< യെഹെസ്കേൽ 11 >

1 അനന്തരം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദർശനമുള്ള കിഴക്കെ പടിവാതില്ക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനകവാടത്തിൽ ഞാൻ ഇരുപത്തഞ്ച് പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവിനെയും ബെനായാവിന്റെ മകൻ പെലത്യാവിനെയും കണ്ടു.
Sau đó, Thần Linh cất tôi lên cao và đưa đến cổng phía đông của Đền Thờ Chúa Hằng Hữu, nơi tôi thấy hai mươi lăm người nổi bật trong thành. Giữa họ là Gia-xa-nia, con A-xua, và Phê-la-tia, con Bê-na-gia, cả hai đều là lãnh đạo của dân chúng.
2 അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേട് നിരൂപിച്ച് ദുരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.
Thần Linh bảo tôi: “Hỡi con người, đó là những người bày gian mưu ác kế cho thành này.
3 ‘വീടുകൾ പണിയുവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു’ എന്ന് അവർ പറയുന്നു.
Chúng nói với dân chúng rằng: ‘Chưa đến lúc chúng ta xây nhà mới. Thành này là cái nồi sắt. Còn chúng ta an toàn như thịt trong nồi.’
4 അതുകൊണ്ട് അവരെക്കുറിച്ചു പ്രവചിക്കുക, മനുഷ്യപുത്രാ, പ്രവചിക്കുക” എന്ന് കല്പിച്ചു.
Vậy, con người, hãy nói tiên tri chống lại chúng lớn tiếng và rõ ràng.”
5 അപ്പോൾ യഹോവയുടെ ആത്മാവ് എന്റെ മേൽ വന്ന് എന്നോട് കല്പിച്ചത്: “നീ പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹമേ, നിങ്ങൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.
Thần của Chúa Hằng Hữu giáng trên tôi, Ngài phán bảo tôi: “Đây là điều Chúa Hằng Hữu phán với dân tộc Ít-ra-ên: Ta biết ngươi đang nói, vì Ta biết rõ từng ý nghĩ trong trí các ngươi.
6 നിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വർദ്ധിപ്പിച്ച് വീഥികളെ നിഹതന്മാരെക്കൊണ്ടു നിറച്ചുമിരിക്കുന്നു.
Các ngươi giết quá nhiều người trong thành, làm cho đường phố đầy xác chết.
7 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ നഗരത്തിന്റെ നടുവിൽ വീഴ്ത്തിയ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്റെ നടുവിൽനിന്ന് പുറപ്പെടുവിക്കും.
Vì thế, đây là điều Chúa Hằng Hữu Chí Cao phán: Thành này sẽ là một nồi sắt, nhưng những miếng thịt là những nạn nhân của sự bất công ngươi. Còn ngươi, Ta sẽ sớm kéo ngươi ra khỏi nồi này.
8 നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നെ ഞാൻ നിങ്ങളുടെനേരെ വരുത്തും” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
Ta sẽ giáng trên các ngươi chiến tranh của gươm đao mà các ngươi rất kinh sợ, Chúa Hằng Hữu Chí Cao phán vậy.
9 ഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ച് അന്യന്മാരുടെ കയ്യിൽ ഏല്പിച്ച് നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും.
Ta sẽ đem các ngươi khỏi Giê-ru-sa-lem và giao các ngươi cho người nước ngoài để thi hành án phạt của Ta.
10 ൧൦ നിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്റെ അതിർത്തിയിൽവച്ച് ഞാൻ നിങ്ങളെ ന്യായംവിധിക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
Các ngươi sẽ bị tàn sát tại mỗi đường biên giới của Ít-ra-ên. Ta sẽ thi hành công lý trên các ngươi, và các ngươi sẽ biết Ta là Chúa Hằng Hữu.
11 ൧൧ ഈ നഗരം നിങ്ങൾക്ക് കുട്ടകം ആയിരിക്കുകയില്ല; നിങ്ങൾ അതിനകത്ത് മാംസവും ആയിരിക്കുകയില്ല; യിസ്രായേലിന്റെ അതിർത്തിയിൽവച്ചു തന്നെ ഞാൻ നിങ്ങളെ ന്യായംവിധിക്കും.
Không, thành này sẽ không phải là nồi sắt cho các ngươi, và các ngươi sẽ không phải là thịt trong nồi nữa. Ta sẽ xử các ngươi dù tại biên giới Ít-ra-ên,
12 ൧൨ എന്റെ ചട്ടങ്ങളിൽ നടക്കുകയോ എന്റെ ന്യായങ്ങളെ ആചരിക്കുകയോ ചെയ്യാതെ, ചുറ്റുമുള്ള ജനതകളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്ന് അറിയും”.
và các ngươi sẽ biết Ta là Chúa Hằng Hữu. Vì các ngươi không vâng theo sắc lệnh và luật lệ Ta; thay vào đó, các ngươi lại bắt chước thói tục của các dân tộc chung quanh ngươi.”
13 ൧൩ ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ബെനായാവിന്റെ മകനായ പെലത്യാവ് മരിച്ചു; അപ്പോൾ ഞാൻ കവിണ്ണുവീണ് ഉറക്കെ നിലവിളിച്ചു: “അയ്യോ, യഹോവയായ കർത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ” എന്ന് പറഞ്ഞു.
Trong khi tôi đang nói những lời tiên tri này, thì Phê-la-tia, con Bê-na-gia, bất thình lình ngã chết. Tôi liền sấp mặt xuống đất và kêu lớn tiếng: “Ôi Chúa Hằng Hữu Chí Cao, Ngài sẽ giết hết những người còn lại của Ít-ra-ên sao?”
14 ൧൪ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
Rồi Chúa Hằng Hữu truyền sứ điệp này cho tôi:
15 ൧൫ “മനുഷ്യപുത്രാ, ‘യഹോവയോട് അകന്നുനില്ക്കുവിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നത്’ എന്നല്ലയോ യെരൂശലേം നിവാസികൾ, നിന്റെ ചാർച്ചക്കാരായ നിന്റെ സഹോദരന്മാരോടും മുഴുവൻ യിസ്രായേൽ ഗൃഹത്തോടും പറയുന്നത്.
“Hỡi con người, dân chúng còn lại trong Giê-ru-sa-lem sẽ nói về con và bà con của con, cùng toàn dân Ít-ra-ên bị lưu đày. Chúng sẽ nói rằng: ‘Những người đó đã bị đem đi xa khỏi Chúa Hằng Hữu, giờ đây Ngài ban xứ của họ cho chúng ta!’
16 ൧൬ അതുകൊണ്ട് നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ ദൂരത്ത് ജനതകളുടെ ഇടയിലേക്ക് നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവർക്ക് അല്പകാലത്തേക്ക് ഒരു വിശുദ്ധമന്ദിരമായിരിക്കും”.
Vì thế, hãy nói với người lưu đày rằng: ‘Đây là điều Chúa Hằng Hữu Chí Cao phán: Dù Ta đã phân tán các con đến những đất nước xa xôi, Ta sẽ là nơi thánh cho các con trong suốt thời gian các con bị lưu đày.
17 ൧൭ “ആകയാൽ നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജനതകളിൽനിന്ന് ശേഖരിച്ച്, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് കൂട്ടിച്ചേർത്ത് യിസ്രായേൽദേശം നിങ്ങൾക്ക് തരും.
Ta, Chúa Hằng Hữu Chí Cao, sẽ đem các con từ những quốc gia mà các con đã bị phân tán, và Ta sẽ ban lại xứ Ít-ra-ên cho các con.’
18 ൧൮ അവർ അവിടെ വന്ന്, അതിലെ സകല മലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും നീക്കിക്കളയും.
Khi dân chúng trở về lại quê hương mình, họ sẽ trừ bỏ khỏi xứ các thần tượng đáng ghê tởm.
19 ൧൯ അവർ എന്റെ ചട്ടങ്ങളിൽ നടന്ന് എന്റെ വിധികൾ പ്രമാണിച്ച് ആചരിക്കേണ്ടതിന് ഞാൻ അവർക്ക് വേറൊരു ഹൃദയം നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്ന് നീക്കി മാംസമായുള്ള ഹൃദയം അവർക്ക് കൊടുക്കും.
Ta sẽ cho họ một tấm lòng và một tinh thần mới. Ta sẽ cất khỏi họ lòng chai đá, bướng bỉnh và cho họ tấm lòng mềm mại, dễ cảm,
20 ൨൦ അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.
để họ sẽ vâng giữ sắc lệnh và luật lệ Ta. Rồi họ sẽ làm dân Ta, và Ta sẽ làm Đức Chúa Trời họ.
21 ൨൧ എന്നാൽ അവരുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ച് നടക്കുന്നവർക്ക്, ഞാൻ അവരുടെ നടപ്പിനു തക്കവിധം അവരുടെ തലമേൽ പകരം കൊടുക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Còn những kẻ hướng lòng về thần tượng ghê tởm, Ta sẽ báo trả về những tội ác của chúng. Ta, Chúa Hằng Hữu Chí Cao, đã phán vậy!”
22 ൨൨ അനന്തരം കെരൂബുകൾ ചിറകുവിടർത്തി; ചക്രങ്ങളും അവയോടൊപ്പം ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും അവക്കുമീതെ ഉണ്ടായിരുന്നു.
Rồi các chê-ru-bim xòe cánh ra và bay vào không gian cùng với các bánh xe bên cạnh, và vinh quang Đức Chúa Trời của Ít-ra-ên bay lượn ở bên trên chúng.
23 ൨൩ യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവിൽനിന്ന് മുകളിലേക്ക് പൊങ്ങി നഗരത്തിന് കിഴക്കുവശത്തുള്ള പർവ്വതത്തിന്മേൽ നിന്നു.
Vinh quang Đức Chúa Trời từ giữa thành bay lên, và dừng lại trên núi phía đông thành.
24 ൨൪ എന്നാൽ ആത്മാവ് എന്നെ എടുത്ത്, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നെ, കല്ദയദേശത്ത് പ്രവാസികളുടെ അടുക്കൽ കൊണ്ടുവന്നു; ഞാൻ കണ്ട ദർശനം എന്നെവിട്ടു പൊങ്ങിപ്പോയി.
Sau đó, Thần của Đức Chúa Trời mang tôi trở về Ba-by-lôn, nơi dân chúng đang bị lưu đày. Và khải tượng tôi thấy về Giê-ru-sa-lem rời khỏi tôi.
25 ൨൫ ഞാൻ യഹോവ എനിക്ക് വെളിപ്പെടുത്തിയ അവിടുത്തെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.
Tôi thuật lại cho người lưu đày mọi điều Chúa Hằng Hữu đã tỏ cho tôi biết.

< യെഹെസ്കേൽ 11 >