< യെഹെസ്കേൽ 24 >
1 ൧ ബാബിലോന്യ പ്രവാസത്തിന്റെ ഒമ്പതാം ആണ്ട് പത്താം മാസം, പത്താം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
Almost nine [after we had been taken to Babylonia], on the tenth day of the tenth month [of that year], Yahweh gave me this message:
2 ൨ “മനുഷ്യപുത്രാ, ഈ തീയതി ഇന്നത്തെ തീയതി തന്നെ, എഴുതിവയ്ക്കുക; ഇന്നുതന്നെ ബാബേൽരാജാവ് യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.
“You human, write down what day of the month this is. On this [the army of] King of Babylon has surrounded Jerusalem.
3 ൩ നീ മത്സരഗൃഹത്തോട് ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വച്ച് അതിൽ വെള്ളം ഒഴിക്കുക.
Tell those rebellious Israeli people [MTY] [in Babylon] a parable. Say this to them: This is what Yahweh the Lord says: ‘Pour water into the [cooking] pot and put the pot [the fire].
4 ൪ മാംസക്കഷണങ്ങൾ, തുട, കൈക്കുറക് മുതലായ നല്ല കഷണങ്ങളെല്ലാം തന്നെ എടുത്ത് അതിൽ ഇടുക; ഉത്തമമായ അസ്ഥിക്കഷണങ്ങൾകൊണ്ട് അത് നിറയ്ക്കുക.
Put into the pot some pieces of [from one of your best sheep]: Put in the leg and shoulder, [which are] the best pieces. [Then] fill [the rest of] the pot with the best bones.
5 ൫ ആട്ടിൻകൂട്ടത്തിൽനിന്ന് വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്ന്, അതിന്റെ കീഴിൽ വിറകടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിനകത്ത് കിടന്ന് വേകട്ടെ”.
Pile wood on the fire, and cook the bones and the meat in the boiling water.’
6 ൬ അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അകത്ത് ക്ലാവുള്ളതും ക്ലാവു വിട്ടുപോകാത്തതുമായ കുട്ടകത്തിന്, രക്തപാതകമുള്ള നഗരത്തിനു തന്നെ, അയ്യോ കഷ്ടം! അതിനെ കഷണംകഷണമായി പുറത്തെടുക്കുക; ചീട്ട് അതിന്മേൽ വീണിട്ടില്ല.
[Do that] because this is what Yahweh the Lord says: ‘Terrible things will happen [Jerusalem]; it is city that is full of murderers [MTY], [a city that is like] [MET] a scorched pot whose black residue inside cannot be removed. Take the pieces [of meat] out of the pot, but do not choose which pieces to take out.
7 ൭ അവൾ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യത്തിൽ ഉണ്ട്; അവൾ അത് വെറും പാറമേലാകുന്നു ചൊരിഞ്ഞത്; മണ്ണുകൊണ്ടു മൂടത്തക്കവിധം അവൾ അത് നിലത്ത് ഒഴിച്ചില്ല.
The blood of the people who were murdered in Jerusalem is still there; they were murdered on the bare rocks, not on the soil, where their blood could be covered.
8 ൮ ക്രോധം വരുത്തേണ്ടതിനും പ്രതികാരം ചെയ്യേണ്ടതിനും ഞാൻ, അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽ തന്നെ നിർത്തിയിരിക്കുന്നു”.
But I am the one who caused the blood of those who were murdered [MTY] to be smeared on the bare rock, where their blood could not be covered; I did that in order [I could see it and] then be angry and get revenge.’
9 ൯ അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “രക്തപാതകങ്ങളുടെ നഗരത്തിന് അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും.
Therefore, this is what [I], Yahweh the Lord say: ‘Terrible things will happen to that city that is full of murderers [MTY]! [It will be as though] I also will pile high [the wood in the fire].
10 ൧൦ വിറകു കൂട്ടുക; തീ കത്തിക്കുക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികൾ വെന്തുപോകട്ടെ.
[So], heap on the wood and light the fire! Cook the meat well, and mix some spices with it; cook it until the bones are charred.
11 ൧൧ അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിനും, അതിന്റെ കറ അതിൽ ഉരുകി അതിന്റെ ക്ലാവു ഇല്ലാതെയാകേണ്ടതിനും അതിലെ വസ്തുക്കൾ നീക്കം ചെയ്ത്, അത് കനലിന്മേൽ വെക്കുക.
Then set the empty pot on the [of the fire] until the pot becomes [very] hot and the copper glows, with the result that the impurities and the rust will be burned up.
12 ൧൨ അവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ലാവ് അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ലാവ് തീയിലും വിട്ടുപോകുന്നില്ല.
[It is as though] I tried to get rid of that rust, but I was not able to do it, [not even] by putting that pot in a fire.
13 ൧൩ നിന്റെ മലിനമായ ദുർന്നടപ്പുനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകാത്തതിനാൽ, ഞാൻ എന്റെ ക്രോധം നിന്റെമേൽ തീർക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല.
The [in the pot represents] your immoral behavior. I tried to cleanse you from your wicked behavior, but you did not allow me to do that. So you will not be [from the guilt of your sin] [I have punished you and] I am no longer angry.
14 ൧൪ യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു; അത് സംഭവിക്കും; ഞാൻ അത് അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കുകയില്ല, സഹതപിക്കുകയുമില്ല, നിന്റെ നടപ്പിനും ക്രിയകൾക്കും തക്കവിധം അവർ നിന്നെ ന്യായംവിധിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
I, Yahweh, have said [that I will surely punish you]. [And it is time] for me to do that. I will not change my mind; I will not refrain from punishing you, and I will not pity you. I will judge you [and punish you] as you deserve to be punished for your sinful behavior. [That will surely happen because] I, Yahweh the Lord, have said it.”’”
15 ൧൫ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
[One day] Yahweh gave me this message:
16 ൧൬ “മനുഷ്യപുത്രാ, ഞാൻ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒറ്റ അടിയാൽ തന്നെ നിന്നിൽനിന്ന് എടുത്തുകളയും; നീ വിലപിക്കുകയോ കരയുകയോ കണ്ണുനീർ വാർക്കുകയോ ചെയ്യരുത്.
“You human, I am going to suddenly take from [your wife], whom you love very much. [when she dies], do [show that you are] sad or lament or cry.
17 ൧൭ നീ മൗനമായി നെടുവീർപ്പിട്ടുകൊള്ളുക; മരിച്ചവൾക്കുവേണ്ടി വിലാപം കഴിക്കരുത്; തലയ്ക്കു തലപ്പാവു കെട്ടി കാലിന് ചെരിപ്പിടുക; അധരം മൂടരുത്; മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നുകയും അരുത്”.
Groan quietly; do not cry [openly] for her. [Keep] your turban wrapped around your head, [instead of being barefoot, keep] your sandals on your feet. Do not cover the lower part of your [to show that you are sad]. And do not eat the kind of food that people who are mourning usually eat.”
18 ൧൮ അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്ത് എന്റെ ഭാര്യ മരിച്ചു; എന്നോട് കല്പിച്ചതുപോലെ ഞാൻ പിറ്റെ ദിവസം രാവിലെ ചെയ്തു.
[one morning] I talked to the [as usual], and that evening my wife [suddenly] died. The next morning I did what [Yahweh] had told me to do.
19 ൧൯ അപ്പോൾ ജനം എന്നോട്: “നീ ഈ ചെയ്യുന്നതിന്റെ അർത്ഥം എന്ത്? ഞങ്ങൾക്കു പറഞ്ഞുതരുകയില്ലയോ” എന്ന് ചോദിച്ചു.
Then the people asked me, “What do the things that you are doing signify to us?”
20 ൨൦ അതിന് ഞാൻ അവരോട് ഉത്തരം പറഞ്ഞത്: “യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
So I said to them, “[This is what] Yahweh told me:
21 ൨൧ നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഗർവ്വത്തോടെ അഭിമാനിക്കുന്നതും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കും; നിങ്ങൾ വിട്ടിട്ടുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും.
‘Tell the Israeli people [MTY] that I am about to destroy the temple, [the building] that you are very proud of, the building that you delight to look at. Your children whom you [in Jerusalem when you were forced to come to Babylon] will be killed [their enemies’] swords.
22 ൨൨ ഞാൻ ചെയ്തതുപോലെ നിങ്ങളും അന്ന് ചെയ്യും; നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.
[When that happens], you will do like I have done: You will not cover the lower part of your faces, or eat the kinds of food that people who are mourning usually eat.
23 ൨൩ നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പ് കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കുകയോ കരയുകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നെ ക്ഷയിച്ച്, തമ്മിൽതമ്മിൽ നോക്കി ഞരങ്ങും.
[You will keep] your turbans wrapped around your heads and [keep] your sandals on your feet. You will not mourn or cry, but your bodies will become very thin and slowly die because of your sins. And you will groan to each other.
24 ൨൪ ഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്ക് ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെ എല്ലാം നിങ്ങളും ചെയ്യും; അത് സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും”.
Ezekiel will be a warning to you, and you must do what he has done. When that happens, you will know that I, Yahweh the [have the power to do what I say that I will do].’”
25 ൨൫ “മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്ത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്ന് എടുത്തുകളയുന്ന നാളിൽ,
[Then Yahweh said to me], “You human, [soon] I will destroy their sacred temple, which they rejoice about and which they respect and delight to look at, and [I will get rid of] their sons and daughters also.
26 ൨൬ ആ നാളിൽ തന്നെ, രക്ഷപെട്ടുപോകുന്ന ഒരുത്തൻ നിന്റെ അടുക്കൽവന്ന് വസ്തുത നിന്നെ പറഞ്ഞു കേൾപ്പിക്കും;
On that day, someone will escape [from Jerusalem] and come and tell you what has happened [there].
27 ൨൭ രക്ഷപെട്ടുപോകുന്നവനോടു സംസാരിക്കുവാൻ അന്ന് നിന്റെ വായ് തുറക്കും; നീ ഇനി മൗനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്ക് ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും”.
When that happens, you will be able to speak again [MTY] [without constraint]. You two will talk together [DOU]. You will be a warning to the people; and they will know that I, Yahweh the Lord, [have the power to do what I say that I will do].”