям твоїм? Відділися від мене! Коли пі́деш ліво́руч, — то я піду право́руч, а як ти праворуч, — то піду́ я ліворуч“.
10 ൧൦ അപ്പോൾ ലോത്ത് നോക്കി യോർദ്ദാനരികെയുള്ള പ്രദേശം ഒക്കെയും (യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിനു മുമ്പ്) യഹോവയുടെ തോട്ടംപോലെയും സോവർ വരെ ഈജിപ്റ്റുദേശംപോലെയും എല്ലായിടത്തും നീരോട്ടമുള്ളതെന്നു കണ്ടു.
І звів Лот свої очі, і побачив усю околицю Йорданську, що наводнена вся вона аж до Цоару, — перед тим, як Содом та Гомору був знищив Господь, — як Господній садок, як єгипетський край!
11 ൧൧ ലോത്ത് യോർദ്ദാനരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പിരിഞ്ഞു.
І Лот вибрав собі всю околицю йорданську. І Лот рушив на схід, і вони розлучилися один від о́дного.
12 ൧൨ അബ്രാം കനാൻദേശത്തു പാർത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.
Аврам оселився в землі ханаанській, а Лот оселився в рівнинних містах околиці, і наметував аж до Содому.
13 ൧൩ സൊദോം നിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു
А люди содомські були дуже злі та грішні перед Господом.
14 ൧൪ ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “ഇപ്പോൾ തല ഉയർത്തി, നീ ആയിരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
І промовив Господь до Аврама, коли Лот розлучився із ним: „Зведи очі свої, та поглянь із місця, де ти, на північ, і на південь, і на схід, і на захід,
15 ൧൫ നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും എന്നെന്നേക്കുമായി തരും.
бо всю цю землю, яку бачиш, Я її дам навіки тобі та потомству твоєму.
16 ൧൬ ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണുവാൻ കഴിയും.
І вчиню Я потомство твоє, як той порох землі, так, що коли хто потрапить злічити порох зе́мний, то теж і потомство твоє перелічене буде.
17 ൧൭ എഴുന്നേറ്റ്, ദേശത്ത് നെടുകെയും കുറുകെയും നടക്കുക; ഞാൻ അത് നിനക്ക് തരും”.
Устань, пройдись по Кра́ю вздовж його та вши́ршки його, — бо тобі його дам!“
18 ൧൮ അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നു പാർത്തു; അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.
І Аврам став наметувати, і прибув, і осів між дубами Мамре, що в Хевроні вони. І він збудував там жертівника Господе́ві.

< ഉല്പത്തി 13 >