< യെഹെസ്കേൽ 36 >

1 “നീയോ, മനുഷ്യപുത്രാ, യിസ്രായേൽപർവ്വതങ്ങളോടു പ്രവചിച്ചു പറയേണ്ടത്: ‘യിസ്രായേൽപർവ്വതങ്ങളേ, യഹോവയുടെ വചനം കേൾക്കുവിൻ!’
आता मानवाच्या मुला, तू इस्राएलाच्या पर्वताला भविष्य सांग आणि म्हण, इस्राएलामधील पर्वतांनो, परमेश्वराचे वचन ऐका.
2 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ശത്രു നിങ്ങളെക്കുറിച്ച്: ‘നന്നായി; പുരാതനഗിരികൾ ഞങ്ങൾക്കു കൈവശം ആയിരിക്കുന്നു’ എന്നു പറയുന്നു.
प्रभू परमेश्वर असे म्हणतो, कारण शत्रू तुमच्याविषयी म्हणतात की, अहा! आणि प्राचीन उंच ठिकाणे आमची मालमत्ता झाली आहे.
3 അതുകൊണ്ട് നീ പ്രവചിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജനതകളിൽ ശേഷിച്ചവർക്കു കൈവശമായിത്തീരത്തക്കവിധം അവർ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു വിഴുങ്ങിക്കളയുന്നതുകൊണ്ടും നിങ്ങൾ വായാടികളുടെ അധരങ്ങളാൽ ലോകരുടെ അപവാദവിഷയമായിത്തീർന്നിരിക്കുകകൊണ്ടും യിസ്രായേൽപർവ്വതങ്ങളേ,
“म्हणून तू भविष्य सांग आणि म्हण, प्रभू परमेश्वर म्हणतो, ‘कारण त्यांनी तुमचा नाश केला आणि तुम्ही उरलेल्या राष्ट्रांना वतन व्हावे म्हणून त्यांनी सर्व बाजूंनी तुमच्यावर हल्ला केला आहे. तुम्ही लोकांच्या तोंडी व जिभेने व गोष्टीचा निंदेचा विषय असे झाले आहात.”
4 യഹോവയായ കർത്താവിന്റെ വചനം കേൾക്കുവിൻ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിർജ്ജനവും ചുറ്റുമുള്ള ജനതകളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
म्हणून, इस्राएलाच्या पर्वतांनो, प्रभू परमेश्वराचे वचन ऐका. प्रभू परमेश्वर पर्वत, व उंच टेकड्या, झरे, व दऱ्या उजाड आणि सोडून दिलेली नगरे यांना असे सांगतो की,
5 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനതകളിൽ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാൻ നിശ്ചയമായി എന്റെ ജ്വലിക്കുന്ന തീക്ഷ്ണതയോടെ സംസാരിക്കും; അവർ എന്റെ ദേശത്തെ കവർച്ചയ്ക്കായി തള്ളിക്കളയുവാൻ തക്കവിധം അതിനെ പൂർണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടി അവർക്ക് അവകാശമായി നിയമിച്ചുവല്ലോ”.
“यास्तव प्रभू परमेश्वर म्हणतो की, खचित मी आपल्या आवेशाच्या अग्नीने पेटून उरलेल्या राष्ट्रांविषयी व अदोमाविषयी बोललो आहे. त्यांनी माझ्या देशाला लुटून रिकामे करावे म्हणून त्यांनी उल्लासीत हृदयाने, त्यांच्या मनातील तिरस्काराने, त्यांच्या कुरणासाठी घेतली.”
6 അതുകൊണ്ട് നീ യിസ്രായേൽ ദേശത്തെക്കുറിച്ചു പ്രവചിച്ച് മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജനതകളുടെ നിന്ദ വഹിച്ചതുകൊണ്ട് ഞാൻ എന്റെ തീക്ഷ്ണതയോടും എന്റെ ക്രോധത്തോടുംകൂടി സംസാരിക്കുന്നു”.
“म्हणून, इस्राएल देशाला भविष्य सांग, आणि पर्वत, व टेकड्या, झरे आणि दऱ्या ह्यांच्याशी बोल. प्रभू परमेश्वर असे म्हणतो, पाहा! मी आपल्या आवेशाने आणि रागाने बोललो आहे. कारण, तुम्हास राष्ट्रांकडून अपमान सहन करावा लागला.”
7 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ചുറ്റുമുള്ള ജനതകൾ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്ന് ഞാൻ കൈ ഉയർത്തി സത്യം ചെയ്യുന്നു.
म्हणून, प्रभू परमेश्वर, म्हणतो, “मी आपला हात उंचावून वचन देतो की, तुमच्या भोवतालची राष्ट्रे खचित अप्रतिष्ठा पावतील.”
8 നിങ്ങളോ, യിസ്രായേൽപർവ്വതങ്ങളേ, എന്റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കുകകൊണ്ട് കൊമ്പുകളെ നീട്ടി അവർക്ക് വേണ്ടി ഫലം കായിക്കുവിൻ.
“पण इस्राएलाच्या पर्वतांनो, तुम्हावरील झाडास फांद्या फुटून तुम्ही माझ्या इस्राएल लोकांसाठी फळे द्याल असे लवकरच घडून येईल.
9 ഞാൻ നിങ്ങൾക്ക് അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്ക് തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും.
कारण पाहा, मी तुम्हास अनुकूल आहे, आणि मी तुम्हाकडे वळेल, मग तुम्ही मशागत केलेले, व बी पेरलेले व्हाल.
10 ൧൦ ഞാൻ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നെ, വർദ്ധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.
१०म्हणून मी तुम्हावर मनुष्याची, इस्राएलाचे सर्व घराणे, ते सर्वच बहुतपट करीन, आणि नगरे वसतील आणि ओसाड झालेली ठिकाणे पुन्हा उभारली जातील.
11 ൧൧ ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർദ്ധിപ്പിക്കും; അവർ പെരുകി സന്താനപുഷ്ടിയുള്ളവരാകും; കഴിഞ്ഞകാലത്ത് എന്നപോലെ ഞാൻ നിങ്ങളിൽ ജനവാസമുണ്ടാക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്ക് ചെയ്യും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
११मनुष्य व पशू यांना बहुतपट करीन आणि ते वाढतील व फळ देणारे होतील; पूर्वीच्याप्रमाणे लोक राहू लागतील. आणि तुमच्या पूर्वदिवसात केले त्यापेक्षा तुमचे मी अधिक कल्याण करीन मग तुम्हास समजेल की मी परमेश्वर आहे.
12 ൧൨ ഞാൻ നിങ്ങളിൽക്കൂടി മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നെ, സഞ്ചരിക്കുമാറാക്കും; അവർ നിന്നെ കൈവശമാക്കും; നീ അവർക്ക് അവകാശമായിരിക്കും; നീ ഇനി അവരെ മക്കളില്ലാത്തവരാക്കുകയുമില്ല”.
१२मी मनुष्ये, म्हणजे माझे इस्राएल लोक आणीन, ते तुमच्यावर चालतील असे मी करीन. ते तुझा ताबा घेतील आणि तू त्यांचे वतन होशील, आणि तू त्यांच्या मुलांच्या मरणाचे कारण होणार नाहीस.”
13 ൧൩ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ നിന്നോട്: “നീ മനുഷ്യരെ തിന്നുകളയുകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു’ എന്നു പറയുന്നതുകൊണ്ട്,
१३प्रभू परमेश्वर असे म्हणतो, कारण लोक तुम्हास म्हणतात, “तू लोकांस खाणारा देश आहेस, आणि तुझ्या देशाची मुले मरत आहेत.
14 ൧൪ നീ ഇനി മേൽ മനുഷ്യരെ തിന്നുകളയുകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല;” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
१४यास्तव यापुढे तू लोकांस खाणार नाहीस, आणि पुन्हा तू आपल्या राष्ट्राला त्यांच्या मृत्यूचा शोक करण्यास लावणार नाहीस.” असे प्रभू परमेश्वर म्हणतो.
15 ൧൫ “ഞാൻ ഇനി നിന്നെ ജനതകളുടെ നിന്ദ കേൾപ്പിക്കുകയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കുകയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
१५“किंवा यापुढे मी तुला पुन्हा राष्ट्रांचा अपमान ऐकू देणार नाही. तुला लोकांची निंदा पुन्हा सहन करावी लागणार नाही किंवा तुझ्या राष्ट्रास पडू देणार नाहीस.” असे प्रभू परमेश्वर, म्हणतो.
16 ൧൬ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
१६मग परमेश्वराचे वचन मजकडे आले व म्हणाले,
17 ൧൭ “മനുഷ്യപുത്രാ, യിസ്രായേൽഗൃഹം അവരുടെ ദേശത്തു വസിച്ചിരുന്നപ്പോൾ, അവർ അതിനെ അവരുടെ നടപ്പുകൊണ്ടും പ്രവൃത്തികൾകൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പ് ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
१७“मानवाच्या मुला, इस्राएलाचे घराणे त्यांच्या देशात वस्ती करून राहिले तेव्हा त्यांनी आपल्या मार्गाने व कृत्यांनी तो देश भ्रष्ट केला. त्यांचे मार्ग माझ्यापुढे रजस्रावी स्त्रीच्या विटाळाप्रमाणे आहेत.
18 ൧൮ അവർ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ അവരുടെ വിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയതുനിമിത്തവും ഞാൻ എന്റെ ക്രോധം അവരുടെ മേൽ പകർന്നു.
१८म्हणून त्यांनी जे रक्त भूमीवर पाडले होते त्यामुळे, आणि त्यांनी आपल्या मूर्तींनी तिला अशुद्ध केले होते त्यामुळे मी आपला क्रोध त्यांच्यावर ओतला.
19 ൧൯ ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിനും പ്രവൃത്തികൾക്കും തക്കവിധം ഞാൻ അവരെ ന്യായംവിധിച്ചു.
१९मी त्यांना राष्ट्रांमध्ये पसरविले आणि सर्व देशात विखरुन टाकले. मी त्यांच्या मार्गाप्रमाणे व त्यांच्या कृत्याप्रमाणे न्याय केला.
20 ൨൦ ജനതകളുടെ ഇടയിൽ അവർ എത്തുന്നയിടത്തെല്ലാം അവരെക്കുറിച്ച്: ‘ഇവർ യഹോവയുടെ ജനം, അവിടുത്തെ ദേശം വിട്ടുപോകേണ്ടിവന്നവർ’ എന്ന് പറയുവാൻ ഇടയാക്കിയതിനാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.
२०मग ते त्या दुसऱ्या राष्ट्रांत गेले आणि ते जेथे कोठे गेले, तेथेही त्यांनी माझे पवित्र नाव भ्रष्ट केले, तेव्हा लोक त्यांना म्हणाले, हे खरेच परमेश्वराचे लोक आहेत का? कारण त्यांना त्याच्या देशातून बाहेर फेकून दिले आहे.
21 ൨൧ എങ്കിലും യിസ്രായേൽഗൃഹം ചെന്നുചേർന്ന ജനതകളുടെ ഇടയിൽ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ച് എനിക്ക് ഹൃദയഭാരം ഉണ്ടായി
२१पण इस्राएल घराणे ज्या ज्या राष्ट्रात गेले त्यांनी माझे पवित्र नाव भ्रष्ट केले. तेव्हा मी आपल्या नावास जपलो.
22 ൨൨ അതുകൊണ്ട് നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങൾ ചെന്നുചേർന്ന ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധനാമംനിമിത്തം അത്രേ ഞാൻ അങ്ങനെ ചെയ്യുന്നത്.
२२म्हणून इस्राएलाच्या घराण्यास सांग की, प्रभू परमेश्वर असे म्हणतो, इस्राएल घराण्यांनो, मी हे तुमच्यासाठी करत नाही, तुम्ही जेथे जेथे गेलात, तेथे तेथे तुम्ही माझे पवित्र नाव भ्रष्ट केलेत त्याकरता मी हे करत आहे.
23 ൨൩ ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായിത്തീർന്നിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജനതകളുടെ മുൻപിൽ ഞാൻ എന്നെത്തന്നെ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
२३कारण तुम्ही माझ्या महान नावास राष्ट्रांमध्ये भ्रष्ट केल्यामुळे त्या राष्ट्रांनी अपवित्र मानले, ती ते पवित्र मानतील असे मी करीन आणि त्या राष्ट्राच्या देखत तुमच्या ठायी मला पवित्र मानतील तेव्हा राष्ट्रास समजेल की, मी प्रभू परमेश्वर आहे.
24 ൨൪ ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് കൂട്ടിവരുത്തി, സകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ച്, സ്വന്തദേശത്തേക്കു കൊണ്ടുവരും.
२४मी तुम्हास त्या राष्ट्रांतून काढून घेईन आणि तुम्हास प्रत्येक देशातून गोळा करीन व तुम्हास तुमच्या देशात आणीन.
25 ൨൫ ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായി തീരും; ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.
२५मग तुमच्यावर शुद्ध पाणी शिंपडेल तेव्हा तुम्ही तुमच्या सर्व अशुद्धतेपासून तुम्ही शुद्ध व्हाल. आणि मी तुम्हास तुमच्या सर्व मूर्तीपासून शुद्ध करीन.
26 ൨൬ ഞാൻ നിങ്ങൾക്ക് പുതിയ ഒരു ഹൃദയം തരും; പുതിയ ഒരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്ക് തരും.
२६मी तुम्हास नवीन हृदय देईन, तुमच्या ठायी नवीन आत्मा घालीन; तुमच्या देहातून पाषाणमय हृदय काढून टाकीन व तुम्हास मांसमय हृदय देईन.
27 ൨൭ ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും.
२७मी तुमच्या ठायी माझा आत्मा घालीन. आणि तुम्ही माझ्या नियमांनी चालाल. माझे निर्णय पाळून त्याप्रमाणे आचरण कराल, असे मी करीन.
28 ൨൮ ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് നിങ്ങൾ വസിക്കും; നിങ്ങൾ എനിക്ക് ജനമായും ഞാൻ നിങ്ങൾക്ക് ദൈവമായും ഇരിക്കും.
२८मग तुम्ही, मी तुमच्या पूर्वजांना दिलेल्या, देशात रहाल. तुम्ही माझे लोक व्हाल व मी तुमचा देव होईन.
29 ൨൯ ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി അതിനെ വർദ്ധിപ്പിക്കും.
२९कारण मी तुम्हास तुमच्या सर्व अशुद्धेतेपासून वाचवीन. मी धान्यावर हुकूम करून त्याची विपुलता करीन. मी तुमच्यावर दुष्काळ पडू देणार नाही.
30 ൩൦ നിങ്ങൾ ഇനി ഒരിക്കലും ജനതകളുടെ ഇടയിൽ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതെയിരിക്കേണ്ടതിന് ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വർദ്ധിപ്പിക്കും.
३०मी झाडाचे फळ आणि शेतांचे उत्पादन वाढवीन याकरिता की, राष्ट्रांमध्ये तुम्हास दुष्काळामुळे होणारी निंदा सहन करावी लागणार नाही.
31 ൩൧ അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്ടപ്രവൃത്തികളെയും ഓർത്ത്, നിങ്ങളുടെ അകൃത്യങ്ങളും മ്ലേച്ഛതകളും നിമിത്തം നിങ്ങൾക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും.
३१मग तुम्ही तुमच्या वाईट मार्गाचे आणि जी तुमची कृत्ये चांगली नव्हती त्यांचा विचार कराल, तेव्हा तुम्ही आपल्या पापाबद्दल आणि घृणीत कृत्यांबद्दल स्वत: चाच द्वेष कराल.
32 ൩൨ ‘നിങ്ങളുടെ നിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നത്’ എന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു; യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിക്കുവിൻ.
३२प्रभू परमेश्वर असे म्हणतो, मी तुमच्याकरिता हे करत नाही, हे तुम्हास माहित असू द्या. म्हणून इस्राएलाच्या घराण्यांनो, तुम्ही आपल्या मार्गाविषयी लज्जित व फजीत व्हा.
33 ൩൩ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ അകൃത്യങ്ങളെല്ലാം നീക്കി നിങ്ങളെ നിർമ്മലീകരിക്കുന്ന നാളിൽ ഞാൻ നിങ്ങളുടെ പട്ടണങ്ങൾ ജനവാസമുള്ളതാക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.
३३प्रभू परमेश्वर असे म्हणतो, मी तुम्हास तुमच्या सर्व अन्यायापासून शुद्ध करीन त्या दिवशी मी नगरे वसवीन आणि उजाड स्थाने बांधण्यात येतील.
34 ൩൪ അതിലെ വഴിപോകുന്ന എല്ലാവരുടെയും കാഴ്ചക്ക് ശൂന്യമായിക്കിടന്നിരുന്ന പ്രദേശത്ത് കൃഷി നടക്കും.
३४कारण जी भूमी, तिच्या जवळून जाणाऱ्या सर्वांना, ओसाड दिसत होती, ती ओसाड जमीन मशागत केल्याप्रमाणे दिसेल.
35 ൩൫ ‘ശൂന്യമായിക്കിടന്നിരുന്ന ദേശം ഏദെൻതോട്ടം പോലെയായിത്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീർന്നുവല്ലോ’ എന്ന് അവർ പറയും.
३५ते म्हणतील, ‘ही जी जमीन ओसाड होती ती आता एदेन बागेसारखी झाली आहे. जी नगरे ओसाड व उजाड व दुर्गम झाली होती ती आता तटबंदीची होऊन वसली आहेत.
36 ൩൬ ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാൻ പണിത്, ശൂന്യപ്രദേശത്ത് കൃഷി ചെയ്യുമെന്ന് നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജനതകൾ അന്ന് അറിയും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവർത്തിക്കുകയും ചെയ്യും”.
३६मग तुमच्या सभोवतालच्या राष्ट्रांना समजेल की, मी परमेश्वर आहे आणि मीच नष्ट झालेली ठिकाणे बांधून काढोत व ओसाड जमिनीत मी लागवड केली. मी परमेश्वर आहे. मी हे बोललो व ते मी करीनच.
37 ൩൭ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ഗൃഹത്തിന്റെ അപേക്ഷ കേട്ട്, ഞാൻ ഒന്നുകൂടി ചെയ്യും: ഞാൻ അവർക്ക് ആളുകളെ ആട്ടിൻകൂട്ടത്തെപ്പോലെ വർദ്ധിപ്പിച്ചുകൊടുക്കും.
३७प्रभू परमेश्वर असे म्हणतो, मी हे त्यांच्यासाठी करावे म्हणून इस्राएलाच्या घराण्याकडून पुन्हा मागणी होईल; कळपाप्रमाणे मी त्यामध्ये लोकांची वाढ करीन.
38 ൩൮ ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങൾ വിശുദ്ധമായ ആട്ടിൻകൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിൻകൂട്ടംപോലെ തന്നെ, മനുഷ്യരാകുന്ന ആട്ടിൻകൂട്ടം കൊണ്ട് നിറയും; ഞാൻ യഹോവ എന്ന് അവർ അറിയും”.
३८पवित्र यज्ञपशूंचा कळप, यरूशलेमेतील सणाचा कळप असतात त्याप्रमाणे ओसाड नगरे लोकांच्या कळपांनी भरून जातील; मग त्यांना समजेल की मी परमेश्वर आहे.”

< യെഹെസ്കേൽ 36 >