< ഗലാത്യർ 4 >

1 അവകാശി മുഴുവൻ സ്വത്തിനും ഉടമയെങ്കിലും ശിശുവായിരിക്കുന്നിടത്തോളം അടിമയേക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല,
અહં વદામિ સમ્પદધિકારી યાવદ્ બાલસ્તિષ્ઠતિ તાવત્ સર્વ્વસ્વસ્યાધિપતિઃ સન્નપિ સ દાસાત્ કેનાપિ વિષયેણ ન વિશિષ્યતે
2 എന്നാൽ പിതാവ് നിശ്ചയിച്ച സമയത്തോളം സംരക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു.
કિન્તુ પિત્રા નિરૂપિતં સમયં યાવત્ પાલકાનાં ધનાધ્યક્ષાણાઞ્ચ નિઘ્નસ્તિષ્ઠતિ|
3 അതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ പ്രപഞ്ചത്തിന്റെ ആദി പാഠങ്ങളിൽ അടിമപ്പെട്ടിരുന്നു.
તદ્વદ્ વયમપિ બાલ્યકાલે દાસા ઇવ સંસારસ્યાક્ષરમાલાયા અધીના આસ્મહે|
4 എന്നാൽ തക്ക കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനായ യേശുവിനെ സ്ത്രീയിൽനിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി അയച്ചത്
અનન્તરં સમયે સમ્પૂર્ણતાં ગતવતિ વ્યવસ્થાધીનાનાં મોચનાર્થમ્
5 അവൻ ന്യായപ്രമാണത്തിൻ കീഴിലുള്ളവരെ വീണ്ടെടുത്തിട്ട് നാം ദത്തുപുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ.
અસ્માકં પુત્રત્વપ્રાપ્ત્યર્થઞ્ચેશ્વરઃ સ્ત્રિયા જાતં વ્યવસ્થાયા અધિનીભૂતઞ્ચ સ્વપુત્રં પ્રેષિતવાન્|
6 നിങ്ങൾ മക്കൾ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
યૂયં સન્તાના અભવત તત્કારણાદ્ ઈશ્વરઃ સ્વપુત્રસ્યાત્માનાં યુષ્માકમ્ અન્તઃકરણાનિ પ્રહિતવાન્ સ ચાત્મા પિતઃ પિતરિત્યાહ્વાનં કારયતિ|
7 അതുകൊണ്ട് നീ ഇനി അടിമയല്ല പുത്രനത്രെ: നീ പുത്രനെങ്കിലോ ദൈവത്താൽ അവകാശിയും ആകുന്നു.
અત ઇદાનીં યૂયં ન દાસાઃ કિન્તુઃ સન્તાના એવ તસ્માત્ સન્તાનત્વાચ્ચ ખ્રીષ્ટેનેશ્વરીયસમ્પદધિકારિણોઽપ્યાધ્વે|
8 മുമ്പ് നിങ്ങൾ ദൈവത്തെ അറിയാതിരുന്നപ്പോൾ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്ക് അടിമപ്പെട്ടിരുന്നു.
અપરઞ્ચ પૂર્વ્વં યૂયમ્ ઈશ્વરં ન જ્ઞાત્વા યે સ્વભાવતોઽનીશ્વરાસ્તેષાં દાસત્વેઽતિષ્ઠત|
9 എന്നാൽ ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും വിലയില്ലാത്തതുമായ ആദിപാഠങ്ങളിലേക്ക് തിരിയുന്നത് എന്തിന്? നിങ്ങൾ അവയ്ക്ക് പിന്നെയും അടിമപ്പെടുവാൻ ഇച്ഛിക്കുന്നുവോ?
ઇદાનીમ્ ઈશ્વરં જ્ઞાત્વા યદિ વેશ્વરેણ જ્ઞાતા યૂયં કથં પુનસ્તાનિ વિફલાનિ તુચ્છાનિ ચાક્ષરાણિ પ્રતિ પરાવર્ત્તિતું શક્નુથ? યૂયં કિં પુનસ્તેષાં દાસા ભવિતુમિચ્છથ?
10 ൧൦ നിങ്ങൾ വിശേഷദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും നിഷ്ഠയായി അനുഷ്ഠിക്കുന്നു.
યૂયં દિવસાન્ માસાન્ તિથીન્ સંવત્સરાંશ્ચ સમ્મન્યધ્વે|
11 ൧൧ ഞാൻ നിങ്ങൾക്കുവേണ്ടി അദ്ധ്വാനിച്ചത് വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.
યુષ્મદર્થં મયા યઃ પરિશ્રમોઽકારિ સ વિફલો જાત ઇતિ યુષ્માનધ્યહં બિભેમિ|
12 ൧൨ സഹോദരന്മാരേ, ഞാൻ നിങ്ങളെപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങൾ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല.
હે ભ્રાતરઃ, અહં યાદૃશોઽસ્મિ યૂયમપિ તાદૃશા ભવતેતિ પ્રાર્થયે યતોઽહમપિ યુષ્મત્તુલ્યોઽભવં યુષ્માભિ ર્મમ કિમપિ નાપરાદ્ધં|
13 ൧൩ എന്നാൽ ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമത് നിങ്ങളോടു സുവിശേഷം അറിയിക്കുവാന്‍ അവസരം ലഭിച്ചു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
પૂર્વ્વમહં કલેવરસ્ય દૌર્બ્બલ્યેન યુષ્માન્ સુસંવાદમ્ અજ્ઞાપયમિતિ યૂયં જાનીથ|
14 ൧൪ എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദിക്കുകയോ വെറുക്കുകയോ ചെയ്യാതെ, ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ സ്വീകരിച്ചു.
તદાનીં મમ પરીક્ષકં શારીરક્લેશં દૃષ્ટ્વા યૂયં મામ્ અવજ્ઞાય ઋતીયિતવન્તસ્તન્નહિ કિન્ત્વીશ્વરસ્ય દૂતમિવ સાક્ષાત્ ખ્રીષ્ટ યીશુમિવ વા માં ગૃહીતવન્તઃ|
15 ൧൫ ഇപ്പോൾ നിങ്ങളുടെ സന്തോഷം എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണ് ചൂഴ്ന്നെടുത്ത് എനിക്ക് തരുമായിരുന്നു എന്നത് ഞാൻ നിങ്ങളോടു സാക്ഷികരിക്കുന്നു.
અતસ્તદાનીં યુષ્માકં યા ધન્યતાભવત્ સા ક્ક ગતા? તદાનીં યૂયં યદિ સ્વેષાં નયનાન્યુત્પાટ્ય મહ્યં દાતુમ્ અશક્ષ્યત તર્હિ તદપ્યકરિષ્યતેતિ પ્રમાણમ્ અહં દદામિ|
16 ൧൬ അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ട് ഞാൻ നിങ്ങൾക്ക് ശത്രുവായിപ്പോയോ?
સામ્પ્રતમહં સત્યવાદિત્વાત્ કિં યુષ્માકં રિપુ ર્જાતોઽસ્મિ?
17 ൧൭ അവർ നിങ്ങളെക്കുറിച്ച് എരിവ് കാണിക്കുന്നത് ഗുണത്തിനായിട്ടല്ല; നിങ്ങൾ അവരെ അനുഗമിക്കേണ്ടതിന് നിങ്ങളെ എന്നിൽ നിന്നും അകറ്റിക്കളയുവാൻ ഇച്ഛിക്കയത്രെ ചെയ്യുന്നത്.
તે યુષ્મત્કૃતે સ્પર્દ્ધન્તે કિન્તુ સા સ્પર્દ્ધા કુત્સિતા યતો યૂયં તાનધિ યત્ સ્પર્દ્ધધ્વં તદર્થં તે યુષ્માન્ પૃથક્ કર્ત્તુમ્ ઇચ્છન્તિ|
18 ൧൮ ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തിൽ എരിവ് കാണിക്കുന്നത് നല്ലത്.
કેવલં યુષ્મત્સમીપે મમોપસ્થિતિસમયે તન્નહિ, કિન્તુ સર્વ્વદૈવ ભદ્રમધિ સ્પર્દ્ધનં ભદ્રં|
19 ൧൯ എന്റെ കുഞ്ഞുങ്ങളെ, ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ നിങ്ങൾക്കായി പിന്നെയും പ്രസവവേദനപ്പെടുന്നു.
હે મમ બાલકાઃ, યુષ્મદન્ત ર્યાવત્ ખ્રીષ્ટો મૂર્તિમાન્ ન ભવતિ તાવદ્ યુષ્મત્કારણાત્ પુનઃ પ્રસવવેદનેવ મમ વેદના જાયતે|
20 ൨൦ ഞാൻ നിങ്ങളെക്കുറിച്ച് വിഷമിക്കുന്നതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ അടുക്കൽ ഇരിക്കുവാനും എന്റെ സ്വരം മാറ്റുവാനും കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളാമായിരുന്നു.
અહમિદાનીં યુષ્માકં સન્નિધિં ગત્વા સ્વરાન્તરેણ યુષ્માન્ સમ્ભાષિતું કામયે યતો યુષ્માનધિ વ્યાકુલોઽસ્મિ|
21 ൨൧ ന്യായപ്രമാണത്തിൻ കീഴിരിക്കുവാൻ ഇച്ഛിക്കുന്നവരേ, ന്യായപ്രമാണം പറയുന്നത് എന്ത് എന്ന് നിങ്ങൾ കേൾക്കുന്നില്ലയോ? എന്നോട് പറവിൻ.
હે વ્યવસ્થાધીનતાકાઙ્ક્ષિણઃ યૂયં કિં વ્યવસ્થાયા વચનં ન ગૃહ્લીથ?
22 ൨൨ അബ്രാഹാമിന് രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസിയാൽ, ഒരുവൻ സ്വതന്ത്രയാൽ എന്ന് എഴുതിയിരിക്കുന്നുവല്ലോ.
તન્માં વદત| લિખિતમાસ્તે, ઇબ્રાહીમો દ્વૌ પુત્રાવાસાતે તયોરેકો દાસ્યાં દ્વિતીયશ્ચ પત્ન્યાં જાતઃ|
23 ൨൩ ദാസിയാലുള്ളവൻ ജഡപ്രകാരവും എന്നാൽ സ്വതന്ത്രയാലുള്ളവനോ ദൈവ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
તયો ર્યો દાસ્યાં જાતઃ સ શારીરિકનિયમેન જજ્ઞે યશ્ચ પત્ન્યાં જાતઃ સ પ્રતિજ્ઞયા જજ્ઞે|
24 ൨൪ ഇത് സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു ഉടമ്പടികൾ അത്രേ; ഒന്ന് സീനായ് മലയിൽനിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അത് ഹാഗർ.
ઇદમાખ્યાનં દૃષ્ટન્તસ્વરૂપં| તે દ્વે યોષિતાવીશ્વરીયસન્ધી તયોરેકા સીનયપર્વ્વતાદ્ ઉત્પન્ના દાસજનયિત્રી ચ સા તુ હાજિરા|
25 ൨൫ ഇപ്പോൾ ഹാഗർ എന്നത് അരാബിദേശത്ത് സീനായ് മലയെക്കുറിക്കുന്നു. അത് ഇപ്പോഴത്തെ യെരൂശലേമിനോട് ഒക്കുന്നു; അത് തന്റെ മക്കളോടുകൂടെ അടിമത്തത്തിൽ അല്ലോ ഇരിക്കുന്നത്.
યસ્માદ્ હાજિરાશબ્દેનારવદેશસ્થસીનયપર્વ્વતો બોધ્યતે, સા ચ વર્ત્તમાનાયા યિરૂશાલમ્પુર્ય્યાઃ સદૃશી| યતઃ સ્વબાલૈઃ સહિતા સા દાસત્વ આસ્તે|
26 ൨൬ എന്നാൽ മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ.
કિન્તુ સ્વર્ગીયા યિરૂશાલમ્પુરી પત્ની સર્વ્વેષામ્ અસ્માકં માતા ચાસ્તે|
27 ൨൭ “പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം” എന്ന് തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
યાદૃશં લિખિતમ્ આસ્તે, "વન્ધ્યે સન્તાનહીને ત્વં સ્વરં જયજયં કુરુ| અપ્રસૂતે ત્વયોલ્લાસો જયાશબ્દશ્ચ ગીયતાં| યત એવ સનાથાયા યોષિતઃ સન્તતે ર્ગણાત્| અનાથા યા ભવેન્નારી તદપત્યાનિ ભૂરિશઃ|| "
28 ൨൮ സഹോദരന്മാരേ, ഇപ്പോൾ നിങ്ങളും, യിസ്ഹാക്കിനേപ്പോലെ വാഗ്ദത്തത്തിന്റെ മക്കൾ ആകുന്നു.
હે ભ્રાતૃગણ, ઇમ્હાક્ ઇવ વયં પ્રતિજ્ઞયા જાતાઃ સન્તાનાઃ|
29 ൨൯ എന്നാൽ അന്ന് ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും അങ്ങനെ തന്നെ.
કિન્તુ તદાનીં શારીરિકનિયમેન જાતઃ પુત્રો યદ્વદ્ આત્મિકનિયમેન જાતં પુત્રમ્ ઉપાદ્રવત્ તથાધુનાપિ|
30 ൩൦ തിരുവെഴുത്തോ എന്ത് പറയുന്നു? ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
કિન્તુ શાસ્ત્રે કિં લિખિતં? "ત્વમ્ ઇમાં દાસીં તસ્યાઃ પુત્રઞ્ચાપસારય યત એષ દાસીપુત્રઃ પત્નીપુત્રેણ સમં નોત્તરાધિકારી ભવિય્યતીતિ| "
31 ൩൧ അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല എന്നാൽ സ്വതന്ത്രയുടെ മക്കളത്രേ.
અતએવ હે ભ્રાતરઃ, વયં દાસ્યાઃ સન્તાના ન ભૂત્વા પાત્ન્યાઃ સન્તાના ભવામઃ|

< ഗലാത്യർ 4 >