< യെഹെസ്കേൽ 20 >

1 ബാബിലോന്യ പ്രവാസത്തിന്റെ ഏഴാം ആണ്ട് അഞ്ചാം മാസം പത്താം തീയതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാട് ചോദിക്കുവാൻ വന്ന് എന്റെ മുമ്പിൽ ഇരുന്നു.
И бысть в лето седмое, в пятый месяц, в десятый день месяца, приидоша мужие от старейшин дому Израилева вопросити Господа и седоша пред лицем моим.
2 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
И бысть слово Господне ко мне глаголя:
3 “മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ച്, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നോട് അരുളപ്പാട് ചോദിക്കുവാൻ വന്നിരിക്കുന്നുവോ? നിങ്ങൾ എന്നോട് ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരം അരുളുകയില്ല’ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്” എന്ന് അവരോടു പറയണം.
сыне человечь, глаголи ко старейшинам дому Израилева и речеши к ним: тако глаголет Адонаи Господь: еда вопросити Мене вы приходите? Живу Аз, аще отвещаю вам, глаголет Адонаи Господь.
4 “മനുഷ്യപുത്രാ, നീ അവരെ ന്യായംവിധിക്കുമോ? നീ അവരെ ന്യായംവിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകൾ അവരോട് അറിയിച്ചു പറയേണ്ടത്:
Аще отмщением отмщу им: сыне человечь, беззакония отец их засвидетелствуй им,
5 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്ത്, യാക്കോബ് ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയർത്തി സത്യംചെയ്ത്, ഈജിപ്റ്റിൽവെച്ച് എന്നെത്തന്നെ അവർക്ക് വെളിപ്പെടുത്തിയ നാളിൽ: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു” എന്ന് കൈ ഉയർത്തിക്കൊണ്ട് അവരോട് അരുളിച്ചെയ്തു.
и речеши к ним: сия глаголет Адонаи Господь: от негоже дне избрах дом Израилев, и уведен бых племени дому Иаковля и познан бых им во земли Египетстей, и приях я рукою Моею глаголя: Аз Господь Бог ваш:
6 ഞാൻ അവരെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കുമെന്നും ഞാൻ അവർക്കുവേണ്ടി നോക്കിവച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതുമായ ദേശത്തിലേക്ക് അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയർത്തി സത്യംചെയ്തു”.
в той день подях я рукою Моею, еже извести я из земли Египетския в землю, юже уготовах им, землю кипящую млеком и медом, сот есть паче всех земель,
7 അവരോട്: “നിങ്ങൾ ഓരോരുത്തനും അവനവന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങൾ എറിഞ്ഞുകളയുവിൻ; ഈജിപ്റ്റിലെ ബിംബങ്ങളെക്കൊണ്ട് നിങ്ങളെ മലിനമാക്കരുത്, ഞാനാകുന്നു നിങ്ങളുടെ ദൈവമായ യഹോവ” എന്ന് കല്പിച്ചു.
и рекох к ним: кийждо мерзости от очес своих отвержите и во творениих Египетских не оскверняйтеся, Аз Господь Бог ваш.
8 “അവരോ എന്നോട് മത്സരിച്ച്, എന്റെ വാക്കു കേൾക്കുവാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളയുകയോ ഈജിപ്റ്റിലെ ബിംബങ്ങളെ ഉപേക്ഷിക്കുകയോ ചെയ്തില്ല; ആകയാൽ ഞാൻ: ഈജിപ്റ്റിന്റെ നടുവിൽവച്ച് എന്റെ ക്രോധം അവരുടെ മേൽ പകർന്ന് എന്റെ കോപം അവരിൽ നിവർത്തിക്കും” എന്നും അരുളിച്ചെയ്തു.
И отвергошася Мене и не хотеша послушати Мя: кийждо мерзостей от очес своих не отвергоша и творений Египетских не оставиша. И рекох, еже излияти ярость Мою на ня и скончати гнев Мой на них среде земли Египетския.
9 എങ്കിലും അവരുടെ ചുറ്റും വസിക്കുകയും ഞാൻ അവരെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ച് എന്നെത്തന്നെ വെളിപ്പെടുത്തിയത് കാണുകയും ചെയ്ത ജനതകളുടെ മുമ്പാകെ, എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന് ഞാൻ എന്റെ നാമംനിമിത്തം പ്രവർത്തിച്ചു.
И сотворих, яко да имя Мое весьма не осквернится пред языки, в нихже суть тии среде их, в нихже познан бых им пред лицем их, еже извести я из земли Египетския.
10 ൧൦ അങ്ങനെ ഞാൻ അവരെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ച് മരുഭൂമിയിൽ കൊണ്ടുവന്നു.
И изведох я из земли Египетския и введох я в пустыню,
11 ൧൧ ഞാൻ എന്റെ ചട്ടങ്ങൾ അവർക്ക് കൊടുത്ത്, എന്റെ വിധികൾ അവരെ അറിയിച്ചു; അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും.
и дах им заповеди Моя, и оправдания Моя явих им, яже аще сотворит человек, жив будет в них:
12 ൧൨ ‘ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ’ എന്ന് അവർ അറിയേണ്ടതിന് എനിക്കും അവർക്കും മദ്ധ്യത്തിൽ അടയാളമായിരിക്കുവാൻ തക്കവിധം ഞാൻ എന്റെ ശബ്ബത്തുകൾ അവർക്ക് കൊടുത്തു.
и субботы Моя дах им, еже быти в знамение между Мною и между ими, еже разумети им, яко Аз Господь освящаяй их.
13 ൧൩ യിസ്രായേൽഗൃഹമോ മരുഭൂമിയിൽവച്ച് എന്നോട് മത്സരിച്ചു; അവർ എന്റെ ചട്ടങ്ങൾ അനുസരിച്ചുനടക്കാതെ എന്റെ വിധികൾ ത്യജിച്ചുകളഞ്ഞു; ‘അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും’; എന്റെ ശബ്ബത്തുകളെയും അവർ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാൻ മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെ മേൽ പകർന്ന് അവരെ സംഹരിക്കുമെന്ന് അരുളിച്ചെയ്തു.
И глаголах ко дому Израилеву в пустыни: в заповедех Моих ходите и оправдания Моя сохраните, еже творити я, яже сотворит человек и жив будет в них. И разгнева Мя дом Израилев в пустыни: в заповедех бо Моих не ходиша и оправдания Моя отвергоша, яже сотворит человек и жив будет в них: и субботы Моя оскверниша зело. И рекох, еже излияти ярость Мою на ня в пустыни, еже потребити их.
14 ൧൪ എങ്കിലും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജനതകളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന് ഞാൻ അത് നിമിത്തം പ്രവർത്തിച്ചു.
И сотворих, яко да весьма имя Мое не осквернится пред языки, из нихже изведох я пред очима их.
15 ൧൫ ‘അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേർന്നിരുന്നതുകൊണ്ട് അവർ എന്റെ വിധികളെ ധിക്കരിച്ച് എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ
И Аз воздвигох руку Мою на ня в пустыни весьма, еже не ввести их в землю, юже дах им, в землю текущую млеком и медом, сот есть паче всея земли:
16 ൧൬ ഞാൻ അവർക്ക് കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതും ആയ ദേശത്തേക്ക് അവരെ കൊണ്ടുവരുകയില്ല’ എന്നു ഞാൻ മരുഭൂമിയിൽവച്ച് കൈ ഉയർത്തി സത്യംചെയ്തു.
понеже судбы Моя отвергоша и в заповедех Моих не ходиша, и субботы Моя оскверниша и вслед помышлений сердца своего хождаху.
17 ൧൭ “എങ്കിലും അവരെ നശിപ്പിക്കുകയും മരുഭൂമിയിൽവച്ച് അവരെ നശിപ്പിച്ചുകളയുകയും ചെയ്യാതിരിക്കത്തക്കവിധം എനിക്ക് അവരോടു സഹതാപം തോന്നി.
И пощаде я око Мое, еже потребити их, и не сотворих им скончания в пустыни.
18 ൧൮ ഞാൻ മരുഭൂമിയിൽവച്ച് അവരുടെ മക്കളോടു: ‘നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുത്; അവരുടെ വിധികളെ പ്രമാണിക്കരുത്; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്;
И рекох ко чадом их в пустыни: в законех отец ваших не ходите и оправданий их не храните, и ко творением Египетским не примешайтеся и не оскверняйтеся:
19 ൧൯ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങൾ എന്റെ ചട്ടങ്ങൾ അനുസരിച്ചുനടന്ന് എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കുവിൻ;
Аз Господь Бог ваш: в заповедех Моих ходите, и оправдания Моя снабдите и творите я,
20 ൨൦ എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കുവിൻ; ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ’ എന്ന് നിങ്ങൾ അറിയേണ്ടതിന് അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ” എന്ന് കല്പിച്ചു.
и субботы Моя освящайте и будет в знамение между Мною и между вами, еже ведети вам, яко Аз Господь Бог ваш.
21 ൨൧ എന്നാൽ മക്കളും എന്നോട് മത്സരിച്ചു; അവർ എന്റെ ചട്ടങ്ങൾ അനുസരിച്ചില്ല; എന്റെ വിധികൾ പ്രമാണിച്ചുനടന്നതുമില്ല; ‘അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും’; അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: ‘മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെ മേൽ പകർന്ന് എന്റെ കോപം അവരിൽ നിവർത്തിക്കും” എന്ന് അരുളിച്ചെയ്തു.
И разгневаша Мя, и чада их в заповедех Моих не ходиша и оправданий Моих не снабдеша, еже творити я: сия бо сотворив человек жив будет в них: и субботы Моя оскверниша зело. И рекох: излию ярость Мою на ня, еже скончати гнев Мой на них в пустыни.
22 ൨൨ എങ്കിലും ഞാൻ എന്റെ കൈ പിൻവലിക്കുകയും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജനതകളുടെ മുമ്പിൽ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന് അതുനിമിത്തം പ്രവർത്തിക്കുകയും ചെയ്തു.
И сотворих, яко да имя Мое весьма не осквернавится пред языки, от нихже изведох я пред очима их.
23 ൨൩ അവർ എന്റെ വിധികൾ പ്രമാണിക്കാതെ എന്റെ ചട്ടങ്ങൾ ധിക്കരിച്ച് എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ ദൃഷ്ടികൾ അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളുടെമേൽ ഇരിക്കുകയും ചെയ്തതുകൊണ്ട്,
И Аз воздвигох руку Мою на ня в пустыни, еже расточити я во языцех и разсеяти я во странах,
24 ൨൪ ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിന്നിച്ച് രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്ന് മരുഭൂമിയിൽവച്ച് കൈ ഉയർത്തി അവരോടു സത്യംചെയ്തു.
понеже оправданий Моих не сотвориша и заповеди Моя отринуша и субботы Моя оскверниша, и вслед кумиров отец их быша очеса их.
25 ൨൫ ഞാൻ അവർക്ക് ദോഷകരമായ ചട്ടങ്ങളും ജീവരക്ഷ പ്രാപിക്കുവാൻ ഉതകാത്ത വിധികളും കൊടുത്തു.
И дах им заповеди не добры и оправдания, в нихже не будут живи:
26 ൨൬ ‘ഞാൻ യഹോവ’ എന്ന് അവർ അറിയുവാൻ തക്കവിധം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന് അവർ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിനാൽ ഞാൻ അവരുടെ സ്വന്തവഴിപാടുകളാൽത്തന്നെ അവരെ അശുദ്ധമാക്കി.
и оскверню я в даяниих их, внегда проводити (им) всякое разверзающее ложесна, да погублю их, да уразумеют, яко Аз Господь.
27 ൨൭ അതുകൊണ്ട് മനുഷ്യപുത്രാ നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത് എന്തെന്നാൽ: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നോട് ദ്രോഹം ചെയ്തിരിക്കുന്നതിനാൽ എന്നെ ദുഷിക്കുകയും ചെയ്തിരിക്കുന്നു.
Сего ради глаголи к дому Израилеву, сыне человечь, и речеши к ним: сия глаголет Адонаи Господь: даже до сего разгневаша Мя отцы ваши во гресех своих, имиже согрешиша ко Мне:
28 ൨൮ അവർക്ക് കൊടുക്കുമെന്ന് ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശത്തേക്ക് ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ ഉയർന്ന എല്ലാ കുന്നുകളും തഴച്ച സകലവൃക്ഷങ്ങളും നോക്കി, അവിടെ യാഗങ്ങൾ അർപ്പിക്കുകയും കോപകാരണമായ വഴിപാട് കഴിക്കുകയും സൗരഭ്യവാസന നിവേദിക്കുകയും പാനീയബലികളെ പകരുകയും ചെയ്തു”.
и введох я в землю, в нюже воздвигох руку Мою, еже дати ю им: и видеша всяк холм высок и всяко древо присенное, и пожроша тамо богом своим и учиниша тамо ярость даров своих, и положиша тамо воню благовония своего и возлияша тамо возлияния своя.
29 ൨൯ “നിങ്ങൾ പോകുന്ന പൂജാഗിരി എന്ത്” എന്ന് ഞാൻ അവരോടു ചോദിച്ചു; ഇന്നുവരെയും അതിന് ‘പൂജാഗിരി’ എന്നു പേരായിരിക്കുന്നു.
И рекох к ним: что суть Аввама, яко вы входите тамо? И прозваша имя ему Аввама даже до днешняго дне.
30 ൩൦ അതുകൊണ്ട് നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നെ അശുദ്ധമാക്കുവാനും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളോടു ചേർന്ന് പരസംഗം ചെയ്യുവാനും പോകുന്നുവോ?
Сего ради рцы к дому Израилеву: сия глаголет Адонаи Господь: аще во беззакониих отец ваших вы оскверняетеся и вслед мерзостей их вы соблуждаете,
31 ൩൧ നിങ്ങളുടെ വഴിപാടുകൾ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുന്നതിനാലും നിങ്ങൾ ഇന്നുവരെ നിങ്ങളുടെ സകലവിഗ്രഹങ്ങളാലും നിങ്ങളെത്തന്നെ അശുദ്ധമാക്കുന്നു; യിസ്രായേൽ ഗൃഹമേ, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? നിങ്ങൾ ചോദിച്ചാൽ, എന്നാണ ഞാൻ ഉത്തരമരുളുകയില്ല” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
и в приношении даров ваших и в нароцех ваших, егда проходят чада ваша сквозе огнь: вы оскверняетеся во всех кумирех ваших даже до днешняго дне, и Аз отвещаю ли вам, доме Израилев? Живу Аз, глаголет Адонаи Господь, аще отвещаю вам и аще взыдет на дух ваш сие.
32 ൩൨ “‘നാം മരത്തെയും കല്ലിനെയും സേവിച്ച്, ജനതകളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക’ എന്ന് നിങ്ങൾ പറയുന്നതായ നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കുകയില്ല.
И не будет, якоже вы глаголете: будем, якоже языцы и якоже племена земная, служити древу и камению.
33 ൩൩ എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Сего ради живу Аз, глаголет Адонаи Господь, аще не рукою крепкою и мышцею высокою и в ярости излиянней царствовати буду над вами:
34 ൩൪ “ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജനതകളിൽനിന്നു പുറപ്പെടുവിക്കുകയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുകയും ചെയ്യും.
и изведу вы от людий и прииму вы от стран, в нихже бесте разсеяни, рукою крепкою и мышцею высокою и яростию излиянною,
35 ൩൫ ഞാൻ നിങ്ങളെ ജനതകളുടെ മരുഭൂമിയിലേക്ക് കൊണ്ടുചെന്ന് അവിടെവച്ച് അഭിമുഖമായി നിങ്ങളോടു വ്യവഹരിക്കും.
и приведу вас в пустыню людскую и разсуждуся с вами тамо лицем к лицу:
36 ൩൬ ഈജിപ്റ്റിലെ മരുഭൂമിയിൽവച്ച് നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരോട് ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
якоже судихся со отцы вашими в пустыни земли Египетския, тако сужду и вам, глаголет Адонаи Господь:
37 ൩൭ ഞാൻ നിങ്ങളെ വടിയുടെകീഴിലൂടെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തും.
и проведу вы под жезлом моим и введу вы в числе завета,
38 ൩൮ എന്നോട് മത്സരിച്ച് അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയും; അവർ ചെന്നു പാർക്കുന്ന രാജ്യത്തുനിന്ന് ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽ ദേശത്ത് അവർ കടക്കുകയില്ല; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.
и изберу от вас нечестивыя и отвергшыяся: из земли бо обитания их изведу я, и в землю Израилеву не внидут, и познаете, яко Аз Господь Бог.
39 ൩൯ യിസ്രായേൽ ഗൃഹമേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ചെന്ന് ഓരോരുത്തൻ അവനവന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊള്ളുവിൻ; എന്നാൽ പിന്നീട് നിങ്ങൾ എന്റെ വാക്കു കേൾക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല.
Вы же, доме Израилев, сице глаголет Адонаи Господь: кийждо кумиры своя отимите, и потом аще послушаете Мене, и имене Моего святаго не осквернавите ксему в дарех ваших и рукотворениих ваших:
40 ൪൦ എന്റെ വിശുദ്ധപർവ്വതത്തിൽ, യിസ്രായേലിന്റെ ഉന്നത പർവ്വതത്തിൽ തന്നെ, യിസ്രായേൽഗൃഹമെല്ലാം ഒട്ടൊഴിയാതെ അവിടെ ദേശത്തുവച്ച് എന്നെ സേവിക്കുമെന്ന്” യഹോവയായ കർത്താവിന്റെ അരുളപ്പാട്; അവിടെ ഞാൻ അവരെ സ്വീകരിക്കും; അവിടെ ഞാൻ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും.
понеже на горе Моей святей, на горе высоце Израилеве, глаголет Адонаи Господь, тамо послужат Ми весь дом Израилев до конца на земли, и тамо прииму я и тамо присещу на приношения ваша и начатки обетов ваших во всех освященных ваших.
41 ൪൧ ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് പുറപ്പെടുവിച്ച്, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൗരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജനതകൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും.
В воню благовония прииму вы, егда изведу вы из людий и прииму вы от стран, в няже расточени бысте, и освящуся в вас пред очима людскима:
42 ൪൨ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുക്കുമെന്ന് ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശമായ യിസ്രായേൽദേശത്തേക്ക് നിങ്ങളെ കൊണ്ടുവരുമ്പോൾ ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
и увесте, яко Аз Господь, егда введу вы в землю Израилеву, в землю, на нюже воздвигох руку Мою дати ю отцем вашым:
43 ൪൩ അവിടെവച്ചു നിങ്ങൾ നിങ്ങളുടെ വഴികളും നിങ്ങളെത്തന്നെ മലിനമാക്കിയ സകലക്രിയകളും ഓർക്കും; നിങ്ങൾ ചെയ്ത സകലദോഷവും നിമിത്തം നിങ്ങൾക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും.
и помянете тамо пути вашя и вся мерзкия грехи вашя, в нихже осквернистеся, и посрамите лица ваша во всех злобах ваших, яже сотвористе:
44 ൪൪ യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികൾക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികൾക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തം തന്നെ ഞാൻ നിങ്ങളോടു പ്രവർത്തിക്കുമ്പോൾ ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
и познаете, яко Аз Господь, егда сотворю вам тако, яко да имя Мое не осквернится по путем вашым злым и по рукотворением вашым растленным, доме Израилев, глаголет Адонаи Господь.
45 ൪൫ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
И бысть слово Господне ко мне глаголя:
46 ൪൬ “മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ച് തെക്കേദേശത്തിനെതിരായി പ്രസംഗിച്ച്, തെക്കേദിക്കിലെ വനപ്രദേശത്തിനെതിരായി പ്രവചിച്ച് തെക്കുള്ള വനത്തോടു പറയേണ്ടത്:
сыне человечь, утверди лице твое на юг и воззри на дарома, и прорцы на дубраву старейшину нагева
47 ൪൭ യഹോവയുടെ വചനം കേൾക്കുക; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ നടുവിൽ തീ വയ്ക്കും; അത് നിന്നിൽ ഉള്ള സകല പച്ചവൃക്ഷത്തെയും ഉണങ്ങിയവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകുകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളെല്ലാം അതിനാൽ കരിഞ്ഞുപോകും.
и речеши дубраве нагевове: слыши слово Господне, сия глаголет Адонаи Господь: се, Аз возгнещу в тебе огнь, и пожжет в тебе всяко древо зеленое и всяко древо сухое, не угаснет пламень разжженый, и изгорит в нем всяко лице от полудне до севера,
48 ൪൮ ‘യഹോവയായ ഞാൻ അത് കത്തിച്ചു’ എന്ന് സകലജനവും കാണും; അത് കെട്ടുപോകുകയുമില്ല”.
и увесть всяка плоть, яко Аз Господь разжегох его, и не угаснет.
49 ൪൯ അപ്പോൾ ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, ‘ഇവൻ ഉപമയല്ലയോ സംസാരിക്കുന്നത്’ എന്ന് അവർ എന്നെക്കുറിച്ച് പറയുന്നു” എന്ന് പറഞ്ഞു.
И рекох: никакоже, Господи, Господи! Сии глаголют ко мне: не притча ли есть сия глаголема?

< യെഹെസ്കേൽ 20 >