< യെഹെസ്കേൽ 28 >

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
Yehova anandiyankhula nati:
2 “മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമാകുമ്പോൾ: ‘ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമദ്ധ്യത്തിൽ ദൈവസിംഹാസനത്തിൽ ഇരിക്കുന്നു’ എന്ന് പറഞ്ഞു.
“Iwe mwana wa munthu, iwuze mfumu ya ku Turo mawu a Ine Ambuye Yehova akuti, “‘Iwe ndi mtima wako wodzikuza umanena kuti, ‘Ine ndine mulungu; ndimakhala pa mpando wa mulungu pakati pa nyanja.’ Koma ndiwe munthu chabe osati mulungu, ngakhale ukuganiza kuti ndiwe wanzeru ngati mulungu.
3 നീ ദൈവഭാവം നടിച്ചതുകൊണ്ട് - നീ ദാനീയേലിലും ജ്ഞാനിയോ? നീ അറിയാത്തവിധം മറച്ചുവയ്ക്കാകുന്ന ഒരു രഹസ്യവുമില്ലയോ?
Taona, ndiwedi wanzeru kupambana Danieli. Ndipo palibe chinsinsi chobisika kwa iwe.
4 നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ച് പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവച്ചു;
Mwa nzeru zako ndi kumvetsa kwako unadzipezera chuma ndipo unasonkhanitsa golide ndi siliva mʼnyumba zosungira chuma chako.
5 നീ മഹാജ്ഞാനംകൊണ്ട് കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു” -
Ndi nzeru zako zochitira malonda unachulukitsa chuma chako ndipo wayamba kunyada chifukwa cha chuma chakocho.
6 അതുകൊണ്ട് തന്നെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“‘Choncho Ine Ambuye Yehova ndikuti, “‘Popeza umadziganizira kuti ndiwe mulungu,
7 നീ ദൈവഭാവം നടിക്കുകയാൽ ഞാൻ ജനതകളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെനേരെ വരുത്തും; അവർ നിന്റെ ജ്ഞാനത്തിന്റെ മനോഹാരിതയ്ക്കു നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.
Ine ndidzabwera ndi anthu achilendo, anthu ankhanza, kuti adzalimbane nawe. Adzakuthira nkhondo kuti awononge zonse zimene unazipeza ndi nzeru zako, ndipo adzawononga kunyada kwakoko.
8 അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യത്തിൽ നിഹതന്മാരെപ്പോലെ മരിക്കും.
Iwo adzakuponyera ku dzenje ndipo udzafa imfa yoopsa mʼnyanja yozama.
9 നിന്നെ കൊല്ലുന്നവന്റെ കയ്യിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കുമ്പോൾ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ‘ഞാൻ ദൈവം’ എന്ന് നീ പറയുമോ?
Kodi udzanenabe kuti, ‘Ine ndine mulungu,’ pamaso pa iwo amene akukupha? Iwe udzaoneka kuti ndiwe munthu chabe, osati mulungu, mʼmanja mwa iwo amene akukuphawo.
10 ൧൦ അന്യദേശക്കാരുടെ കൈകൊണ്ട് നീ അഗ്രചർമ്മികളെപ്പോലെ മരിക്കും; ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Udzafa imfa ya anthu osachita mdulidwe mʼmanja mwa anthu achilendo. Ine ndayankhula zimenezi, akutero Ambuye Yehova.’”
11 ൧൧ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
Yehova anandiyankhula kuti:
12 ൧൨ “മനുഷ്യപുത്രാ, നീ സോർരാജാവിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോട് പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു! ‘നീ പരിപൂർണ്ണതയുടെ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നെ.
“Iwe mwana wa munthu, imba nyimbo yodandaulira mfumu ya Turo ndipo uyiwuze mawu a Ine Ambuye Yehova akuti, “‘Iwe unali chitsanzo cha ungwiro weniweni, wodzaza ndi nzeru ndi wokongola kwambiri.
13 ൧൩ നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ നിർമ്മിച്ചനാളിൽ നിന്റെ തംബുരുവിന്റെയും പുല്ലാംകുഴലിന്റെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
Iwe unkakhala ngati mu Edeni, munda wa Mulungu. Miyala yokongola ya mitundu yonse: rubi, topazi ndi dayimondi, kirisoliti, onikisi, yasipa, safiro, kalineliyoni ndi berili ndiwo inali zofunda zako. Ndipo zoyikamo miyalayo zinali zagolide. Anakupangira zonsezi pa tsiku limene unalengedwa.
14 ൧൪ നീ ചിറകുവിടർത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽ സഞ്ചരിച്ചുപോന്നു.
Ndinayika kerubi kuti azikulondera. Unkakhala pa phiri langa lopatulika, ndipo unkayendayenda pakati pa miyala ya moto.
15 ൧൫ നിന്നെ സൃഷ്ടിച്ച നാൾമുതൽ നിന്നിൽ നീതികേട് കണ്ടതുവരെ നീ നടപ്പിൽ നിഷ്കളങ്കനായിരുന്നു.
Makhalidwe ako anali abwino kuyambira pamene unalengedwa mpaka nthawi imene unayamba kuchita zoyipa.
16 ൧൬ നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞ് നീ പാപംചെയ്തു; അതുകൊണ്ട് ഞാൻ നിന്നെ ‘അശുദ്ധൻ’ എന്ന് എണ്ണി ദേവപർവ്വതത്തിൽ നിന്ന് തള്ളിക്കളഞ്ഞു; മറയ്ക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽനിന്ന് നശിപ്പിച്ചുകളഞ്ഞു.
Unatanganidwa ndi zamalonda. Zotsatira zake zinali zoti unachulukitsa zandewu ndi kumachimwa. Choncho ndinakuchotsa ku phiri langa lopatulika. Mkerubi amene ankakulondera uja anakupirikitsa kukuchotsa ku miyala yamoto.
17 ൧൭ നിന്റെ സൗന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു; നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ട്, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.
Unkadzikuza mu mtima mwako chifukwa cha kukongola kwako, ndipo unayipitsa nzeru zako chifukwa chofuna kutchuka. Kotero Ine ndinakugwetsa pansi kuti ukhala chenjezo pamaso pa mafumu.
18 ൧൮ നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ട് ഞാൻ നിന്റെ നടുവിൽനിന്ന് ഒരു തീ പുറപ്പെടുവിക്കും; അത് നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന എല്ലാവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.
Ndi malonda ako achinyengo unachulukitsa machimo ako. Motero unayipitsa malo ako achipembedzo. Choncho ndinabutsa moto pakati pako, ndipo unakupsereza, ndipo unasanduka phulusa pa dziko lapansi pamaso pa anthu onse amene amakuona.
19 ൧൯ ജനതകളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; നിനക്ക് ശീഘ്രനാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും”.
Anthu onse amitundu amene ankakudziwa akuchita mantha chifukwa cha iwe. Watheratu mochititsa mantha ndipo sudzakhalaponso mpaka muyaya.’”
20 ൨൦ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
Yehova anandiyankhula nati:
21 ൨൧ “മനുഷ്യപുത്രാ, നീ സീദോനു നേരെ മുഖംതിരിച്ച് അതിനെക്കുറിച്ച് പ്രവചിച്ചു പറയേണ്ടത്:
“Iwe mwana wa munthu, utembenukire ku mzinda wa Sidoni ndipo unenere mowudzudzula kuti,
22 ൨൨ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘സീദോനേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നടുവിൽ എന്നെത്തന്നെ മഹത്വീകരിക്കും; ഞാൻ അതിൽ ന്യായവിധികൾ നടത്തി എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.
‘Ine Ambuye Yehova ndikuti, “‘Ndine mdani wako, iwe Sidoni, ndipo ndidzalemekezedwa chifukwa cha iwe. Anthu adzadziwa kuti Ine ndine Yehova ndikadzakulanga ndi kudzionetsa kuti ndine woyera pakati pako.
23 ൨൩ ഞാൻ അതിൽ പകർച്ചവ്യാധിയും അതിന്റെ വീഥികളിൽ രക്തവും അയയ്ക്കും; എല്ലാഭാഗത്തുനിന്നും അതിന്റെ നേരെ വരുന്ന വാൾകൊണ്ടു നിഹതന്മാരായവർ അതിന്റെ നടുവിൽ വീഴും; ഞാൻ യഹോവ എന്ന് അവർ അറിയും.
Ndidzatumiza mliri pa iwe ndi kuchititsa magazi kuti ayende mʼmisewu yako. Anthu ophedwa ndi lupanga adzagwa mbali zonse. Pamenepo iwo adzadziwa kuti Ine ndine Yehova.
24 ൨൪ യിസ്രായേൽഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലും നിന്ന് കുത്തുന്ന മുൾച്ചെടിയും നോവിക്കുന്ന മുള്ളും ഇനി അവർക്കുണ്ടാകുകയില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് അവർ അറിയും”.
“‘Nthawi imeneyo Aisraeli sadzakhalanso ndi anthu pafupi achipongwe amene ali ngati nthula zowawa ndi ngati minga zopweteka. Pamenepo iwo adzadziwa kuti Ine ndine Ambuye Yehova.
25 ൨൫ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യിസ്രായേൽഗൃഹത്തെ അവർ ചിതറിപ്പോയിരിക്കുന്ന ജനതകളുടെ ഇടയിൽനിന്ന് ശേഖരിച്ചു. ജനതകളുടെ കണ്മുമ്പിൽ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിക്കുമ്പോൾ, ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത് അവർ വസിക്കും.
“‘Ine Ambuye Yehova mawu anga ndi awa: Nditasonkhanitsa Aisraeli kuchoka ku mayiko kumene anamwazikira, ndidzadzionetsa kuti ndine woyera pakati pawo pamaso pa anthu a mitundu ina. Adzakhala mʼdziko lawo, limene ndinalipereka kwa mtumiki wanga Yakobo.
26 ൨൬ അവർ അതിൽ നിർഭയമായി വസിക്കും; അതെ, അവർ വീടുകൾ പണിത് മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവരെ നിന്ദിക്കുന്ന അവരുടെ ചുറ്റുമുള്ള എല്ലാവരിലും ഞാൻ ന്യായവിധി നടത്തുമ്പോൾ അവർ നിർഭയമായി വസിക്കും; ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും”.
Adzakhala kumeneko mwamtendere ndipo adzamanga nyumba ndi kulima minda ya mpesa. Adzakhala kumeneko mwamtendere pamene ndidzalange anthu oyandikana nawo, amene ankawanyoza. Motero iwo adzadziwa kuti Ine ndine Yehova Mulungu wawo.’”

< യെഹെസ്കേൽ 28 >