< യെഹെസ്കേൽ 11 >
1 ൧ അനന്തരം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദർശനമുള്ള കിഴക്കെ പടിവാതില്ക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനകവാടത്തിൽ ഞാൻ ഇരുപത്തഞ്ച് പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവിനെയും ബെനായാവിന്റെ മകൻ പെലത്യാവിനെയും കണ്ടു.
Puis l'Esprit m'éleva, et me mena à la porte Orientale de la maison de l'Eternel qui regarde vers l'Orient; et voici vingt-cinq hommes à l'entrée de la porte; et je vis au milieu d'eux Jaazanja fils de Hazur, et Pélatja fils de Bénaja, les principaux du peuple.
2 ൨ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേട് നിരൂപിച്ച് ദുരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.
Et il me dit: fils d'homme, ceux-ci sont les hommes qui ont des pensées d'iniquité, et qui donnent un mauvais conseil dans cette ville;
3 ൩ ‘വീടുകൾ പണിയുവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു’ എന്ന് അവർ പറയുന്നു.
En disant: ce n'est pas une chose prête; qu'on bâtisse des maisons; elle est la chaudière, et nous [sommes] la chair.
4 ൪ അതുകൊണ്ട് അവരെക്കുറിച്ചു പ്രവചിക്കുക, മനുഷ്യപുത്രാ, പ്രവചിക്കുക” എന്ന് കല്പിച്ചു.
C'est pourquoi prophétise contre eux, prophétise, fils d'homme.
5 ൫ അപ്പോൾ യഹോവയുടെ ആത്മാവ് എന്റെ മേൽ വന്ന് എന്നോട് കല്പിച്ചത്: “നീ പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹമേ, നിങ്ങൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.
L'Esprit donc de l'Eternel tomba sur moi, et me dit: parle. Ainsi a dit l'Eternel: vous parlez ainsi, maison d'Israël, et je connais toutes les pensées de votre esprit.
6 ൬ നിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വർദ്ധിപ്പിച്ച് വീഥികളെ നിഹതന്മാരെക്കൊണ്ടു നിറച്ചുമിരിക്കുന്നു.
Vous avez multiplié vos gens tués dans cette ville; et vous avez rempli ses rues de gens que vous avez mis à mort.
7 ൭ അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ നഗരത്തിന്റെ നടുവിൽ വീഴ്ത്തിയ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്റെ നടുവിൽനിന്ന് പുറപ്പെടുവിക്കും.
C'est pourquoi, ainsi a dit le Seigneur l'Eternel: les gens que vous avez fait mourir, et que vous avez mis au milieu d'elle, sont la chair, et elle est la chaudière, mais je vous tirerai hors du milieu d'elle.
8 ൮ നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നെ ഞാൻ നിങ്ങളുടെനേരെ വരുത്തും” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
Vous avez eu peur de l'épée, mais je ferai venir l'épée sur vous, dit le Seigneur l'Etemel.
9 ൯ ഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ച് അന്യന്മാരുടെ കയ്യിൽ ഏല്പിച്ച് നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും.
Et je vous tirerai hors de la ville, je vous livrerai entre les mains des étrangers, et j'exécuterai mes jugements contre vous.
10 ൧൦ നിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്റെ അതിർത്തിയിൽവച്ച് ഞാൻ നിങ്ങളെ ന്യായംവിധിക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
Vous tomberez par l'épée; je vous jugerai dans le pays d'Israël; et vous saurez que je suis l'Eternel.
11 ൧൧ ഈ നഗരം നിങ്ങൾക്ക് കുട്ടകം ആയിരിക്കുകയില്ല; നിങ്ങൾ അതിനകത്ത് മാംസവും ആയിരിക്കുകയില്ല; യിസ്രായേലിന്റെ അതിർത്തിയിൽവച്ചു തന്നെ ഞാൻ നിങ്ങളെ ന്യായംവിധിക്കും.
Elle ne vous sera point une chaudière, et vous ne serez point au dedans d'elle comme la chair; je vous jugerai dans le pays d'Israël.
12 ൧൨ എന്റെ ചട്ടങ്ങളിൽ നടക്കുകയോ എന്റെ ന്യായങ്ങളെ ആചരിക്കുകയോ ചെയ്യാതെ, ചുറ്റുമുള്ള ജനതകളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്ന് അറിയും”.
Et vous saurez que je suis l'Eternel; car vous n'avez point marché dans mes statuts, et vous n'avez point suivi mes ordonnances; mais vous avez agi selon les ordonnances des nations qui sont autour de vous.
13 ൧൩ ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ബെനായാവിന്റെ മകനായ പെലത്യാവ് മരിച്ചു; അപ്പോൾ ഞാൻ കവിണ്ണുവീണ് ഉറക്കെ നിലവിളിച്ചു: “അയ്യോ, യഹോവയായ കർത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ” എന്ന് പറഞ്ഞു.
Or il arriva comme je prophétisais, que Pélatja fils de Bénaja mourut; alors je me prosternai sur mon visage, et je criai à haute voix, et dis: ah! ah! Seigneur Eternel! t'en vas-tu consumer [entièrement] le reste d'Israël?
14 ൧൪ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
Et la parole de l'Eternel me fut [adressée], en disant:
15 ൧൫ “മനുഷ്യപുത്രാ, ‘യഹോവയോട് അകന്നുനില്ക്കുവിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നത്’ എന്നല്ലയോ യെരൂശലേം നിവാസികൾ, നിന്റെ ചാർച്ചക്കാരായ നിന്റെ സഹോദരന്മാരോടും മുഴുവൻ യിസ്രായേൽ ഗൃഹത്തോടും പറയുന്നത്.
Fils d'homme, tes frères, tes frères, les hommes de ta parenté, et tous ceux de la maison d'Israël entièrement [sont ceux] auxquels les habitants de Jérusalem ont dit: éloignez-vous de l'Eternel, la terre nous a été donnée en héritage.
16 ൧൬ അതുകൊണ്ട് നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ ദൂരത്ത് ജനതകളുടെ ഇടയിലേക്ക് നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവർക്ക് അല്പകാലത്തേക്ക് ഒരു വിശുദ്ധമന്ദിരമായിരിക്കും”.
C'est pourquoi dis-leur: ainsi a dit le Seigneur l'Eternel: quoique je les aie éloignés entre les nations, et que je les aie dispersés par les pays, je leur ai pourtant été comme un petit Sanctuaire dans les pays auxquels ils sont venus.
17 ൧൭ “ആകയാൽ നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജനതകളിൽനിന്ന് ശേഖരിച്ച്, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് കൂട്ടിച്ചേർത്ത് യിസ്രായേൽദേശം നിങ്ങൾക്ക് തരും.
C'est pourquoi dis-leur: ainsi a dit le Seigneur l'Eternel: aussi je vous recueillerai d'entre les peuples, et je vous rassemblerai des pays auxquels vous avez été dispersés, et je vous donnerai la terre d'Israël.
18 ൧൮ അവർ അവിടെ വന്ന്, അതിലെ സകല മലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും നീക്കിക്കളയും.
Et ils y entreront, et ôteront hors d'elle toutes ses infamies, et toutes ses abominations.
19 ൧൯ അവർ എന്റെ ചട്ടങ്ങളിൽ നടന്ന് എന്റെ വിധികൾ പ്രമാണിച്ച് ആചരിക്കേണ്ടതിന് ഞാൻ അവർക്ക് വേറൊരു ഹൃദയം നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്ന് നീക്കി മാംസമായുള്ള ഹൃദയം അവർക്ക് കൊടുക്കും.
Et je ferai qu'ils n'auront qu'un cœur, et je mettrai au dedans d'eux un esprit nouveau; j'ôterai le cœur de pierre hors de leur chair, et je leur donnerai un cœur de chair.
20 ൨൦ അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.
Afin qu'ils marchent dans mes statuts; qu'ils gardent mes ordonnances, et qu'ils les fassent; et ils seront mon peuple, et je serai leur Dieu.
21 ൨൧ എന്നാൽ അവരുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ച് നടക്കുന്നവർക്ക്, ഞാൻ അവരുടെ നടപ്പിനു തക്കവിധം അവരുടെ തലമേൽ പകരം കൊടുക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Mais quant à ceux dont le cœur va après le désir de leurs infamies et de leurs abominations, quant à ceux-là, je ferai tomber sur leur tête les peines que mérite leur conduite, dit le Seigneur l'Eternel.
22 ൨൨ അനന്തരം കെരൂബുകൾ ചിറകുവിടർത്തി; ചക്രങ്ങളും അവയോടൊപ്പം ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും അവക്കുമീതെ ഉണ്ടായിരുന്നു.
Puis les Chérubins élevèrent leurs ailes, et les roues qui étaient vis-à-vis d'eux [s'élevèrent aussi], et la gloire aussi du Dieu d'Israël qui était sur eux par dessus.
23 ൨൩ യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവിൽനിന്ന് മുകളിലേക്ക് പൊങ്ങി നഗരത്തിന് കിഴക്കുവശത്തുള്ള പർവ്വതത്തിന്മേൽ നിന്നു.
Et la gloire de l'Eternel s'éleva du milieu de la ville, et s'arrêta sur la montagne qui est à l'Orient de la ville.
24 ൨൪ എന്നാൽ ആത്മാവ് എന്നെ എടുത്ത്, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നെ, കല്ദയദേശത്ത് പ്രവാസികളുടെ അടുക്കൽ കൊണ്ടുവന്നു; ഞാൻ കണ്ട ദർശനം എന്നെവിട്ടു പൊങ്ങിപ്പോയി.
Puis l'Esprit m'enleva, et me transporta en Caldée, vers ceux qui avaient été emmenés captifs, [le tout] en vision par l'Esprit de Dieu. Et la vision que j'avais vue disparut de devant moi.
25 ൨൫ ഞാൻ യഹോവ എനിക്ക് വെളിപ്പെടുത്തിയ അവിടുത്തെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.
Alors je dis à ceux qui avaient été emmenés captifs toutes les choses que l'Eternel m'avait fait voir.