< യെഹെസ്കേൽ 35 >
1 ൧ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
Et factus est sermo Domini ad me, dicens:
2 ൨ “മനുഷ്യപുത്രാ, നീ സെയീർപർവ്വതത്തിനു നേരെ മുഖംതിരിച്ച് അതിനെക്കുറിച്ച് പ്രവചിച്ച് അതിനോട് പറയേണ്ടത്:
Fili hominis pone faciem tuam adversum montem Seir, et prophetabis de eo, et dices illi:
3 ൩ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സെയീർപർവ്വതമേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു; ഞാൻ നിന്റെനേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.
Hæc dicit Dominus Deus: Ecce ego ad te mons Seir, et extendam manum meam super te, et dabo te desolatum atque desertum.
4 ൪ ഞാൻ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാൻ യഹോവയെന്ന് നീ അറിയും.
Urbes tuas demoliar, et tu desertus eris: et scies quia ego Dominus.
5 ൫ നീ പുരാതനശത്രുത്വം പുലർത്തി, യിസ്രായേൽ മക്കളുടെ അകൃത്യത്തിന്റെ അന്ത്യശിക്ഷാകാലമായ അവരുടെ ആപത്തുകാലത്ത്, അവരെ വാളിന് ഏല്പിച്ചുവല്ലോ.
Eo quod fueris inimicus sempiternus, et concluseris filios Israel in manus gladii in tempore afflictionis eorum, in tempore iniquitatis extremæ:
6 ൬ അതുകൊണ്ട്: എന്നാണ, ഞാൻ നിന്നെ രക്തച്ചൊരിച്ചിലിന് ഏല്പിക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; രക്തം നീ വെറുക്കാതിരുന്നതുകൊണ്ട്, രക്തം നിന്നെ പിന്തുടരും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Propterea vivo ego, dicit Dominus Deus: quoniam sanguini tradam te, et sanguis te persequetur: et cum sanguinem oderis, sanguis persequetur te.
7 ൭ അങ്ങനെ ഞാൻ സെയീർപർവ്വതത്തെ പാഴും ശൂന്യവുമാക്കി, അതിൽക്കൂടി കടന്നുപോകുന്നവരെ അതിൽ നിന്നു ഛേദിച്ചുകളയും.
Et dabo montem Seir desolatum atque desertum: et auferam de eo euntem, et redeuntem.
8 ൮ ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും; നിന്റെ കുന്നുകളിലും താഴ്വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും.
Et implebo montes eius occisorum suorum: in collibus tuis, et in vallibus tuis, atque in torrentibus interfecti gladio cadent.
9 ൯ ഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
In solitudines sempiternas tradam te, et civitates tuæ non habitabuntur: et scietis quia ego Dominus Deus.
10 ൧൦ യഹോവ അവിടെ ഉണ്ടായിരിക്കുമ്പോൾ: ‘ഈ ജനതകൾ രണ്ടും ഈ ദേശങ്ങൾ രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അത് കൈവശമാക്കും’ എന്ന് നീ പറഞ്ഞതുകൊണ്ട്
Eo quod dixeris: Duæ gentes, et duæ terræ meæ erunt, et hereditate possidebo eas: cum Dominus esset ibi:
11 ൧൧ എന്നാണ, നീ അവരോടു നിന്റെ വിദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിനും അസൂയയ്ക്കും ഒത്തവിധം ഞാനും പ്രവർത്തിക്കും; ഞാൻ നിനക്ക് ന്യായം വിധിക്കുമ്പോൾ ഞാൻ അവരുടെ ഇടയിൽ എന്നെത്തന്നെ വെളിപ്പെടുത്തും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Propterea vivo ego, dicit Dominus Deus, quia faciam iuxta iram tuam, et secundum zelum tuum, quem fecisti odio habens eos: et notus efficiar per eos cum te iudicavero.
12 ൧൨ “‘യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിരിക്കുന്നു; അവ ഞങ്ങൾക്ക് ഇരയായി നല്കപ്പെട്ടിരിക്കുന്നു’ എന്നിങ്ങനെ അവയെക്കുറിച്ച് നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങൾ എല്ലാം യഹോവയായ ഞാൻ കേട്ടിരിക്കുന്നു എന്ന് നീ അറിയും.
Et scies quia ego Dominus audivi universa opprobria tua, quæ locutus es de montibus Israel, dicens: Deserti, nobis ad devorandum dati sunt.
13 ൧൩ നിങ്ങൾ വായ്കൊണ്ട് എന്റെ നേരെ വമ്പുപറഞ്ഞ് എനിക്ക് വിരോധമായി നിങ്ങളുടെ വാക്കുകളെ വർദ്ധിപ്പിച്ചു; ഞാൻ അത് കേട്ടിരിക്കുന്നു”.
Et insurrexistis super me ore vestro, et derogastis adversum me verba vestra: ego audivi.
14 ൧൪ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സർവ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും.
Hæc dicit Dominus Deus: Lætante universa terra, in solitudinem te redigam.
15 ൧൫ യിസ്രായേൽ ഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സെയീർപർവ്വതവും എല്ലാ ഏദോമുമായുള്ളവയേ, നീ ശൂന്യമായിത്തീരും; ഞാൻ യഹോവയെന്ന് അവർ അറിയും”.
Sicuti gavisus es super hereditatem domus Israel, eo quod fuerit dissipata, sic faciam tibi: dissipatus eris mons Seir, et Idumæa omnis: et scient quia ego Dominus.