< യെഹെസ്കേൽ 15 >
1 ൧ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
Og Herrens ord kom til meg; han sagde:
2 ൨ “മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്ക് മറ്റു വൃക്ഷങ്ങളെക്കാൾ എന്ത് വിശേഷതയുള്ളു?
Menneskjeson! Kva fyremun hev vintreet framfor alle andre tre, den vintre-renningen som er millom trei i skogen?
3 ൩ ഏതെങ്കിലും പണിക്ക് അതിൽനിന്ന് മരത്തടി എടുക്കാമോ? ഏതെങ്കിലും സാധനം തൂക്കിയിടേണ്ടതിന് അതുകൊണ്ട് ഒരാണി ഉണ്ടാക്കാമോ?
Brukar ein det til noko slag gagnved? eller lagar ein av det ein nabb til å hengja noko slag bunad på?
4 ൪ അതിനെ തീക്ക് ഇരയായി കൊടുക്കുന്നു; തീ അതിന്റെ രണ്ടറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അത് ഏതെങ്കിലും പണിക്ക് കൊള്ളുമോ?
Sjå, ein nører elden med det, og elden brenner båe endarne, og midluten vert sviden. Kann det då duga til noko yrke?
5 ൫ അത് മുഴുവനായിരുന്നപ്പോൾതന്നെ ഒരു പണിക്കും ഉപയോഗമില്ലാതിരുന്നു; തീ അതിനെ ദഹിപ്പിക്കുകയും അത് ദഹിച്ചുപോകുകയും ചെയ്തശേഷം ഏതെങ്കിലും പണിക്ക് ഉപകരിക്കുമോ?”
Sjå, medan det var heilt, var det ikkje brukande til noko yrke: kor mykje minder når elden hev brent på det, og det er svide! Skulde det då vera brukande til yrke?
6 ൬ അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “കാട്ടിലെ വൃക്ഷങ്ങളിൽ ഞാൻ തീക്കിരയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാൻ യെരൂശലേം നിവാസികളെയും ആക്കും.
Difor, so segjer Herren, Herren: Likeins som med veden av vintreet millom trei i skogen, som eg nører elden med, soleis gjer eg og med Jerusalems-buarne.
7 ൭ ഞാൻ അവർക്ക് വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്കിരയായിത്തീരും; ഞാൻ അവർക്ക് വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
Og eg vil setja mi åsyn mot deim; utor elden gjekk dei, men elden skal endå øyda deim ut. Og de skal sanna at eg er Herren, når eg set mi åsyn mot deim.
8 ൮ അവർ ദ്രോഹം ചെയ്യുകകൊണ്ട് ഞാൻ ദേശത്തെ ശൂന്യമാക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Og eg vil gjera landet til ei øydemark, for di dei hev svike meg, segjer Herren, Herren.