< എസ്രാ 10 >

1 എസ്രാ ഇങ്ങനെ ദൈവാലയത്തിന് മുമ്പിൽ വീണുകിടന്ന് കരഞ്ഞു പ്രാർത്ഥിക്കയും ഏറ്റുപറയുകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കൽ വന്നുകൂടി; അവർ വളരെ കരഞ്ഞു.
Ke pacl se Ezra el suwoli ac pre ye mutun Tempul, ac tung ac fahkak ma koluk inge nukewa, sie u lulap lun mwet Israel, (mukul, mutan, ac tulik) elos fahsreni raunella ke tung mwemelil.
2 അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവ് എസ്രയോട് പറഞ്ഞത് “നാം നമ്മുടെ ദൈവത്തോട് ദ്രോഹംചെയ്ത്, ദേശനിവാസികളിൽ നിന്ന് അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തിൽ യിസ്രായേലിന് ഇനിയും പ്രത്യാശയുണ്ട്.
Na Shecaniah wen natul Jehiel, sin fwil natul Elam, el fahk nu sel Ezra, “Kut sifacna kunausla inmasrlosr ac God ke kut payuk nu sin mutan sac. Tusruktu finne ouinge, srakna oasr finsrak lun Israel.
3 ഇപ്പോൾ ആ സ്ത്രീകളെയും അവരിൽനിന്ന് ജനിച്ചവരെയും, യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിൽ ഭയപ്പെടുന്നവരുടെയും ഉപദേശപ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോട് നാം ഒരു നിയമം ചെയ്യുക; അത് ന്യായപ്രമാണം അനുസരിച്ച് നടക്കട്ടെ.
Inge kut enenu in orala sie wulela ku nu sin God lasr lah kut ac supwalik mutan inge ac tulik natulos in som liki kut. Kut fah oru ma kom, ac elos ngia su sunakin ma sap lun God, fahk nu sesr in oru. Kut ac oru oana ma sapkinyuk nu sesr in Ma Sap lun God.
4 എഴുന്നേല്ക്ക; ഇത് നിന്റെ ചുമതല ആകുന്നു; ഞങ്ങൾ നിനക്ക് തുണയായിരിക്കും; ധൈര്യപ്പെട്ട് പ്രവർത്തിക്ക.
Ma kunom in oru ouinge. Kut ac wi kom na, ke ma inge tuyak ac oru ma kom ac oru an.”
5 അങ്ങനെ എസ്രാ എഴുന്നേറ്റ് ഈ വാക്കുപോലെ ചെയ്യേണ്ടതിന് പുരോഹിതന്മാരെയും ലേവ്യരെയും പ്രമാണികളെയും എല്ലാ യിസ്രായേല്യരെയും കൊണ്ട് സത്യംചെയ്യിച്ചു; അവർ സത്യംചെയ്തു.
Ouinge Ezra el tuyak ac sapkin tuh mwet kol inmasrlon mwet tol ac mwet Levi, ac mwet Israel nukewa saya, in fulahk tuh elos fah oru oana kas lal Shecaniah.
6 എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്ന് എഴുന്നേറ്റ് എല്യാശീബിന്റെ മകൻ യെഹോഹാനാന്റെ മുറിയിൽ ചെന്ന്, പ്രവാസികളുടെ കുറ്റങ്ങൾ നിമിത്തം ദുഃഖിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയുമിരുന്നു.
Na el som liki mutun Tempul ac utyak nu ke infukil lal Jehohanan wen natul Eliashib, ac muta we fong fon se, ac tungi orekma koluk lun mwet sruoh. El tia mongo ku nim kutena ma.
7 അനന്തരം സകലപ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നും
Sie kas supweyukelik nu yen nukewa in acn Jerusalem ac Judah, tuh elos nukewa su foloko liki sruoh fah osun in Jerusalem,
8 പ്രമാണികളുടെയും മൂപ്പന്മാരുടെയും നിർദ്ദേശപ്രകാരം മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാൽ, അവന്റെ വസ്തുവകകൾ കണ്ടുകെട്ടുകയും അവനെ പ്രവാസികളുടെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
fal nu ke sap ku lun mwet kol lun mwet uh. Fin oasr kutena su tia tuku ke lusen len tolu, ma lalos nukewa fah itukla lukelos, ac elos fah tia sifil sie sin mwet in u se inge.
9 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്ന് ദിവസത്തിനകം യെരൂശലേമിൽ വന്നു; അത് ഒമ്പതാം മാസം ഇരുപതാം തീയതി ആയിരുന്നു; സകലജനവും ആ കാര്യം നിമിത്തവും പെരുമഴയാലും വിറെച്ചുകൊണ്ട് ദൈവാലയത്തിന്റെ മുറ്റത്ത് ഇരുന്നു.
Inmasrlon len tolu ah, ke len aklongoul in malem akeu, mukul nukewa su muta in acn lun Judah ac Benjamin elos tuku nu Jerusalem ac toeni in acn mwesas lun Tempul. Len sac af na upa, ac mwet nukewa rarrar ke sripen oyohu len an, oayapa ke sripa na yohk se lun tukeni sac.
10 ൧൦ അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റ് അവരോട് “നിങ്ങൾ ദ്രോഹംചെയ്ത് യിസ്രായേലിന്റെ കുറ്റത്തെ വർദ്ധിപ്പിച്ച് അന്യജാതിക്കാരായ സ്ത്രീകളെ വിവാഹം കഴിച്ചിരിക്കുന്നു.
Ezra mwet tol el tuyak ac kaskas nu selos. El fahk, “Kowos mwet tia pwaye in lulalfongi la, ac ke kowos payuk nu sin mutan sac kowos sang mwata nu sin Israel.
11 ൧൧ ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് പാപം ഏറ്റുപറഞ്ഞ് അവിടത്തെ ഇഷ്ടം അനുസരിച്ച് ദേശനിവാസികളോടും, അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്‌വിൻ എന്ന് പറഞ്ഞു.
Inge, fahkak ma koluk lowos nu sin LEUM GOD lun mwet matu lowos, ac oru ma El insewowo kac. Srikowosla liki mwetsac su muta in acn sesr, ac sisla mutan sac kiowos.”
12 ൧൨ അതിന് സർവ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞത് “നീ ഞങ്ങളോട് പറഞ്ഞത് പോലെ തന്നേ ഞങ്ങൾ പ്രവർത്തിക്കും.
Mwet uh wowoyak ac topuk, “Kut ac oru ma nukewa ma kom fahk an.”
13 ൧൩ എങ്കിലും ജനം വളരെയും, ഇത് വന്മഴയുടെ കാലവും ആകുന്നു; പുറത്ത് നില്പാൻ ഞങ്ങൾക്ക് കഴിവില്ല; ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇത് ഒന്നോ രണ്ടോ ദിവസംകൊണ്ട് തീരുന്ന സംഗതിയുമല്ല.
Tusruktu elos tafwela ke kas inge, “Pusla mwet ke u se inge, ac af uh upa. Kut tia ku in tu ouinge likinum uh. Ma se inge tia ma ac ku in orekla ke len se ku luo, mweyen puslana sesr oasr ke ma koluk se inge.
14 ൧൪ ആകയാൽ ഞങ്ങളുടെ സഭകളുടെ തലവന്മാർ മാത്രം നില്‍ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്റെ കഠിനകോപം ഞങ്ങളെ വിട്ടുമാറും വരെ, ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന എല്ലാവരും അവരോടുകൂടെ അതാതിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരട്ടെ.
Lela mwet kol lasr inge in muta Jerusalem ac orekma ke elya se inge. Na lela kutena mwet su oasr mutan sac se kia in tuku ke pacl se oakwuk nu sel, wi mwet kol ac mwet nununku lun siti sel. Fin ouinge, na mulat lun God ke ouiya se inge ac fah forla liki kut.”
15 ൧൫ ഈ നിർദ്ദേശത്തെ അസാഹേലിന്റെ മകൻ യോനാഥാനും തിക്ക്വയുടെ മകൻ യഹ്സെയാവും മാത്രം എതിർത്തു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ അനുകൂലിച്ചു.
Wangin sie lain lemlem sac, sayal Jonathan wen natul Asahel, ac Jahzeiah wen natul Tikvah, su eis kasreyuk sel Meshullam ac Shabbethai, sie mwet Levi.
16 ൧൬ അനന്തരം പ്രവാസികൾ അങ്ങനെ തന്നേ ചെയ്തു; എസ്രാപുരോഹിതനും ചില പിതൃഭവനത്തലവന്മാരും ചേർന്ന് ഓരോ പിതൃഭവനത്തിൽ നിന്നും അതതിന്റെ തലവന്മാരെ പേരുപേരായി തിരഞ്ഞെടുത്തു; അവർ ഈ കാര്യം പരിശോധിക്കുവാൻ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.
Mwet nukewa su foloko liki sruoh elos insese nu ke lemlem sac. Ouinge Ezra mwet tol el srisrngiya mwet inmasrlon sifen sou uh, ac simusla inelos kais sie. Ke len se meet in malem se aksingoul, elos mutawauk in mukuikui ke sukok lalos,
17 ൧൭ ഒന്നാം മാസം ഒന്നാം തീയതി തന്നേ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും വിവരങ്ങൾ അന്വേഷിച്ചു തീർത്തു.
na inmasrlon malem tolu, elos konauk mukul nukewa su oasr mutan sac kia.
18 ൧൮ പുരോഹിതന്മാരുടെ പുത്രന്മാരിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരാരെന്നാൽ: യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവ്, എലീയേസെർ, യാരീബ്, ഗെദല്യാവ് എന്നിവർ.
Pa inge inen mukul su oasr mutan sac kia: [Mwet tol], simla ke sou: Ke sou lulap lal Joshua ac tamulel wial, wen natul Jehozadak: Maaseiah, Eliezer, Jarib, ac Gedaliah.
19 ൧൯ ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്ന് സമ്മതിക്കുകയും തങ്ങളുടെ തെറ്റിന് പ്രായശ്ചിത്തമായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിക്കുകയും ചെയ്തു.
Elos wulela in sisla mutan kialos, ac elos sang sheep mukul soko in mwe kisa ke ma koluk lalos.
20 ൨൦ ഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവ്.
Ke sou lal Immer: Hanani ac Zebadiah
21 ൨൧ ഹാരീമിന്റെ പുത്രന്മാരിൽ: മയശേയാവ്, ഏലീയാവ്, ശെമയ്യാവ്, യെഹീയേൽ, ഉസ്സീയാവ്.
Ke sou lal Harim: Maaseiah, Elijah, Shemaiah, Jehiel, ac Uzziah
22 ൨൨ പശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയശേയാവ്, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ.
Ke sou lal Pashhur: Elioenai, Maaseiah, Ishmael, Nethanel, Jozabad, ac Elasah
23 ൨൩ ലേവ്യരിൽ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവ്, പെഥഹ്യാവ്, യെഹൂദാ, എലീയേസെർ.
[Mwet Levi]: Jozabad, Shimei, Kelaiah (su pangpang pac Kelita), Pethahiah, Judah, ac Eliezer
24 ൨൪ സംഗീതക്കാരിൽ: എല്യാശീബ്. വാതിൽകാവല്ക്കാരിൽ: ശല്ലൂം, തേലെം, ഊരി.
[Mwet on]: Eliashib [Mwet topang su forfor taran Tempul]: Shallum, Telem, ac Uri
25 ൨൫ മറ്റ് യിസ്രായേല്യർ പരോശിന്റെ പുത്രന്മാരിൽ: രമ്യാവ്, യിശ്ശീയാവ്, മല്ക്കീയാവ്, മീയാമീൻ, എലെയാസാർ, മല്ക്കീയാവ്, ബെനായാവ്.
[Mwet saya]: Ke sou lal Parosh: Ramiah, Izziah, Malchijah, Mijamin, Eleazar, Malchijah, ac Benaiah
26 ൨൬ ഏലാമിന്റെ പുത്രന്മാരിൽ: മഥന്യാവ്, സെഖര്യാവ്, യെഹീയേൽ, അബ്ദി, യെരേമോത്ത്, ഏലീയാവ്.
Ke sou lal Elam: Mattaniah, Zechariah, Jehiel, Abdi, Jeremoth, ac Elijah
27 ൨൭ സഥൂവിന്റെ പുത്രന്മാരിൽ: എല്യോവേനായി, എല്യാശീബ്, മത്ഥന്യാവ്, യെരേമോത്ത്, സാബാദ്, അസീസാ.
Ke sou lal Zattu: Elioenai, Eliashib, Mattaniah, Jeremoth, Zabad, ac Aziza
28 ൨൮ ബേബായിയുടെ പുത്രന്മാരിൽ: യെഹോഹാനാൻ, ഹനന്യാവ്, സബ്ബായി, അഥെലായി.
Ke sou lal Bebai: Jehohanan, Hananiah, Zabbai, ac Athlai
29 ൨൯ ബാനിയുടെ പുത്രന്മാരിൽ: മെശുല്ലാം, മല്ലൂക്; അദായാവ്, യാശൂബ്, ശെയാൽ, യെരേമോത്ത്.
Ke sou lal Bani: Meshullam, Malluch, Adaiah, Jashub, Sheal, ac Jeremoth
30 ൩൦ പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ: അദ്നാ, കെലാൽ, ബെനായാവ്, മയശേയാവ്, മത്ഥന്യാവ്, ബെസലയേൽ, ബിന്നൂവി, മനശ്ശെ.
Ke sou lal Pahath Moab: Adna, Chelal, Benaiah, Maaseiah, Mattaniah, Bezalel, Binnui, ac Manasseh
31 ൩൧ ഹാരീമിന്റെ പുത്രന്മാരിൽ: എലീയേസെർ, യിശ്ശീയാവു, മല്ക്കീയാവു, ശെമയ്യാവു, ശിമെയോൻ,
Ke sou lal Harim: Eliezer, Isshijah, Malchijah, Shemaiah, Shimeon,
32 ൩൨ ബെന്യാമീൻ, മല്ലൂക്, ശെമര്യാവ്.
Benjamin, Malluch, ac Shemariah
33 ൩൩ ഹാശൂമിന്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
Ke sou lal Hashum: Mattenai, Mattattah, Zabad, Eliphelet, Jeremai, Manasseh, ac Shimei
34 ൩൪ ബാനിയുടെ പുത്രന്മാരിൽ:
Ke sou lal Bani: Maadai, Amram, Uel,
35 ൩൫ മയദായി, അമ്രാം, ഊവേൽ, ബെനായാവ്,
Benaiah, Bedeiah, Cheluhi,
36 ൩൬ ബേദെയാവ്, കെലൂഹൂം, വന്യാവ്, മെരേമോത്ത്,
Vaniah, Meremoth, Eliashib,
37 ൩൭ എല്യാശീബ്, മത്ഥന്യാവ്, മെത്ഥനായി,
Mattaniah, Mattenai, ac Jaasu
38 ൩൮ യാസൂ, ബാനി, ബിന്നൂവി,
Ke sou lal Binnui: Shimei,
39 ൩൯ ശിമെയി, ശേലെമ്യാവ്, നാഥാൻ, അദായാവ്,
Shelemiah, Nathan, Adaiah,
40 ൪൦ മഖ്നദെബായി, ശാശായി, ശാരായി,
Machnadebai, Shashai, Sharai,
41 ൪൧ അസരെയേൽ, ശേലെമ്യാവ്, ശെമര്യാവ്,
Azarel, Shelemiah, Shemariah,
42 ൪൨ ശല്ലൂം, അമര്യാവ്, യോസേഫ്.
Shallum, Amariah, ac Joseph
43 ൪൩ നെബോവിന്റെ പുത്രന്മാരിൽ: യെയീയേൽ, മിത്ഥിത്ഥ്യാവ്, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാവ്.
Ke sou lal Nebo: Jeiel, Mattithiah, Zabad, Zebina, Jaddai, Joel, ac Benaiah.
44 ൪൪ ഇവർ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; ചിലർക്ക് ഈ ഭാര്യമാരിൽ നിന്ന് മക്കളും ജനിച്ചിരുന്നു.
Mukul inge nukewa oasr mutan sac kia. Elos tari selos ac supwalosla wi tulik natulos.

< എസ്രാ 10 >