< യെഹെസ്കേൽ 10 >
1 ൧ അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലയ്ക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണപ്പെട്ടു.
Atunci am privit și, iată, în întinderea care era deasupra capului heruvimilor s-a arătat deasupra lor ca o piatră de safir, ca înfățișarea asemănării unui tron.
2 ൨ അവിടുന്ന് ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: “നീ കെരൂബിന്റെ കീഴിൽ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽ ചെന്ന് കെരൂബുകളുടെ ഇടയിൽനിന്ന് നിന്റെ കൈ നിറയെ തീക്കനൽ എടുത്ത് നഗരത്തിന്മേൽ വിതറുക” എന്ന് കല്പിച്ചു; അങ്ങനെ ഞാൻ കാൺകെ അവൻ ചെന്നു.
Și el a vorbit bărbatului îmbrăcat în in și a spus: Intră între roți, sub heruvim și umple-ți mâinile cu cărbuni de foc dintre heruvimi și împrăștie-i peste cetate. Și a intrat înaintea ochilor mei.
3 ൩ ആ പുരുഷൻ അകത്ത് ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു; മേഘവും അകത്തെ പ്രാകാരത്തിൽ നിറഞ്ഞിരുന്നു.
Și heruvimii stăteau pe partea dreaptă a casei, când omul a intrat; și norul umplea curtea interioară.
4 ൪ എന്നാൽ യഹോവയുടെ മഹത്ത്വം കെരൂബിന്മേൽനിന്നു പൊങ്ങി, ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭയാൽ നിറഞ്ഞിരുന്നു.
Atunci gloria DOMNULUI s-a ridicat de la heruvim [și a stat] peste pragul casei; și casa s-a umplut cu acel nor și curtea a fost plină de strălucirea gloriei DOMNULUI.
5 ൫ കെരൂബുകളുടെ ചിറകുകളുടെ ശബ്ദം പുറത്തെ പ്രാകാരംവരെ സർവ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേൾക്കുന്നുണ്ടായിരുന്നു.
Și zgomotul aripilor heruvimilor era auzit până în curtea din afară, precum vocea Atotputernicului Dumnezeu când vorbește.
6 ൬ എന്നാൽ അവിടുന്ന് ശണവസ്ത്രം ധരിച്ച പുരുഷനോട്: “നീ കെരൂബുകളുടെ ഇടയിൽനിന്ന്, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽനിന്നു തന്നെ, തീ എടുക്കുക” എന്ന് കല്പിച്ചപ്പോൾ അവൻ ചെന്ന് ചക്രങ്ങളുടെ അരികിൽ നിന്നു.
Și s-a întâmplat, atunci când el a poruncit bărbatului îmbrăcat în in, spunând: Ia foc dintre roți, dintre heruvimi; [că] el a intrat și a stat în picioare lângă roți.
7 ൭ ഒരു കെരൂബ്, കെരൂബുകളുടെ ഇടയിൽനിന്ന് തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്ക് നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യിൽ കൊടുത്തു; അവൻ അത് വാങ്ങി പുറപ്പെട്ടുപോയി.
Și [un] heruvim și-a întins mâna dintre heruvimi spre focul care [era] între heruvimi; și a luat [din cărbuni] și [l]-a pus în mâinile [celui care era] îmbrăcat în in; care [l]-a luat și a ieșit.
8 ൮ കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ മനുഷ്യന്റെ കൈപോലെ ഒന്ന് കാണപ്പെട്ടു.
Și s-a arătat forma unei mâini de om, la heruvimi, sub aripile lor.
9 ൯ ഞാൻ കെരൂബുകളുടെ അരികിൽ നാല് ചക്രം കണ്ടു; ഓരോ കെരൂബിനരികിലും ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.
Și când am privit, iată, cele patru roți lângă heruvimi, o roată lângă un heruvim și o altă roată lângă un alt heruvim; și înfățișarea roților [era] precum culoarea pietrei de beril.
10 ൧൦ അവയുടെ കാഴ്ചയോ നാലിനും ഒരുപോലെയുള്ള രൂപം ആയിരുന്നു; ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നെ.
Și [cât despre] înfățișarea lor, acestea patru aveau o singură asemănare, ca și când era o roată în roată.
11 ൧൧ അവയ്ക്കു നാല് ഭാഗത്തേക്കും പോകാം; തിരിയുവാൻ ആവശ്യമില്ലാതെ, തലതിരിയുന്ന ഭാഗത്തേക്ക് അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോൾ തിരിയുകയുമില്ല.
Când mergeau, mergeau pe cele patru laturi ale lor; nu se întorceau când mergeau, ci ori încotro privea capul ele urmau; nu se întorceau când mergeau.
12 ൧൨ അവയുടെ ശരീരം മുഴുവനും പിൻഭാഗത്തും കൈയിലും ചിറകിലും ചക്രത്തിലും, നാലിനും ഉള്ള ചക്രത്തിൽ തന്നെ, ചുറ്റും അടുത്തടുത്ത് കണ്ണുകൾ ഉണ്ടായിരുന്നു.
Și tot trupul lor și spatele lor și mâinile lor și aripile lor și roțile, [erau] pline de ochi de jur împrejur, [la] roțile pe care acești patru le aveau.
13 ൧൩ ചക്രങ്ങൾക്ക്, ഞാൻ കേൾക്കെ “ചുഴലികൾ” എന്ന് പേര് വിളിച്ചു.
Cât despre roți, li s-a strigat în auzul meu: Roată!
14 ൧൪ ഓരോന്നിനും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേത് മാനുഷമുഖവും മൂന്നാമത്തേത് സിംഹമുഖവും നാലാമത്തേത് കഴുകുമുഖവും ആയിരുന്നു.
Și fiecare avea patru fețe: fața întâi [era] fața unui heruvim și a doua față [era] fața unui om și a treia fața unui leu și a patra fața unei acvile.
15 ൧൫ കെരൂബുകൾ മുകളിലേക്ക് പൊങ്ങി; ഇത് ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട ജീവി തന്നെ.
Și heruvimii s-au ridicat. Aceasta [este] făptura vie pe care o văzusem lângă râul Chebar.
16 ൧൬ കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും അവയോടൊപ്പം പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വത്തിൽനിന്ന് വിട്ടുമാറുകയില്ല.
Și când heruvimii mergeau, roțile mergeau lângă ei; și când heruvimii își ridicau aripile ca să se înalțe de pe pământ, roțile de asemenea nu se întorceau de lângă ei.
17 ൧൭ ജീവിയുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട് അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ പൊങ്ങുമ്പോൾ ഇവയും പൊങ്ങും.
Când ei stăteau, stăteau [și acestea]; și când se ridicau, se ridicau [și acestea], pentru că duhul făpturii vii [era] în acestea.
18 ൧൮ പിന്നെ യഹോവയുടെ മഹത്ത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ട് പുറപ്പെട്ട് കെരൂബുകളിൻ മീതെ വന്നുനിന്നു.
Atunci gloria DOMNULUI s-a depărtat de deasupra pragului casei și a stat peste heruvimi.
19 ൧൯ അപ്പോൾ കെരൂബുകൾ ചിറകുവിടർത്തി, ഞാൻ കാൺകെ ഭൂമിയിൽനിന്നു മുകളിലേക്കുപൊങ്ങി; അവ പൊങ്ങിയപ്പോൾ ചക്രങ്ങളും അവയോടൊപ്പം ഉണ്ടായിരുന്നു; എല്ലാംകൂടി യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതില്ക്കൽ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും അവയ്ക്കു മീതെ നിന്നു.
Și heruvimii și-au ridicat aripile și s-au înălțat de pe pământ înaintea ochilor mei; când au ieșit, roțile de asemenea [erau] lângă ei și [fiecare] a stat la ușa din poarta de est a casei DOMNULUI; și gloria Dumnezeului lui Israel [era] peste ei, deasupra.
20 ൨൦ ഇത് ഞാൻ കെബാർനദീതീരത്തുവച്ച് യിസ്രായേലിന്റെ ദൈവത്തിന്റെ കീഴിൽ കണ്ട ജീവി തന്നെ; അവ ‘കെരൂബുകൾ’ എന്ന് ഞാൻ ഗ്രഹിച്ചു.
Aceasta [este] făptura vie pe care o văzusem sub Dumnezeul lui Israel lângă râul Chebar; și am știut că ei [erau] heruvimii.
21 ൨൧ ഓരോന്നിനും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിൻ കീഴിൽ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു;
Fiecare avea patru fețe și fiecare patru aripi; și asemănarea unor mâini de om [era] sub aripile lor.
22 ൨൨ അവയുടെ മുഖരൂപം ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട മുഖങ്ങൾ തന്നെ ആയിരുന്നു; അവയുടെ രൂപവും അപ്രകാരം തന്നെ; അവ ഓരോന്നും നേരെ മുമ്പോട്ടു തന്നെ പോകും.
Și [cât despre] asemănarea fețelor lor, ele [erau] aceleași fețe pe care le văzusem lângă râul Chebar, înfățișarea lor și ei înșiși, [tot același erau]; mergeau fiecare drept înainte.