< ഗലാത്യർ 5 >

1 സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.
Ahofadi nti na Kristo ama yɛade yɛn ho no. Munnyina pintinn. Mommma ho kwan mma wɔmmfa mo nyɛ nkoa bio.
2 നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവുമില്ല എന്ന് പൗലൊസായ ഞാൻ നിങ്ങളോടു പറയുന്നു.
Muntie! Me Paulo, meka kyerɛ mo se, sɛ moma ho kwan ma wotwa mo twetia a, na ɛkyerɛ sɛ Kristo so amma mfaso biara amma mo koraa.
3 പരിച്ഛേദന ഏല്ക്കുന്ന ഏത് മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും പ്രമാണിക്കുവാൻ കടപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു.
Mebɔ mo kɔkɔ bio sɛ obiara a ɔbɛma ho kwan ama wɔatwa no twetia no, na ɛsɛ sɛ odi mmara no nyinaa so.
4 ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടും എന്നുള്ള നിങ്ങൾക്ക് ക്രിസ്തു ഒന്നും അല്ലാതായി. നിങ്ങൾ കൃപയിൽനിന്ന് വീണുപോയി.
Mo a mopɛ sɛ wɔde mmara no bu mo bem no atew mo ho afi Kristo ho. Adom no nni mo so bio.
5 ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ദൈവത്തിന്‍റെ ആത്മാവിനാൽ കാത്തിരിക്കുന്നു.
Nanso yefi gyidi mu nam Honhom no so twɛn trenee a yɛn ani da so no.
6 ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.
Kristo Yesu mu no, twetiatwa ne momonotoyɛ so nni mfaso. Nea ɛho hia ne gyidi a ɛnam ɔdɔ so da ne ho adi.
7 നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിക്കുവാൻ നിങ്ങളെ ആർ തടുത്തു?
Na anka moresi mmirikakan no yiye! Na hena na otwintwan mo anan mu ma mugyaee nokware no tie?
8 അങ്ങനെ നിങ്ങളെ പ്രേരിപ്പിച്ചത് നിങ്ങളെ വിളിച്ച ദൈവത്തിന്‍റെ പ്രവൃത്തിയല്ല.
Saa nnaadaa no mfi nea ɔfrɛ mo no.
9 അല്പം പുളിമാവ് പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.
“Mmɔkaw kakraa bi na ɛma mmɔre no nyinaa tu.”
10 ൧൦ നിങ്ങൾക്ക് ഭിന്നാഭിപ്രായമുണ്ടാകുകയില്ല എന്ന് ഞാൻ കർത്താവിൽ ഉറച്ചിരിക്കുന്നു; നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും.
Mewɔ anidaso wɔ Awurade mu sɛ morennwen adwene foforo bi. Onipa ko a ɔde sakasakayɛ reba mo mu no, wobetua ne so ka.
11 ൧൧ ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നത് എന്ത്? അങ്ങനെ എങ്കിൽ ക്രൂശിന്റെ തടസ്സം നീങ്ങിപ്പോയല്ലോ.
Anuanom, sɛ migu so ka twetiatwa ho asɛm a, adɛn nti na wɔda so taa me? Na sɛ ɛno na ɛyɛ nokware a, anka mʼasɛm a meka fa Kristo asennua ho no renkɔfa ɔhaw mma. Ɛno de, na anka asennua no ho hintidua biara nni hɔ bio.
12 ൧൨ നിങ്ങളെ വഴിതെറ്റിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളാമായിരുന്നു എന്ന് ഞാൻ ഇച്ഛിക്കുന്നു.
Sɛ ɛkaa me nko a anka wɔn a wɔhaw mo no atwa wɔn ho atwitwa wɔn ho wɔn ho.
13 ൧൩ സഹോദരന്മാരേ, ദൈവം നിങ്ങളെ സ്വാതന്ത്ര്യത്തിനായി വിളിച്ചിരിക്കുന്നു; നിങ്ങളുടെ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.
Me nuanom, mo de, wɔfrɛɛ mo sɛ mommɛde mo ho. Nanso mommma saa ahofadi yi mmɔ ɔkwan mma bɔne; mmom momfa ɔdɔ nsom mo ho mo ho.
14 ൧൪ “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” എന്നുള്ള ഏക കല്പനയിൽ ന്യായപ്രമാണം മുഴുവനും നിവർത്തിയായിരിക്കുന്നു.
Efisɛ Mmara no nyinaa tiaatwa ne sɛ, “Dɔ wo yɔnko sɛ wo ho.”
15 ൧൫ എന്നാൽ നിങ്ങൾ അന്യോന്യം കടിക്കുകയും തിന്നുകളകയും ചെയ്താലോ ഒരുവനാൽ ഒരുവൻ നശിച്ചുപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
Na sɛ mokeka na momemene mo ho mo ho a, ɛno de monhwɛ yiye na moansɛe mo ho mo ho.
16 ൧൬ പരിശുദ്ധാത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിയ്ക്കയില്ല എന്നു ഞാൻ പറയുന്നു.
Na mise montena ase wɔ Honhom mu, na moremma ɔhonam akɔnnɔ ho kwan.
17 ൧൭ ജഡമോഹങ്ങൾ പരിശുദ്ധാത്മാവിനും പരിശുദ്ധാത്മാവിന്‍റെ പ്രവർത്തികൾ ജഡത്തിനും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നത് ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.
Efisɛ nea ɔhonam pɛ no tia nea Honhom no pɛ; saa ara nso na nea Honhom no pɛ no, ɔhonam no tia. Nʼabien no bɔ abira, enti ɛnsɛ sɛ moyɛ nea mopɛ.
18 ൧൮ എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.
Sɛ monantew Honhom mu a, na monnhyɛ Mmara ase.
19 ൧൯ ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പ്, വ്യഭിചാരം, അശുദ്ധി, ഭോഗാസക്തി, വിഗ്രഹാരാധന,
Dwuma a bɔne su di no da adi pefee. Eyinom ne aguamammɔ, efi, ahohwi,
20 ൨൦ ആഭിചാരം, പക, വിവാദം, മത്സരം, ഉഗ്രകോപം, സ്പർദ്ധ,
abosonsom, aduto, ɔtan, akayɛ, ahoɔyaw, abufuw, aperepere, kunsunkunsun, mpaapaemu,
21 ൨൧ അസൂയ, ഹത്യ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്ന് വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
nitan, nsabow, agobɔne, ne nneɛma a ɛtete saa. Mebɔ mo kɔkɔ sɛnea mabɔ mo dedaw no se, wɔn a wɔtena ase saa no renkɔ Onyankopɔn Ahenni no mu.
22 ൨൨ എന്നാൽ ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത,
Na Honhom no aba ne ɔdɔ, anigye, asomdwoe, abodwokyɛre, ayamye, papayɛ, gyidi,
23 ൨൩ ഇന്ദ്രിയജയം; ഈ വകയ്ക്ക് വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
odwo ne ahohyɛso. Mmara biara nni hɔ a etia eyinom.
24 ൨൪ ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്റെ ആസക്തികളോടും ദുർമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.
Na wɔn a wɔyɛ Kristo de no abɔ wɔn nipasu no ne honam akɔnnɔ asennua mu.
25 ൨൫ പരിശുദ്ധാത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുക.
Sɛ yɛte Honhom mu yi, momma yɛnnantew Honhom mu.
26 ൨൬ നാം പരസ്പരം പ്രകോപിപ്പിച്ചും പരസ്പരം അസൂയപ്പെട്ടുംകൊണ്ട് വൃഥാഭിമാനികൾ ആകരുത്.
Ɛnsɛ sɛ yɛhoahoa yɛn ho, yiyi yɛn ho yɛn ho abufuw, anaa yɛma yɛn ani bere yɛn ho yɛn ho.

< ഗലാത്യർ 5 >