< യെഹെസ്കേൽ 19 >
1 ൧ നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്:
Ty pak vydej se v naříkání nad knížaty Izraelskými.
2 ൨ “നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നെ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്ന് തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി.
A rci: Co byla matka tvá? Lvice mezi lvy odpočívající, a u prostřed dravých lvů vychovávala lvíčátka svá.
3 ൩ അവൾ തന്റെ കുട്ടികളിൽ ഒന്നിനെ വളർത്തി; അത് ഒരു ബാലസിംഹമായിത്തീർന്നു; അത് ഇരതേടി പിടിക്കുവാൻ ശീലിച്ച്, മനുഷ്യരെ തിന്നുകളഞ്ഞു.
A když odchovala jedno z lvíčat svých, udělal se z něho dravý lev, tak že naučiv se bráti loupeže, žrával lidi.
4 ൪ ജനതകൾ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു; അവർ അവനെ കൊളുത്തിട്ട് ഈജിപ്റ്റിലേക്ക് കൊണ്ടുപോയി.
To když uslyšeli národové, v jámě jejich polapen jest, a doveden v řetězích do země Egyptské.
5 ൫ എന്നാൽ അവൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആശയ്ക്ക് ഭംഗംവന്നു എന്നു കണ്ടിട്ട് തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്ത് ബാലസിംഹമാക്കി.
To viduc lvice, že očekávaná zhynula jí naděje její, vzavši jedno z lvíčat svých, učinila z něho silného lva;
6 ൬ അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ച് ബാലസിംഹമായിത്തീർന്നു; ഇര തേടിപ്പിടിക്കുവാൻ ശീലിച്ച്, മനുഷ്യരെ തിന്നുകളഞ്ഞു.
Kterýž ustavičně chodě mezi lvy, udělal se dravým lvem, a naučiv se bráti loupeže, žrával lidi.
7 ൭ അവൻ അവരുടെ രാജധാനികളെ അറിഞ്ഞ്, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗർജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായിപ്പോയി.
Pobořil i pusté paláce jejich, a města jejich v poušť uvedl, tak že spustla země, i což v ní bylo, od hlasu řvání jeho.
8 ൮ അപ്പോൾ ജനതകൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന് അവന്റെനേരെ വന്ന് അവന്റെമേൽ വലവീശി; അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു.
I polékli na něj národové z okolních krajin, a rozestřeli na něj tenata svá, a do jámy jejich lapen jest.
9 ൯ അവർ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേൽ പർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന് അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി.
I dali jej do klece v řetězích, a dopravili ho k králi Babylonskému, a uvedli jej do vězení nejtěžšího, aby nebyl slýchán hlas jeho více po horách Izraelských.
10 ൧൦ നിന്റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിനരികിൽ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളം ഉള്ളതുകൊണ്ട് അത് ഫലപ്രദവും തഴച്ചതുമായിരുന്നു.
Matka tvá v čas pokoje tvého jako vinný kmen při vodách štípený; plodistvý a rozkladitý byl pro hojnost vod.
11 ൧൧ അതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു; അത് തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളർന്നു പൊങ്ങിയിരുന്നു; അത് പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പംകൊണ്ടും പ്രസിദ്ധമായിരുന്നു.
A měl pruty mocné k berlám panovníků, zrůst pak jeho vyvýšil se nad prostředek hustého větvoví, tak že patrný byl pro svou vysokost a pro množství ratolestí svých.
12 ൧൨ എന്നാൽ അതിനെ ക്രോധത്തോടെ പറിച്ച് നിലത്തു തള്ളിയിട്ടു; കിഴക്കൻകാറ്റ് അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞ് ഉണങ്ങിപ്പോയി, തീ അതിനെ ദഹിപ്പിച്ചുകളഞ്ഞു.
Ale vytržen jsa v prchlivosti, na zemi povržen jest, a vítr východní usušil ovoce jeho; vylomily se a uschly ratolesti silné jeho, oheň sežral je.
13 ൧൩ ഇപ്പോൾ അതിനെ മരുഭൂമിയിൽ ഉണങ്ങി വരണ്ട നിലത്തു നട്ടിരിക്കുന്നു.
A nyní štípen jest na poušti, v zemi vyprahlé a žíznivé.
14 ൧൪ അതിന്റെ കൊമ്പുകളിലെ ഒരു ശാഖയിൽനിന്ന് തീ പുറപ്പെട്ട് അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ട് ആധിപത്യത്തിന്റെ ചെങ്കോലായിരിക്കുവാൻ തക്ക ബലമുള്ള കോൽ അതിൽ നിന്നെടുക്കുവാൻ ഇല്ലാതെപോയി;” ഇത് ഒരു വിലാപം; ഒരു വിലാപമായിത്തീർന്നുമിരിക്കുന്നു.
Nadto vyšed oheň z prutu ratolestí jeho, sežral ovoce jeho, tak že není na něm prutu mocného k berle panovníka. Toť jest naříkání, a budeť v naříkání.