< യെഹെസ്കേൽ 3 >
1 ൧ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക: ഈ ചുരുൾ തിന്നശേഷം ചെന്ന് യിസ്രായേൽ ഗൃഹത്തോട് സംസാരിക്കുക” എന്ന് കല്പിച്ചു.
Ele me disse: “Filho do homem, coma o que encontrar”. Coma este pergaminho e vá, fale com a casa de Israel”.
2 ൨ ഞാൻ വായ് തുറന്നു; അവിടുന്ന് ആ ചുരുൾ എനിക്ക് തിന്നുവാൻ തന്ന് എന്നോട്:
Então eu abri minha boca, e ele me fez comer o pergaminho.
3 ൩ “മനുഷ്യപുത്രാ, ഞാൻ നിനക്ക് തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറയ്ക്കുക” എന്ന് കല്പിച്ചു; അങ്ങനെ ഞാൻ അത് തിന്നു; അത് വായിൽ തേൻപോലെ മധുരമായിരുന്നു.
Ele me disse: “Filho do homem, come este pergaminho que eu te dou e enche tua barriga e teu intestino com ele”. Depois eu comi. Era tão doce quanto mel na minha boca.
4 ൪ പിന്നെ അവിടുന്ന് എന്നോട് കല്പിച്ചത്: “മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തിന്റെ അടുക്കൽ ചെന്ന് എന്റെ വചനങ്ങൾ അവരോടു പ്രസ്താവിക്കുക.
Ele me disse: “Filho do homem, vá até a casa de Israel e fale minhas palavras a eles.
5 ൫ അവ്യക്തവാക്കും കടുത്ത ഭാഷയും ഉള്ള ജനതയുടെ അടുക്കൽ അല്ല, യിസ്രായേൽ ഗൃഹത്തിന്റെ അടുക്കലേക്കാകുന്നു നിന്നെ അയയ്ക്കുന്നത്;
Pois você não é enviado a um povo de um discurso estranho e de uma língua dura, mas à casa de Israel -
6 ൬ അവ്യക്തവാക്കും കടുത്ത ഭാഷയും ഉള്ളവരും, നിനക്ക് വാക്ക് ഗ്രഹിച്ചുകൂടാത്തവരുമായ അനേകം ജനതകളുടെ അടുക്കലേക്കല്ല; അവരുടെ അടുക്കൽ ഞാൻ നിന്നെ അയച്ചെങ്കിൽ അവർ നിന്റെ വാക്ക് കേൾക്കുമായിരുന്നു.
não a muitos povos de um discurso estranho e de uma língua dura, cujas palavras você não consegue entender. Certamente, se eu te enviasse a eles, eles te ouviriam.
7 ൭ യിസ്രായേൽഗൃഹമോ നിന്റെ വാക്ക് കേൾക്കുകയില്ല; എന്റെ വാക്ക് കേൾക്കുവാൻ അവർക്ക് മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമെല്ലാം ദുശ്ശാഠ്യവും കഠിനഹൃദയവും ഉള്ളവരാകുന്നു.
Mas a casa de Israel não o escutará, pois eles não me escutarão; pois toda a casa de Israel é obstinada e de coração duro.
8 ൮ എന്നാൽ ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിനുനേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു.
Eis que eu fiz seu rosto duro contra o rosto deles, e sua testa dura contra a testa deles.
9 ൯ ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുത്; അവരുടെ നോട്ടം കണ്ട് ഭ്രമിക്കുകയുമരുത്”.
Fiz sua testa como um diamante, mais dura que a pedra. Não tenha medo deles, nem se assuste com sua aparência, embora eles sejam uma casa rebelde”.
10 ൧൦ യഹോവ പിന്നെയും എന്നോട് കല്പിച്ചത്: “മനുഷ്യപുത്രാ, ഞാൻ നിന്നോട് സംസാരിക്കുന്ന വചനങ്ങളെല്ലാം ചെവികൊണ്ട് കേട്ട് ഹൃദയത്തിൽ കൈക്കൊള്ളുക.
Além disso, ele me disse: “Filho do homem, receba em seu coração e ouça com seus ouvidos todas as minhas palavras que eu lhe falo”.
11 ൧൧ നീ നിന്റെ ജനത്തിന്റെ പുത്രന്മാരായ പ്രവാസികളുടെ അടുക്കൽ ചെന്ന്, അവർ കേട്ടാലും കേൾക്കാഞ്ഞാലും അവരോടു സംസാരിച്ച്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു’ എന്ന് പറയുക”.
Vá até eles do cativeiro, até os filhos de seu povo, e fale com eles, e diga-lhes: 'Isto é o que o Senhor Javé diz', se eles vão ouvir, ou se vão recusar”.
12 ൧൨ അപ്പോൾ ദൈവത്തിന്റെ ആത്മാവ് എന്നെ എടുത്തു: “യഹോവയുടെ മഹത്വം സ്വസ്ഥാനത്ത് അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്ന് ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിമ്പിൽ കേട്ടു.
Então o Espírito me levantou, e ouvi atrás de mim a voz de uma grande pressa, dizendo: “Bendita seja a glória de Yahweh de seu lugar”.
13 ൧൩ ജീവികളുടെ ചിറകുകൾ തമ്മിൽ തട്ടുന്ന ശബ്ദവും അവയുടെ അരികിലുള്ള ചക്രങ്ങളുടെ ശബ്ദവും വലിയ മുഴക്കമുള്ള ഒരു ശബ്ദവും ഞാൻ കേട്ടു.
Ouvi o barulho das asas dos seres vivos enquanto se tocavam, e o barulho das rodas ao seu lado, até mesmo o barulho de uma grande correria.
14 ൧൪ ദൈവത്തിന്റെ ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്റെ തീക്ഷ്ണതയോടും കൂടെ പോയി; യഹോവയുടെ കൈ ശക്തിയോടെ എന്റെ മേൽ ഉണ്ടായിരുന്നു.
Então o Espírito me levantou, e me levou; e eu fui em amargura, no calor do meu espírito; e a mão de Javé foi forte em mim.
15 ൧൫ അങ്ങനെ ഞാൻ കെബാർനദീതീരത്ത് താമസിച്ച തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ വസിച്ചിരുന്ന സ്ഥലത്തുതന്നെ എത്തി, അവരുടെ മദ്ധ്യത്തിൽ ഏഴു ദിവസം സ്തബ്ധനായി താമസിച്ചു.
Então cheguei até eles do cativeiro em Tel Aviv, que viviam junto ao rio Chebar, e até onde eles viviam; e fiquei ali sentado, esmagado entre eles por sete dias.
16 ൧൬ ഏഴു ദിവസം കഴിഞ്ഞിട്ട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
Ao final de sete dias, a palavra de Javé veio a mim, dizendo:
17 ൧൭ “മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന് കാവല്ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്ന് വചനം കേട്ട് എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കണം.
“Filho do homem, fiz de ti um vigia para a casa de Israel. Portanto, ouve a palavra da minha boca e avisa-os da minha parte”.
18 ൧൮ ഞാൻ ദുഷ്ടനോട്: ‘നീ മരിക്കും’ എന്ന് കല്പിക്കുമ്പോൾ നീ അവനെ ഓർമ്മിപ്പിക്കുകയോ, ദുഷ്ടൻ ജീവരക്ഷ പ്രാപിക്കേണ്ടതിന് അവൻ തന്റെ ദുർമ്മാർഗ്ഗം ഉപേക്ഷിക്കുവാൻ അവനെ ഓർമ്മിപ്പിച്ചുകൊണ്ട് ഒന്നും പറയുകയോ ചെയ്യാതിരുന്നാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്റെ രക്തം ഞാൻ നിന്നോട് ചോദിക്കും.
Quando eu disser ao ímpio: 'Tu certamente morrerás'; e tu não lhe deres nenhum aviso, nem falares para advertir o ímpio de seu mau caminho, para salvar sua vida, esse ímpio morrerá em sua iniqüidade; mas eu requererei seu sangue às tuas mãos.
19 ൧൯ എന്നാൽ നീ ദുഷ്ടനെ ഓർമ്മിപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
No entanto, se você advertir o ímpio, e ele não se converter de sua maldade, nem de seu caminho maligno, ele morrerá em sua iniqüidade; mas você entregou sua alma”.
20 ൨൦ അഥവാ, നീതിമാൻ തന്റെ നീതി വിട്ടുമാറി നീതികേട് പ്രവർത്തിച്ചിട്ടു ഞാൻ അവന്റെ മുമ്പിൽ ഇടർച്ച വയ്ക്കുന്നുവെങ്കിൽ അവൻ മരിക്കും; നീ അവനെ ഓർമ്മിപ്പിക്കായ്കകൊണ്ട് അവൻ തന്റെ പാപത്തിൽ മരിക്കും; അവൻ ചെയ്ത നീതി അവന് കണക്കിടുകയുമില്ല; അവന്റെ രക്തം ഞാൻ നിന്നോട് ചോദിക്കും.
“Novamente, quando um homem justo se desvia de sua retidão e comete iniqüidade, e eu coloco uma pedra de tropeço diante dele, ele morrerá. Porque você não o advertiu, ele morrerá em seu pecado, e suas ações justas que ele fez não serão lembradas; mas eu exigirei seu sangue às suas mãos.
21 ൨൧ എന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന് നീ നീതിമാനെ ഓർമ്മിപ്പിച്ചിട്ട് അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കുകയാൽ അവൻ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”.
No entanto, se você advertir o justo, que o justo não peca, e ele não peca, ele certamente viverá, porque recebeu o aviso; e você entregou sua alma”.
22 ൨൨ യഹോവയുടെ കൈ അവിടെ പിന്നെയും എന്റെ മേൽ വന്നു; അവിടുന്ന് എന്നോട്: “നീ എഴുന്നേറ്റ് സമഭൂമിയിലേക്കു പോകുക; അവിടെവച്ച് ഞാൻ നിന്നോട് സംസാരിക്കും” എന്ന് കല്പിച്ചു.
A mão de Yahweh estava lá em mim; e ele me disse: “Levante-se, saia para a planície, e eu falarei com você lá”.
23 ൨൩ അങ്ങനെ ഞാൻ എഴുന്നേറ്റ് സമഭൂമിയിലേക്കു പോയി; ഞാൻ കെബാർനദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നില്ക്കുന്നതു കണ്ട്, ഞാൻ കവിണ്ണുവീണു.
Então me levantei, e saí para a planície, e eis que a glória de Javé estava ali, como a glória que eu vi junto ao rio Chebar. Então caí de cara.
24 ൨൪ അപ്പോൾ ദൈവത്തിന്റെ ആത്മാവ് എന്നിൽ വന്ന് എന്നെ നിവർന്നുനില്‍ക്കുമാറാക്കി, എന്നോട് സംസാരിച്ചു: “നീ ചെന്ന് നിന്റെ വീടിനകത്ത് കതകടച്ചു താമസിക്കുക.
Então o Espírito entrou em mim e me pôs em pé. Ele falou comigo e me disse: “Vá, feche-se dentro de sua casa”.
25 ൨൫ എന്നാൽ മനുഷ്യപുത്രാ, നിനക്ക് അവരുടെ ഇടയിൽ പോകുവാൻ കഴിയാത്തവിധം അവർ നിന്നെ കയറുകൊണ്ട് കെട്ടും.
Mas tu, filho do homem, eis que te porão cordas, e te prenderão com elas, e não sairás entre elas”.
26 ൨൬ നീ ഊമനായി അവരെ ശാസിക്കാതെയിരിക്കേണ്ടതിന് ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവർ മത്സരഗൃഹമാണല്ലോ.
Eu farei sua língua grudar no céu de sua boca para que você fique mudo e não consiga corrigi-los, pois eles são uma casa rebelde.
27 ൨൭ ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; നീ അവരോട്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന് പറയണം; കേൾക്കുന്നവൻ കേൾക്കട്ടെ; കേൾക്കാത്തവൻ കേൾക്കാതെ ഇരിക്കട്ടെ; അവർ മത്സരഗൃഹമാണല്ലോ”.
Mas quando eu falar com você, abrirei sua boca, e você lhes dirá: 'Isto é o que o Senhor Javé diz'. Quem ouve, que ouça; e quem recusa, que recuse, que recuse; pois eles são uma casa rebelde”.