< പുറപ്പാട് 1 >
1 ൧ യാക്കോബിനോടുകൂടെ കുടുംബസഹിതം ഈജിപ്റ്റിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ:
Yakob mma ne wɔn abusuafo a wɔne no tu kɔtenaa no din na edidi so yi.
2 ൨ രൂബേൻ, ശിമെയോൻ, ലേവി,
Ruben, Simeon, Lewi ne Yuda;
3 ൩ യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ
Isakar, Sebulon ne Benyamin;
4 ൪ ദാൻ, നഫ്താലി, ഗാദ്, ആശേർ.
Dan, Naftali; Gad ne Aser.
5 ൫ യാക്കോബിന്റെ സന്താനപരമ്പരകൾ എല്ലാംകൂടി എഴുപത് പേർ ആയിരുന്നു; യോസേഫ് മുമ്പെ തന്നെ ഈജിപ്റ്റിൽ ആയിരുന്നു.
Yakob asefo a ɔne wɔn kɔe no nyinaa ano si aduɔson. Na Yosef wɔ Misraim dedaw.
6 ൬ പിന്നീട് യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.
Yosef ne ne nuanom ne wɔn bere sofo no nyinaa wuwui,
7 ൭ യിസ്രായേൽ മക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.
nanso Israelfo no ase fɛee, na wɔyɛɛ bebree, hyɛɛ asase no so ma.
8 ൮ അതിനുശേഷം യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്റ്റിൽ ഉണ്ടായി.
Na ɔhene foforo bi bedii ade wɔ Misraim a na onnim Yosef ho asɛm.
9 ൯ അവൻ തന്റെ ജനത്തോട്: “യിസ്രായേൽജനം നമ്മെക്കാൾ ശക്തരും എണ്ണത്തിൽ അധികവും ആകുന്നു.
Ɔka kyerɛɛ ne manfo no se, “Monhwɛ, Israelfo yi ase adɔ, wɔreyɛ adɔɔso dodo ama yɛn.
10 ൧൦ ഈ നിലയിൽ വർദ്ധിച്ചിട്ട് ഒരു യുദ്ധം ഉണ്ടായാൽ, നമ്മുടെ ശത്രുക്കളോട് ചേർന്ന് നമ്മോടു യുദ്ധം ചെയ്യുകയും ഈ രാജ്യം വിട്ടു പോകുകയും ചെയ്യും. അങ്ങനെ വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിപൂർവം പെരുമാറുക”.
Momma yɛmpɛ ɔkwan bi na yɛmfa so nsiw saa dɔ a wɔredɔ no ano. Sɛ yɛanyɛ saa na ɔko bi si a, wɔbɛdɔm yɛn atamfo ne wɔn ako atia yɛn na wɔafi ɔman yi mu.”
11 ൧൧ അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെ മേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, രമെസേസ് എന്ന ധാന്യസംഭരണനഗരങ്ങൾ ഫറവോന് പണിതു.
Enti wɔde nkoa sohwɛfo gyinagyinaa wɔn kɔn so ma wɔyɛɛ adwumaden de kyekyeree adekora nkuropɔn Pitom ne Rameses maa Farao.
12 ൧൨ എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം വർദ്ധിച്ച് ദേശമെല്ലായിടവും വ്യാപിച്ചു; അതുകൊണ്ട് ഈജിപ്റ്റുകാർ യിസ്രായേൽ മക്കൾ നിമിത്തം പേടിച്ചു.
Nanso mpɛn dodow a Misraimfo no hyɛɛ wɔn so no, na dɔ ara na Israelfo no redɔɔso. Eyi maa Misraimfo no suroo Israelfo
13 ൧൩ ഈജിപ്റ്റുകാർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
na wɔkɔɔ so hyɛɛ Israelfo no so ketee.
14 ൧൪ കളിമണ്ണുകൊണ്ടുള്ള ഇഷ്ടിക നിർമ്മാണത്തിലും, വയലിലെ എല്ലാവിധ കഠിനപ്രവർത്തിയിലും അവർ അവരുടെ ജീവനെ കയ്പാക്കി. അവർ ചെയ്ത എല്ലാ ജോലിയും കാഠിന്യം ഉള്ളതായിരുന്നു.
Wɔde adwumadenyɛ dii Israelfo no nya. Wɔma wɔyɛɛ ntayaa ne dɔte ho adwuma a ɛyɛ den ne mfum nnwuma ahorow. Eyinom nyinaa akyi no Misraimfo faa akwan bebree so daa atirimɔden adi kyerɛɛ Israelfo no.
15 ൧൫ എന്നാൽ ഈജിപ്റ്റിലെ രാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായ സൂതികർമ്മിണികളോട്:
Misraimhene ka kyerɛɛ Hebrifo awogyefo a wɔn din ne Sifra ne Pua se,
16 ൧൬ “എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന് ചെന്ന് പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ” എന്നു കല്പിച്ചു.
“Sɛ mukogye Hebrini biara awo, na awoe hɔ muhu sɛ ɔyɛ ɔbabarima a, munkum no, na sɛ ɔyɛ ɔbabea de a, monnyɛ no hwee.”
17 ൧൭ എന്നാൽ സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെട്ടു, ഈജിപ്റ്റ് രാജാവ് തങ്ങളോട് കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
Esiane sɛ na awogyefo no yɛ nyamesurofo no nti, wɔanni mmara a ɔhene no hyɛɛ wɔn no so, maa mmarimaa a wɔwowoo wɔn no tenae.
18 ൧൮ അപ്പോൾ ഈജിപ്റ്റിലെ രാജാവ് സൂതികർമ്മിണികളെ വരുത്തി; “ഇങ്ങനെയുള്ള പ്രവൃത്തിചെയ്ത് നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.
Ɔhene no frɛɛ wɔn bisaa wɔn se, “Adɛn nti na moanni mmara a mehyɛe no so na moama mmarimaa a Hebrifo no wowoo wɔn no atena?”
19 ൧൯ സൂതികർമ്മിണികൾ ഫറവോനോട്: “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെ അല്ല; അവർ നല്ല ശക്തിയുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവർ പ്രസവിച്ചുകഴിയും” എന്നു പറഞ്ഞു.
Wobuaa no se, “Hebrifo mmea no de ahoɔden wo ɔhare so nti yebedu hɔ no, na wɔawo dedaw. Wɔnte sɛ Misraimfo mmea no.”
20 ൨൦ അതുകൊണ്ട് ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ച് ഏറ്റവും ബലപ്പെട്ടു.
Onyankopɔn hyiraa awogyefo no. Na Israelfo no dɔɔso ara bɛyɛɛ ɔman kɛse.
21 ൨൧ സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെടുന്നത് കൊണ്ട് അവൻ അവർക്ക് കുടുംബവർദ്ധന നല്കി.
Esiane sɛ na awogyefo no yɛ nyamesurofo nti, Onyankopɔn dom wɔn mma.
22 ൨൨ പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: “ജനിക്കുന്ന ഏത് ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയണമെന്നും ഏത് പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കണം” എന്നും കല്പിച്ചു.
Na Farao hyɛɛ mmara sɛ Hebrifo mmarimaa a wɔbɛwo wɔn foforo no, wɔntow wɔn ngu Asubɔnten Nil mu na mmeawa a wɔbɛwo wɔn foforo no de, wɔntena hɔ.