< യെഹെസ്കേൽ 7 >
1 ൧ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
TUHAN berbicara kepadaku,
2 ൨ “മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അവസാനം! യിസ്രായേൽ ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.
"Hai manusia fana, Aku, TUHAN Yang Mahatinggi, hendak mengatakan ini kepada tanah Israel: Inilah akhir riwayat seluruh negeri ini!"
3 ൩ ഇപ്പോൾ നിനക്ക് അവസാനം വന്നിരിക്കുന്നു; ഞാൻ എന്റെ കോപം നിന്റെമേൽ അയച്ച് നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച് നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോട് പകരം ചെയ്യും.
TUHAN berkata, "Hai Israel, sekarang sudah tiba kesudahanmu. Engkau akan merasakan murka-Ku. Engkau Kuadili sesuai dengan perbuatanmu yang keji.
4 ൪ എന്റെ കണ്ണ് നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിനു തക്കവണ്ണം നിന്നോട് പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.
Aku tidak akan kasihan atau memberi ampun kepadamu. Aku akan menghukum engkau sesuai dengan segala kekejian yang telah kauperbuat. Maka tahulah engkau bahwa Akulah TUHAN."
5 ൫ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു അനർത്ഥം, ഒരു അനർത്ഥം ഇതാ, വരുന്നു!
Inilah yang dikatakan TUHAN Yang Mahatinggi kepada bangsa Israel, "Bencana demi bencana akan menimpa kamu.
6 ൬ അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അത് നിന്റെനേരെ ഉണർന്നുവരുന്നു! ഇതാ, അത് വരുന്നു.
Sekarang segalanya telah berakhir. Inilah kesudahanmu. Tidak ada harapan lagi bagimu.
7 ൭ ദേശനിവാസിയേ, ആപത്തു നിനക്ക് വന്നിരിക്കുന്നു; കാലമായി, സമയം അടുത്തു; മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്റെ ആർപ്പുവിളിയല്ല.
Segalanya telah berakhir bagimu, hai bangsa yang tinggal di tanah ini. Sekarang tidak ada lagi pesta-pesta di mezbah-mezbah pegunungan, yang ada hanyalah kekacauan saja.
8 ൮ ഇപ്പോൾ ഞാൻ വേഗത്തിൽ എന്റെ ക്രോധം നിന്റെമേൽ പകർന്ന്, എന്റെ കോപം നിന്നിൽ നിവർത്തിക്കും; ഞാൻ നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച് നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോട് പകരം ചെയ്യും.
Tak lama lagi kamu akan merasakan murka-Ku yang dahsyat. Kamu Kuadili sesuai dengan perbuatanmu. Akan Kubalaskan kepadamu segala perbuatanmu yang keji.
9 ൯ എന്റെ കണ്ണ് ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിനു തക്കവണ്ണം ഞാൻ നിന്നോട് പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്ന് നിങ്ങൾ അറിയും.
Aku tidak akan kasihan atau memberi ampun kepadamu. Aku akan menghukum kamu sesuai dengan segala kekejian yang telah kamu perbuat. Maka tahulah kamu bahwa Akulah TUHAN dan Akulah yang menghukum kamu."
10 ൧൦ ഇതാ, നാൾ; ഇതാ, അത് വരുന്നു; നിന്റെ ആപത്ത് പുറപ്പെട്ടിരിക്കുന്നു; വടി പൂത്ത് അഹങ്കാരം തളിർത്തിരിക്കുന്നു.
Hari bencana bagi bangsa Israel telah tiba. Kekerasan merajalela. Kesombongan mencapai puncaknya.
11 ൧൧ സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കുകയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകുകയുമില്ല.
Kekejaman mengakibatkan lebih banyak kejahatan. Seluruh kekayaan, keagungan dan kejayaan mereka akan habis tak berbekas.
12 ൧൨ കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; അതിന്റെ സകല ജനസമൂഹത്തിന്മേലും ക്രോധം വന്നിരിക്കുകയാൽ വാങ്ങുന്നവൻ സന്തോഷിക്കുകയും വില്‍ക്കുന്നവൻ ദുഃഖിക്കുകയും വേണ്ടാ.
Waktunya segera datang, harinya sudah dekat! Si pembeli dan si penjual tidak mendapat keuntungan apa-apa, sebab hukuman Allah akan menimpa semua orang.
13 ൧൩ അവർ ജീവിച്ചിരുന്നാലും വില്‍ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല.
Tak ada pedagang yang akan sempat mendapat kembali apa yang telah dijualnya, sebab murka Allah menimpa siapa saja. Orang yang jahat tidak akan selamat.
14 ൧൪ അവർ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാൽ എന്റെ ക്രോധം അതിന്റെ സകല ജനസമൂഹത്തിന്മേലും വന്നിരിക്കുകയാൽ ആരും യുദ്ധത്തിനു പോകുന്നില്ല,
Trompet berbunyi dan semua orang bersiap-siap. Tetapi tak seorang pun berangkat ke medan perang, sebab murka Allah menimpa semua orang.
15 ൧൫ പുറത്തു വാൾ, അകത്ത് മഹാമാരിയും ക്ഷാമവും; വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും; പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും.
Di jalan-jalan kota ada peperangan, di rumah-rumah ada wabah penyakit dan kelaparan. Siapa saja yang berada di luar kota akan mati dalam peperangan, dan yang tinggal di kota akan menjadi kurban penyakit dan kelaparan.
16 ൧൬ എന്നാൽ അവരിൽ ചാടിപ്പോകുന്നവർ ചാടിപ്പോകുകയും ഓരോരുത്തനും അവനവന്റെ അകൃത്യത്തെക്കുറിച്ച് താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.
Sebagian akan luput dan melarikan diri ke pegunungan. Di situ mereka akan seperti burung-burung dara yang dihalau dari lembah-lembah; semuanya akan merintih karena dosa-dosa mereka.
17 ൧൭ എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ബലഹീനമാകും.
Setiap orang akan menjadi lemah tangannya dan goyah lututnya.
18 ൧൮ അവർ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.
Mereka akan memakai kain karung dan sekujur tubuhnya akan gemetar. Kepala mereka akan digunduli dan mereka dipermalukan.
19 ൧൯ അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്ന് അവർക്ക് മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിനും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിക്കുവാൻ കഴിയുകയില്ല; അതിനാൽ അവരുടെ വിശപ്പ് അടങ്ങുകയില്ല, അവരുടെ വയറ് നിറയുകയും ഇല്ല; അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ.
Emas dan perak akan mereka buang di jalan seperti sampah, sebab pada hari TUHAN melampiaskan amarah-Nya, emas dan perak itu tak dapat menyelamatkan mereka, malahan telah menjerumuskan mereka ke dalam dosa. Mereka tak dapat menggunakannya untuk memuaskan nafsu atau untuk mengisi perut mereka.
20 ൨൦ അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി ഉപയോഗിച്ചു; അതുകൊണ്ട് അവർ അവർക്ക് മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അത് അവർക്ക് മലമാക്കിയിരിക്കുന്നു.
Dahulu mereka bangga akan permata mereka yang indah, tetapi karena mereka memakainya untuk membuat berhala-berhala yang menjijikkan, TUHAN membuat harta mereka itu menjadi sesuatu yang mengerikan.
21 ൨൧ ഞാൻ അത് അന്യന്മാരുടെ കയ്യിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്ക് കൊള്ളയായും കൊടുക്കും; അവർ അത് അശുദ്ധമാക്കും.
TUHAN berkata kepada bangsa Israel, "Aku akan membiarkan orang-orang asing merampoki kamu. Penjahat-penjahat akan merampas hartamu dan menajiskannya.
22 ൨൨ ഞാൻ എന്റെ മുഖം അവരിൽ നിന്നു തിരിക്കും. അവർ എന്റെ അമൂല്യസ്ഥലത്തെ അശുദ്ധമാക്കും; കവർച്ചക്കാർ അതിനകത്ത് കടന്ന് അതിനെ അശുദ്ധമാക്കും.
Aku tak akan turun tangan bila Rumah-Ku dirusakkan dan dicemarkan oleh perampok-perampok.
23 ൨൩ ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കുകയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക.
Seluruh negeri menjadi kacau; di mana-mana ada pembunuhan dan kekejaman.
24 ൨൪ ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകൾ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.
Bangsa-bangsa yang paling ganas akan Kudatangkan untuk menduduki rumah-rumahmu. Jagoan-jagoanmu yang paling perkasa akan gentar apabila bangsa-bangsa itu Kubiarkan menghancurkan tempat-tempat ibadahmu.
25 ൨൫ നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അത് ഇല്ലാതെ ഇരിക്കും.
Mereka ditimpa kesedihan dan putus asa, lalu mencari kedamaian, tetapi tidak mereka temukan.
26 ൨൬ അപകടത്തിന്മേൽ അപകടവും കിംവദന്തിയ്ക്കു പിന്നാലെ കിംവദന്തിയും വന്നുകൊണ്ടിരിക്കും; അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും; എന്നാൽ പുരോഹിതന്റെ പക്കൽനിന്ന് ഉപദേശവും മൂപ്പന്മാരുടെ പക്കൽനിന്ന് ആലോചനയും നഷ്ടമായിപ്പോകും.
Malapetaka dan kabar buruk akan datang terus-menerus. Kamu akan memohon agar para nabi mau meramal, tetapi mereka tak bisa. Juga para imam tidak punya apa-apa untuk diajarkan kepada umat, dan para pemimpin kehabisan nasihat.
27 ൨൭ രാജാവു ദുഃഖിക്കും; പ്രഭു നിരാശ്രയനാകും; ദേശത്തെ ജനത്തിന്റെ കൈകൾ വിറയ്ക്കും; ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരോട് പകരം ചെയ്യും; അവർക്ക് ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും.
Raja akan meratap, putra mahkota putus asa dan rakyat akan gemetar ketakutan. Aku akan menghukum kamu sesuai dengan segala perbuatanmu dan menghakimi kamu seperti kamu menghakimi orang lain. Maka tahulah kamu bahwa Akulah TUHAN."