< യെഹെസ്കേൽ 2 >

1 അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നിവർന്നുനില്‍ക്കുക; ഞാൻ നിന്നോട് സംസാരിക്കും” എന്ന് കല്പിച്ചു.
I reèe mi: sine èovjeèji, ustani na noge da govorim s tobom.
2 അവിടുന്ന് എന്നോട് സംസാരിച്ചപ്പോൾ ദൈവത്തിന്റെ ആത്മാവ് എന്നിൽ വന്നു, എന്നെ നിവർന്നുനില്‍ക്കുമാറാക്കി; യഹോവ എന്നോട് സംസാരിക്കുന്നത് ഞാൻ കേട്ടു.
I uðe u me duh kad mi progovori, i postavi me na noge, i slušah onoga koji mi govoraše.
3 അവിടുന്ന് എന്നോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, എന്നോട് മത്സരിച്ചിരിക്കുന്ന മത്സരികളായ യിസ്രായേൽ മക്കളുടെ അടുക്കൽ ഞാൻ നിന്നെ അയയ്ക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെ എന്നോട് അതിക്രമം ചെയ്തിരിക്കുന്നു.
I reèe mi: sine èovjeèji, ja te šaljem k sinovima Izrailjevijem, k narodima odmetnièkim, koji se odmetnuše mene; oni i oci njihovi biše mi nevjerni do ovoga dana.
4 മക്കളോ ധാർഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാൻ നിന്നെ അയയ്ക്കുന്നത്;” യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് നീ അവരോടു പറയണം.
K sinovima tvrda obraza i uporna srca šaljem te ja, pa im reci: tako veli Gospod;
5 കേട്ടാലും കേൾക്കാഞ്ഞാലും - അവർ മത്സരഗൃഹമാണല്ലോ - അവരുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്ന് അവർ അറിയണം.
I poslušali ili ne poslušali, jer su dom odmetnièki, neka znaju da je prorok bio meðu njima.
6 നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുത്; പറക്കാരയും മുള്ളും നിന്റെ അരികിൽ ഉണ്ടായിരുന്നാലും, തേളുകളുടെ ഇടയിൽ നീ വസിച്ചാലും അവരുടെ വാക്ക് പേടിക്കരുത്; അവർ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്ക് പേടിക്കരുത്; അവരുടെ നോട്ടം കണ്ട് ഭ്രമിക്കുകയുമരുത്.
I ti, sine èovjeèji, ne boj ih se niti se boj njihovijeh rijeèi, što su ti uporni i kao trnje i živiš meðu skorpijama; ne boj se njihovijeh rijeèi i ne plaši se od njih, što su dom odmetnièki.
7 അവർ കേട്ടാലും കേൾക്കാഞ്ഞാലും നീ എന്റെ വചനങ്ങൾ അവരോടു പ്രസ്താവിക്കണം; അവർ മഹാമത്സരികൾ അല്ലയോ.
Nego im kaži rijeèi moje, poslušali ili ne poslušali, jer su odmetnici.
8 നീയോ, മനുഷ്യപുത്രാ, ഞാൻ നിന്നോട് സംസാരിക്കുന്നത് കേൾക്കുക; നീ ആ മത്സരഗൃഹംപോലെ മത്സരക്കാരനായിരിക്കരുത്; ഞാൻ നിനക്ക് തരുന്നത് നീ വായ് തുറന്നു തിന്നുക.
Ali ti, sine èovjeèji, slušaj što æu ti kazati, ne budi nepokoran kao taj dom nepokorni; otvori usta, i pojedi što æu ti dati.
9 ഞാൻ നോക്കിയപ്പോൾ: ഒരു കൈ എന്നിലേക്കു നീട്ടിയിരിക്കുന്നതും അതിൽ ഒരു പുസ്തകച്ചുരുൾ ഇരിക്കുന്നതും കണ്ടു.
I pogledah, a to ruka pružena k meni, i gle, u njoj savijena knjiga.
10 ൧൦ അവൻ അത് എന്റെ മുമ്പിൽ വിടർത്തി: അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു.
I razvi je preda mnom, i bješe ispisana iznutra i spolja, i bješe u njoj napisan plaè i naricanje i jaoh.

< യെഹെസ്കേൽ 2 >