< യെഹെസ്കേൽ 25 >
1 ൧ “യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
I doszło do mnie słowo PANA mówiące:
2 ൨ മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ച് അവരെക്കുറിച്ചു പ്രവചിച്ച് അവരോടു പറയേണ്ടത്:
Synu człowieczy, zwróć swoją twarz przeciwko Ammonitom i prorokuj przeciwko nim.
3 ൩ “യഹോവയായ കർത്താവിന്റെ വചനം കേൾക്കുവിൻ; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി ‘നന്നായി’ എന്ന് പറഞ്ഞതുകൊണ്ട്
Powiedz Ammonitom: Słuchajcie słowa Pana BOGA. Tak mówi Pan BÓG: Ponieważ mówiłeś: Ha! na moją świątynię, gdy została zbezczeszczona, i na ziemię Izraela, gdy była spustoszona, i na dom Judy, gdy poszedł w niewolę;
4 ൪ ഞാൻ നിന്നെ കിഴക്കുള്ളവർക്ക് കൈവശമാക്കിക്കൊടുക്കും; അവർ നിന്നിൽ പാളയമടിച്ച്, നിവാസങ്ങളെ ഉണ്ടാക്കും; അവർ നിന്റെ ഫലം തിന്നുകയും നിന്റെ പാല് കുടിക്കുകയും ചെയ്യും.
Oto wydam cię w posiadanie narodom Wschodu. Pobudują swoje pałace u ciebie i urządzą u ciebie swoje mieszkania. Będą jeść twoje plony i będą pić twoje mleko.
5 ൫ ഞാൻ രബ്ബയെ ഒട്ടകങ്ങൾക്ക് മേച്ചിൽസ്ഥലവും അമ്മോനിനെ ആട്ടിൻകൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.
I uczynię z Rabby legowisko dla wielbłądów, a z [miast] Ammonitów – legowisko dla trzód. I poznacie, że ja jestem PANEM.
6 ൬ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാലുകൊണ്ടു ചവിട്ടി സർവ്വനിന്ദയോടുംകൂടി ഹൃദയപൂർവ്വം സന്തോഷിച്ചതുകൊണ്ട്,
Tak bowiem mówi Pan BÓG: Ponieważ klaskałeś rękami, tupałeś nogami i cieszyłeś się w sercu z całą pogardą wobec ziemi Izraela;
7 ൭ ഞാൻ നിന്റെനേരെ കൈ നീട്ടി നിന്നെ ജനതകൾക്കു കവർച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ച് ദേശങ്ങളിൽ നിന്നു മുടിച്ച് നശിപ്പിച്ചുകളയും; ഞാൻ യഹോവ എന്ന് നീ അറിയും”.
Oto wyciągnę swą rękę przeciwko tobie i wydam cię na łup poganom; wytnę cię spośród narodów, wytracę cię z ziem i wyniszczę cię. I poznasz, że ja jestem PANEM.
8 ൮ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദാഗൃഹം സകല ജനതകളെയുംപോലെ തന്നെ’ എന്ന് മോവാബും സേയീരും പറയുന്നതുകൊണ്ട്,
Tak mówi Pan BÓG: Ponieważ Moab i Seir mówią: Oto dom Judy jest jak wszystkie inne narody;
9 ൯ ഞാൻ മോവാബിന്റെ പാർശ്വത്തെ അതിന്റെ അതിർത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യഥയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവച്ചു
Dlatego odsłonię zbocze Moabu od miast, od jego granicznych miast, [które są] ozdobą ziemi: Bet-Jeszimot, Baal-Meon i Kiriataim;
10 ൧൦ അവയെ അമ്മോന്യർ ജനതകളുടെ ഇടയിൽ ഓർക്കപ്പെടാത്തവിധം ആയിരിക്കേണ്ടതിന് അമ്മോന്യരോടുകൂടി കിഴക്കുള്ളവർക്ക് കൈവശമാക്കിക്കൊടുക്കും.
Przed narodami Wschodu wraz z Ammonitami; dam je w posiadanie, aby nie wspominano Ammonitów między narodami.
11 ൧൧ ഇങ്ങനെ ഞാൻ മോവാബിൽ ന്യായവിധി നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും”.
I dokonam sądów nad Moabem, i poznają, że ja jestem PANEM.
12 ൧൨ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്ത് ഏറ്റവുമധികം കുറ്റക്കാരായിരിക്കുന്നു”.
Tak mówi Pan BÓG: Ponieważ Edom srodze się mścił nad domem Judy i ciężko zawinił, mszcząc się nad nim;
13 ൧൩ അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; “ഞാൻ ഏദോമിന്റേ നേരെ കൈ നീട്ടി അതിൽനിന്ന് മനുഷ്യനെയും മൃഗത്തെയും ഛേദിച്ച് അതിനെ ശൂന്യമാക്കിക്കളയും; തേമാൻ മുതൽ ദേദാൻ വരെ അവർ വാളിനാൽ വീഴും.
Tak mówi Pan BÓG: Wyciągnę też swoją rękę na [ziemię] Edomu i wytracę z niej ludzi i zwierzęta, i zamienię ją w pustynię; od Temanu aż do Dedanu polegną od miecza.
14 ൧൪ ഞാൻ എന്റെ ജനമായ യിസ്രായേൽമുഖാന്തരം ഏദോമിനോടു പ്രതികാരം നടത്തും; അവർ എന്റെ കോപത്തിനും എന്റെ ക്രോധത്തിനും തക്കവിധം ഏദോമിനോടു ചെയ്യും; അപ്പോൾ അവർ എന്റെ പ്രതികാരം അറിയും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
I dokonam swojej zemsty na Edomie przez ręce mego ludu Izraela, a postąpią z Edomem według mojej zapalczywości i według mojego gniewu. I poznają moją pomstę, mówi Pan BÓG.
15 ൧൫ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഫെലിസ്ത്യർ പ്രതികാരം ചെയ്ത് പൂർവ്വദ്വേഷത്തോടും നാശം വരുത്തുവാൻ നിന്ദാഹൃദയത്തോടും കൂടി പകരം വീട്ടിയിരിക്കുകകൊണ്ട്
Tak mówi Pan BÓG: Ponieważ Filistyni się mścili i dokonali zemsty złośliwym sercem, aby prowadzić do zguby z powodu odwiecznej nieprzyjaźni;
16 ൧൬ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ച് കടല്ക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.
Dlatego tak mówi Pan BÓG: Oto wyciągnę swoją rękę na Filistynów, wykorzenię Keretytów i wytracę resztkę wybrzeża morskiego.
17 ൧൭ ഞാൻ ക്രോധശിക്ഷകളോടു കൂടി അവരോട് മഹാപ്രതികാരം നടത്തും; ഞാൻ പ്രതികാരം നടത്തുമ്പോൾ, ഞാൻ യഹോവ എന്ന് അവർ അറിയും”.
I dokonam na nich wielkiej pomsty, karząc [ich] w zapalczywości; i poznają, że ja jestem PANEM, gdy wywrę na nich swoją pomstę.