< യെഹെസ്കേൽ 7 >

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
Poleg tega je prišla k meni Gospodova beseda, rekoč:
2 “മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അവസാനം! യിസ്രായേൽ ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.
»Tudi ti, človeški sin, tako govori Gospod Bog Izraelovi deželi: ›Konec, konec je prišel nad štiri vogale dežele.
3 ഇപ്പോൾ നിനക്ക് അവസാനം വന്നിരിക്കുന്നു; ഞാൻ എന്റെ കോപം നിന്റെമേൽ അയച്ച് നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച് നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോട് പകരം ചെയ്യും.
Sedaj je nadte prišel konec in nadte bom poslal svojo jezo in sodil te bom glede na tvoje poti in na tebi bom poplačal vse tvoje ogabnosti.
4 എന്റെ കണ്ണ് നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിനു തക്കവണ്ണം നിന്നോട് പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.
Moje oko ti ne bo prizaneslo niti ne bom imel usmiljenja, temveč bom na tebi poplačal tvoje poti in tvoje ogabnosti bodo v tvoji sredi in spoznali boste, da jaz sem Gospod.‹
5 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു അനർത്ഥം, ഒരു അനർത്ഥം ഇതാ, വരുന്നു!
Tako govori Gospod Bog: ›Zlo, samo zlo, glej, je prišlo.
6 അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അത് നിന്റെനേരെ ഉണർന്നുവരുന്നു! ഇതാ, അത് വരുന്നു.
Konec je prišel, prišel je konec. Ta opreza za teboj, glej, ta je prišel.
7 ദേശനിവാസിയേ, ആപത്തു നിനക്ക് വന്നിരിക്കുന്നു; കാലമായി, സമയം അടുത്തു; മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്റെ ആർപ്പുവിളിയല്ല.
Jutro je prišlo k tebi, oh ti, ki prebivaš v deželi. Čas je prišel, dan stiske je blizu, ne pa ponovno oglašanje gora.
8 ഇപ്പോൾ ഞാൻ വേഗത്തിൽ എന്റെ ക്രോധം നിന്റെമേൽ പകർന്ന്, എന്റെ കോപം നിന്നിൽ നിവർത്തിക്കും; ഞാൻ നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച് നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോട് പകരം ചെയ്യും.
Nate bom sedaj v kratkem izlil svojo razjarjenost in dovršil svojo jezo nad teboj. Sodil te bom glede na tvoje poti in poplačal ti bom za vse tvoje ogabnosti.
9 എന്റെ കണ്ണ് ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിനു തക്കവണ്ണം ഞാൻ നിന്നോട് പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്ന് നിങ്ങൾ അറിയും.
Moje oko ne bo prizaneslo niti ne bom imel usmiljenja. Poplačal ti bom glede na tvoje poti in tvoje ogabnosti, ki so sredi tebe in spoznali boste, da jaz sem Gospod, ki udarja.
10 ൧൦ ഇതാ, നാൾ; ഇതാ, അത് വരുന്നു; നിന്റെ ആപത്ത് പുറപ്പെട്ടിരിക്കുന്നു; വടി പൂത്ത് അഹങ്കാരം തളിർത്തിരിക്കുന്നു.
Glej dan, glej, prišel je. Jutro je prešlo, palica je zacvetela, ponos je vzbrstel.
11 ൧൧ സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കുകയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകുകയുമില്ല.
Nasilje se vzdiguje v palico zlobnosti. Nihče izmed njih ne bo preostal, niti od njihove množice, niti od ničesar, kar je njihovega; niti za njimi ne bo tarnanja.
12 ൧൨ കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; അതിന്റെ സകല ജനസമൂഹത്തിന്മേലും ക്രോധം വന്നിരിക്കുകയാൽ വാങ്ങുന്നവൻ സന്തോഷിക്കുകയും വില്‍ക്കുന്നവൻ ദുഃഖിക്കുകയും വേണ്ടാ.
Čas je prišel, dan se približuje. Naj se kupec ne veseli niti naj prodajalec ne žaluje, kajti bes je nad vso njegovo množico.
13 ൧൩ അവർ ജീവിച്ചിരുന്നാലും വില്‍ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല.
Kajti prodajalec se ne bo vrnil k temu, kar je prodano, čeprav bi bili še živi, kajti videnje je glede vse njegove množice, ki se ne bo vrnila; niti se ne bo kdorkoli okrepil v krivičnosti svojega življenja.
14 ൧൪ അവർ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാൽ എന്റെ ക്രോധം അതിന്റെ സകല ജനസമൂഹത്തിന്മേലും വന്നിരിക്കുകയാൽ ആരും യുദ്ധത്തിനു പോകുന്നില്ല,
Zatrobili so na trobento, celo da bi se vsi pripravili, toda nihče ne gre v bitko, kajti moj bes je nad vso njihovo množico.
15 ൧൫ പുറത്തു വാൾ, അകത്ത് മഹാമാരിയും ക്ഷാമവും; വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും; പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും.
Meč je zunaj, znotraj pa kužna bolezen in lakota. Kdor je na polju, bo umrl z mečem, kdor pa je v mestu, ga bosta požrla lakota in kužna bolezen.
16 ൧൬ എന്നാൽ അവരിൽ ചാടിപ്പോകുന്നവർ ചാടിപ്പോകുകയും ഓരോരുത്തനും അവനവന്റെ അകൃത്യത്തെക്കുറിച്ച് താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.
Toda tisti izmed njih, ki pobegnejo, bodo pobegnili in bodo na gorah kakor dolinske golobice, vsi izmed njih žalujoči, vsakdo zaradi svoje krivičnosti.
17 ൧൭ എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ബലഹീനമാകും.
Vse roke bodo slabotne in vsa kolena bodo šibka kakor voda.
18 ൧൮ അവർ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.
Prav tako se bodo opasali z vrečevino in groza jih bo pokrila. Sramota bo na vseh obrazih in plešavost na vseh njihovih glavah.
19 ൧൯ അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്ന് അവർക്ക് മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിനും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിക്കുവാൻ കഴിയുകയില്ല; അതിനാൽ അവരുടെ വിശപ്പ് അടങ്ങുകയില്ല, അവരുടെ വയറ് നിറയുകയും ഇല്ല; അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ.
Svoje srebro bodo vrgli na ulice in njihovo zlato bo odstranjeno. Njihovo srebro in njihovo zlato jih ne bo moglo rešiti na dan Gospodovega besa. Ne bodo zadovoljili svojih duš niti napolnili svojih notranjosti, ker je le-to kamen spotike njihovi krivičnosti.
20 ൨൦ അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി ഉപയോഗിച്ചു; അതുകൊണ്ട് അവർ അവർക്ക് മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അത് അവർക്ക് മലമാക്കിയിരിക്കുന്നു.
Kar se tiče lepote njegovega ornamenta, ga je postavil v veličanstvu, toda v njem so oni naredili podobe svojih ogabnosti in svojih ostudnih stvari, zatorej sem ga postavil daleč od njih.
21 ൨൧ ഞാൻ അത് അന്യന്മാരുടെ കയ്യിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്ക് കൊള്ളയായും കൊടുക്കും; അവർ അത് അശുദ്ധമാക്കും.
In dal sem ga v roke tujcem za plen in zlobnežem zemlje za ukradeno blago in oni ga bodo oskrunili.
22 ൨൨ ഞാൻ എന്റെ മുഖം അവരിൽ നിന്നു തിരിക്കും. അവർ എന്റെ അമൂല്യസ്ഥലത്തെ അശുദ്ധമാക്കും; കവർച്ചക്കാർ അതിനകത്ത് കടന്ന് അതിനെ അശുദ്ധമാക്കും.
Tudi svoj obraz bom obrnil proč od njih in oskrunili bodo moj skrivni kraj, kajti roparji bodo vstopili vanj in ga omadeževali.
23 ൨൩ ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കുകയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക.
Naredi verigo, kajti dežela je polna krvoločnih zločinov in mesto je polno nasilja.
24 ൨൪ ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകൾ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.
Zatorej bom privedel najslabše izmed poganov in njihove hiše bodo vzeli v last. Prav tako bom storil, da bo pomp močnega prenehal in njihovi sveti kraji bodo omadeževani.
25 ൨൫ നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അത് ഇല്ലാതെ ഇരിക്കും.
Prihaja uničenje in iskali bodo miru, pa ga ne bo.
26 ൨൬ അപകടത്തിന്മേൽ അപകടവും കിംവദന്തിയ്ക്കു പിന്നാലെ കിംവദന്തിയും വന്നുകൊണ്ടിരിക്കും; അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും; എന്നാൽ പുരോഹിതന്റെ പക്കൽനിന്ന് ഉപദേശവും മൂപ്പന്മാരുടെ പക്കൽനിന്ന് ആലോചനയും നഷ്ടമായിപ്പോകും.
Vragolija bo prišla na vragolijo in govorica na govorico, potem bodo iskali videnje od preroka, toda postava bo izginila od duhovnika in nasvet od starcev.
27 ൨൭ രാജാവു ദുഃഖിക്കും; പ്രഭു നിരാശ്രയനാകും; ദേശത്തെ ജനത്തിന്റെ കൈകൾ വിറയ്ക്കും; ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരോട് പകരം ചെയ്യും; അവർക്ക് ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും.
Kralj bo žaloval in princ bo oblečen z opustošenjem in roke ljudstva dežele bodo trepetale. Jaz jim bom storil po njihovi poti in glede na njihove zasluge jih bom sodil, in spoznali bodo, da jaz sem Gospod.‹«

< യെഹെസ്കേൽ 7 >