< എസ്രാ 8 >
1 ൧ അർത്ഥഹ്ശഷ്ടാരാജാവിന്റെ വാഴ്ചയുടെ കാലത്ത് ബാബേലിൽനിന്ന് എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും, അവരുടെ വംശാവലികളും ഇപ്രകാരം ആകുന്നു:
Følgende er de Overhoveder over Fædrenehusene og de i deres Slægtsfortegnelser opførte, som drog op med mig fra Babel under Kong Artaxerxes's Regering:
2 ൨ ഫീനെഹാസിന്റെ പുത്രന്മാരിൽ ഗേർശോം; ഈഥാമാരിന്റെ പുത്രന്മാരിൽ ദാനീയേൽ; ദാവീദിന്റെ പുത്രന്മാരിൽ ഹത്തൂശ്;
Af Pinehas's Efterkommere Ger som; af Itamars Efterkommere Daniel; af Davids Efterkommere Hattusj,
3 ൩ ശെഖന്യാവിന്റെ പുത്രൻ പറോശിന്റെ പുത്രന്മാരിൽ സെഖര്യാവും, അവനോടുകൂടെ വംശാവലിയിൽ രേഖപെടുത്തിയിരുന്ന നൂറ്റമ്പത് പുരുഷന്മാരും.
Sjekanjas Søn; af Par'osj's Efterkommere Zekarja, i hvis Slægtsfortegnelse der var opført 150 Mandspersoner;
4 ൪ പഹത്ത്-മോവാബിന്റെ പുത്രൻ സെരഹ്യാവിന്റെ പുത്രന്മാരിൽ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറ് പുരുഷന്മാരും,
af Pahat-Moabs Efterkommere Eljoenaj, Zerajas Søn, med 200 Mandspersoner;
5 ൫ ശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലും, അവനോടുകൂടെ മുന്നൂറ് പുരുഷന്മാരും.
af Zattus Efterkommere Sjekanja, Jahaziels Søn, med 300 Mandspersoner;
6 ൬ ആദീന്റെ പുത്രന്മാരിൽ, യോനാഥാന്റെ മകൻ ഏബെദും അവനോടുകൂടെ അമ്പത് പുരുഷന്മാരും.
af Adins Efterkommere Ebed. Jonatans Søn, med 50 Mandspersoner;
7 ൭ ഏലാമിന്റെ പുത്രന്മാരിൽ, അഥല്യാവിന്റെ മകൻ യെശയ്യാവും അവനോടുകൂടെ എഴുപത് പുരുഷന്മാരും.
af Elams Efterkommere Jesja'ja. Ataljas Søn, med 70 Mandspersoner;
8 ൮ ശെഫത്യാവിന്റെ പുത്രന്മാരിൽ, മീഖായേലിന്റെ മകൻ സെബദ്യാവും അവനോടുകൂടെ എൺപത് പുരുഷന്മാരും.
af Sjefatjas Efterkommere Zebadja, Nikaels Søn, med 80 Mandspersoner;
9 ൯ യോബാവിന്റെ പുത്രന്മാരിൽ, യെഹീയേലിന്റെ മകൻ ഓബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ട് പുരുഷന്മാരും.
af Joabs Efterkommere 'Obadja. Jehiels' Søn, med 218 Mandspersoner;
10 ൧൦ ശെലോമീത്തിNTE പുത്രൻ ബെൻ യോസിഫ്യാവും, അവനോടുകൂടെ നൂറ്ററുപത് പുരുഷന്മാരും.
af Banis Efterkommere Sjelomit, Josifjas Søn, med 160 Mandspersoner;
11 ൧൧ ബേബായിയുടെ പുത്രന്മാരിൽ, സെഖര്യാവും അവനോടുകൂടെ ഇരുപത്തെട്ട് പുരുഷന്മാരും.
af Bebajs Efterkommere Zekarja, Bebajs Søn, med 28 Mandspersoner;
12 ൧൨ അസ്ഗാദിന്റെ പുത്രന്മാരിൽ, ഹക്കാതാന്റെ മകൻ യോഹാനാനും, അവനോടുകൂടെ നൂറ്റിപ്പത്ത് പുരുഷന്മാരും.
af Azgads Efterkommere Johanan, Hakkatans Søn, med 110 Mandspersoner;
13 ൧൩ അദോനീക്കാമിന്റെ അവസാനത്തെ പുത്രന്മാരിൽ എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവ് എന്നിവരും അവരോടുകൂടെ അറുപത് പുരുഷന്മാരും.
af Adonikams Efterkommere de sidst komne, nemlig Elifelet. Je'iel og Sjemaja, med 60 Mandspersoner;
14 ൧൪ ബിഗ്വായുടെ പുത്രന്മാരിൽ ഊഥായിയും, സബൂദും അവരോടുകൂടെ എഴുപത് പുരുഷന്മാരും.
af Bigvajs Efterkommere Utaj og Zabud med 70 Mandspersoner.
15 ൧൫ ഇവരെ ഞാൻ അഹവായിലേക്ക് ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്ന് ദിവസം പാളയമടിച്ച് പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചപ്പോൾ, ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.
Og jeg samlede dem ved den Flod, der løber ad Ahava til, og vi lå lejret der i tre Dage. Men da jeg tog Folket og Præsterne nærmere i Øjesyn, fandt jeg ingen Leviter der.
16 ൧൬ അപ്പോൾ ഞാൻ എലീയേസെർ, അരീയേൽ, ശെമയ്യാവു, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാവു, മെശുല്ലാം എന്നീ നായകന്മാരേയും ജ്ഞാനികളായ യോയാരീബ്, എൽനാഥാൻ എന്നിവരെയും വിളിപ്പിച്ചു,
Jeg sendte derfor Overhovederne Eliezer, Ariel, Sjemaja, Elnatan, Jarib, Elnatan, Natan, Zekarja og Mesjullam og Lærerne Jojarib og Elnatan hen
17 ൧൭ അവരെ കാസിഫ്യാ എന്ന സ്ഥലത്തെ പ്രധാനിയായ, ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ശുശ്രൂഷകന്മാരെ കൊണ്ടുവരേണ്ടതിന് അവർ കാസിഫ്യയിലെ ഇദ്ദോവോടും, അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ട വാക്കുകൾ അവർക്ക് ഉപദേശിച്ചുകൊടുത്തു.
og bød dem gå til Overhovedet Iddo i Byen Kasifja, idet jeg lagde dem de Ord i Munden, hvormed de skulde overtale Iddo og hans Brødre i Byen Kasifja til at sende os Tjenere til vor Guds Hus;
18 ൧൮ ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്റെ മകൻ ലേവിയുടെ മകൻ മഹ്ലിയുടെ പുത്രന്മാരിൽ വിവേകശാലിയായ ശേരബ്യാവും, അവന്റെ പുത്രന്മാർ, സഹോദരന്മാർ
og eftersom vor Guds gode Hånd var over os, sendte de os en forstandig Mand afEfterkommerne efter Mali, Israels Søn Levis Søn, Sjerebja med hans Sønner og Brødre, atten Mand
19 ൧൯ ഇങ്ങനെ പതിനെട്ടുപേരെയും, മെരാരിയുടെ പുത്രന്മാരിൽ, ഹശബ്യാവും, അവനോടുകൂടെ യെശയ്യാവ്, അവന്റെ പുത്രന്മാർ, സഹോദരന്മാർ
og Hasjabja og Jesja'ja af Meraris Efterkommere med deres Brødre og Sønner, tyve Mand,
20 ൨൦ ഇങ്ങനെ ഇരുപതുപേരെയും, ദാവീദും പ്രഭുക്കന്മാരും ലേവ്യർക്ക് ശുശ്രൂഷക്കാരായി കൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കൽ കൂട്ടി കൊണ്ടുവന്നു; അവരുടെ എല്ലാം പേരു വിവരം രേഖപ്പെടുത്തിയിരുന്നു.
og af Tempeltrællene, som David og Øversterne havde stillet til Leviternes Tjeneste, 220 Tempeltrælle, alle med Navns Nævnelse.
21 ൨൧ അനന്തരം ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നെ വിനയപ്പെടുത്തേണ്ടതിനും, ഞങ്ങളും ഞങ്ങളുടെ കുഞ്ഞുകുട്ടികളും സകലസമ്പത്തും സുരക്ഷിതമാകുവാനും ദൈവത്തോട് ശുഭയാത്ര യാചിക്കേണ്ടതിനും വേണ്ടി, ഞാൻ അഹവാ ആറ്റരികത്തു വച്ച് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
Så lod jeg der ved Floden Ahava udråbe en Faste til Ydmygelse for vor Guds Åsyn for hos ham at udvirke en lykkelig Rejse for os og vore Familier og Ejendele;
22 ൨൨ ഞങ്ങളുടെ ദൈവം, അവിടുത്തെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും, ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു എന്ന് ഞങ്ങൾ രാജാവിനോട് പറഞ്ഞിരുന്നതുകൊണ്ട്, വഴിയിൽ ശത്രുവിന്റെ നേരെ ഞങ്ങളെ സഹായിക്കുവാൻ അകമ്പടിയായി പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോട് അപേക്ഷിക്കുവാൻ ഞാൻ ലജ്ജിച്ചിരുന്നു.
thi jeg undså mig ved at bede Kongen om Krigsfolk og Ryttere til at hjælpe os undervejs mod Fjenden, eftersom vi havde sagt til Kongen: Vor Guds Hånd er over alle; der søger ham, og hjælper dem, men hans Vælde og Vrede kommer over alle dem, der forlader ham.
23 ൨൩ അങ്ങനെ ഞങ്ങൾ ഉപവസിച്ച് ഞങ്ങളുടെ ദൈവത്തോട് പ്രാർത്ഥിച്ചു; അവിടുന്ന് ഞങ്ങളുടെ പ്രാർത്ഥന കേട്ടു.
Så fastede vi og bad til vor Gud derom, og han bønbørte os.
24 ൨൪ പിന്നെ ഞാൻ പുരോഹിതന്മാരുടെ പ്രധാനികളിൽ ശേരെബ്യാവെയും, ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരിൽ പത്തുപേരെയും തെരഞ്ഞെടുത്തു.
Derpå udvalgte jeg tolv af Præsternes Øverster og Sjerebja og Hasjabja og ti af deres Brødre;
25 ൨൫ രാജാവും, അവന്റെ മന്ത്രിമാരും, പ്രഭുക്കന്മാരും അവിടെയുണ്ടായിരുന്ന യിസ്രായേല്യർ ഒക്കെയും നമ്മുടെ ദൈവത്തിന്റെ ആലയത്തിനായി അർപ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാൻ അവർക്ക് തൂക്കിക്കൊടുത്തു.
og dem tilvejede jeg Sølvet og Guldet og gav dem Karrene, den Offerydelse til vor Guds Hus, som Kongen, hans Rådgivere og Fyrster og alle de der boende Israeliter havde ydet;
26 ൨൬ ഞാൻ അവരുടെ കയ്യിൽ അറുനൂറ്റമ്പത് താലന്ത് വെള്ളിയും, നൂറ് താലന്ത് വെള്ളിയുപകരണങ്ങളും, നൂറ് താലന്ത് പൊന്നും
jeg tilvejede dem af Sølv 650 Talenter, Sølvkar til en Værdi af 100 Talenter, af Guld 100 Talenter,
27 ൨൭ ഏകദേശം 8. 5 കിലോഗ്രാം സ്വര്‍ണ്ണ നാണയങ്ങള്‍ വിലയുള്ള ഇരുപത് പൊൻപാത്രങ്ങളും, പൊന്നുപോലെ വിലയുള്ള മിനുക്കിയ താമ്രംകൊണ്ടുള്ള രണ്ട് പാത്രങ്ങളും തൂക്കിക്കൊടുത്തു.
tyve Guldbægre til 1000 Darejker og to Kar af fint, guldglinsende Kobber, kostbare som Guld.
28 ൨൮ ഞാൻ അവരോട്: “നിങ്ങൾ ദൈവത്തിന് വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് ഔദാര്യദാനമാകുന്നു;
Så sagde jeg til dem: I er helliget HERREN, og Karrene er helliget, og Sølvet og Guldet er en frivillig Gave til HERREN, eders Fædres Gud;
29 ൨൯ നിങ്ങൾ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികൾക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാർക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊൾവിൻ” എന്ന് പറഞ്ഞു.
våg derfor over det og vogt på det, indtil I i Påsyn af Præsternes og Leviternes Øverster og Israels Fædrenehuses Øverster vejer det ud i Jerusalem i Kamrene i HERRENs Hus!"
30 ൩൦ അങ്ങനെ പുരോഹിതന്മാരും, ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്ക് കൊണ്ടുപോകേണ്ടതിന് തൂക്കപ്രകാരം ഏറ്റുവാങ്ങി.
Da modtog Præsterne og Leviterne det tilvejede, Sølvet og Guldet og Karrene, for at bringe det til vor Guds Hus i Jerusalem.
31 ൩൧ യെരൂശലേമിന് പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തീയതി അഹവാ ആറ്റിനരികെ നിന്ന് പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നു; അവിടുന്ന് ശത്രുവിന്റെയും, വഴിയിലുള്ള പതിയിരുപ്പുകാരന്റെയും കയ്യിൽനിന്ന് ഞങ്ങളെ കാത്തു രക്ഷിച്ചു.
Så brød vi op fra Floden Ahava på den tolvte Dag i den første Måned for at drage til Jerusalem; og vor Guds Hånd var over os, så han frelste os fra Fjendernes og Røvernes Hånd undervejs.
32 ൩൨ അങ്ങനെ ഞങ്ങൾ യെരൂശലേമിൽ എത്തി അവിടെ മൂന്ന് ദിവസം പാർത്തു.
Da vi var kommet til Jerusalem, holdt vi os rolige der i tre Dage;
33 ൩൩ നാലാം ദിവസം ഞങ്ങൾ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽ ഊരീയാപുരോഹിതന്റെ മകൻ മെരേമോത്തിന്റെ കയ്യിൽ തൂക്കിക്കൊടുത്തു; അവനോടുകൂടെ ഫീനെഹാസിന്റെ മകൻ എലെയാസാരും, യേശുവയുടെ മകൻ യോസാബാദ്, ബിന്നൂവിയുടെ മകൻ നോവദ്യാവ് എന്നീ ലേവ്യരും ഉണ്ടായിരുന്നു.
og på den fjerde Dag blev Sølvet, Guldet og Karrene afvejet i vor Guds Hus og overgivet Præsten Meremot, Urijas Søn, tillige med El'azar, Pinehas's Søn, og Leviterne Jozabad, Jesuas Søn, og Noadja, Binnujs Søn,
34 ൩൪ എല്ലാം എണ്ണവും തൂക്കവും അനുസരിച്ച് കൊടുത്തു; തൂക്കം ഒക്കെയും അപ്പോൾ തന്നെ എഴുതിവച്ചു.
alt sammen efter Tal og Vægt, og hele Vægten blev optegnet: På samme Tid
35 ൩൫ മടങ്ങിവന്ന പ്രവാസികൾ യിസ്രായേലിന്റെ ദൈവത്തിന് ഹോമയാഗങ്ങൾക്കായി, എല്ലാ യിസ്രായേലിനുംവേണ്ടി പന്ത്രണ്ട് കാളയെയും, തൊണ്ണൂറ്റാറ് ആട്ടുകൊറ്റനെയും എഴുപത്തേഴ് കുഞ്ഞാടിനെയും, പാപയാഗത്തിനായി പന്ത്രണ്ട് വെള്ളാട്ടുകൊറ്റനെയും അർപ്പിച്ചു; അതൊക്കെയും യഹോവയ്ക്ക് ഹോമയാഗം ആയിരുന്നു.
bragte de, der kom fra Fangenskabet, de, der havde været i Landflygtighed, Brændofre til Israels Gud: 12 Tyre for hele tsrael, 96 Vædre, 77 Lam og 12 Gedebukke til Syndofre, alt sammen som Brændoffer til HERREN.
36 ൩൬ അവർ രാജാവിന്റെ ആജ്ഞകൾ നദിക്കിക്കരെയുള്ള രാജാവിന്റെ സംസ്ഥാനാധിപന്മാർക്കും, ദേശാധിപതികൾക്കും കൈമാറി: അവർ ജനത്തിനും ദൈവത്തിന്റെ ആലയത്തിനും ആവശ്യമായ സഹായം ചെയ്തു.
Og de overgav Kongens Befalinger til Kongens Satraper og Statholderne hinsides Floden, og disse ydede Folket og Guds Hus deres Hjælp.