< യെഹെസ്കേൽ 37 >
1 ൧ യഹോവയുടെ കൈ എന്റെ മേൽ വന്ന്, യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ച്, താഴ്വരയുടെ നടുവിൽ നിർത്തി; അത് അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു.
Ręka PANA była nade mną i on wyprowadził mnie w duchu PANA, i postawił mnie w środku doliny, która była pełna kości;
2 ൨ അവിടുന്ന് എന്നെ അവയുടെ ഇടയിലൂടെ ചുറ്റിനടക്കുമാറാക്കി; തുറസ്സായ താഴ്വരയിൽ അവ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.
Przeprowadził mnie obok nich dokoła, a oto było ich bardzo dużo na obszarze tej doliny, a oto były bardzo wyschłe.
3 ൩ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ” എന്നു ചോദിച്ചു; അതിന് ഞാൻ: “യഹോവയായ കർത്താവേ, അങ്ങ് അറിയുന്നു” എന്നുത്തരം പറഞ്ഞു.
I powiedział do mnie: Synu człowieczy, czy te kości ożyją? Odpowiedziałem: Panie BOŻE, ty wiesz.
4 ൪ അവിടുന്ന് എന്നോട് കല്പിച്ചത്: “നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ച് അവയോടു പറയേണ്ടത്: “ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾക്കുവിൻ!
Wtedy powiedział do mnie: Prorokuj o tych kościach i mów do nich: Wyschłe kości, słuchajcie słowa PANA.
5 ൫ യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ നിങ്ങളിലേക്ക് ശ്വാസം അയയ്ക്കും.
Tak mówi Pan BÓG do tych kości: Oto sprawię, że wstąpi w was tchnienie i ożyjecie;
6 ൬ ഞാൻ നിങ്ങളുടെമേൽ ഞരമ്പുവച്ച് മാംസം പിടിപ്പിച്ച് നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞ് നിങ്ങൾ ജീവിക്കേണ്ടതിന് നിങ്ങളിലേക്ക് ശ്വാസം അയയ്ക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.
Nałożę na was ścięgna i sprawię, że obrośniecie ciałem, oblekę was w skórę, i włożę w was tchnienie, i ożyjecie. I poznacie, że ja jestem PANEM.
7 ൭ എന്നോട് കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു.
Prorokowałem więc, jak mi rozkazano. A gdy prorokowałem, powstał szum, a oto poruszenie; i kości zbliżyły się [do siebie], kość do swojej kości.
8 ൮ പിന്നെ ഞാൻ നോക്കി: അവയുടെമേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കുപൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഉണ്ടായിരുന്നില്ല.
I spojrzałem, a oto pojawiły się na nich ścięgna, obrosły ciałem i skóra je powlekła z wierzchu, ale nie było w nich tchnienia.
9 ൯ അപ്പോൾ അവിടുന്ന് എന്നോട് കല്പിച്ചത്: “ശ്വാസത്തോട് പ്രവചിക്കുക; മനുഷ്യപുത്രാ, നീ പ്രവചിച്ച് കാറ്റിനോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാല് കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരുടെ മേൽ ഊതുക”.
I powiedział do mnie: Prorokuj do wiatru, prorokuj, synu człowieczy, i powiedz do wiatru: Tak mówi Pan BÓG: Przyjdź od czterech wiatrów, tchnienie, i powiej na tych zabitych, i niech ożyją.
10 ൧൦ അവിടുന്ന് എന്നോട് കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു.
Prorokowałem więc, jak mi rozkazał, i wstąpiło w nie tchnienie, a ożyły i stanęły na nogach, bardzo, bardzo liczne wojsko.
11 ൧൧ പിന്നെ അവിടുന്ന് എന്നോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, ഈ അസ്ഥികൾ യിസ്രായേൽഗൃഹം മുഴുവനും ആകുന്നു; ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശക്കു ഭംഗം വന്ന്, ഞങ്ങൾ തീരെ മുടിഞ്ഞിരിക്കുന്നു’ എന്ന് അവർ പറയുന്നു.
I powiedział do mnie: Synu człowieczy, te kości to cały dom Izraela. Oto mówią: Nasze kości wyschły, nasza nadzieja przepadła, jesteśmy zgubieni.
12 ൧൨ അതുകൊണ്ട് നീ പ്രവചിച്ച് അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്ന് നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.
Dlatego prorokuj i mów do nich: Tak mówi Pan BÓG: Oto otworzę wasze groby i wyprowadzę was z waszych grobów, ludu mój, i przyprowadzę was do ziemi Izraela.
13 ൧൩ അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്ന് നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
I poznacie, że ja jestem PANEM, gdy otworzę wasze groby i wyprowadzę was z waszych grobów, ludu mój.
14 ൧൪ നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ എന്റെ ശ്വാസത്തെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്ത് പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും’ എന്ന് യഹോവയുടെ അരുളപ്പാട്”.
Włożę w was mojego ducha i ożyjecie, i osadzę was w waszej ziemi. I poznacie, że ja, PAN, to powiedziałem i uczyniłem, mówi PAN.
15 ൧൫ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
I doszło do mnie słowo PANA mówiące:
16 ൧൬ മനുഷ്യപുത്രാ, നീ ഒരു വടി എടുത്ത് അതിന്മേൽ: ‘യെഹൂദയ്ക്കും അവനോട് ചേർന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും’ എന്ന് എഴുതിവയ്ക്കുക; പിന്നെ മറ്റൊരു വടി എടുത്ത് അതിന്മേൽ: ‘എഫ്രയീമിന്റെ വടിയായ യോസേഫിനും അവനോട് ചേർന്നിരിക്കുന്ന എല്ലാ യിസ്രായേൽ ഗൃഹത്തിനും’ എന്ന് എഴുതിവയ്ക്കുക.
A ty, synu człowieczy, weź sobie kawałek drewna i napisz na nim: Dla Judy i synów Izraela, jego towarzyszy. Weź też drugi [kawałek] drewna i napisz na nim: Dla Józefa, drewno Efraima i całego domu Izraela, jego towarzyszy.
17 ൧൭ പിന്നെ നീ അവയെ ഒരു വടിയായി ഒന്നോടൊന്നു ചേർക്കുക; അവ നിന്റെ കയ്യിൽ ഒന്നായിത്തീരും.
I złóż je jedno z drugim w jeden kawałek, aby stanowiły jedno w twoim ręku.
18 ൧൮ ‘ഇതിന്റെ അർത്ഥം എന്തെന്ന് നീ ഞങ്ങളെ അറിയിക്കുകയില്ലയോ’ എന്ന് നിന്റെ സ്വജാതിക്കാർ നിന്നോട് ചോദിക്കുമ്പോൾ, നീ അവരോടു പറയേണ്ടത്:
A gdy synowie twego ludu zapytają cię: Czy nie oznajmisz nam, co przez to rozumiesz?
19 ൧൯ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിന്റെ വടിയും അവനോട് ചേർന്നിരിക്കുന്ന എല്ലാ യിസ്രായേൽഗോത്രങ്ങളെയും എടുത്ത് അവരെ അവനോട്, യെഹൂദയുടെ വടിയോടു തന്നെ, ചേർത്ത് ഒരു വടിയാക്കും; അവർ എന്റെ കയ്യിൽ ഒന്നായിരിക്കും.’
Powiesz im: Tak mówi Pan BÓG: Oto wezmę drewno Józefa, które jest w ręku Efraima oraz pokolenia Izraela, jego towarzyszy, i przyłożę je do tamtego, do drewna Judy, i uczynię je jednym drewnem, i staną się jednym w moim ręku.
20 ൨൦ നീ എഴുതിയ വടികൾ അവരുടെ കൺമുമ്പിൽ നിന്റെ കയ്യിൽ ഇരിക്കണം.
A te drewna, na których napiszesz, będą w twoim ręku na ich oczach.
21 ൨൧ പിന്നെ നീ അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജനതകളുടെ ഇടയിൽനിന്ന് കൂട്ടി എല്ലാഭാഗത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും.
Potem powiedz do nich: Tak mówi Pan BÓG: Oto wezmę synów Izraela spośród narodów, do których przybyli, zgromadzę ich zewsząd i przyprowadzę ich do ich ziemi.
22 ൨൨ ഞാൻ അവരെ ദേശത്ത്, യിസ്രായേൽ പർവ്വതങ്ങളിൽ തന്നെ, ഏകജനതയാക്കും; ഒരു രാജാവ് അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജനതയായിരിക്കുകയില്ല, രണ്ടു രാജ്യമായി പിരിയുകയുമില്ല.
I uczynię ich jednym narodem w ziemi, na górach Izraela, i jeden król będzie królem nad nimi wszystkimi. Nie będą już dwoma narodami i już nie podzielą się na dwa królestwa.
23 ൨൩ അവർ ഇനി വിഗ്രഹങ്ങളാലും മ്ലേച്ഛതകളാലും യാതൊരു അതിക്രമത്താലും അവരെ സ്വയം മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്ന് ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.
Nie splugawią się już swymi bożkami i obrzydliwościami oraz wszelkimi występkami. Wybawię ich ze wszystkich ich miejsc zamieszkania, gdzie zgrzeszyli, i oczyszczę ich. I będą moim ludem, a ja będę ich Bogiem.
24 ൨൪ എന്റെ ദാസനായ ദാവീദ് അവർക്ക് രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരു ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്ന് എന്റെ ചട്ടങ്ങളെ പ്രമാണിച്ച് അനുഷ്ഠിക്കും.
Mój sługa Dawid będzie królem nad nimi i wszyscy będą mieli jednego pasterza. Będą chodzić według moich sądów, [będą] przestrzegać moich ustaw i wykonywać je.
25 ൨൫ എന്റെ ദാസനായ യാക്കോബിനു ഞാൻ കൊടുത്തതും നിങ്ങളുടെ പൂര്വ്വ പിതാക്കന്മാർ വസിച്ചിരുന്നതും ആയ ദേശത്ത് അവർ വസിക്കും; അവരും, മക്കളും, മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്ക് പ്രഭുവായിരിക്കും.
I zamieszkają w tej ziemi, którą dałem mojemu słudze Jakubowi, w której mieszkali wasi ojcowie; będą w niej mieszkali, oni, ich synowie i synowie ich synów, aż na wieki, a mój sługa Dawid [będzie] ich księciem na wieki.
26 ൨൬ ഞാൻ അവരോട് ഒരു സമാധാനനിയമം ചെയ്യും; അത് അവർക്ക് ഒരു ശാശ്വതനിയമം ആയിരിക്കും; ഞാൻ അവരെ സ്ഥിരപ്പെടുത്തി, വർദ്ധിപ്പിച്ച് അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.
Zawrę też z nimi przymierze pokoju, które będzie przymierzem wiecznym z nimi. Osadzę ich i rozmnożę, i umieszczę swoją świątynię pośród nich na wieki.
27 ൨൭ എന്റെ നിവാസം അവരോടുകൂടി ആയിരിക്കും; ഞാൻ അവർക്ക് ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും.
Mój przybytek będzie wśród nich i będę ich Bogiem, a oni będą moim ludem.
28 ൨൮ എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്ന് ജനതകൾ അറിയും.
I poznają narody, że ja jestem PANEM, który uświęca Izraela, gdy moja świątynia będzie wśród nich na wieki.