< എസ്രാ 6 >

1 ദാര്യവേശ്‌രാജാവിന്റെ കല്പനപ്രകാരം അവർ ബാബേലിൽ, ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന രേഖകൾ പരിശോധിച്ചു.
آنگاه داریوش پادشاه، فرمان داد تا در کتابخانه بابل که خزانه‌ها در آن موضوع بودتفحص کردند.۱
2 അവർ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജധാനിയിൽ ഒരു ചുരുൾ കണ്ടെത്തി; ആ രേഖയിൽ എഴുതിയിരുന്നപ്രകാരം
و در قصر احمتا که در ولایت مادیان است، طوماری یافت شد و تذکره‌ای درآن بدین مضمون مکتوب بود:۲
3 കോരെശ്‌രാജാവിന്റെ ഒന്നാം ആണ്ടിൽ രാജാവ് കല്പന കൊടുത്തത് “യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം: അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ട് ഇടേണം; അതിന് അറുപതു മുഴം ഉയരവും, അറുപതു മുഴം വീതിയും ഉണ്ടായിരിക്കേണം.
«در سال اول کورش پادشاه، همین کورش پادشاه درباره خانه خدا در اورشلیم فرمان داد که آن خانه‌ای که قربانی‌ها در آن می‌گذرانیدند، بنا شود و بنیادش تعمیر گردد و بلندی‌اش شصت ذراع و عرضش شصت ذراع باشد.۳
4 വലിയ കല്ലുകൾ മൂന്നുവരിയും, പുതിയ തടികൊണ്ടുള്ള ഉത്തരങ്ങൾ ഒരു വരിയും ആയിരിക്കേണം; ചെലവ് രാജാവിന്റെ ഭണ്ഡാരത്തിൽനിന്ന് കൊടുക്കണം.
با سه صف سنگهای بزرگ ویک صف چوب نو. و خرجش از خانه پادشاه داده شود.۴
5 അത് കൂടാതെ നെബൂഖദ്നേസർ യെരൂശലേമിലെ ദൈവാലയത്തിൽനിന്ന് എടുത്ത്, ബാബേലിലേക്ക് കൊണ്ട് വന്ന ദൈവാലയം വക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ തിരികെ യെരൂശലേമിലെ മന്ദിരത്തിൽ, അതതിന്റെ സ്ഥാനത്ത് ദൈവാലയത്തിൽ വെക്കുകയും വേണം.
و نیز ظروف طلا و نقره خانه خدا راکه نبوکدنصر آنها را از هیکل اورشلیم گرفته، به بابل آورده بود پس بدهند و آنها را به‌جای خوددر هیکل اورشلیم باز برند و آنها را در خانه خدابگذارند.۵
6 ആകയാൽ നദിക്ക് അക്കരെയുള്ള ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നയും, നിങ്ങളുടെ അഫർസ്യരായ കൂട്ടുകാരും അവിടെനിന്ന് അകന്ന് നില്‍ക്കണം.
«پس حال‌ای تتنای، والی ماورای نهر وشتربوزنای و رفقای شما و افرسکیانی که به آنطرف نهر می‌باشید، از آنجا دور شوید.۶
7 ഈ ദൈവാലയത്തിന്റെ പണിയിൽ നിങ്ങൾ ഇടപെടരുത്; യെഹൂദന്മാരുടെ ദേശാധിപതിയും, അവരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തു തന്നേ പണിയട്ടെ”
و به کار این خانه خدا متعرض نباشید. اما حاکم یهودو مشایخ یهودیان این خانه خدا را در جایش بنانمایند.۷
8 കൂടാതെ, ദൈവാലയം പണിയുന്ന യെഹൂദന്മാരുടെ മൂപ്പന്മാർക്ക് ഇപ്രകാരം ചെയ്യേണമെന്നും നാം കല്പിക്കുന്നു. നദിക്ക് അക്കരെ പിരിയുന്ന കരമായ രാജാവിന്റെ വരുമാനത്തിൽ നിന്ന് അവർക്ക് തടസ്സം വരുത്താതെ, കൃത്യമായി ചെലവും കൊടുക്കണ്ടതാകുന്നു.
و فرمانی نیز از من صادر شده است که شما با این مشایخ یهود به جهت بنا نمودن این خانه خدا چگونه رفتار نمایید. از مال خاص پادشاه، یعنی از مالیات ماورای نهر، خرج به این مردمان، بلا تاخیر داده شود تا معطل نباشند.۸
9 അവർ സ്വർഗ്ഗത്തിലെ ദൈവത്തിന് സൗരഭ്യവാസനയുള്ള യാഗം അർപ്പിക്കേണ്ടതിനും, രാജാവിന്റെയും പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാർത്ഥിക്കേണ്ടതിനും
ومایحتاج ایشان را از گاوان و قوچها و بره‌ها به جهت قربانی های سوختنی برای خدای آسمان وگندم و نمک و شراب و روغن، برحسب قول کاهنانی که در اورشلیم هستند، روز به روز به ایشان بی‌کم و زیاد داده شود.۹
10 ൧൦ സ്വർഗ്ഗത്തിലെ ദൈവത്തിന് ഹോമയാഗം കഴിക്കുവാൻ അവർക്ക് ആവശ്യമുള്ള കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, ഗോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവ യെരൂശലേമിലെ പുരോഹിതന്മാർ ആവശ്യപ്പെടുന്നപോലെ ദിവസംപ്രതി കുറവു കൂടാതെ കൊടുക്കണ്ടതാകുന്നു.
تا آنکه هدایای خوشبو برای خدای آسمان بگذرانند و به جهت عمر پادشاه و پسرانش دعا نمایند.۱۰
11 ൧൧ ആരെങ്കിലും ഈ കല്പന മാറ്റിയാൽ, അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്ത് നാട്ടി, അതിന്മേൽ അവനെ തൂക്കിക്കളകയും, അവന്റെ വീട് കുപ്പക്കുന്ന് ആക്കിക്കളകയും വേണം” എന്നും ഞാൻ കല്പന കൊടുക്കുന്നു.
و دیگرفرمانی از من صادر شد که هرکس که این حکم راتبدیل نماید، از خانه او تیری گرفته شود و او برآن آویخته و مصلوب گردد و خانه او به‌سبب این عمل مزبله بشود.۱۱
12 ൧൨ “ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏത് രാജാവിനും, ജനത്തിനും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിർമ്മൂലനാശം വരുത്തും. ദാര്യാവേശായ ഞാൻ കല്പന കൊടുക്കുന്നു; ഇത് ജാഗ്രതയോടെ നിവർത്തിക്കേണ്ടതാകുന്നു.
و آن خدا که نام خود را درآنجا ساکن گردانیده است، هر پادشاه یا قوم را که دست خود را برای تبدیل این امر و خرابی این خانه خدا که در اورشلیم است دراز نماید، هلاک سازد. من داریوش این حکم را صادر فرمودم، پس این عمل بلا تاخیر کرده شود.»۱۲
13 ൧൩ അപ്പോൾ നദിക്ക് ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും, അവരുടെ കൂട്ടുകാരും ദാര്യാവേശ്‌ രാജാവ് കല്പനയയച്ചതുപോലെ തന്നേ ജാഗ്രതയോടെ ചെയ്തു.
آنگاه تتنای، والی ماورای نهر و شتربوزنای و رفقای ایشان بروفق فرمانی که داریوش پادشاه فرستاده بود، بلاتاخیر عمل نمودند.۱۳
14 ൧൪ അങ്ങനെ യെഹൂദന്മാരുടെ പ്രമാണിമാർ പണിതു; ഹഗ്ഗായിപ്രവാചകനും, ഇദ്ദോവിന്റെ മകനായ സെഖര്യാവും പ്രവചനങ്ങളാൽ അവർക്ക് പ്രേരണ നൽകി അത് സാദ്ധ്യമാക്കി തീർത്തു. അവർ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പനപ്രകാരവും, കോരെശിന്റെയും, ദാര്യാവേശിന്റെയും, പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെയും കല്പനപ്രകാരവും അത് പണിതുതീർത്തു.
و مشایخ یهود به بنا نمودن مشغول شدند و برحسب نبوت حجی نبی و زکریا ابن عدو کار را پیش بردند وبرحسب حکم خدای اسرائیل و فرمان کورش وداریوش و ارتحشستا، پادشاهان فارس آن را بنا نموده، به انجام رسانیدند.۱۴
15 ൧൫ ദാര്യാവേശ്‌രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാർമാസം മൂന്നാം തിയ്യതി ഈ ആലയം പണിതുതീർന്നു.
و این خانه، در روزسوم ماه اذار در سال ششم داریوش پادشاه، تمام شد.۱۵
16 ൧൬ യിസ്രായേൽമക്കളും, പുരോഹിതന്മാരും, ലേവ്യരും ശേഷം പ്രവാസികളും, സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.
و بنی‌اسرائیل، یعنی کاهنان و لاویان وسایر آنانی که از اسیری برگشته بودند، این خانه خدا را با شادمانی تبریک نمودند.۱۶
17 ൧൭ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠയ്ക്ക് നൂറ് കാളകളെയും. ഇരുനൂറ് ആട്ടുകൊറ്റന്മാരെയും, നാനൂറ് കുഞ്ഞാടുകളെയും യിസ്രായേൽ ഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം, എല്ലായിസ്രായേലിന്നും വേണ്ടി പാപയാഗത്തിന്നായി പന്ത്രണ്ട് വെള്ളാട്ടുകൊറ്റന്മാരെയും യാഗം കഴിച്ചു
و برای تبریک این خانه خدا صد گاو و دویست قوچ وچهارصد بره و به جهت قربانی گناه برای تمامی اسرائیل، دوازده بز نر موافق شماره اسباطاسرائیل گذرانیدند.۱۷
18 ൧൮ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷക്ക് പുരോഹിതന്മാരെ ഗണമനുസരിച്ചും ലേവ്യരെയും അവരുടെ ക്രമപ്രകാരവും നിയമിച്ചു.
و کاهنان را درفرقه های ایشان و لاویان را در قسمتهای ایشان، بر خدمت خدایی که در اورشلیم است برحسب آنچه در کتاب موسی مکتوب است قراردادند.۱۸
19 ൧൯ ഒന്നാം മാസം പതിനാലാം തീയതി പ്രവാസികൾ പെസഹ ആചരിച്ചു.
و آنانی که از اسیری برگشته بودند، عیدفصح را در روز چهاردهم ماه اول نگاه داشتند.۱۹
20 ൨൦ പുരോഹിതന്മാരും ലേവ്യരും തങ്ങളെ ശുദ്ധീകരിച്ചിരുന്നു; എല്ലാവരും നിയമപ്രകാരം ശുദ്ധിയുള്ളവരായിരുന്നു; അവർ സകലപ്രവാസികൾക്കും, തങ്ങളുടെ സഹോദരന്മാരായ പുരോഹിതന്മാർക്കും തങ്ങൾക്കും വേണ്ടി പെസഹ അറുത്തു.
زیرا که کاهنان و لاویان، جمیع خویشتن راطاهر ساختند و چون همه ایشان طاهر شدند، فصح را برای همه آنانی که از اسیری برگشته بودند و برای برادران خود کاهنان و برای خودشان ذبح کردند.۲۰
21 ൨൧ അങ്ങനെ പ്രവാസത്തിൽനിന്ന് മടങ്ങിവന്ന യിസ്രായേൽമക്കളും, യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്, ദേശത്തെ ജനതകളുടെ അശുദ്ധി ഉപേക്ഷിച്ച് വന്നവർ ഒക്കെയും പെസഹ ഭക്ഷിച്ചു.
و بنی‌اسرائیل که ازاسیری برگشته بودند با همه آنانی که خویشتن را از رجاسات امت های زمین جدا ساخته، به ایشان پیوسته بودند تا یهوه خدای اسرائیل را بطلبند، آن را خوردند.۲۱
22 ൨൨ യഹോവ അവരെ സന്തോഷിപ്പിക്കുകയും, യിസ്രായേലിൻ ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരെ സഹായിക്കേണ്ടതിന് അശ്ശൂർരാജാവിന്റെ ഹൃദയത്തെ അവർക്ക് അനുകൂലമാക്കുകയും ചെയ്തതിനാൽ, അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.
و عید فطیر راهفت روز با شادمانی نگاه داشتند، چونکه خداوند ایشان را مسرور ساخت از اینکه دل پادشاه آشور را به ایشان مایل گردانیده، دستهای ایشان را برای ساختن خانه خدای حقیقی که خدای اسرائیل باشد، قوی گردانید.۲۲

< എസ്രാ 6 >