< യെഹെസ്കേൽ 26 >

1 ബാബിലോന്യ പ്രവാസത്തിന്റെ പതിനൊന്നാം ആണ്ട് ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
ਗਿਆਰਵੇਂ ਸਾਲ ਵਿੱਚ ਮਹੀਨੇ ਦੇ ਪਹਿਲੇ ਦਿਨ ਯਹੋਵਾਹ ਦਾ ਬਚਨ ਮੇਰੇ ਕੋਲ ਆਇਆ ਕਿ
2 “മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ച്: ‘നന്നായി, ജനതകളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എന്നിലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായിത്തീർന്നിരിക്കുകയാൽ ഞാൻ നിറയും’ എന്ന് സോർ പറയുന്നതുകൊണ്ട്
ਹੇ ਮਨੁੱਖ ਦੇ ਪੁੱਤਰ, ਇਸ ਲਈ ਕਿ ਸੂਰ ਸ਼ਹਿਰ ਨੇ ਯਰੂਸ਼ਲਮ ਉੱਤੇ “ਆਹਾ ਹਾ” ਆਖਿਆ, ਉਹ ਲੋਕਾਂ ਦਾ ਦਰਵਾਜ਼ਾ ਤੋੜ ਦਿੱਤਾ ਗਿਆ ਹੈ! ਹੁਣ ਉਹ ਮੇਰੇ ਵੱਲ ਮੁੜੇਗੀ। ਹੁਣ ਉਹ ਦੇ ਨਾਸ ਹੋਣ ਨਾਲ ਮੈਂ ਭਰਪੂਰ ਹੋਵਾਂਗਾ।
3 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജനതകളെ നിന്റെനേരെ പുറപ്പെട്ടുവരുമാറാക്കും.
ਇਸ ਲਈ ਪ੍ਰਭੂ ਯਹੋਵਾਹ ਇਹ ਆਖਦਾ ਹੈ, ਵੇਖ ਹੇ ਸੂਰ! ਮੈਂ ਤੇਰਾ ਵਿਰੋਧੀ ਹਾਂ ਅਤੇ ਬਹੁਤ ਸਾਰੀਆਂ ਕੌਮਾਂ ਨੂੰ ਤੇਰੇ ਉੱਤੇ ਚੜ੍ਹਾ ਲਿਆਵਾਂਗਾ, ਜਿਵੇਂ ਸਾਗਰ ਆਪਣੀਆਂ ਲਹਿਰਾਂ ਨੂੰ ਚੜ੍ਹਾਉਂਦਾ ਹੈ।
4 അവർ സോരിന്റെ മതിലുകൾ നശിപ്പിച്ച്, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞ് അതിനെ വെറും പാറയാക്കും.
ਉਹ ਸੂਰ ਦੀਆਂ ਕੰਧਾਂ ਨੂੰ ਢਾਹ ਦੇਣਗੇ, ਉਹ ਦੇ ਬੁਰਜ਼ਾਂ ਨੂੰ ਤੋੜ ਦੇਣਗੇ, ਮੈਂ ਉਹ ਦੀ ਮਿੱਟੀ ਤੱਕ ਖੁਰਚ ਸੁੱਟਾਂਗਾ ਅਤੇ ਉਹ ਨੂੰ ਨੰਗੀ ਚੱਟਾਨ ਬਣਾ ਛੱਡਾਂਗਾ।
5 അത് സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിനുള്ള സ്ഥലമായിത്തീരും; ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; “അത് ജനതകൾക്കു കവർച്ചയായിത്തീരും.
ਉਹ ਸਾਗਰ ਵਿੱਚ ਜਾਲ਼ ਸੁੱਟਣ ਦਾ ਸਥਾਨ ਹੋਵੇਗਾ, ਕਿਉਂ ਜੋ ਮੈਂ ਹੀ ਆਖਿਆ, ਪ੍ਰਭੂ ਯਹੋਵਾਹ ਦਾ ਵਾਕ ਹੈ ਅਤੇ ਉਹ ਕੌਮਾਂ ਲਈ ਲੁੱਟ ਦਾ ਮਾਲ ਹੋਵੇਗਾ।
6 നാട്ടിൻപുറത്തുള്ള അതിന്റെ പുത്രിമാർ വാളാൽ കൊല്ലപ്പെടും; ഞാൻ യഹോവ എന്ന് അവർ അറിയും”.
ਉਹ ਦੀਆਂ ਧੀਆਂ ਜਿਹੜੀਆਂ ਖੇਤ ਵਿੱਚ ਹਨ ਤਲਵਾਰ ਨਾਲ ਵੱਢੀਆਂ ਜਾਣਗੀਆਂ ਅਤੇ ਉਹ ਜਾਨਣਗੇ ਕਿ ਮੈਂ ਯਹੋਵਾਹ ਹਾਂ!
7 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വടക്കുനിന്ന് രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടി സോരിനുനേരെ വരുത്തും.
ਕਿਉਂ ਜੋ ਪ੍ਰਭੂ ਯਹੋਵਾਹ ਇਹ ਆਖਦਾ ਹੈ, ਵੇਖ, ਮੈਂ ਬਾਬਲ ਦੇ ਰਾਜੇ ਨਬੂਕਦਨੱਸਰ ਨੂੰ ਜੋ ਰਾਜਿਆਂ ਦਾ ਰਾਜਾ ਹੈ, ਘੋੜਿਆਂ ਅਤੇ ਰੱਥਾਂ ਤੇ ਸਵਾਰਾਂ ਅਤੇ ਲੋਕਾਂ ਦੀ ਬਹੁਤ ਸਾਰੀ ਸਭਾ ਨਾਲ ਉੱਤਰ ਵਲੋਂ ਸੂਰ ਉੱਤੇ ਚੜ੍ਹਾ ਲਿਆਵਾਂਗਾ।
8 അവൻ നാട്ടിൻപുറത്തുള്ള നിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെനേരെ ഉപരോധമതിലുകൾ പണിത്, മൺകൂനകൾ ഉയർത്തും.
ਉਹ ਤੇਰੀਆਂ ਧੀਆਂ ਨੂੰ ਤਲਵਾਰ ਨਾਲ ਖੇਤ ਵਿੱਚ ਵੱਢੇਗਾ, ਤੇਰੇ ਆਲੇ-ਦੁਆਲੇ ਮੋਰਚੇ ਬੰਨ੍ਹੇਗਾ, ਤੇਰੇ ਸਾਹਮਣੇ ਦਮਦਮਾ ਬੰਨ੍ਹੇਗਾ ਅਤੇ ਤੇਰੇ ਵਿਰੁੱਧ ਢਾਲ਼ ਚੁੱਕੇਗਾ।
9 അവൻ നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികൾ വച്ച് കോടാലികൊണ്ടു നിന്റെ ഗോപുരങ്ങൾ തകർത്തുകളയും.
ਉਹ ਆਪਣੇ ਕਿਲ੍ਹਾ ਤੋੜ ਯੰਤਰਾਂ ਨੂੰ ਪੱਕਾ ਕਰ ਕੇ ਤੇਰੀਆਂ ਕੰਧਾਂ ਤੇ ਲਾਵੇਗਾ ਅਤੇ ਆਪਣਿਆਂ ਕੁਹਾੜਿਆਂ ਨਾਲ ਤੇਰੇ ਬੁਰਜ਼ਾਂ ਨੂੰ ਢਾਹ ਦੇਵੇਗਾ।
10 ൧൦ അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ട് ഉയരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്ക് കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ട് നിന്റെ മതിലുകൾ കുലുങ്ങിപ്പോകും.
੧੦ਉਹ ਦੇ ਘੋੜਿਆਂ ਦੀ ਬਹੁ-ਗਿਣਤੀ ਦੇ ਕਾਰਨ ਇੰਨ੍ਹੀ ਧੂੜ ਉੱਠੇਗੀ ਕਿ ਤੈਨੂੰ ਲੁਕਾ ਲਵੇਗੀ। ਜਦੋਂ ਉਹ ਤੇਰੇ ਫਾਟਕਾਂ ਵਿੱਚ ਵੜ ਆਵੇਗਾ, ਜਿਵੇਂ ਪਾੜ ਲਾ ਕੇ ਸ਼ਹਿਰ ਵਿੱਚ ਵੜ ਆਉਂਦੇ ਹਨ, ਤਾਂ ਸਵਾਰਾਂ, ਰੱਥਾਂ ਅਤੇ ਗੱਡੀਆਂ ਦੀ ਖੜ-ਖੜ ਨਾਲ ਤੇਰੇ ਸ਼ਹਿਰ ਦੀ ਕੰਧ ਹਿੱਲ ਜਾਵੇਗੀ।
11 ൧൧ തന്റെ കുതിരകളുടെ കുളമ്പുകൊണ്ട് അവൻ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.
੧੧ਉਹ ਆਪਣੇ ਘੋੜਿਆਂ ਦੀਆਂ ਖੁਰੀਆਂ ਨਾਲ ਤੇਰੀਆਂ ਸਾਰੀਆਂ ਸੜਕਾਂ ਨੂੰ ਲਤਾੜ ਸੁੱਟੇਗਾ, ਤੇਰੇ ਲੋਕਾਂ ਨੂੰ ਤਲਵਾਰ ਨਾਲ ਵੱਢ ਸੁੱਟੇਗਾ ਅਤੇ ਤੇਰੀ ਸ਼ਕਤੀ ਦੇ ਥੰਮ੍ਹ ਧਰਤੀ ਤੇ ਡਿੱਗ ਪੈਣਗੇ।
12 ൧൨ അവർ നിന്റെ സമ്പത്ത് കവർന്ന് നിന്റെ ചരക്കു കൊള്ളയിട്ട് നിന്റെ മതിലുകൾ ഇടിച്ച് നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും.
੧੨ਉਹ ਤੇਰੀ ਮਾਇਆ ਲੁੱਟ ਲੈਣਗੇ, ਤੇਰੇ ਵਪਾਰ ਦੇ ਮਾਲ ਨੂੰ ਲੁੱਟ ਪੁੱਟ ਲੈਣਗੇ, ਤੇਰੇ ਸ਼ਹਿਰ ਦੀਆਂ ਕੰਧਾਂ ਨੂੰ ਢਾਹ ਦੇਣਗੇ ਅਤੇ ਤੇਰੇ ਰੰਗ ਮਹਿਲਾਂ ਨੂੰ ਢਾਹ ਦੇਣਗੇ ਅਤੇ ਤੇਰੇ ਪੱਥਰ, ਕਾਠ ਅਤੇ ਤੇਰੀ ਮਿੱਟੀ ਸਾਗਰ ਵਿੱਚ ਸੁੱਟ ਦੇਣਗੇ।
13 ൧൩ നിന്റെ സംഗീതഘോഷം ഞാൻ ഇല്ലാതെയാക്കും; നിന്റെ വീണകളുടെ നാദം ഇനി കേൾക്കുകയുമില്ല.
੧੩ਮੈਂ ਤੇਰੇ ਗਾਉਣ ਦੀ ਅਵਾਜ਼ ਨੂੰ ਬੰਦ ਕਰ ਦਿਆਂਗਾ ਅਤੇ ਤੇਰੀਆਂ ਬਰਬਤਾਂ ਦੀ ਅਵਾਜ਼ ਫੇਰ ਸੁਣੀ ਨਾ ਜਾਵੇਗੀ।
14 ൧൪ ഞാൻ നിന്നെ വെറും പാറയാക്കും; നീ വലവിരിക്കുവാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണിയുകയില്ല; യഹോവയായ ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
੧੪ਮੈਂ ਤੈਨੂੰ ਨੰਗੀ ਚੱਟਾਨ ਬਣਾ ਦਿਆਂਗਾ, ਤੂੰ ਜਾਲ਼ਾਂ ਦੇ ਖਿਲਾਰਨ ਦਾ ਕਾਰਨ ਬਣੇਂਗਾ ਅਤੇ ਫੇਰ ਤੂੰ ਕਦੇ ਨਾ ਬਣਾਇਆ ਜਾਵੇਂਗਾ, ਕਿਉਂ ਜੋ ਮੈਂ ਯਹੋਵਾਹ ਨੇ ਇਹ ਆਖਿਆ ਹੈ, ਪ੍ਰਭੂ ਯਹੋਵਾਹ ਦਾ ਵਾਕ ਹੈ।
15 ൧൫ യഹോവയായ കർത്താവ് സോരിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിഹതന്മാർ ഞരങ്ങുമ്പോഴും നിന്റെ മദ്ധ്യത്തിൽ സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ശബ്ദത്താൽ ദ്വീപുകൾ നടുങ്ങിപ്പോകുകയില്ലയോ?
੧੫ਪ੍ਰਭੂ ਯਹੋਵਾਹ ਸੂਰ ਨੂੰ ਇਹ ਆਖਦਾ ਹੈ ਕਿ ਜਦੋਂ ਤੇਰੇ ਵਿੱਚ ਵੱਢਣ ਕੱਟਣ ਦਾ ਕੰਮ ਅਰੰਭ ਹੋਵੇਗਾ ਅਤੇ ਫੱਟੜ ਹਾਹਾਕਾਰ ਕਰਦੇ ਹੋਣਗੇ, ਤਾਂ ਕੀ ਟਾਪੂ ਤੇਰੇ ਡਿੱਗਣ ਦੀ ਅਵਾਜ਼ ਨਾਲ ਨਾ ਕੰਬਣਗੇ?
16 ൧൬ അപ്പോൾ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികൾ നീക്കി വിചിത്രവസ്ത്രങ്ങൾ അഴിച്ചുവയ്ക്കും; അവർ വിറയൽപൂണ്ട് നിലത്തിരുന്ന് നിമിഷംതോറും വിറച്ചുകൊണ്ട് നിന്നെക്കുറിച്ച് സ്തംഭിച്ചുപോകും.
੧੬ਤਦ ਸਾਗਰ ਦੇ ਸਾਰੇ ਰਾਜਕੁਮਾਰ ਆਪਣਿਆਂ ਸਿੰਘਾਸਣਾਂ ਤੋਂ ਉਤਰਨਗੇ, ਆਪਣੀਆਂ ਪੁਸ਼ਾਕਾਂ ਲਾਹ ਸੁੱਟਣਗੇ, ਕਸੀਦੇ ਦੇ ਕੱਪੜੇ ਲਾਹ ਸੁੱਟਣਗੇ, ਉਹ ਕੰਬਦੇ ਹੋਏ ਧਰਤੀ ਤੇ ਬੈਠਣਗੇ ਅਤੇ ਉਹ ਹਰ ਘੜੀ ਕੰਬਣਗੇ ਅਤੇ ਤੇਰੇ ਕਾਰਨ ਹੈਰਾਨ ਹੋਣਗੇ।
17 ൧൭ അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ച് പറയും: ‘സമുദ്രസഞ്ചാരികൾ വസിച്ചതും കീർത്തികേട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു; അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടി ആയിരുന്നുവല്ലോ!
੧੭ਉਹ ਤੇਰੇ ਉੱਤੇ ਵੈਣ ਪਾਉਣਗੇ ਅਤੇ ਤੈਨੂੰ ਆਖਣਗੇ, ਤੂੰ ਕਿਵੇਂ ਨਾਸ ਹੋਇਆ, ਜਿਹੜਾ ਸਾਗਰੀ ਦੇਸਾਂ ਵਿੱਚੋਂ ਚੰਗਾ ਵੱਸਿਆ ਹੋਇਆ ਤੇ ਪ੍ਰਸਿੱਧ ਸ਼ਹਿਰ ਸੀ, ਜਿਹੜਾ ਸਾਗਰਾਂ ਵਿੱਚ ਤਕੜਾ ਸੀ, ਉਹ ਤੇ ਉਹ ਦੇ ਵਸਨੀਕ, ਜਿਹਨਾਂ ਨੂੰ ਉਹ ਦੇ ਸਾਰਿਆਂ ਵਸਨੀਕਾਂ ਉੱਤੇ ਆਪਣਾ ਡਰ ਪਾਉਣ ਨੂੰ ਦਿੱਤਾ!
18 ൧൮ ഇപ്പോൾ നിന്റെ വീഴ്ചയുടെ നാളിൽ ദ്വീപുകൾ വിറയ്ക്കും; അതെ, സമുദ്രത്തിലെ ദ്വീപുകൾ നിന്റെ തകർച്ചയിൽ ഭ്രമിച്ചുപോകും”.
੧੮ਹੁਣ ਟਾਪੂ ਤੇਰੇ ਡਿੱਗਣ ਦੇ ਦਿਨ ਕੰਬਣਗੇ, ਹਾਂ! ਸਾਗਰ ਦੇ ਸਾਰੇ ਟਾਪੂ ਤੇਰੇ ਜਾਣ ਤੋਂ ਦੁੱਖੀ ਹੋਣਗੇ।
19 ൧൯ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നിവാസികൾ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാൻ നിന്റെമേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,
੧੯ਪ੍ਰਭੂ ਯਹੋਵਾਹ ਇਹ ਆਖਦਾ ਹੈ, ਜਦੋਂ ਮੈਂ ਤੈਨੂੰ ਉਹਨਾਂ ਸ਼ਹਿਰਾਂ ਵਰਗਾ ਜਿਹੜੇ ਵੱਸਦੇ ਨਹੀਂ ਹਨ, ਉਜਾੜ ਸ਼ਹਿਰ ਬਣਾ ਦਿਆਂਗਾ, ਜਦੋਂ ਮੈਂ ਤੇਰੇ ਉੱਤੇ ਡੂੰਘਿਆਈ ਲਿਆਵਾਂਗਾ ਅਤੇ ਜਦੋਂ ਬਹੁਤੇ ਪਾਣੀ ਤੈਨੂੰ ਢੱਕ ਲੈਣਗੇ।
20 ൨൦ ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടി പുരാതനജനത്തിന്റെ അടുക്കൽ ഇറക്കുകയും നിനക്ക് നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിനും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്‍ക്കാതെയിരിക്കേണ്ടതിനും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ, പുരാതനശൂന്യങ്ങളിൽ തന്നെ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടി താമസിപ്പിക്കുകയും ചെയ്യും.
੨੦ਤਦ ਮੈਂ ਉਹਨਾਂ ਲੋਕਾਂ ਨਾਲ ਜਿਹੜੇ ਪਤਾਲ ਵਿੱਚ ਉਤਰ ਜਾਂਦੇ ਹਨ, ਪ੍ਰਾਚੀਨ ਸਮੇਂ ਦੇ ਲੋਕਾਂ ਕੋਲ, ਤੈਨੂੰ ਉਤਾਰ ਦਿਆਂਗਾ ਅਤੇ ਉਹਨਾਂ ਨਾਲ ਜਿਹੜੇ ਪਤਾਲ ਵਿੱਚ ਉਤਰ ਜਾਂਦੇ ਹਨ, ਮੈਂ ਤੈਨੂੰ ਹੇਠਲੀ ਦੁਨੀਆ ਵਿੱਚ ਵਸਾਵਾਂਗਾ, ਪੁਰਾਣੀਆਂ ਵਿਰਾਨੀਆਂ ਵਿੱਚ, ਤਾਂ ਜੋ ਤੂੰ ਵਸਾਇਆ ਨਾ ਜਾਵੇਂ ਅਤੇ ਜੀਉਂਦਿਆਂ ਦੀ ਧਰਤੀ ਵਿੱਚ ਪ੍ਰਤਾਪ ਦਿਆਂਗਾ।
21 ൨൧ ഞാൻ നിനക്ക് ഭീതിജനകമായ അവസാനം വരുത്തും; നീ ഇല്ലാതെയാകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
੨੧ਮੈਂ ਤੈਨੂੰ ਭਿਆਨਕ ਬਣਾਵਾਂਗਾ ਅਤੇ ਤੂੰ ਨਾ ਹੋਵੇਂਗਾ। ਭਾਵੇਂ ਤੂੰ ਬਹਾਲ ਕੀਤਾ ਜਾਵੇਂ, ਤੂੰ ਕਿੱਧਰੇ ਸਦਾ ਤੱਕ ਨਾ ਲੱਭੇਂਗਾ, ਪ੍ਰਭੂ ਯਹੋਵਾਹ ਦਾ ਵਾਕ ਹੈ।

< യെഹെസ്കേൽ 26 >