< യെഹെസ്കേൽ 15 >

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
I dođe mi riječ Jahvina:
2 “മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്ക് മറ്റു വൃക്ഷങ്ങളെക്കാൾ എന്ത് വിശേഷതയുള്ളു?
“Sine čovječji! U čemu je trs loze bolji od drugih šumskih drveta?
3 ഏതെങ്കിലും പണിക്ക് അതിൽനിന്ന് മരത്തടി എടുക്കാമോ? ഏതെങ്കിലും സാധനം തൂക്കിയിടേണ്ടതിന് അതുകൊണ്ട് ഒരാണി ഉണ്ടാക്കാമോ?
Služi li da se od njega štogod načini? Djelja li se od njega klin da se o njega što objesi?
4 അതിനെ തീക്ക് ഇരയായി കൊടുക്കുന്നു; തീ അതിന്റെ രണ്ടറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അത് ഏതെങ്കിലും പണിക്ക് കൊള്ളുമോ?
Gle, baca se u oganj da izgori: kad mu oganj sažeže oba kraja i sredinu spali, može li još čemu poslužiti?
5 അത് മുഴുവനായിരുന്നപ്പോൾതന്നെ ഒരു പണിക്കും ഉപയോഗമില്ലാതിരുന്നു; തീ അതിനെ ദഹിപ്പിക്കുകയും അത് ദഹിച്ചുപോകുകയും ചെയ്തശേഷം ഏതെങ്കിലും പണിക്ക് ഉപകരിക്കുമോ?”
Eto, ni onda kad bijaše čitav ništa se od njega ne mogaše načiniti. Pa kako će, dakle, čemu poslužiti kad ga plamen sažga?”
6 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “കാട്ടിലെ വൃക്ഷങ്ങളിൽ ഞാൻ തീക്കിരയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാൻ യെരൂശലേം നിവാസികളെയും ആക്കും.
Zato ovako govori Jahve Gospod: “Kao što sam trs loze, među drugim drvetima, bacio u oganj da izgori, tako ću postupati i s Jeruzalemcima!
7 ഞാൻ അവർക്ക് വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്കിരയായിത്തീരും; ഞാൻ അവർക്ക് വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
Upravit ću lice svoje na njih, i kada se iz jednog ognja izbave, drugi će ih proždrijeti. I spoznat ćete da sam ja Jahve kad lice svoje upravim na njih
8 അവർ ദ്രോഹം ചെയ്യുകകൊണ്ട് ഞാൻ ദേശത്തെ ശൂന്യമാക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
i svu im zemlju opustošim jer mi bijahu nevjerni! - riječ je Jahve Gospoda.”

< യെഹെസ്കേൽ 15 >