< യെഹെസ്കേൽ 12 >
1 ൧ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
१परमेश्वर देवाचा शब्द माझ्याकडे आला आणि मला म्हणाला,
2 ൨ “മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവിൽ വസിക്കുന്നു; കാണുവാൻ കണ്ണുണ്ടെങ്കിലും അവർ കാണുന്നില്ല; കേൾക്കുവാൻ ചെവിയുണ്ടെങ്കിലും അവർ കേൾക്കുന്നില്ല; അവർ മത്സരഗൃഹമാണല്ലോ.
२“मानवाच्या मुला, तू या बंडखोर घराण्याच्या लोकात राहतो, जेथे त्यांच्याकडे बघण्याचे डोळे आहेत पण ते बघू शकत नाहीत, आणि त्यांच्याकडे कान आहेत पण ते ऐकू शकत नाही, कारण ते बंडखोर घराणे आहेत.
3 ൩ ആകയാൽ മനുഷ്യപുത്രാ, നീ യാത്രാസാമഗ്രികൾ ഒരുക്കി പകൽ സമയത്ത് അവർ കാണുമ്പോൾ പുറപ്പെടുക; അവർ കാണുമ്പോൾ നിന്റെ സ്ഥലം വിട്ട് മറ്റൊരു സ്ഥലത്തേക്ക് യാത്ര പുറപ്പെടുക; മത്സരഗൃഹമെങ്കിലും ഒരുപക്ഷേ അവർ കണ്ട് ഗ്രഹിക്കുമായിരിക്കും.
३तथापि मानवाच्या मुला तुझ्यासाठी सर्व काही हद्दपार करण्याची तयारी कर, आणि त्यांच्या डोळ्यांदेखत बाहेर निघून जा, मी तुला तुझ्या ठिकाणापासून दुसऱ्या ठिकाणावर हद्दपार करीन. कदाचित त्यांना कळून येईल ते फितुर घराण्यातले आहेत.
4 ൪ നിന്റെ സാധനങ്ങൾ നീ പകൽ സമയത്ത് അവർ കാണുമ്പോൾ പുറത്ത് കൊണ്ടുവരണം; വൈകുന്നേരത്ത് അവർ കാൺകെ പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ പുറപ്പെടണം.
४आणि तू बाहेर हद्दपार जातांना आपल्या वस्तू दिवसा ढवळ्या त्यांच्या डोळ्यांदेखत घेऊन जाशील; बाहेर हद्दपार होतांना सायंकाळी त्यांच्या नजरे देखत निघून जा.
5 ൫ അവർ കാണുമ്പോൾ നീ മതിൽ കുത്തിത്തുരന്ന് അതിൽകൂടി അത് പുറത്തു കൊണ്ടുപോകണം.
५त्यांच्या नजरे देखत भिंतीला (वेशीला) एक भगदड पाड, आणि त्यातून बाहेर निघ.
6 ൬ അവർ കാണുമ്പോൾ നീ അത് തോളിൽ ചുമന്നുകൊണ്ട് ഇരുട്ടത്ത് യാത്ര പുറപ്പെടണം; നിലം കാണാത്തവിധം നിന്റെ മുഖം മൂടിക്കൊള്ളണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആക്കിയിരിക്കുന്നു”.
६त्यांच्या डोळ्यादेखत आपले सामान वस्तू आपल्या खांद्यावर घे, आणि त्यांना अंधारात घेऊन जा, आणि तोंड झाकून घे म्हणजे तुला जमीन दिसणार नाही, मी तुला इस्राएलाच्या घराण्यासाठी हे चिन्ह ठेवले आहे.”
7 ൭ എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രാസാമഗ്രികൾപോലെ ഞാൻ എന്റെ സാധനങ്ങൾ പകൽ സമയത്ത് പുറത്തു കൊണ്ടുവന്ന്, വൈകുന്നേരത്ത് ഞാൻ എന്റെ കൈകൊണ്ട് മതിൽ കുത്തിത്തുരന്ന് ഇരുട്ടത്ത് അത് പുറത്തു കൊണ്ടുവന്ന്, അവർ കാണത്തക്കവിധം തോളിൽ ചുമന്നു.
७म्हणून मी हे केले, जसे तू मला बजावले, दिवसा ढवळ्या मी सर्व वस्तू बाहेर हद्दपार आणल्या, आणि सायंकाळी आपल्या हातांनी वेशीला भगदड पाडले. मी माझ्या सर्व वस्तू अंधारात बाहेर काढल्या आणि त्यांच्या डोळ्यांदेखत सर्व आपल्या खांद्यावर घेऊन आलो.
8 ൮ എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
८मग परमेश्वर देवाचे शब्द मला प्रभात समयी आले,
9 ൯ “മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോട്: ‘നീ എന്ത് ചെയ്യുന്നു’ എന്ന് ചോദിച്ചില്ലയോ?”
९“मानवाच्या मुला, हे इस्राएलाच्या घराण्या तू काय करतोस, बंडखोर पणा तू केला नाहीस काय?”
10 ൧൦ ഈ അരുളപ്പാട് യെരൂശലേമിലെ ‘പ്രഭുക്കന്മാർക്കും അവരുടെ ചുറ്റും വസിക്കുന്ന എല്ലാ യിസ്രായേൽ ഗൃഹത്തിനും ഉള്ളത്’ എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്ന് നീ അവരോടു പറയുക.
१०त्यांना सांग, परमेश्वर प्रभू देव हे सांगतो ही भविष्यात्मक कृती यरूशलेमेच्या राजपुत्रांना, आणि सर्व येथे जमलेल्या इस्राएलाच्या घराण्यासाठी आहे.
11 ൧൧ ‘ഞാൻ നിങ്ങൾക്ക് ഒരു അടയാളമാകുന്നു’ എന്ന് നീ പറയുക; ഞാൻ ചെയ്തതുപോലെ അവർക്ക് ഭവിക്കും; അവർ നാടുകടന്ന് പ്രവാസത്തിലേക്ക് പോകേണ്ടിവരും.
११असे सांग, मी तुम्हासाठी खुण देतो की, जे मी केले ते सर्वांसाठी होईल; ते सर्वजण सरहद्दपार गुलामगिरीत जातील.
12 ൧൨ അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്ത് തോളിൽ ചുമടുമായി പുറപ്പെടും; അത് പുറത്ത് കൊണ്ടുപോകേണ്ടതിന് അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ട് നിലം കാണാതിരിക്കത്തക്കവിധം അവൻ മുഖം മൂടും.
१२त्यांच्यातला राजा अंधारात सामान आपल्या खांद्यावर घेऊन जाईल आणि तो वेशीच्या बाहेर निघून जाईल. तो वेशीला भगदड पाडून आपले सामान घेऊन जाईल, तो आपले तोंड झाकील, त्यामुळे आपल्या डोळ्यांनी जमीन बघणार नाही.
13 ൧൩ ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്ത് ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവച്ച് മരിക്കും.
१३मी आपली जाळी त्यांच्यावर टाकीन आणि तो माझ्या फंद्यात पकडला जाईल; मग मी त्यांना बाबेलात खास्द्यांच्या देशात घेऊन जाईन, पण ती भूमी ते बघणार नाही त्यामध्ये त्यांचा अंत होईल.
14 ൧൪ അവന്റെ ചുറ്റുമുള്ള സഹായികൾ എല്ലാവരെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാൻ നാല് ദിക്കിലേക്കും ചിതറിച്ചുകളയുകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
१४मी त्यांना सगळ्या अवतीभोवती असलेल्या त्यांच्या मदत करणाऱ्यांना व त्यांच्या सेनेची पांगापांग करेन, आणि त्यांचा पाठलाग तलवारीने करेन.
15 ൧൫ ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ച് ദേശങ്ങളിൽ ചിന്നിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.
१५मग त्यांना कळेल मी परमेश्वर देव आहे, जेव्हा मी त्यांना देशातून संपूर्ण भूमीतून पांगवेन.
16 ൧൬ എന്നാൽ അവർ പോയിരിക്കുന്ന ജനതകളുടെ ഇടയിൽ അവരുടെ സകലമ്ലേച്ഛതകളും വിവരിച്ചു പറയേണ്ടതിന് ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്ന് ശേഷിപ്പിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും”.
१६पण त्यांच्यातील काही लोकांस तलवारीने, दुष्काळाने, आणि साथीच्या रोगाने पांगवेन, ज्या भूमीत मी त्यांना घेऊन गेलो तेथे त्यांनी त्यांच्या घृणास्पद गोष्टीची नोंद केलेली असेल, म्हणून त्यांना कळेल मी परमेश्वर देव आहे.
17 ൧൭ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ;
१७परमेश्वराचा शब्द माझ्याकडे आला आणि म्हणाला,
18 ൧൮ “മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടി വെള്ളം കുടിക്കുകയും ചെയ്യുക.
१८मानवाच्या मुला आपली भाकर थरथरत खाऊन टाक, आणि आपले पाणी थरकापत आणि चिंतातुर होऊन पिवून घे.
19 ൧൯ ദേശത്തിലെ ജനത്തോട് നീ പറയേണ്ടത്: ‘യെരൂശലേം നിവാസികളെയും യിസ്രായേൽ ദേശത്തെയും കുറിച്ച് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടുകൂടി ശൂന്യമായിപ്പോകുന്നതുകൊണ്ട് അവർ പേടിയോടെ അപ്പം തിന്നുകയും അമ്പരപ്പോടെ വെള്ളം കുടിക്കുകയും ചെയ്യും.
१९मग त्या भूमीतील लोकांस सांग, प्रभू परमेश्वर हे यरूशलेम रहिवाशासंबंधी सांगतोय; इस्राएल निवासी तुम्ही आपली भाकर थरथर कापत खाल व पाणी प्याल आजपावोत तुमची भूमी लुटली जाईल कारण जे त्या ठिकाणी राहतात, त्यांच्या हिंसेमुळे हे घडेल.
20 ൨൦ നിവാസികളുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജ്ജനവും ആയിത്തീരും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.
२०म्हणून त्यांच्या राहत्या नगराला उध्वस्त केले जाईल, आणि भूमी ओसाड नापीक होईल; मग तुम्हास कळेल की मी परमेश्वर देव आहे.
21 ൨൧ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
२१पुन्हा परमेश्वर देवाचा शब्द माझ्याकडे आला आणि म्हणाला,
22 ൨൨ “മനുഷ്യപുത്രാ, ‘കാലം നീണ്ടുപോകും; ദർശനമൊക്കെയും ഫലിക്കാതെപോകും’ എന്ന് നിങ്ങൾക്ക് യിസ്രായേൽ ദേശത്ത് ഒരു പഴഞ്ചൊല്ലുള്ളത് എന്താണ്?
२२मानवाच्या मुला, इस्राएलाच्या भूमीत जी तुझी प्रसिध्द म्हण आहे, प्रदीर्घ दिवसात सर्व दृष्टांत वायफळ ठरतील.
23 ൨൩ അതുകൊണ്ട് നീ അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; “ഞാൻ ഈ പഴഞ്ചൊല്ല് നിർത്തലാക്കും; അവർ യിസ്രായേലിൽ ഇനി അത് ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കുകയില്ല; കാലവും സകലദർശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു’ എന്ന് അവരോട് പ്രസ്താവിക്കുക”.
२३यास्तव त्यांना सांग परमेश्वर प्रभू देव असे म्हणतो, मी या म्हणीला संपुष्टात आणिन यासाठी की इस्राएलात याचा पुन्हा कोणी वापर करणार नाही. “मग त्यांना जाहीर कर, दिवस जवळ येत आहेत सर्व बोलके होतील”
24 ൨൪ “യിസ്രായേൽഗൃഹത്തിൽ ഇനി കപടദർശനവും വ്യാജപ്രശ്നവും ഉണ്ടാകുകയില്ല.
२४आता येथून पुढे कोणतेही पाखंडी दृष्टांत नसणार किंवा अनूकुल भविष्य कथन इस्राएलात होणार नाही.
25 ൨൫ യഹോവയായ ഞാൻ പ്രസ്താവിക്കുവാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അത് താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്ത് തന്നെ ഞാൻ വചനം പ്രസ്താവിക്കുകയും നിവർത്തിക്കുകയും ചെയ്യും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
२५मी परमेश्वर देव आहे आणि मी बोलत आहे. मी बोललेले शब्द पूर्ण करेन. आता येथे उशिर होणार नाही. हे परमेश्वर देव बंडखोर घराण्याला जाहीर करतो की, मी बोललेले शब्द पूर्ण करतो.
26 ൨൬ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
२६पुन्हा परमेश्वर देवाचा शब्द माझ्याकडे आला आणि म्हणाला,
27 ൨൭ “മനുഷ്യപുത്രാ, യിസ്രായേൽഗൃഹം: ‘ഇവൻ ദർശിക്കുന്ന ദർശനം വളരെനാളത്തേക്കുള്ളതും ഇവൻ പ്രവചിക്കുന്നത് ദീർഘകാലത്തേക്കുള്ളതും ആകുന്നു’ എന്ന് പറയുന്നു.
२७मानवाच्या मुला पहा! इस्राएलाचे घराणे म्हणेल जो दृष्टांत अनेक दिवसा पासून पाहिला आणि पुढच्या काळासाठी भाकीत पूर्ण येत आहे.
28 ൨൮ “അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കുകയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
२८यास्तव त्यांना सांग परमेश्वर देव असे म्हणतो; माझ्या शब्दाला उशीर होणार नाही, जो शब्द मी बोललो तो पूर्ण करणार आहे, हे परमेश्वर देव जाहीर करत आहे.