< യെഹെസ്കേൽ 47 >
1 ൧ ആ മനുഷ്യന്‍ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ തിരികെ കൊണ്ടുവന്നപ്പോൾ, ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴിൽനിന്ന് വെള്ളം കിഴക്കോട്ടു പുറപ്പെടുന്നത് ഞാൻ കണ്ടു. ആലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു; ആ വെള്ളം ആലയത്തിന്റെ വലത്തുഭാഗത്ത് കീഴിൽനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി.
And he brought me again to the gate of the house, and behold waters issued out from under the threshold of the house toward the east: for the forefront, of the house looked toward the east: but the waters came down to the right side of the temple to the south part of the altar.
2 ൨ അവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടുചെന്ന് പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്ക് ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു.
And he led me out by the way of the north gate, and he caused me to turn to the way without the outward gate to the way that looked toward the east: and behold there ran out waters on the right side.
3 ൩ ആ പുരുഷൻ കയ്യിൽ ചരടുമായി കിഴക്കോട്ടു നടന്നു; ആയിരം മുഴം അളന്ന്, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം കണങ്കാലോളം ആയി.
And when the man that had the line in his hand went out towards the east, he measured a thousand cubits: and he brought me through the water up to the ankles.
4 ൪ അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.
And again he measured a thousand, and he brought me through the water up to the knees.
5 ൫ അവൻ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്ക് കടക്കുവാൻ കഴിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തിയിട്ടല്ലാതെ കടക്കുവാൻ കഴിയാത്ത ഒരു നദിയായിത്തീർന്നു.
And he measured a thousand. and he brought me through the water up to the loins. And he measured a thousand, and it was a torrent, which I could not pass over: for the waters were risen so as to make a deep torrent, which could not be passed over.
6 ൬ അവൻ എന്നോട്: “മനുഷ്യപുത്രാ, ഇത് നീ കണ്ടുവോ” എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.
And he said to me: Surely thou hast seen, O son of man. And he brought me out, and he caused me to turn to the bank of the torrent.
7 ൭ ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്ത് ഇക്കരെയും അക്കരെയും അനവധി വൃക്ഷങ്ങൾ നില്ക്കുന്നതു കണ്ടു.
And when I had turned myself, behold on the bank of the torrent were very many trees on both sides.
8 ൮ അപ്പോൾ അവൻ എന്നോട് അരുളിച്ചെയ്തത്: “ഈ വെള്ളം കിഴക്കെ ഗലീലയിലേക്ക് പുറപ്പെട്ട് അരാബയിലേക്ക് ഒഴുകി കടലിൽ വീഴുന്നു; വെള്ളം ഒഴുകിച്ചെന്ന് കടലിൽ വീണ്, അതിലെ വെള്ളം ശുദ്ധമായിത്തീരും.
And he said to me: These waters that issue forth toward the hillocks of sand to the east, and go down to the plains of the desert, shall go into the sea, and shall go out, and the waters shall be healed.
9 ൯ എന്നാൽ ഈ നദി ചെല്ലുന്നിടത്തെല്ലാം ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ട്, ഏറ്റവുമധികം മത്സ്യം ഉണ്ടാകും; ഈ നദി ചെല്ലുന്നിടത്തെല്ലാം അത് ശുദ്ധമായിത്തീർന്നിട്ട് സകലവും ജീവിക്കും.
And every living creature that creepeth whithersoever the torrent shall come, shall live: and there shall be fishes in abundance after these waters shall come thither, and they shall be healed, and all things shall live to which the torrent shall come.
10 ൧൦ അതിന്റെ കരയിൽ ഏൻ-ഗെദി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിത്തക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധ ഇനങ്ങളായി അസംഖ്യമായിരിക്കും.
And the fishers shall stand over these waters, from Engaddi even to Engallim there shall be drying of nets: there shall be many sorts of the fishes thereof, as the fishes of the great sea, a very great multitude:
11 ൧൧ എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാകാതെ, ഉപ്പിനുവേണ്ടി മാറ്റിവയ്ക്കും.
But on the shore thereof, and in the fenny places they shall not be healed, because they shall be turned into saltpits.
12 ൧൨ നദീതീരത്ത് ഇക്കരെയും അക്കരെയും ഭക്ഷ്യയോഗ്യമായ ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകുകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായ്ക്കും; അവയുടെ ഫലം ഭക്ഷണത്തിനും, അവയുടെ ഇല ചികിത്സക്കും ഉപകരിക്കും”.
And by the torrent on the banks thereof on both sides shall grow all trees that bear fruit: their leaf shall not fall off, and their fruit shall not fail: every month shall they bring forth firstfruits, because the waters thereof shall issue out of the sanctuary: and the fruits thereof shall be for food, and the leaves thereof for medicine.
13 ൧൩ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ട അതിരുകൾ ഇവയായിരിക്കും: യോസേഫിന് രണ്ടു പങ്ക് ഉണ്ടായിരിക്കണം.
Thus saith the Lord God: This is the border, by which you shall possess the land according to the twelve tribes of Israel: for Joseph hath a double portion.
14 ൧൪ ‘നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കു നല്കുമെന്ന്’ ഞാൻ കൈ ഉയർത്തി സത്യം ചെയ്തിരിക്കുകകൊണ്ട് നിങ്ങൾക്ക് എല്ലാവർക്കും തുല്യാവകാശം ലഭിക്കണം; ഈ ദേശം നിങ്ങൾക്ക് അവകാശമായി വരും.
And you shall possess it, every man in like manner as his brother: concerning which I lifted up my hand to give it to your fathers: and this land shall fall unto you for a possession.
15 ൧൫ ദേശത്തിന്റെ അതിർത്തികൾ ഇങ്ങനെ ആയിരിക്കണം: വടക്കുഭാഗത്ത് മഹാസമുദ്രംമുതൽ ഹെത്ലോൻവഴിയായി
And this is the border of the land: toward the north side, from the great sea by the way of Hethalon, as men go to Sedada,
16 ൧൬ സെദാദ് വരെയും ഹമാത്തും ബേരോത്തയും ദമാസ്ക്കസിന്റെ അതിർത്തിക്കും ഹമാത്തിന്റെ അതിർത്തിക്കും ഇടയിലുള്ള സിബ്രയീമും ഹൗറാന്റെ അതിർത്തിയിലുള്ള നടുഹാസേരും
Emath, Berotha, Sabarim, which is between the border of Damascus and the border of Emath, the house of Tichon, which is by the border of Auran.
17 ൧൭ ഇങ്ങനെ അതിരുകൾ സമുദ്രംമുതൽ ദമാസ്ക്കസിന്റെ അതിർത്തിയിലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്ത് വടക്കോട്ടുള്ള ഹമാത്തിന്റെ അതിർത്തിയിലും ആയിരിക്കണം; അത് വടക്കേഭാഗം.
And the border from the sea even to the court of Enan, shall be the border of Damascus, and from the north to the north: the border of Emath, this is the north side.
18 ൧൮ കിഴക്ക് ഭാഗം ഹൗറാൻ, ദമാസ്ക്കസ്, ഗിലെയാദ് എന്നിവയ്ക്കും യിസ്രായേൽദേശത്തിനും ഇടയിൽ യോർദ്ദാൻ ആയിരിക്കണം; വടക്കെ അതിരുമുതൽ കിഴക്കെ കടൽവരെ നിങ്ങൾ അളക്കണം; അത് കിഴക്കുഭാഗം.
And the east side is from the midst of Auran, and from the midst of Damascus, and from the midst of Galaad, and from the midst of the land of Israel, Jordan making the bound to the east sea, and thus you shall measure the east side.
19 ൧൯ തെക്കുഭാഗം തെക്കോട്ട് താമാർമുതൽ മെരീബോത്ത്-കാദേശ് ജലാശയംവരെയും ഈജിപറ്റ് തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കണം; അത് തെക്കോട്ട് തെക്കേഭാഗം.
And the south side southward is from Thamar even to the waters of contradiction of Cades: and the torrent even to the great sea: and this is the south side southward.
20 ൨൦ പടിഞ്ഞാറുഭാഗം: തെക്കെ അതിരുമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കണം; അത് പടിഞ്ഞാറെഭാഗം.
And the side toward the sea, is the great sea from the borders straight on, till thou come to Emath: this is the side of the sea.
21 ൨൧ ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കനുസരിച്ച് വിഭാഗിച്ചുകൊള്ളണം.
And you shall divide this land unto you by the tribes of Israel:
22 ൨൨ നിങ്ങൾ അതിനെ നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്നവരായി, നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കണം; അവർ നിങ്ങൾക്ക് യിസ്രായേൽ മക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കണം; നിങ്ങളോടുകൂടി അവർക്കും യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കണം.
And you shall divide it by lot for an inheritance to you, and to the strangers that shall come over to you, that shall beget children among you: and they shall be unto you as men of the same country born among the children of Israel: they shall divide the possession with you in the midst of the tribes of Israel.
23 ൨൩ പരദേശി വന്നുപാർക്കുന്ന ഗോത്രത്തിൽതന്നെ നിങ്ങൾ അവന് അവകാശം കൊടുക്കണം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
And in what tribe soever the stranger shall be, there shall you give him possession, saith the Lord God.