< യെഹെസ്കേൽ 26 >
1 ൧ ബാബിലോന്യ പ്രവാസത്തിന്റെ പതിനൊന്നാം ആണ്ട് ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
В одиннадцатом году, в первый день первого месяца, было ко мне слово Господне:
2 ൨ “മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ച്: ‘നന്നായി, ജനതകളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എന്നിലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായിത്തീർന്നിരിക്കുകയാൽ ഞാൻ നിറയും’ എന്ന് സോർ പറയുന്നതുകൊണ്ട്
сын человеческий! за то, что Тир говорит о Иерусалиме: “а! а! он сокрушен - врата народов; он обращается ко мне; наполнюсь; он опустошен”, -
3 ൩ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജനതകളെ നിന്റെനേരെ പുറപ്പെട്ടുവരുമാറാക്കും.
за то, так говорит Господь Бог: вот, Я - на тебя, Тир, и подниму на тебя многие народы, как море поднимает волны свои.
4 ൪ അവർ സോരിന്റെ മതിലുകൾ നശിപ്പിച്ച്, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞ് അതിനെ വെറും പാറയാക്കും.
И разобьют стены Тира и разрушат башни его; и вымету из него прах его и сделаю его голою скалою.
5 ൫ അത് സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിനുള്ള സ്ഥലമായിത്തീരും; ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; “അത് ജനതകൾക്കു കവർച്ചയായിത്തീരും.
Местом для расстилания сетей будет он среди моря; ибо Я сказал это, говорит Господь Бог: и будет он на расхищение народа.
6 ൬ നാട്ടിൻപുറത്തുള്ള അതിന്റെ പുത്രിമാർ വാളാൽ കൊല്ലപ്പെടും; ഞാൻ യഹോവ എന്ന് അവർ അറിയും”.
А дочери его, которые на земле, убиты будут мечом, и узнают, что Я Господь.
7 ൭ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വടക്കുനിന്ന് രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടി സോരിനുനേരെ വരുത്തും.
Ибо так говорит Господь Бог: вот, Я приведу против Тира от севера Навуходоносора, царя Вавилонского, царя царей, с конями и с колесницами, и со всадниками, и с войском, и с многочисленным народом.
8 ൮ അവൻ നാട്ടിൻപുറത്തുള്ള നിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെനേരെ ഉപരോധമതിലുകൾ പണിത്, മൺകൂനകൾ ഉയർത്തും.
Дочерей твоих на земле он побьет мечом и устроит против тебя осадные башни, и насыплет против тебя вал, и поставит против тебя щиты;
9 ൯ അവൻ നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികൾ വച്ച് കോടാലികൊണ്ടു നിന്റെ ഗോപുരങ്ങൾ തകർത്തുകളയും.
и к стенам твоим придвинет стенобитные машины и башни твои разрушит секирами своими.
10 ൧൦ അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ട് ഉയരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്ക് കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ട് നിന്റെ മതിലുകൾ കുലുങ്ങിപ്പോകും.
От множества коней его покроет тебя пыль, от шума всадников и колес и колесниц потрясутся стены твои, когда он будет входить в ворота твои, как входят в разбитый город.
11 ൧൧ തന്റെ കുതിരകളുടെ കുളമ്പുകൊണ്ട് അവൻ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.
Копытами коней своих он истопчет все улицы твои, народ твой побьет мечом и памятники могущества твоего повергнет на землю.
12 ൧൨ അവർ നിന്റെ സമ്പത്ത് കവർന്ന് നിന്റെ ചരക്കു കൊള്ളയിട്ട് നിന്റെ മതിലുകൾ ഇടിച്ച് നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും.
И разграбят богатство твое, и расхитят товары твои, и разрушат стены твои, и разобьют красивые домы твои, и камни твои и дерева твои, и землю твою бросят в воду.
13 ൧൩ നിന്റെ സംഗീതഘോഷം ഞാൻ ഇല്ലാതെയാക്കും; നിന്റെ വീണകളുടെ നാദം ഇനി കേൾക്കുകയുമില്ല.
И прекращу шум песней твоих, и звук цитр твоих уже не будет слышен.
14 ൧൪ ഞാൻ നിന്നെ വെറും പാറയാക്കും; നീ വലവിരിക്കുവാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണിയുകയില്ല; യഹോവയായ ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
И сделаю тебя голою скалою, будешь местом для расстилания сетей; не будешь вновь построен: ибо Я, Господь, сказал это, говорит Господь Бог.
15 ൧൫ യഹോവയായ കർത്താവ് സോരിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിഹതന്മാർ ഞരങ്ങുമ്പോഴും നിന്റെ മദ്ധ്യത്തിൽ സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ശബ്ദത്താൽ ദ്വീപുകൾ നടുങ്ങിപ്പോകുകയില്ലയോ?
Так говорит Господь Бог Тиру: от шума падения твоего, от стона раненых, когда будет производимо среди тебя избиение, не содрогнутся ли острова?
16 ൧൬ അപ്പോൾ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികൾ നീക്കി വിചിത്രവസ്ത്രങ്ങൾ അഴിച്ചുവയ്ക്കും; അവർ വിറയൽപൂണ്ട് നിലത്തിരുന്ന് നിമിഷംതോറും വിറച്ചുകൊണ്ട് നിന്നെക്കുറിച്ച് സ്തംഭിച്ചുപോകും.
И сойдут все князья моря с престолов своих, и сложат с себя мантии свои, и снимут с себя узорчатые одежды свои, облекутся в трепет, сядут на землю, и ежеминутно будут содрогаться и изумляться о тебе.
17 ൧൭ അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ച് പറയും: ‘സമുദ്രസഞ്ചാരികൾ വസിച്ചതും കീർത്തികേട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു; അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടി ആയിരുന്നുവല്ലോ!
И поднимут плач о тебе и скажут тебе: как погиб ты, населенный мореходцами, город знаменитый, который был силен на море, сам и жители его, наводившие страх на всех обитателей его!
18 ൧൮ ഇപ്പോൾ നിന്റെ വീഴ്ചയുടെ നാളിൽ ദ്വീപുകൾ വിറയ്ക്കും; അതെ, സമുദ്രത്തിലെ ദ്വീപുകൾ നിന്റെ തകർച്ചയിൽ ഭ്രമിച്ചുപോകും”.
Ныне, в день падения твоего, содрогнулись острова; острова на море приведены в смятение погибелью твоею.
19 ൧൯ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നിവാസികൾ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാൻ നിന്റെമേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,
Ибо так говорит Господь Бог: когда Я сделаю тебя городом опустелым, подобным городам необитаемым, когда подниму на тебя пучину, и покроют тебя большие воды;
20 ൨൦ ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടി പുരാതനജനത്തിന്റെ അടുക്കൽ ഇറക്കുകയും നിനക്ക് നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിനും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്‍ക്കാതെയിരിക്കേണ്ടതിനും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ, പുരാതനശൂന്യങ്ങളിൽ തന്നെ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടി താമസിപ്പിക്കുകയും ചെയ്യും.
тогда низведу тебя с отходящими в могилу к народу давно бывшему, и помещу тебя в преисподних земли, в пустынях вечных, с отшедшими в могилу, чтобы ты не был более населен; и явлю Я славу на земле живых.
21 ൨൧ ഞാൻ നിനക്ക് ഭീതിജനകമായ അവസാനം വരുത്തും; നീ ഇല്ലാതെയാകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Ужасом сделаю тебя, и не будет тебя, и будут искать тебя, но уже не найдут тебя вовеки, говорит Господь Бог.