< യെഹെസ്കേൽ 28 >
1 ൧ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
Naʻe toe hoko foki ʻae folofola ʻa Sihova kiate au, ʻo pehē,
2 ൨ “മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമാകുമ്പോൾ: ‘ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമദ്ധ്യത്തിൽ ദൈവസിംഹാസനത്തിൽ ഇരിക്കുന്നു’ എന്ന് പറഞ്ഞു.
“Foha ʻoe tangata, ke ke lea ki he tuʻi ʻo Taia, ʻOku pehē ʻe Sihova ko e ʻOtua; Koeʻuhi kuo hiki hake ho loto, pea kuo ke pehē, ‘Ko e ʻotua au,’ ʻoku ou nofo ʻi he nofoʻanga ʻoe ʻOtua, ʻi he loto tahi; ka ko e tangata pe ʻa koe, ka ʻoku ʻikai ko e ʻOtua, neongo hoʻo ʻai ho loto ke ke hangē ko e ʻOtua:
3 ൩ നീ ദൈവഭാവം നടിച്ചതുകൊണ്ട് - നീ ദാനീയേലിലും ജ്ഞാനിയോ? നീ അറിയാത്തവിധം മറച്ചുവയ്ക്കാകുന്ന ഒരു രഹസ്യവുമില്ലയോ?
Vakai, ʻoku ke poto hake ʻia Taniela; ʻoku ʻikai ha meʻa lilo te nau faʻa fufū meiate koe:
4 ൪ നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ച് പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവച്ചു;
Ko e meʻa ʻi hoʻo poto mo hoʻo faʻa ʻilo, kuo ke maʻu ʻe koe ʻae koloa lahi, pea kuo ke tānaki ʻae koula mo e siliva, ki he tukuʻanga koloa:
5 ൫ നീ മഹാജ്ഞാനംകൊണ്ട് കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു” -
Ko e meʻa ʻi he lahi ʻo hoʻo poto, pea mo hoʻo faʻa fakatau, kuo ke fakalahi ai ʻa hoʻo koloa, pea kuo hiki hake ho loto koeʻuhi ko hoʻo koloaʻia.
6 ൬ അതുകൊണ്ട് തന്നെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
Ko ia ʻoku pehē ʻe Sihova ko e ʻOtua koeʻuhi kuo ke ʻai ho loto ke ke hangē ko ha ʻOtua;
7 ൭ നീ ദൈവഭാവം നടിക്കുകയാൽ ഞാൻ ജനതകളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെനേരെ വരുത്തും; അവർ നിന്റെ ജ്ഞാനത്തിന്റെ മനോഹാരിതയ്ക്കു നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.
Vakai, ko ia te u ʻomi ai kiate koe ʻae kau muli, ʻae kau mālohi mei he ngaahi puleʻanga: pea te nau toho ʻenau heletā ki he toulekeleka ʻo hoʻo poto, pea te nau fakaʻuliʻi hoʻo ngingila.
8 ൮ അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യത്തിൽ നിഹതന്മാരെപ്പോലെ മരിക്കും.
Te nau fakahifo koe ki lalo ki he luo, pea te ke mate ʻi he mateʻanga ʻonautolu ʻoku mate tāmateʻi ʻi loto tahi.
9 ൯ നിന്നെ കൊല്ലുന്നവന്റെ കയ്യിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കുമ്പോൾ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ‘ഞാൻ ദൈവം’ എന്ന് നീ പറയുമോ?
ʻIkai te ke pehē pe ʻi he ʻao ʻo ia te ne tāmateʻi koe, Ko e ʻOtua au? Ka ko e tangata pe koe, ka ʻe ʻikai te ke ʻOtua, ʻi he nima ʻo ia te ne tāmateʻi koe.
10 ൧൦ അന്യദേശക്കാരുടെ കൈകൊണ്ട് നീ അഗ്രചർമ്മികളെപ്പോലെ മരിക്കും; ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Te ke mate ʻi he mateʻanga ʻo ha taha taʻekamu, ʻi he nima ʻoe kau muli: he ʻoku pehē ʻe Sihova ko e ʻOtua, ko au ia, kuo lea ki ai.”
11 ൧൧ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
Naʻe hoko foki ʻae folofola ʻa Sihova kiate au, ʻo pehē,
12 ൧൨ “മനുഷ്യപുത്രാ, നീ സോർരാജാവിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോട് പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു! ‘നീ പരിപൂർണ്ണതയുടെ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നെ.
“Foha ʻoe tangata, ke ke tangilāulau koeʻuhi ko e tuʻi ʻo Taia, pea ke pehē ki ai, ʻOku pehē ʻe Sihova ko e ʻOtua; kuo ke ngaohi ho fakatātā, ʻi he poto, mo e toulekeleka haohaoa.
13 ൧൩ നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ നിർമ്മിച്ചനാളിൽ നിന്റെ തംബുരുവിന്റെയും പുല്ലാംകുഴലിന്റെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
Kuo ke ʻi ʻIteni ko e ngoue ʻae ʻOtua naʻe ʻuʻufi ʻaki koe ʻae maka koloa kotoa pē, ʻae satiose, mo e topasi, mo e taiamoni, mo e pelili, mo e onikisi, mo e sasipa, mo e safaia, mo e ʻemalata, mo e kaponika, pea mo e koula: ʻi he ʻaho naʻe fanauʻi ai koe, naʻe teuteu ʻae teunga ʻo hoʻo ngaahi meʻatatangi mo hoʻo ngaahi meʻaifi ʻiate koe.
14 ൧൪ നീ ചിറകുവിടർത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽ സഞ്ചരിച്ചുപോന്നു.
ʻOku ke hangē koe ko e Selupi ʻoku fakamalumalu mei ʻolunga; kuo u ʻai koe ʻeau ke ke pehē: naʻa ke ʻi he moʻunga tapu ʻoe ʻOtua; kuo ke feʻaluʻaki ʻi he lotolotonga ʻoe ngaahi maka afi.
15 ൧൫ നിന്നെ സൃഷ്ടിച്ച നാൾമുതൽ നിന്നിൽ നീതികേട് കണ്ടതുവരെ നീ നടപ്പിൽ നിഷ്കളങ്കനായിരുന്നു.
Naʻa ke haohaoa ʻi ho hala mei ho fanauʻi ʻo aʻu ki he ʻaho naʻe ʻilo ai ʻiate koe ʻae angahala.
16 ൧൬ നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞ് നീ പാപംചെയ്തു; അതുകൊണ്ട് ഞാൻ നിന്നെ ‘അശുദ്ധൻ’ എന്ന് എണ്ണി ദേവപർവ്വതത്തിൽ നിന്ന് തള്ളിക്കളഞ്ഞു; മറയ്ക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽനിന്ന് നശിപ്പിച്ചുകളഞ്ഞു.
Ko e meʻa ʻi hono lahi ʻo hoʻo fai fakatau kuo nau fakapito koe ʻi he fakamālohi, pea kuo ke fai hala: ko ia ia te u liʻaki ai koe mei he moʻunga tapu ʻoe ʻOtua, ʻo hangē ko ha taha fakalielia: pea te u fakaʻauha koe, ʻa koe ko e selupi ʻoku lolofa mai, mei he lotolotonga ʻoe ngaahi maka afi.
17 ൧൭ നിന്റെ സൗന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു; നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ട്, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.
Naʻe hiki ho loto ko e meʻa ʻi ho toulekeleka, pea kuo ke maumauʻi hoʻo poto ko e meʻa ʻi ho nāunauʻia: te u lī hifo koe ki he kelekele, te u fakatōkilalo koe ʻi he ʻao ʻoe ngaahi tuʻi, koeʻuhi ke nau mamata kiate koe.
18 ൧൮ നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ട് ഞാൻ നിന്റെ നടുവിൽനിന്ന് ഒരു തീ പുറപ്പെടുവിക്കും; അത് നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന എല്ലാവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.
Kuo ke fakalieliaʻi ho ngaahi fale tapu ʻi he lahi ʻo hoʻo fai hala, mo e kovi ʻa hoʻo fai fakatau; ko ia te u ʻomi ʻae afi mei loto ʻiate koe, pea te ne fakaʻauha koe, te u liliu koe ko e efuefu ʻi he funga ʻo māmani ʻi he ʻao ʻonautolu kotoa pē ʻoku siofia koe.
19 ൧൯ ജനതകളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; നിനക്ക് ശീഘ്രനാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും”.
ʻE ofo kiate koe ʻakinautolu kotoa pē ʻi he kakai ʻoku ʻiloʻi koe: te ke hoko ko e meʻa fakailifia, pea ʻe ʻikai te ke kei ʻi ai ʻo taʻengata.”
20 ൨൦ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
Naʻe toe hoko foki ʻae folofola ʻa Sihova kiate au, ʻo pehē,
21 ൨൧ “മനുഷ്യപുത്രാ, നീ സീദോനു നേരെ മുഖംതിരിച്ച് അതിനെക്കുറിച്ച് പ്രവചിച്ചു പറയേണ്ടത്:
“Foha ʻoe tangata, fakahanga ho mata ki Saitone, pea ke kikite ki ai,
22 ൨൨ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘സീദോനേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നടുവിൽ എന്നെത്തന്നെ മഹത്വീകരിക്കും; ഞാൻ അതിൽ ന്യായവിധികൾ നടത്തി എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.
Pea ke lea, ʻOku pehē ʻe Sihova ko e ʻOtua; Vakai, ʻE Saitone, ʻoku ou tuʻu au kiate koe; pea ʻe fakaongoongoleleiʻi au ʻiate koe, pea te nau ʻilo ko au ko Sihova, ʻo kau ka fai ʻae fakamaau kiate ia, pea ka fakamāʻoniʻoniʻi au ʻiate ia.
23 ൨൩ ഞാൻ അതിൽ പകർച്ചവ്യാധിയും അതിന്റെ വീഥികളിൽ രക്തവും അയയ്ക്കും; എല്ലാഭാഗത്തുനിന്നും അതിന്റെ നേരെ വരുന്ന വാൾകൊണ്ടു നിഹതന്മാരായവർ അതിന്റെ നടുവിൽ വീഴും; ഞാൻ യഹോവ എന്ന് അവർ അറിയും.
He te u fekau atu kiate ia ʻae mahaki fakaʻauha, pea ʻe tafe ʻae toto ʻi hono ngaahi hala; pea ʻe tautea ʻaki ʻae heletā ʻi hono lotolotonga, pea mei he potu kotoa pē, ʻakinautolu kuo lavea; pea te nau ʻilo ai ko Sihova au.
24 ൨൪ യിസ്രായേൽഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലും നിന്ന് കുത്തുന്ന മുൾച്ചെടിയും നോവിക്കുന്ന മുള്ളും ഇനി അവർക്കുണ്ടാകുകയില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് അവർ അറിയും”.
Pea ʻe ʻikai kei ʻi ai ha tolounua ki he fale ʻo ʻIsileli, pe ha talaʻi ʻakau fakamamahi ʻiate kinautolu kotoa pē ʻoku nofo takatakai ʻiate ia, ʻakinautolu naʻe manuki kiate ia; pea te nau ʻilo au, ko au ko Sihova ko e ʻOtua.”
25 ൨൫ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യിസ്രായേൽഗൃഹത്തെ അവർ ചിതറിപ്പോയിരിക്കുന്ന ജനതകളുടെ ഇടയിൽനിന്ന് ശേഖരിച്ചു. ജനതകളുടെ കണ്മുമ്പിൽ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിക്കുമ്പോൾ, ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത് അവർ വസിക്കും.
ʻOku pehē ʻe Sihova ko e ʻOtua; “ʻO kau ka tānaki mai ʻae fale ʻo ʻIsileli, mei he kakai kuo nau movetevete atu ki ai, pea ka fakamāʻoniʻoniʻi au ʻi he ʻao ʻoe hiteni, te nau toki nofo ki honau fonua, ʻaia naʻaku foaki ki heʻeku tamaioʻeiki ko Sēkope.
26 ൨൬ അവർ അതിൽ നിർഭയമായി വസിക്കും; അതെ, അവർ വീടുകൾ പണിത് മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവരെ നിന്ദിക്കുന്ന അവരുടെ ചുറ്റുമുള്ള എല്ലാവരിലും ഞാൻ ന്യായവിധി നടത്തുമ്പോൾ അവർ നിർഭയമായി വസിക്കും; ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും”.
Pea te nau nofo lelei pe ʻi ai, pea te nau langa fale, pea tō ngoue vaine; ʻio, te nau nofo fiemālie, ʻo kau ka fai ʻeau ʻae tautea kiate kinautolu ʻoku manukiʻi ʻakinautolu, ʻakinautolu ʻoku nofo takatakai ʻi ai; pea te nau ʻilo au, ko Sihova ko honau ʻOtua.