< യെഹെസ്കേൽ 48 >
1 ൧ എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ഇവയാണ്: വടക്കെ അറ്റം മുതൽ ഹെത്ലോൻ വഴിക്കരികിലുള്ള ഹമാത്ത്‌വരെ വടക്കോട്ട് ദമാസ്ക്കസിന്റെ അതിർത്തിയിലുള്ള ഹസർ-ഏനാനും, ഇങ്ങനെ വടക്ക് ഹമാത്തിന്റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്ന്.
Følgende er navnene på stammerne: Yderst i nord fra havet i retning af Hetlon til det sted, hvor Vejen går til Hamat, og videre til Hazar-Enon, med Damaskuss Område mod Nord ved Siden af Hamat, fra Østsiden til Vestsiden: Dan, een Stammelod;
2 ൨ ദാന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ആശേരിന്റെ ഓഹരി ഒന്ന്.
langs Dans Område fra Østsiden til Vestsiden: Aser, een Stammelod;
3 ൩ ആശേരിന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്ന്.
langs Asers Område fra Østsiden til Vestsiden: Naftali, een Stammelod;
4 ൪ നഫ്താലിയുടെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്ന്.
langs Naftalis Område fra Østsiden til Vestsiden: Manasse, een Stammelod;
5 ൫ മനശ്ശെയുടെ അതിർത്തിയിൽ കിഴക്കുഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ എഫ്രയീമിന്റെ ഓഹരി ഒന്ന്.
langs Manasses Område fra Østsiden til Vestsiden: Efraim, een Stammelod;
6 ൬ എഫ്രയീമിന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ രൂബേന്റെ ഓഹരി ഒന്ന്.
langs Efrainms Område fma Østsiden til Vestsiden: Ruben, een Stammelod;
7 ൭ രൂബേന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ യെഹൂദയുടെ ഓഹരി ഒന്ന്.
langs Rubens Område fra Østsiden til Vestsiden: Juda, een Stammelod.
8 ൮ യെഹൂദയുടെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളത് നിങ്ങൾ അർപ്പിക്കേണ്ട വഴിപാടായിരിക്കണം; വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കണം.
Langs Judas Område fra Østsiden til Vestsiden skal Offerydelsen, som I yder, være 25000 Alen bred og lige så lang som hver Stammelod fra Østsiden til Vestsiden; og Helligdommen skal ligge i Midten.
9 ൯ നിങ്ങൾ യഹോവയ്ക്ക് വഴിപാടായി വേർതിരിക്കുന്ന പ്രദേശം ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കണം.
Offerydelsen, som I skal yde HERREN, skal være 25 000 Alen lang og 20800 Alen bred;
10 ൧൦ ഈ വിശുദ്ധവഴിപാട് പുരോഹിതന്മാർക്കുള്ളതായിരിക്കണം; അത് വടക്ക് ഇരുപത്തയ്യായിരം മുഴം നീളവും പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനായിരം മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളത് തന്നെ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കണം.
og den hellige Offerydelse skal tilhøre følgende: Præsterne skal have et Stykke, som mod Nord er 25 000 Alen langt, mod Vest 10.000 Alen bredt, mod Øst 10000 Alen bredt og mod Syd 25.000 Alen langt; og HERRENs Helligdom skal ligge i Midten.
11 ൧൧ അത് എന്റെ കാര്യങ്ങൾ നിർവഹിക്കുകയും, യിസ്രായേൽ മക്കൾ തെറ്റിപ്പോയ കാലത്ത്, ലേവ്യർ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കുകയും ചെയ്ത, സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കണം.
De helligede Præster, Zadoks Efterkommere, som tog Vare på, hvad jeg vilde have varetaget, og ikke som Leviterne for vild, da Israeliterne gjorde det,
12 ൧൨ അങ്ങനെ അത് അവർക്ക് ലേവ്യരുടെ അതിർത്തിയിൽ, ദേശത്തിന്റെ വഴിപാടിൽനിന്ന് ഒരു വഴിപാടും അതിപരിശുദ്ധവുമായിരിക്കണം.
skal det tilhøre som en Offerydelse af Landets Offerydelse, et højhelligt Område langs Leviternes.
13 ൧൩ പുരോഹിതന്മാരുടെ അതിരിനോടുചേർന്ന് ലേവ്യർക്കും ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നെ.
Og Leviterne skal have et lige så stort Område som Præsterne, 25000 Alen langt og 10000 Alen bredt; den samlede Længde bliver således 25000 Alen, Bredden 20000.
14 ൧൪ അവർ അതിൽ ഒട്ടും വില്‍ക്കരുത്; കൈമാറ്റം ചെയ്യരുത്; ദേശത്തിന്റെ ആദ്യഫലമായ ഇത് അന്യർക്ക് കൈവശം കൊടുക്കുകയുമരുത്; അത് യഹോവയ്ക്കു വിശുദ്ധമാണല്ലോ.
De må ikke sælge eller bortbytte noget deraf eller overdrage denne førstegrøde af Landet til andre, thi den er helliget HERREN.
15 ൧൫ എന്നാൽ ഇരുപത്തയ്യായിരം മുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിനു വാസസ്ഥലവും വെളിമ്പ്രദേശവുമായ സാമാന്യഭൂമിയും, നഗരം അതിന്റെ നടുവിലും ആയിരിക്കണം.
Det Stykke på 5000 Alens Bredde, som er tilovers af Offerydelsens Bredde langs de 25000 Alen, skal være uindviet Land og tilfalde Byen til Boliger og Græsgang, og Byen skal ligge i Midten;
16 ൧൬ അതിന്റെ അളവ് ഇപ്രകാരമാണ്: വടക്കെഭാഗം നാലായിരത്തഞ്ഞൂറും തെക്കെഭാഗം നാലായിരത്തഞ്ഞൂറും കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും മുഴം.
dens Mål skal være følgende: Nordsiden 4500 Alen, Sydsiden 4500, Østsiden 4500 og Vestsiden 4500.
17 ൧൭ നഗരത്തിനുള്ള വെളിമ്പ്രദേശമോ; വടക്കോട്ട് ഇരുനൂറ്റമ്പതും തെക്കോട്ട് ഇരുനൂറ്റമ്പതും കിഴക്കോട്ട് ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ട് ഇരുനൂറ്റമ്പതും മുഴം.
Byens Græsgang skal være 250 Alen mod Nord, 250 mod Syd, 250 mod Øst og 250 mod Vest.
18 ൧൮ എന്നാൽ വിശുദ്ധവഴിപാടിന് ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിക്കുന്നത് വിശുദ്ധവഴിപാടിനൊത്തവണ്ണം തന്നെ ആയിരിക്കണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കണം.
Af det Stykke, som endnu er tilovers langs med den hellige Offerydelse, 10000 Alen mod Øst og 10000 mod Vest, skal Afgrøden tjene Byens indbyggere til Mad.
19 ൧൯ യിസ്രായേലിന്റെ സർവ്വഗോത്രങ്ങളിലും നിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാർ അതിൽ കൃഷിചെയ്യണം.
Byens Befolkning skal sammensættes således, at Folk fra alle israels Stammer bor der:
20 ൨൦ വഴിപാടുസ്ഥലം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കണം. നഗരസ്വത്തോടുകൂടി ഈ വിശുദ്ധവഴിപാടുസ്ഥലം സമചതുരമായി നിങ്ങൾ അർപ്പിക്കണം.
I alt skal I som Offerydelse yde en Firkant på 25000 Alen, den hellige Offerydelse foruden Byens Grundejendom.
21 ൨൧ ശേഷിക്കുന്ന ഭാഗം പ്രഭുവിനുള്ളതായിരിക്കണം; വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും ഇരുവശത്തും വഴിപാടുസ്ഥലത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിനെതിരെ കിഴക്കെ അതിർത്തിയിലും പടിഞ്ഞാറ് ഇരുപത്തയ്യായിരം മുഴത്തിനെതിരെ പടിഞ്ഞാറേ അതിർത്തിയിലും ഗോത്രങ്ങളുടെ ഓഹരികൾക്ക് ഒത്തവണ്ണം തന്നെ; ഇത് പ്രഭുവിനുള്ളതായിരിക്കണം; വിശുദ്ധവഴിപാടുസ്ഥലവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവിൽ ആയിരിക്കണം;
Men Resten skal tilfalde Fyrsten; hvad der ligger på begge Sider af den hellige Offerydelse og Byens Grundejendom, østen for de 25000 Alen hen til Østgrænsen og vesten for de 25000 Alen hen til Vestgrænsen, langs Stammelodderne, skal tilhøre Fyrsten; den hellige Offerydelse, Templets Helligdomn i Midten
22 ൨൨ ലേവ്യർക്കുള്ള സ്വത്തും നഗരസ്വത്തും പ്രഭുവിനുള്ള സ്ഥലത്തിന്റെ മദ്ധ്യത്തിലായിരിക്കണം; യെഹൂദയുടെ അതിരിനും ബെന്യാമീന്റെ അതിരിനും ഇടയിൽ ഉള്ളത് പ്രഭുവിനുള്ളതായിരിക്കണം.
og Leviternes og Byens Grundejendom skal ligge midt imellem de Stykker, som tilfalder Fyrsten mellem Judas og Benjamins Område.
23 ൨൩ ശേഷമുള്ള ഗോത്രങ്ങൾക്കോ: കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ബെന്യാമീന് ഓഹരി ഒന്ന്.
Så følger de sidste Stammer: Fra Østsiden til Vestsiden Benjammmin, een Stammelod;
24 ൨൪ ബെന്യാമീന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ശിമെയോന് ഓഹരി ഒന്ന്.
langs Benjamins Område fra Østsiden til Vestsiden: Simeon, een Stammelod;
25 ൨൫ ശിമെയൊന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന് ഓഹരി ഒന്ന്.
langs Simeons Område fra Østsiden til Vestsiden: Issakar, een Stammelod;
26 ൨൬ യിസ്സാഖാരിന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ സെബൂലൂന് ഓഹരി ഒന്ന്.
langs Issakars Område fra Østsiden til Vestsiden: Zebulon, een Stammelod;
27 ൨൭ സെബൂലൂന്റെ അതിർത്തിയിൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ഗാദിന് ഓഹരി ഒന്ന്.
langs Zebulons Område fra Østsiden til Vestsiden: Gad, een Stammelod;
28 ൨൮ ഗാദിന്റെ അതിർത്തിയിൽ തെക്കോട്ട് തെക്കെ ഭാഗത്ത് താമാർമുതൽ മെരീബത്ത്-കാദേശ് ജലാശയംവരെയും ഈജിപറ്റ് തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കണം.
og langs Gads Område på Sydsiden skal Grænsen gå fra Tamar over Meribas Vandved Kadesj til Bækken ud til det store Hav.
29 ൨൯ നിങ്ങൾ ചീട്ടിട്ട് യിസ്രായേൽ ഗോത്രങ്ങൾക്ക് അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതുതന്നെ; അവരുടെ ഓഹരികൾ ഇവ തന്നെ” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Det er det Land, I ved Lodkastning skal udskifte som Arvelod til Israels Stammer, og det er deres Stammelodder, lyder det fra den Herre HERREN.
30 ൩൦ നഗരത്തിന്റെ അളവുകൾ ഇപ്രകാരമാണ്: വടക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു മുഴം.
Følgende er Byens udgange; Byens Porte skal opkaldes efter Israels Stammer:
31 ൩൧ നഗരത്തിന്റെ ഗോപുരങ്ങൾ യിസ്രായേൽ ഗോത്രങ്ങളുടെ പേരുകൾക്ക് ഒത്തവണ്ണമായിരിക്കണം; വടക്കോട്ട് മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്ന്; യെഹൂദയുടെ ഗോപുരം ഒന്ന്; ലേവിയുടെ ഗോപുരം ഒന്ന്.
På Nordsiden, der måler 4500 Alen, er der tre Porte, den første Rubens, den anden Judas og den tredje Levis;
32 ൩൨ കിഴക്കുഭാഗത്ത് നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: യോസേഫിന്റെ ഗോപുരം ഒന്ന്; ബെന്യാമീന്റെ ഗോപുരം ഒന്ന്; ദാന്റെ ഗോപുരം ഒന്ന്.
på Østsiden, der måler 4500 Alen, er der tre Porte, den første Josefs, den anden Benjamins og den tredje Dans;
33 ൩൩ തെക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്; ശിമെയോന്റെ ഗോപുരം ഒന്ന്; യിസ്സാഖാരിന്റെ ഗോപുരം ഒന്ന്; സെബൂലൂന്റെ ഗോപുരം ഒന്ന്.
på Sydsiden, der måler 4500 Alen, er der tre Porte, den første Simeons, den anden Issakars og den tredje Zebulons;
34 ൩൪ പടിഞ്ഞാറെ ഭാഗത്ത് നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: ഗാദിന്റെ ഗോപുരം ഒന്ന്; ആശേരിന്റെ ഗോപുരം ഒന്ന്; നഫ്താലിയുടെ ഗോപുരം ഒന്ന്.
på Vestsiden, der måler 4500 Alen, er der tre Porte, den første Gads, den anden Asers og den tredje Naftalis.
35 ൩൫ അതിന്റെ ചുറ്റളവ് പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിനു ‘യഹോവശമ്മാ’ എന്നു പേരാകും.
Omkredsen er 18000 Alen. Og Byens Navn skal herefter være: HERREN er der.