< പുറപ്പാട് 7 >
1 ൧ യഹോവ മോശെയോട് അരുളിച്ചെയ്തത്: “നോക്കു, ഞാൻ നിന്നെ ഫറവോന് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്ക് പ്രവാചകനായിരിക്കും.
Et le Seigneur dit à Moïse: Voilà que je t’ai établi le Dieu de Pharaon, et Aaron ton frère sera ton prophète.
2 ൨ ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ പറയണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽ മക്കളെ തന്റെ ദേശത്തുനിന്ന് വിട്ടയക്കുവാൻ ഫറവോനോട് പറയണം.
Toi, tu lui diras tout ce que je t’ordonne, et lui parlera à Pharaon, afin qu’il laisse les enfants d’Israël s’en aller de son pays.
3 ൩ എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; ഈജിപ്റ്റിൽ ഞാൻ വളരെ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
Mais moi j’endurcirai son cœur, et je multiplierai mes signes et mes prodiges dans la terre d’Egypte.
4 ൪ ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല; ഞാൻ ഈജിപ്റ്റിന്മേൽ എന്റെ കൈവച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽ മക്കളെ തന്നെ, ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കും.
Et il ne vous écoutera point: et je lancerai ma main sur l’Egypte, et je retirerai mon armée et mon peuple, les enfants d’Israël, de la terre d’Egypte par de très grands jugements.
5 ൫ അങ്ങനെ ഞാൻ എന്റെ കൈ ഈജിപ്റ്റിന്മേൽ നീട്ടി, യിസ്രായേൽ മക്കളെ അവരുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും”.
Et les Egyptiens sauront que c’est moi le Seigneur qui aurai étendu ma main sur l’Egypte, et retiré les enfants d’Israël du milieu d’eux.
6 ൬ മോശെയും അഹരോനും യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നെ ചെയ്തു.
C’est pourquoi Moïse et Aaron firent comme avait ordonné le Seigneur: ainsi agirent-ils.
7 ൭ അവർ ഫറവോനോട് സംസാരിച്ച കാലത്ത് മോശെയ്ക്ക് എൺപത് വയസ്സും അഹരോന് എൺപത്തിമൂന്ന് വയസ്സും ആയിരുന്നു.
Or Moïse avait quatre-vingts ans et Aaron quatre-vingt-trois, quand ils parlèrent à Pharaon.
8 ൮ യഹോവ മോശെയോടും അഹരോനോടും:
Et le Seigneur dit à Moïse et à Aaron:
9 ൯ “ഫറവോൻ നിങ്ങളോട് ഒരു അത്ഭുതം കാണിക്കുവീൻ” എന്ന് പറഞ്ഞാൽ നീ അഹരോനോട്: ‘നിന്റെ വടി എടുത്ത് ഫറവോന്റെ മുമ്പാകെ നിലത്തിടുക’ എന്ന് പറയണം; അത് ഒരു സർപ്പമായിത്തീരും” എന്ന് കല്പിച്ചു.
Quand Pharaon vous dira: Montrez des signes, tu diras à Aaron: Prends ta verge et jette-la devant Pharaon; et elle sera changée en serpent.
10 ൧൦ അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് യഹോവ അവരോട് കല്പിച്ചത് പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അത് സർപ്പമായിത്തീർന്നു.
Moïse donc et Aaron, étant entrés auprès de Pharaon, firent comme avait ordonné le Seigneur: Aaron jeta la verge devant Pharaon et ses serviteurs, et elle fut changée en serpent.
11 ൧൧ അപ്പോൾ ഫറവോൻ വിദ്വാന്മാരെയും മന്ത്രവാദികളെയും വിളിപ്പിച്ചു; ഈജിപ്റ്റിലെ മന്ത്രവാദികളായ ഇവരും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.
Mais Pharaon appela les sages et les magiciens; et ils firent eux aussi pareillement par les enchantements égyptiens et par certains secrets.
12 ൧൨ അവർ ഓരോരുത്തൻ അവനവന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായിത്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
Ils jetèrent chacun leur verge, et elles furent changées en serpents; mais la verge d’Aaron dévora leurs verges.
13 ൧൩ ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
Et le cœur de Pharaon s’endurcit, et il n’écouta point Moïse et Aaron, comme avait ordonné le Seigneur.
14 ൧൪ അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: “ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയക്കുവാൻ അവന് മനസ്സില്ല.
Or le Seigneur dit à Moïse: Le cœur de Pharaon s’est endurci; il ne veut pas laisser aller le peuple.
15 ൧൫ രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണുവാൻ നദീതീരത്ത് നില്‍ക്കണം; സർപ്പങ്ങളായിത്തീർന്ന വടിയും കയ്യിൽ എടുത്തുകൊള്ളണം.
Va vers lui dès le matin; voilà qu’il sortira pour aller vers l’eau; et tu te présenteras à sa rencontre sur la rive du fleuve: et la verge qui a été changée en serpent, tu la prendras en ta main,
16 ൧൬ അവനോട് പറയേണ്ടത് എന്തെന്നാൽ: ‘മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക’ എന്ന് കല്പിച്ച് എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.
Et tu diras à Pharaon: Le Seigneur Dieu des Hébreux m’a envoyé vers toi, disant: Laisse aller mon peuple afin qu’il me sacrifie dans le désert, et jusqu’à présent tu n’as pas voulu écouter.
17 ൧൭ ഞാൻ യഹോവ എന്ന് നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ട് ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അത് രക്തമായിത്തീരും;
Voici donc ce que dit le Seigneur: En ceci tu sauras que je suis le Seigneur: voici que je frapperai de la verge qui est en ma main l’eau du fleuve, et elle sera changée en sang.
18 ൧൮ നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് അറപ്പ് തോന്നും”.
Les poissons même qui sont dans le fleuve mourront; et les eaux se corrompront, et les Egyptiens qui boiront de l’eau du fleuve, souffriront beaucoup.
19 ൧൯ യഹോവ പിന്നെയും മോശെയോട്: “നീ അഹരോനോട് പറയേണ്ടത് എന്തെന്നാൽ: നിന്റെ വടി എടുത്ത് ഈജിപ്റ്റിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം ഇങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും നീട്ടുക; അവ രക്തമായിത്തീരും; ഈജിപ്റ്റിൽ എല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും” എന്ന് കല്പിച്ചു.
Le Seigneur dit aussi à Moïse: Dis à Aaron: Prends ta verge, et étends ta main sur les eaux de l’Egypte, et sur leurs fleuves, et sur les ruisseaux et les marais, et sur tous les lacs des eaux, afin qu’ils soient changés en sang, et qu’il y ait ainsi du sang dans toute la terre d’Egypte, tant dans les vases de bois que dans les vases de pierre.
20 ൨൦ മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഉയർത്തി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം രക്തമായിത്തീർന്നു.
Et Moïse et Aaron firent comme l’avait ordonné le Seigneur; et Aaron levant sa verge, frappa l’eau du fleuve devant Pharaon et ses serviteurs, et elle fut changée en sang.
21 ൨൧ നദിയിലെ മത്സ്യം ചത്ത് നാറുകയാൽ നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് കഴിഞ്ഞില്ല; ഈജിപ്റ്റിൽ എല്ലായിടത്തും രക്തം ഉണ്ടായിരുന്നു.
Et les poissons qui étaient dans le fleuve moururent; le fleuve se corrompit, et les Egyptiens ne pouvaient boire de l’eau du fleuve: et il y eut du sang dans toute la terre d’Egypte.
22 ൨൨ ഈജിപ്റ്റിലെ മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
Les magiciens d’Egypte firent pareillement par leurs enchantements, et le cœur de Pharaon s’endurcit, et il n’écouta pas Moïse et Aaron, comme avait ordonné le Seigneur.
23 ൨൩ ഫറവോൻ തന്റെ അരമനയിലേക്ക് പോയി; ഇതും അവൻ ഗണ്യമാക്കിയില്ല.
Il se retira et il entra en sa maison, et ne prit pas la chose à cœur encore cette fois.
24 ൨൪ നദിയിലെ വെള്ളം കുടിക്കുവാൻ യോഗ്യമല്ലാത്തതുകൊണ്ട് ഈജിപ്റ്റുകാർ എല്ലാവരും കുടിക്കുവാൻ വെള്ളത്തിനായി നദിക്കരയിൽ പലയിടത്തും കുഴികൾ കുഴിച്ചു.
Or tous les Egyptiens creusèrent autour du fleuve pour trouver de l’eau à boire; car ils ne pouvaient boire de l’eau du fleuve.
25 ൨൫ യഹോവ നദിയെ അടിച്ചിട്ട് ഏഴ് ദിവസം കഴിഞ്ഞപ്പോൾ
Et il se passa sept jours entiers, après que le Seigneur eut frappé le fleuve.