< പുറപ്പാട് 9 >
1 ൧ യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോട് പറയേണ്ടത്: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
၁ထာဝရဘုရားက မောရှေအား``ဘုရင်ထံ သို့သွား၍ ဟေဗြဲအမျိုးသားတို့၏ဘုရားသခင် ထာဝရဘုရားဤသို့မိန့်တော်မူ ၏။ `ငါ့အားဝတ်ပြုနိုင်စေရန်ငါ၏လူမျိုး တော်ကိုသွားခွင့်ပြုလော့။-
2 ൨ വിട്ടയയ്ക്കുവാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ,
၂သင်သည်သွားခွင့်မပြုဘဲနေဦးမည်ဆိုလျှင်၊-
3 ൩ യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആട് എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ രോഗമുണ്ടാകും.
၃ငါသည်သင်တို့၏မြင်း၊ မြည်း၊ ကုလားအုပ်၊ သိုး၊ နွား၊ ဆိတ်တို့ကိုရောဂါဆိုးဖြင့်သေကျေ ပျက်စီးစေမည်။-
4 ൪ യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും ഈജിപ്റ്റുകാരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വയ്ക്കും; യിസ്രായേൽ മക്കളുടെ മൃഗങ്ങളിൽ ഒന്നും ചാകുകയുമില്ല.
၄သို့ရာတွင်ထာဝရဘုရားသည်ဣသရေလ အမျိုးသားတို့၏တိရစ္ဆာန်နှင့် အီဂျစ်အမျိုး သားတို့၏တိရစ္ဆာန်တို့ကိုခွဲခြား၍ဣသရေလ အမျိုးသားတို့ပိုင်သောတိရစ္ဆာန်တစ်ကောင်မျှ မသေစေရ။-
5 ൫ യഹോവ, ദേശത്ത് ഈ കാര്യം ചെയ്യുവാൻ നാളെത്തേക്ക് സമയം കുറിച്ചിരിക്കുന്നു.
၅ငါသည်နက်ဖြန်နေ့၌ထိုအမှုကိုပြုမည်' ဟုထာဝရဘုရားအချိန်ကန့်သတ်တော်မူ ကြောင်းကိုပြောလော့'' ဟူ၍မိန့်တော်မူ၏။
6 ൬ അങ്ങനെ പിറ്റേദിവസം യഹോവ ഈ കാര്യം ചെയ്തു. ഈജിപ്റ്റുകാരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽ മക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.
၆နောက်တစ်နေ့တွင်ထာဝရဘုရားသည်မိန့် တော်မူသည့်အတိုင်းပြုတော်မူသဖြင့် အီဂျစ် အမျိုးသားတို့၏တိရစ္ဆာန်အားလုံးသေကျေ ကြကုန်၏။ သို့ရာတွင်ဣသရေလအမျိုး သားတို့၏တိရစ္ဆာန်တစ်ကောင်မျှမသေ။-
7 ൭ ഫറവോൻ അന്വേഷിച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്ന് കണ്ടെങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ ജനത്തെ വിട്ടയച്ചതുമില്ല.
၇ဘုရင်သည်ဣသရေလအမျိုးသားတို့၏ တိရစ္ဆာန် တစ်ကောင်မျှမသေကြောင်းကိုစုံစမ်း သိရှိရလေ၏။ သို့သော်ဘုရင်သည်ခေါင်းမာ မြဲခေါင်းမာလျက် ဣသရေလအမျိုးသား တို့ကိုသွားခွင့်မပြုဘဲနေလေ၏။
8 ൮ പിന്നെ യഹോവ മോശെയോടും അഹരോനോടും: “അടുപ്പിലെ വെണ്ണീർ കൈനിറച്ച് വാരുവീൻ; മോശെ അത് ഫറവോന്റെ മുമ്പാകെ ആകാശത്തേക്ക് വിതറട്ടെ.
၈ထိုနောက်ထာဝရဘုရားက မောရှေနှင့်အာရုန် တို့အား``မီးဖိုထဲကပြာကိုလက်နှင့်ဆုပ်ယူ လော့။ မောရှေသည်ဘုရင်ရှေ့တွင်ပြာကိုလေ ထဲသို့ပစ်လွှင့်ရမည်။-
9 ൯ അത് ഈജിപ്റ്റിൽ എല്ലായിടത്തും ധൂളിയായി പാറി മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവാകും” എന്ന് കല്പിച്ചു.
၉ထိုပြာသည်အီဂျစ်တစ်ပြည်လုံးတွင် မြေမှုန့်ကဲ့ သို့ပျံ့နှံ့၍ လူနှင့်တိရစ္ဆာန်တို့၏ကိုယ်ပေါ်၌ အနာဆိုးများပေါက်စေလိမ့်မည်'' ဟုမိန့်တော် မူ၏။-
10 ൧൦ അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അത് ആകാശത്തേക്ക് വിതറിയപ്പോൾ അത് മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവായിത്തീർന്നു.
၁၀သို့ဖြစ်၍သူတို့သည်ပြာကိုယူ၍ဘုရင်ရှေ့ တွင်ရပ်နေကြ၏။ မောရှေသည်ပြာကိုလေထဲ သို့ပစ်လွှင့်လိုက်ရာ လူနှင့်တိရစ္ဆာန်တို့၏ကိုယ် ပေါ်၌အနာဆိုးများပေါက်စေလေ၏။-
11 ൧൧ പരുനിമിത്തം മന്ത്രവാദികൾക്ക് മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാ ഈജിപ്റ്റുകാർക്കും ഉണ്ടായിരുന്നു.
၁၁အခြားသောအီဂျစ်အမျိုးသားတို့ကဲ့သို့ မှော်ဆရာတို့ကိုယ်ပေါ်တွင်လည်းအနာဆိုး များပေါက်လျက်ရှိသဖြင့် သူတို့သည် မောရှေရှေ့သို့မလာနိုင်ကြတော့ချေ။-
12 ൧൨ എന്നാൽ യഹോവ മോശെയോട് അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
၁၂သို့ရာတွင်ထာဝရဘုရားသည်ဘုရင်ကို ခေါင်းမာစေသဖြင့် မောရှေအားထာဝရ ဘုရားမိန့်တော်မူခဲ့သည့်အတိုင်းဘုရင်သည် ဣသရေလအမျိုးသားတို့အားသွားခွင့် မပြုဘဲနေလေ၏။
13 ൧൩ അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ്, ഫറവോന്റെ മുമ്പാകെ നിന്ന് അവനോട് പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്ക.
၁၃ထိုနောက်ထာဝရဘုရားကမောရှေအား ဟေဗြဲ အမျိုးသားတို့၏ဘုရားသခင်ထာဝရဘုရား ဤသို့မိန့်တော်မူကြောင်းပြောကြားလော့။ ``နံ နက်စောစောတွင် ဘုရင်နှင့်သွားရောက်တွေ့ဆုံ ပြီးလျှင်`ငါ့အားဝတ်ပြုနိုင်ရန်ငါ၏လူမျိုး တော်ကိုသွားခွင့်ပြုလော့။-
14 ൧൪ സർവ്വഭൂമിയിലും എന്നെപ്പോലെ വേറാരുമില്ല എന്ന് നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിന്മേലും അയയ്ക്കും.
၁၄ကမ္ဘာလောကတစ်ခုလုံး၌ငါကဲ့သို့သော ဘုရားမရှိကြောင်း သင်သိစေရန်ယခုအကြိမ် တွင်သင်နှင့်သင်၏မှူးမတ်ပြည်သူတို့အား ငါ ကိုယ်တိုင်ကပ်သင့်စေမည်။-
15 ൧൫ ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മാരകമായ പകർച്ചവ്യാധികളാൽ പീഡിപ്പിച്ച് നിന്നെ ഭൂമിയിൽനിന്ന് ഛേദിച്ചുകളയുമായിരുന്നു.
၁၅အကယ်၍ငါသည်တန်ခိုးတော်ဖြင့် သင်နှင့် သင်၏လူမျိုးကိုရောဂါဘေးသင့်စေခဲ့ပါမူ သင်တို့အားလုံးပင်သေကျေပျက်စီးကုန် မည်ဖြစ်သည်။-
16 ൧൬ എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.
၁၆သို့ရာတွင်ကမ္ဘာသူကမ္ဘာသားတို့သည် ငါ ၏ဘုန်းတန်ခိုးကိုတွေ့မြင်ကြစေရန် ငါ သည်သင်တို့ကိုအသက်ချမ်းသာခွင့်ပေး ခဲ့၏။-
17 ൧൭ എന്റെ ജനത്തെ അയയ്ക്കാതെ നീ ഇപ്പോഴും ഗർവ്വോടുകൂടി അവരെ തടഞ്ഞുനിർത്തുന്നു.
၁၇သို့သော်လည်းသင်သည်မောက်မာမြဲမောက်မာ လျက် ငါ၏လူမျိုးတော်ကိုသွားခွင့်မပြုဘဲ နေသေး၏။-
18 ൧൮ ഈജിപ്റ്റ് സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്ത് പെയ്യിക്കും.
၁၈နက်ဖြန်နေ့ဤအချိန်တွင်အီဂျစ်ပြည်၌ တစ်ကြိမ်တစ်ခါမျှမရွာဘူးသောမိုးသီး မိုးကိုသည်းထန်စွာရွာသွန်းစေမည်။-
19 ൧൯ അതുകൊണ്ട് ഇപ്പോൾ ആളയച്ച് നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്ത് വരുത്തിക്കൊള്ളുക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാവുകയും ചെയ്യും.
၁၉ယခုသင်သည်သင်၏တိရစ္ဆာန်များနှင့်ကွင်း ပြင်၌ရှိသမျှတို့ကို အမိုးအကာအောက်သို့ သွင်းစေလော့။ အကာအကွယ်မရှိသောလူ နှင့်တိရစ္ဆာန်ရှိသမျှတို့အပေါ်သို့ မိုးရွာချ သဖြင့်သေကျေပျက်စီးကြလိမ့်မည်။''
20 ൨൦ ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.
၂၀ဘုရင်၏မှူးမတ်အချို့တို့သည်ထာဝရ ဘုရား၏မိန့်တော်မူချက်ကိုယုံ၍ကြောက် ရွံ့သဖြင့် မိမိတို့၏ကျေးကျွန်နှင့်တိရစ္ဆာန် များကိုအမိုးအကာအောက်သို့သွင်းထား ကြ၏။-
21 ൨൧ എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നെ നിർത്തിയിരുന്നു.
၂၁အခြားသောသူများကမူထာဝရဘုရား ၏မိန့်တော်မူချက်ကိုပမာဏမပြုဘဲ မိမိ တို့၏ကျေးကျွန်နှင့်တိရစ္ဆာန်များကိုအမိုး အကာအောက်သို့မသွင်းဘဲနေကြ၏။
22 ൨൨ പിന്നെ യഹോവ മോശെയോട്: “ഈജിപ്റ്റിൽ എല്ലായിടത്തും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും ഈജിപ്റ്റിലെ സകലസസ്യത്തിന്മേലും കല്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്ക് നീട്ടുക” എന്ന് കല്പിച്ചു.
၂၂ထိုနောက်ထာဝရဘုရားကမောရှေအား ``အီဂျစ်ပြည်တစ်လျှောက်လုံးတွင်လူများ၊ တိရစ္ဆာန်များ၊ လယ်ကွင်းရှိအပင်များပေါ်သို့ မိုးရွာချစေရန်သင်၏လက်ကိုကောင်းကင် သို့မြှောက်လော့'' ဟုမိန့်တော်မူ၏။-
23 ൨൩ മോശെ തന്റെ വടി ആകാശത്തേക്ക് നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി; യഹോവ ഈജിപ്റ്റിന്മേൽ കല്മഴ പെയ്യിച്ചു.
၂၃မောရှေသည်မိမိ၏တောင်ဝှေးကိုကောင်းကင် သို့မြှောက်လိုက်ရာ ထာဝရဘုရားသည်မိုး ထစ်ချုန်းခြင်း၊ မိုးကြိုးပစ်ခြင်းနှင့်တကွ မိုးသီးမိုးရွာသွန်းစေလေ၏။ ထာဝရ ဘုရားစေလွှတ်တော်မူသော-
24 ൨൪ ഇങ്ങനെ കല്മഴയും കല്മഴയോടു കൂടി വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; ഈജിപ്റ്റിൽ ജനവാസം തുടങ്ങിയതുമുതൽ ഇതുപോലെ ഉണ്ടായിട്ടില്ല.
၂၄ထိုမုန်တိုင်းသည် အလွန်ဆိုးရွားသောမုန် တိုင်းဖြစ်သဖြင့် အီဂျစ်ပြည်သမိုင်းတွင် တစ်ကြိမ်တစ်ခါမျှမကြုံဘူးသော အဆိုးရွားဆုံးမုန်တိုင်းဖြစ်၏။-
25 ൨൫ ഈജിപ്റ്റിൽ എല്ലായിടത്തും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ആയിരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു.
၂၅အီဂျစ်ပြည်တစ်လျှောက်လုံးတွင်အကာ အကွယ်မရှိသော လူနှင့်တိရစ္ဆာန်အပေါင်း တို့သည်မိုးသီးဒဏ်ကြောင့်သေကျေကြ ကုန်၏။ လယ်ကွင်းထဲ၌ရှိသောသီးနှံများ နှင့်သစ်ပင်အားလုံးတို့သည်လည်းပျက်စီး ကုန်၏။-
26 ൨൬ യിസ്രായേൽ മക്കൾ പാർത്ത ഗോശെൻദേശത്ത് മാത്രം കല്മഴ ഉണ്ടായില്ല.
၂၆ဣသရေလအမျိုးသားတို့နေထိုင်ရာ ဂေါရှင်ဒေသသည်သာလျှင် မိုးသီးမိုး ဒဏ်မှလွတ်ကင်းသည်။
27 ൨൭ അപ്പോൾ ഫറവോൻ ആളയച്ച് മോശെയെയും അഹരോനെയും വിളിപ്പിച്ച് അവരോട്: “ഈ പ്രാവശ്യം ഞാൻ പാപംചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ.
၂၇ဘုရင်သည်မောရှေနှင့်အာရုန်တို့ကိုခေါ်ပြီး လျှင်``ဤတစ်ကြိမ်ငါပြစ်မှားမိပါပြီ။ ထာဝရ ဘုရားသည်မှန်ကန်၍ ငါနှင့်ငါ၏လူမျိုးတို့ သည်မှားပါ၏။-
28 ൨൮ യഹോവയോട് പ്രാർത്ഥിക്കുവിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതിയായി. ഞാൻ നിങ്ങളെ വിട്ടയയ്ക്കാം; ഇനി താമസിപ്പിക്കുകയില്ല” എന്ന് പറഞ്ഞു.
၂၈ငါတို့သည်မိုးသီးနှင့်မိုးကြိုးဒဏ်ကိုမခံ နိုင်တော့ပြီဖြစ်၍ ထာဝရဘုရားထံဆု တောင်းပေးပါလော့။ ငါသည်သင်တို့အား ချက်ခြင်းသွားခွင့်ပေးပါမည်'' ဟုဆိုလေ၏။
29 ൨൯ മോശെ അവനോട്: “ഞാൻ പട്ടണത്തിൽനിന്ന് പുറപ്പെടുമ്പോൾ യഹോവയിങ്കലേക്ക് കൈ മലർത്തും; ഭൂമി യഹോവയ്ക്കുള്ളത് എന്ന് നീ അറിയേണ്ടതിന് ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാവുകയില്ല.
၂၉ထိုအခါမောရှေက``ကျွန်ုပ်သည်မြို့ပြင်သို့ ရောက်လျှင် ထာဝရဘုရားထံသို့လက်များ ကိုမြှောက်၍ဆုတောင်းပေးပါမည်။ ထာဝရ ဘုရားသည်ကမ္ဘာမြေကြီးကိုအစိုးရတော် မူကြောင်း ကိုယ်တော်သိစေခြင်းငှာမိုးကြိုး သံနှင့်မိုးသီးမိုးရပ်စဲလိမ့်မည်။-
30 ൩൦ എന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്ന് ഞാൻ അറിയുന്നു” എന്ന് പറഞ്ഞു.
၃၀သို့သော်လည်းသင်နှင့်သင်၏မှူးမတ်တို့သည် ထာဝရအရှင်ဘုရားသခင်ကိုကြောက်ရွံ့ ခြင်းမရှိသေးကြောင်းကျွန်ုပ်သိပါသည်'' ဟုလျှောက်လေ၏။
31 ൩൧ അങ്ങനെ ചണവും യവവും നശിച്ചുപോയി; യവകൃഷി കതിരിടുകയും ചണം പുഷ്പിക്കുകയും ചെയ്തിരുന്നു.
၃၁မုယောစပါးတို့သည်မှည့်၍ပိုက်ဆံပင်တို့ သည် အဖူးထွက်လျက်ရှိသဖြင့်၎င်းအပင် တို့သည်ပျက်စီးကုန်၏။-
32 ൩൨ എന്നാൽ ഗോതമ്പും ചോളവും വളർന്നിട്ടില്ലായിരുന്നു. അതുകൊണ്ട് നശിച്ചില്ല.
၃၂သို့ရာတွင်ဂျုံစပါးပင်တို့သည် အမှည့် နောက်ကျသဖြင့်မပျက်စီးကြချေ။
33 ൩൩ മോശെ ഫറവോനെ വിട്ട് പട്ടണത്തിൽനിന്ന് പുറപ്പെട്ട് യഹോവയിങ്കലേക്ക് കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു. മഴ ഭൂമിയിൽ പെയ്തതുമില്ല.
၃၃မောရှေသည်ဘုရင်ထံမှထွက်၍ မြို့ပြင်သို့ သွားပြီးလျှင်လက်များကိုမြှောက်၍ ထာဝရ ဘုရားထံဆုတောင်းသဖြင့်မိုးကြိုးသံနှင့် မိုးသီးများစဲလေ၏။ မိုးလည်းရပ်စဲသွား၏။-
34 ൩൪ എന്നാൽ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്ന് ഫറവോൻ കണ്ടപ്പോൾ അവൻ പിന്നെയും പാപംചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.
၃၄ထိုသို့မိုးမရွာ၊ မိုးကြိုးသံနှင့်မိုးသီးများ ရပ်စဲသည်ကိုဘုရင်မြင်သောအခါ သူနှင့် တကွသူ၏မှူးမတ်တို့သည်ကတိမတည် ဘဲ ခေါင်းမာမြဲခေါင်းမာလျက်ရှိကြ၏။-
35 ൩൫ യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ യിസ്രായേൽ മക്കളെ വിട്ടയച്ചതുമില്ല.
၃၅ထာဝရဘုရားသည်မောရှေအားမိန့်တော် မူခဲ့သည့်အတိုင်း ဘုရင်သည်ဣသရေလ အမျိုးသားတို့အားသွားခွင့်မပြုဘဲနေ ပြန်၏။