< ഗലാത്യർ 1 >
1 ൧ (മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല; എന്നാൽ യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചവനായ പിതാവായ ദൈവത്താലുമത്രേ) അപ്പൊസ്തലനായ പൗലൊസും
PAUL, a legate, not from men, nor by man, but by Jesus the Messiah, and God his Father, who raised him from the dead;
2 ൨ എന്നോട് കൂടെയുള്ള സകല സഹ വിശ്വാസികളും ഗലാത്യസഭകൾക്ക് എഴുതുന്നത്:
and all the brethren who are with me; unto the churches which are in Galatia.
3 ൩ നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
Grace be with you, and peace, from God the Father, and from our Lord Jesus the Messiah;
4 ൪ നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്കാലത്തിൽനിന്ന് നമ്മെ വിടുവിക്കേണ്ടതിന് നമ്മുടെ പാപങ്ങൾക്കായി അവൻ തന്നെത്താൻ ഏല്പിച്ചുകൊടുത്തു. (aiōn )
who gave himself for our sins, that he might deliver us from this evil world, agreeably to the pleasure of God our Father: (aiōn )
5 ൫ അവന് എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn )
to whom be glory for ever and ever. Amen. (aiōn )
6 ൬ ക്രിസ്തുവിന്റെ കൃപയിലേക്ക് നിങ്ങളെ വിളിച്ചവനിൽ നിന്ന് മാറിപ്പോയി ഇത്രവേഗത്തിൽ മറ്റൊരു സുവിശേഷത്തിലേക്ക് നിങ്ങൾ തിരിഞ്ഞതുകൊണ്ട് ഞാൻ ആശ്ചര്യപ്പെടുന്നു.
I admire, how soon ye have turned from the Messiah, who called you by his grace, unto another gospel;
7 ൭ മറ്റൊരു സുവിശേഷം എന്നൊന്നില്ല, എന്നിരുന്നാലും ക്രിസ്തുവിന്റെ സുവിശേഷം വളച്ചൊടിക്കുന്നവരും നിങ്ങളെ കലക്കുന്നവരുമായ ചില മനുഷ്യർ ഉണ്ട്.
which doth not exist, except as there are some who would disquiet you, and are disposed to pervert the gospel of the Messiah.
8 ൮ എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിന് വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
But if we, or an angel from heaven, should announce to you differently from what we have announced to you, let him be accursed.
9 ൯ ഞങ്ങൾ മുൻപറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന് വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
As I have just said, and now I again say it, that if any one announce to you differently from what ye received, let him be accursed.
10 ൧൦ ഇപ്പോൾ എനിക്ക് മനുഷ്യന്റെയോ അതോ ദൈവത്തിന്റെയോ അംഗീകാരം വേണ്ടത്? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുവാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ഞാൻ ക്രിസ്തുവിന്റെ ദാസനല്ല.
For do I now persuade men, or God? Or do I seek to please men? For if I had till now pleased men, I should not have been a servant of the Messiah.
11 ൧൧ സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം കേവലം മാനുഷികമല്ല എന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
But I make known to you, my brethren, that the gospel announced by me, was not from man.
12 ൧൨ അത് ഞാൻ മനുഷ്യരിൽനിന്ന് സ്വീകരിച്ചിട്ടില്ല, ഞാൻ പഠിച്ചിട്ടുമില്ല, പ്രത്യുത എന്നോടുള്ള യേശുക്രിസ്തുവിന്റെ വെളിപാടിനാൽ അത്രേ ഞാൻ പ്രാപിച്ചത്.
For I did not receive it and learn it from man, but I had it by revelation from Jesus the Messiah.
13 ൧൩ യെഹൂദമതത്തിലെ എന്റെ മുമ്പത്തെ ജീവിതത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിക്കുകയും അതിനെ മുടിക്കുകയും
For ye have heard of my former course of life in Judaism, that I persecuted the church of God exceedingly, and destroyed it:
14 ൧൪ എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ച് എനിക്ക് അത്യന്തം എരിവേറി, ഞാൻ എന്റെ സമപ്രായക്കാരായ യെഹൂദന്മാരിൽ പലരേക്കാളും യെഹൂദമതത്തിൽ അധികം മുന്നേറുകയും ചെയ്തുപോന്നു.
and that I went much farther in Judaism than many of my contemporaries who were of my nation, and was peculiarly zealous for the doctrine of my fathers.
15 ൧൫ എങ്കിലും എന്റെ അമ്മയുടെ ഉദരത്തിൽവച്ചു തന്നെ എന്നെ വേർതിരിച്ച് തന്റെ കൃപയാൽ എന്നെ വിളിച്ചിരിക്കുന്ന ദൈവം
But when it pleased him, who separated me from my mother's womb, and called me by his grace,
16 ൧൬ ഞാൻ ജാതികളുടെ ഇടയിൽ അവനെ പ്രസംഗിക്കേണ്ടതിന് പുത്രനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ മനുഷ്യരോട് ആലോചിക്കുകയോ
to reveal his Son by me, that I should proclaim him among the Gentiles; forthwith, I did not open it to flesh and blood;
17 ൧൭ എനിക്ക് മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്ക് പോകയോ ചെയ്യാതെ അറേബ്യരാജ്യത്തിലേക്ക് പോകുകയും പിന്നെ ദമസ്കൊസ് പട്ടണത്തിലേക്ക് മടങ്ങിപ്പോരുകയും ചെയ്തു.
nor did I go to Jerusalem, to them who were legates before me; but I went into Arabia, and returned again to Damascus:
18 ൧൮ പിന്നെ മൂന്ന് വർഷം കഴിഞ്ഞിട്ട് കേഫാവുമായി മുഖപരിചയമാകേണ്ടതിന് ഞാൻ യെരൂശലേമിലേക്ക് പോയി പതിനഞ്ചുദിവസം ഞാൻ അവനോടുകൂടെ പാർത്തു.
and after three years, I went to Jerusalem to see Cephas; and I remained with him fifteen days.
19 ൧൯ എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുവനെയും ഞാൻ കണ്ടില്ല.
But others of the legates I saw not, except James, our Lord's brother.
20 ൨൦ ദൈവമുമ്പിൽ ഞാൻ നിങ്ങൾക്ക് എഴുതുന്നത് ഭോഷ്കല്ല.
In the things which I am writing to you, behold, before God! I lie not.
21 ൨൧ പിന്നെ ഞാൻ സിറിയ, കിലിക്യ ഭൂപ്രദേശങ്ങളിലേക്കു പോയി.
And after that, I went to the regions of Syria and Cilicia.
22 ൨൨ യെഹൂദ്യപ്രദേശത്തിലുള്ള ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു;
And the churches in Judaea which were in the Messiah; did not know me personally:
23 ൨൩ മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ തകർത്ത വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്ന് മാത്രം
but this only had they heard, that he who before persecuted us, now preacheth that faith which in time preceding he subverted:
24 ൨൪ അവർ കേട്ട് എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.
and they glorified God in me.