< യെഹെസ്കേൽ 8 >

1 ബാബിലോന്യ പ്രവാസത്തിന്റെ ആറാം ആണ്ട് ആറാം മാസം അഞ്ചാം തീയതി, ഞാൻ ബാബിലോണിലെ വീട്ടിൽ ഇരിക്കുമ്പോൾ, യെഹൂദാമൂപ്പന്മാർ എന്റെ മുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അവിടെ യഹോവയായ കർത്താവിന്റെ കൈ എന്റെ മേൽ വന്നു.
Og det hende i det sette året, den femte dagen i sette månaden, medan eg sat i huset mitt, og styresmennerne i Juda sat framfor mi åsyn, at Herrens, Herrens hand fall på meg der.
2 അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവിടുത്തെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ലസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.
Og eg såg, og sjå, ein skapnad, sjåande til som eld; frå det som var sjåande av lenderne hans og nedetter som eld, og frå hans lender og uppetter var det som ei glima, som sylvblanda gull.
3 അവിടുന്ന് കൈപോലെ ഒന്ന് നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ദൈവത്തിന്റെ ആത്മാവ് എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യത്തിലേക്ക് ഉയർത്തി ദിവ്യദർശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതില്ക്കൽ കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാ ബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.
Og han rette ut eitkvart som liktest på ei hand, og tok meg i ein lokk av hovudhåret, og åndi lyfte meg upp millom jord og himmel og førde meg til Jerusalem i syner frå Gud, dit der ein gjeng inn til den indre fyregarden gjenom den porten som snur mot nord, der som harmings-bilætet stod, det som valda harm.
4 അവിടെ ഞാൻ സമഭൂമിയിൽ കണ്ട ദർശനംപോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം ഉണ്ടായിരുന്നു.
Og sjå, der var herlegdomen åt Israels Gud, liksom den syni eg hadde set i dalen.
5 അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക” എന്ന് കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിനു വടക്കോട്ട്, പ്രവേശനകവാടത്തിൽ തന്നെ, ആ തിക്ഷ്ണതാബിംബത്തെ കണ്ടു.
Og han sagde med meg: «Menneskjeson! Lyft augo dine nordetter!» Og eg lyfte augo nordetter, og sjå, nordanfor altarporten var dette harmings-bilætet attmed inngangen.
6 അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, അവർ ചെയ്യുന്നത്, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന് യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നെ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകൾ നീ കാണും” എന്ന് അരുളിച്ചെയ്തു.
Og han sagde med meg: «Menneskjeson! Ser du kva dei gjer? Store styggjor er det som Israels-lyden gjer her, so eg lyt fara langt burt ifrå heilagdomen min. Men du skal få sjå store styggjor.»
7 അവിടുന്ന് എന്നെ പ്രാകാരത്തിന്റെ വാതില്ക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.
Og han let meg koma til inngangen åt fyregarden. Og eg såg, å sjå, det var eit hol i veggen.
8 അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക” എന്ന് പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നപ്പോൾ ഒരു വാതിൽ കണ്ടു.
Og han sagde med meg: «Menneskjeson! Brjot igjenom veggen!» Og eg braut meg igjenom veggen, og sjå, der var ei dør.
9 അവിടുന്ന് എന്നോട്: “അകത്ത് ചെന്ന്, അവർ ഇവിടെ ചെയ്യുന്ന കടുത്ത മ്ലേച്ഛതകൾ നോക്കുക” എന്ന് കല്പിച്ചു.
Og han sagde med meg: «Gakk inn og sjå dei vonde styggjor som dei gjer der!»
10 ൧൦ അങ്ങനെ ഞാൻ അകത്ത് ചെന്നു; വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽ ഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരച്ചിരിക്കുന്നതു കണ്ടു.
Og eg gjekk inn og såg, og sjå, der var alle slag bilæte av krek og firføtingar, styggedom, og alle dei ufysne avgudarne åt Israels-lyden, innrita på veggjerne rundt ikring.
11 ൧൧ അവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവ് അവരുടെ നടുവിലും ഓരോരുത്തൻ കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; മേഘതുല്യമായ ധൂപത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.
Og framfyre deim stod sytti mann, styresmennerne i Israels-lyden, og Ja’azanja Safansson stod midt imillom deim, og kvar og ein hadde eit røykjelseskjerald i handi, og det steig upp ange av røykjelseskyi.
12 ൧൨ അപ്പോൾ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാർ ഇരുട്ടത്ത്, ഓരോരുത്തൻ അവനവന്റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നത് നീ കാണുന്നുവോ? ‘യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടു പോയിരിക്കുന്നു’ എന്ന് അവർ പറയുന്നു” എന്നരുളിച്ചെയ്തു.
Og han sagde med meg: «Hev du set, menneskjeson, kva styresmennerne i Israels-lyden fer med i myrkret, kvar i sitt bilæt-rom? For dei segjer: «Herren ser oss ikkje; Herren hev vendt seg burt frå landet.»»
13 ൧൩ “അവർ ഇതിലും വലിയ മ്ലേച്ഛതകൾ ചെയ്യുന്നത് നീ കാണും” എന്നും അവിടുന്ന് എന്നോട് അരുളിച്ചെയ്തു.
Og han sagde med meg: «Du skal enn få sjå store styggjor som dei fer med.»
14 ൧൪ അവിടുന്ന് എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിലേക്ക് കൊണ്ടുപോയി; അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ച് കരഞ്ഞുകൊണ്ട് ഇരിക്കുന്നത് ഞാൻ കണ്ടു.
Og han let meg koma åt inngangen til porten på Herrens hus, den som snur mot nord. Og sjå, der sat kvinnorne og gret for Tammus.
15 ൧൫ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും” എന്ന് അരുളിച്ചെയ്തു.
Og han sagde med meg: «Hev du set, menneskjeson? Du skal enn få sjå styggjor, større enn desse.»
16 ൧൬ അവിടുന്ന് എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി; യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും മദ്ധ്യത്തിൽ ഏകദേശം ഇരുപത്തഞ്ച് പുരുഷന്മാർ അവരുടെ പുറം യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ട് നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു.
Og han let meg koma i den indre fyregarden til Herrens hus. Og sjå, attmed inngangen til Herrens tempel, millom forhalli og altaret, var det ikring fem og tjuge menner; dei snudde ryggen til Herrens tempel og andliti i aust, og dei lutte seg austetter og bad til soli.
17 ൧൭ അപ്പോൾ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിക്കുവാൻ ദേശം സാഹസംകൊണ്ടു നിറയ്ക്കുന്നത്? കണ്ടില്ലേ അവർ മരച്ചില്ല മൂക്കിൽ തൊടുവിക്കുന്നത്?
Og han sagde med meg: «Hev du set det, menneskjeson? Kunde ikkje Juda-lyden nøgja seg med å gjera dei styggjor dei her hev gjort, men måtte fylla landet med vald og atter harma meg upp? Og sjå kor dei no held kvisten upp for nosi!
18 ൧൮ ആകയാൽ ഞാനും ക്രോധത്തോടെ പ്രവർത്തിക്കും; എന്റെ കണ്ണിന് ആദരവ് തോന്നുകയില്ല; ഞാൻ കരുണ കാണിക്കുകയുമില്ല; അവർ അത്യുച്ചത്തിൽ എന്നോട് നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കുകയില്ല” എന്ന് അരുളിച്ചെയ്തു.
So vil då eg og fara fram i vreide; mitt auga skal ikkje spara, og miskunn gjer eg ikkje. Og um dei ropar for mine øyro med sterkt mål, so vil eg ikkje høyra deim.»

< യെഹെസ്കേൽ 8 >