< യെഹെസ്കേൽ 32 >

1 ബാബിലോന്യ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ട്, പന്ത്രണ്ടാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
Ngomnyaka wetshumi lambili, ngenyanga yetshumi lambili ngosuku lokuqala, ilizwi likaThixo lafika kimi lisithi:
2 “മനുഷ്യപുത്രാ, നീ ഈജിപ്റ്റ് രാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപം കഴിച്ച് അവനോട് പറയേണ്ടത്: ‘ജനതകളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽ കൊണ്ട് വെള്ളം കലക്കി നദികളെ മലിനമാക്കിക്കളഞ്ഞു.’
“Ndodana yomuntu, khala isililo ngoFaro inkosi yaseGibhithe uthi kuye: ‘Wena unjengesilwane phakathi kwezizwe; unjengesilo phakathi kolwandle, uvubavuba amanzi ezifuleni zakho, uchaphaze amanzi ngezinyawo zakho, ungcolisa lezifula ngodaka.
3 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അനേകം ജനതകളുടെ കൂട്ടത്തെക്കൊണ്ട് നിന്റെമേൽ എന്റെ വല വീശിക്കും; എന്റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും;
Nanku okutshiwo nguThixo Wobukhosi: Ngoquqaba olukhulu lwabantu ngizaphosela imbule lami phezu kwakho njalo bazakudonsela phezulu ngomambule wami.
4 ഞാൻ നിന്നെ കരയിലേക്ക് വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; ആകാശത്തിലെ പറവകളെയെല്ലാം നിന്റെമേൽ ഇരിക്കുമാറാക്കും; സർവ്വഭൂമിയിലെയും മൃഗങ്ങൾക്ക് നിന്നെ ഇരയാക്കി, അവയ്ക്ക് തൃപ്തി വരുത്തും.
Ngizakuphosela emhlabathini ngikudonsele egcekeni egangeni. Ngizakwenza zonke izinyoni zasemoyeni zihlale phezu kwakho lezinyamazana zonke zasemhlabeni zizitike kuwe.
5 ഞാൻ നിന്റെ മാംസം പർവ്വതങ്ങളിന്മേൽ കൂട്ടി, നിന്റെ ശരീരാവശിഷ്ടംകൊണ്ട് താഴ്വരകൾ നിറയ്ക്കും.
Ngizachaya inyama yakho phezu kwezintaba njalo ngigcwalise izigodi ngezidumbu zakho.
6 ഞാൻ കരകളെല്ലാം നിന്റെ രക്തംകൊണ്ട്, മലകളോളം നനയ്ക്കും; നീർച്ചാലുകൾ നിന്നെക്കൊണ്ടു നിറയും.
Ngizathambisa ilizwe ngegazi lakho eligeleza indawo yonke kusiya ezintabeni, lezindonga zizagcwala inyama yakho.
7 നിന്റെ വെളിച്ചം കെടുത്തിക്കളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; ഞാൻ സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല.
Lapho sengikucitsha, ngizakwembesa amazulu ngenze izinkanyezi zawo zibe mnyama; ngizakwembesa ilanga ngeyezi, lenyanga ingabe isakhanyisa.
8 ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെയെല്ലാം നിന്റെനിമിത്തം ഞാൻ ഇരുളടഞ്ഞവയാക്കുകയും, നിന്റെ ദേശത്ത് അന്ധകാരം വരുത്തുകയും ചെയ്യും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Zonke izibane ezikhanyisa emazulwini ngizazenza zibe mnyama elizweni lakho, kutsho uThixo Wobukhosi.
9 നിന്റെ നാശം ജനതകളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേകം ജനതകളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.
Ngizakhathaza inhliziyo zabantu abanengi lapho sengiletha ukuchithwa kwakho phakathi kwezizwe, phakathi kwamazwe ongazange uwazi.
10 ൧൦ ഞാൻ അനേകം ജനതകളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെനിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും അവരവരുടെ പ്രാണനെ ഓർത്ത് നിമിഷംതോറും വിറയ്ക്കും”.
Ngizakwenza abantu abanengi bamangale ngawe, lamakhosi abo azathuthumela ngokwesaba ngenxa yakho lapho nginyikinya inkemba yami phambi kwawo. Ngosuku lokuwa kwakho lowo lalowo wabo uzaqhaqhazela isikhathi sonke sokuphila kwakhe.
11 ൧൧ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്റെ വാൾ നിന്റെനേരെ വരും.
Ngoba nanku okutshiwo nguThixo Wobukhosi: Inkemba yenkosi yaseBhabhiloni izamelana lawe.
12 ൧൨ വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജനതകളിൽവച്ച് ഉഗ്രന്മാർ; അവർ ഈജിപ്റ്റിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.
Ngizakwenza amaxuku akho abulawe ngezinkemba zamadoda alamandla alesihluku kakhulu phakathi kwezizwe zonke. Azachoboza ukuziqhenya kweGibhithe, njalo wonke amaxuku alo azanqotshwa.
13 ൧൩ സമൃദ്ധമായ ജലാശയത്തിനരികെനിന്നു ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും; ഇനി മേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.
Ngizabulala zonke inkomo zabo ngaseduzane lamanzi amanengi angaphindi adungwe lunyawo lomuntu futhi kumbe angcoliswe ngamasondo enkomo ngodaka.
14 ൧൪ ആ കാലത്ത് അവരുടെ വെള്ളം തെളിമയുള്ളതാക്കി, ഞാൻ അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Lapho-ke ngizakwenza amanzi alo azinze lezifula zalo zigeleze njengamafutha, kutsho uThixo Wobukhosi.
15 ൧൫ “ഞാൻ ഈജിപ്റ്റിനെ പാഴാക്കി, ദേശം ശൂന്യമാക്കി, അതിലുള്ളതെല്ലാം ഇല്ലാതാകുമ്പോഴും, ഞാൻ അതിലെ നിവാസികളെയെല്ലാം നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്ന് അവർ അറിയും.
Lapho iGibhithe sengilichitha ngiphundla ilizwe lakho konke okukulo, lapho sengibacakazela phansi bonke abahlala khona, lapho-ke bazakwazi ukuthi mina nginguThixo.’
16 ൧൬ അവർ അതിനെക്കുറിച്ച് വിലപിക്കുന്ന വിലാപം ഇതത്രേ; ജനതകളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ ഈജിപ്റ്റിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Lesi yisililo esizaculelwa iGibhithe. Amadodakazi ezizwe azasicula: azasiculela iGibhithe kanye lamaxuku alo wonke, kutsho uThixo Wobukhosi.”
17 ൧൭ പന്ത്രണ്ടാം ആണ്ട്, അതേ മാസം, പതിനഞ്ചാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
Ngomnyaka wetshumi lambili, ngosuku lwetshumi lanhlanu lwenyanga, ilizwi likaThixo lafika kimi lisithi:
18 ൧൮ “മനുഷ്യപുത്രാ, നീ ഈജിപ്റ്റിലെ ജനസമൂഹത്തെക്കുറിച്ചു വിലപിച്ച്, അതിനെയും പ്രസിദ്ധമായ ജനതകളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.
“Ndodana yomuntu, lilela amaxuku aseGibhithe njalo wehlisele ngaphansi komhlaba kokubili lona iGibhithe kanye lamadodakazi ezizwe ezilamandla, lalabo abehlela phansi egodini.
19 ൧൯ സൗന്ദര്യത്തിൽ നീ ആരെക്കാൾ മെച്ചപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്ന് അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക.
Tshono kubo uthi, ‘Lina liyathandwa kakhulu kulabanye na? Yehlelani phansi lilale phakathi kwabangasokanga.’
20 ൨൦ വാളാൽ കൊല്ലപ്പെട്ടവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിൻ.
Bazafela phakathi kwalabo ababulawa ngenkemba. Inkemba isihwatshiwe; iGibhithe kalihudulwe lamaxuku alo wonke.
21 ൨൧ വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായികളോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്ന് അവനോട് സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവർ ഇറങ്ങിച്ചെന്ന് അവിടെ കിടക്കുന്നു. (Sheol h7585)
Abakhokheli abalamandla bazakutsho ngeGibhithe labamanyene layo bephakathi kwengcwaba bathi, ‘Sebehlele phansi njalo balele labangasokanga, lalabo ababulawa ngenkemba.’ (Sheol h7585)
22 ൨൨ അവിടെ അശ്ശൂരും അതിന്റെ സർവ്വസമൂഹവും ഉണ്ട്; അവന്റെ ശവക്കുഴികൾ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണവർ തന്നെ.
I-Asiriya ikhona lebutho layo lonke; izungezwe ngamangcwaba abo bonke abayo ababuleweyo; bonke ababulawe ngenkemba.
23 ൨൩ അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ ഏറ്റവും അടിയിൽ സ്ഥിതിചെയ്യുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ, അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണിരിക്കുന്നു.
Amangcwaba abo asekuzikeni kwegodi njalo ibutho layo lilele lihanqe ingcwaba layo. Bonke abandisa ukwesaba elizweni labaphilayo babulewe, bebulawa ngenkemba.
24 ൨൪ അവിടെ ഏലാമും അതിന്റെ സകലപുരുഷാരവും അതിന്റെ ശവക്കുഴിയുടെ ചുറ്റും ഉണ്ട്; അവർ എല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണ്, അഗ്രചർമ്മികളായി, ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തി; ഇപ്പോൾ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു.
I-Elamu ikhona, lamaxuku ayo wonke azungeze ingcwaba layo. Bonke babulewe, bebulawa ngenkemba. Bonke abandisa ukwesaba elizweni labaphilayo behlela phansi ngaphansi komhlaba bengasokanga. Bathwele ihlazo labo belalabo abehlela phansi egodini.
25 ൨൫ കൊല്ലപ്പെട്ടവരുടെ മദ്ധ്യേ അവർ അതിനും അതിന്റെ സകലപുരുഷാരത്തിനും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരെല്ലാവരും അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരാകുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തിയിരിക്കുകയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; കൊല്ലപ്പെട്ടവരുടെ മദ്ധ്യത്തിൽ അത് കിടക്കുന്നു.
Yenzelwa umbheda phakathi kwababuleweyo, lamaxuku ayo wonke ehanqe ingcwaba layo. Bonke kabasokanga, babulawa ngenkemba. Ngoba ukwesatshwa kwabo kwasekugcwele elizweni labaphilayo, bathwala ihlazo labo lalabo abehlela phansi egodini; babekwa phakathi kwababuleweyo.
26 ൨൬ അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ട്; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും സ്ഥിതിചെയ്യുന്നു; അവർ ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തിയിരിക്കുകയാൽ അവരെല്ലാം അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടിരിക്കുന്നു.
IMesheki leThubhali akhona, lamaxuku awo wonke ezungeze amangcwaba awo. Wonke amaxuku kawasokanga, abulewe ngoba andisa ukwesatshwa kwawo elizweni labaphilayo.
27 ൨൭ അവർ ജീവനുള്ളവരുടെ ദേശത്ത് വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ട്, അവരുടെ അകൃത്യങ്ങൾ അസ്ഥികളിന്മേൽ ചുമന്നും, അവരുടെ വാളുകൾ തലയ്ക്കു കീഴിൽ വച്ചുംകൊണ്ട്, അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി യുദ്ധായുധങ്ങളോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ? (Sheol h7585)
Kanje kawalele lamanye amabutho angasokanga awafayo, wona ehlela phansi engcwabeni lezikhali zawo zempi, azinkemba zawo zabekwa ngaphansi kwamakhanda awo na? Isijeziso sezono zawo sahlala phezu kwamathambo awo, lanxa ukwesatshwa kwamabutho la kwagcwala elizweni labaphilayo. (Sheol h7585)
28 ൨൮ നീയോ, അഗ്രചർമ്മികളുടെ കൂട്ടത്തിൽ തകർന്നുപോകുകയും വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും ചെയ്യും.
Lawe futhi, wena Faro, uzakwephulwa njalo ulale phakathi kwabangasokanga, lalabo ababulawa ngenkemba.
29 ൨൯ അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ട്; അവർ അവരുടെ വല്ലഭത്വത്തിൽ വാളാൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമ്മികളോടും, കുഴിയിൽ ഇറങ്ങുന്നവരോടും കൂടി കിടക്കുന്നു.
I-Edomi ikhona, amakhosi ayo lamakhosana ayo wonke; phezu kwamandla abo, balaliswa lalabo ababulawa ngenkemba. Balele labangasokanga, lalabo abehlela phansi egodini.
30 ൩൦ അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും കൊല്ലപ്പെട്ടവരോടുകൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ട്; അവർ അവരുടെ ആധിപത്യം മൂലം പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുകയും ചെയ്യുന്നു.
Wonke amakhosana asenyakatho kanye lamaSidoni wonke bakhona; behlela phansi lababulawayo behlazekile lanxa kulokwesaba okwabangelwa ngamandla abo. Balele bengasokanga kanye lalabo ababulawa ngenkemba njalo bathwala ihlazo labo lalabo abehlela phansi egodini.
31 ൩൧ അവരെ ഫറവോൻ കണ്ട് തന്റെ സകലപുരുഷാരത്തെയും കുറിച്ച് ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാൽ കൊല്ലപ്പെട്ടവരായിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
UFaro lebutho lakhe uzababona njalo uzaduduzeka ngamaxuku akhe wonke abulawa ngenkemba, kutsho uThixo Wobukhosi.
32 ൩൨ “ഞാനല്ലയോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയത്; ഫറവോനും അവന്റെ പുരുഷാരമെല്ലാം വാളാൽ കൊല്ലപ്പെട്ടവരോടുകൂടി അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Lanxa ngamenza wandisa ukwesaba elizweni labaphilayo, uFaro kanye lamaxuku akhe wonke, bazalaliswa phakathi kwabangasokanga, lalabo ababulawa ngenkemba, kutsho uThixo Wobukhosi.”

< യെഹെസ്കേൽ 32 >