< പുറപ്പാട് 39 >
1 ൧ യഹോവ മോശെയോട് കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രവും അഹരോന് വിശുദ്ധവസ്ത്രവും ഉണ്ടാക്കി.
ଏଥିଉତ୍ତାରେ ଲୋକମାନେ ମୋଶାଙ୍କ ପ୍ରତି ସଦାପ୍ରଭୁଙ୍କ ଆଜ୍ଞାନୁସାରେ ନୀଳ, ଧୂମ୍ର ଓ ସିନ୍ଦୂର ବର୍ଣ୍ଣ ସୂତ୍ର ଦ୍ୱାରା ପବିତ୍ର ସ୍ଥାନରେ ସେବା କରିବା ନିମନ୍ତେ ସୁଶୋଭିତ ବସ୍ତ୍ର ପ୍ରସ୍ତୁତ କଲେ, ଆଉ ହାରୋଣଙ୍କ ନିମନ୍ତେ ପବିତ୍ର ବସ୍ତ୍ର ପ୍ରସ୍ତୁତ କଲେ।
2 ൨ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി.
ପୁଣି, ସେ ସୁବର୍ଣ୍ଣ ଦ୍ୱାରା, ନୀଳ, ଧୂମ୍ର, ସିନ୍ଦୂର ବର୍ଣ୍ଣ ଓ ବଳା ଶୁଭ୍ର କ୍ଷୌମସୂତ୍ର ଦ୍ୱାରା ଏଫୋଦ-ବସ୍ତ୍ର ପ୍ରସ୍ତୁତ କଲେ।
3 ൩ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന് അവർ പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി മുറിച്ചു.
ଅର୍ଥାତ୍, ସେମାନେ ସ୍ୱର୍ଣ୍ଣ ପିଟାଇ ପାତଳ ପତ୍ର କରି ଶିଳ୍ପକର୍ମ ଦ୍ୱାରା ନୀଳ, ଧୂମ୍ର, ସିନ୍ଦୂର ବର୍ଣ୍ଣ ଓ ଶୁଭ୍ର କ୍ଷୌମସୂତ୍ର ମଧ୍ୟରେ ବୁଣିବା ପାଇଁ ତାହା କାଟି ଜରୀ କଲେ।
4 ൪ അവർ തോൾപ്പട്ട ഉണ്ടാക്കി ഏഫോദിന്റെ രണ്ട് അറ്റത്തും ബന്ധിപ്പിച്ചിരുന്നു.
ସେମାନେ ପରସ୍ପର ସଂଯୁକ୍ତ ଦୁଇ ସ୍କନ୍ଧପଟି କଲେ; ତହିଁର ଦୁଇ ମୁଣ୍ଡରେ ପରସ୍ପର ଯୋଡ଼ ଦିଆଗଲା।
5 ൫ അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. ഏഫോദിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കണം നടുക്കെട്ട് ഉണ്ടാക്കുന്നത്.
ମୋଶାଙ୍କ ପ୍ରତି ସଦାପ୍ରଭୁଙ୍କ ଆଜ୍ଞାନୁସାରେ ଏଫୋଦର ଉପରିସ୍ଥ ଯେଉଁ ଚିତ୍ରିତ ପଟୁକା ତହିଁର ଅଂଶ ଥିଲା, ତାହା ମଧ୍ୟ ସେହି କର୍ମାନୁସାରେ ସୁବର୍ଣ୍ଣ ଦ୍ୱାରା, ନୀଳ, ଧୂମ୍ର, ସିନ୍ଦୂର ବର୍ଣ୍ଣ ଓ ବଳା ଶୁଭ୍ର କ୍ଷୌମସୂତ୍ର ଦ୍ୱାରା ନିର୍ମିତ ହେଲା।
6 ൬ മുദ്ര കൊത്തുന്നതുപോലെ യിസ്രായേൽ മക്കളുടെ പേര് കൊത്തിയ ഗോമേദകക്കല്ലുകൾ അവർ പൊൻ തടങ്ങളിൽ പതിച്ചു.
ଆହୁରି ସେମାନେ ଇସ୍ରାଏଲ-ପୁତ୍ରଗଣର ନାମାନୁସାରେ ଖୋଦିତ ମୁଦ୍ରାନ୍ୟାୟ ଖୋଦିତ ଓ ସ୍ୱର୍ଣ୍ଣାଧାରରେ ଖଚିତ ଦୁଇ ଗୋମେଦକ ମଣି ପ୍ରସ୍ତୁତ କଲେ।
7 ൭ യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്റെ തോൾപ്പട്ടയുടെമേൽ ഓർമ്മക്കല്ലുകൾ വച്ചു.
ପୁଣି, ସେ ସଦାପ୍ରଭୁଙ୍କ ଆଜ୍ଞାନୁସାରେ ଏଫୋଦର ଦୁଇ ସ୍କନ୍ଧପଟି ଉପରେ ଇସ୍ରାଏଲ-ପୁତ୍ରମାନଙ୍କ ସ୍ମରଣାର୍ଥକ ମଣି ରୂପେ ତାହା ବସାଇଲେ।
8 ൮ അവൻ ഏഫോദിന്റെ ചിത്രപ്പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് പതക്കവും ഉണ്ടാക്കി.
ଏଥିଉତ୍ତାରେ ସେ ଏଫୋଦର କର୍ମନ୍ୟାୟ ସୁବର୍ଣ୍ଣ ଦ୍ୱାରା, ନୀଳ, ଧୂମ୍ର, ସିନ୍ଦୂର ବର୍ଣ୍ଣ ଓ ବଳା ଶୁଭ୍ର କ୍ଷୌମସୂତ୍ର ଦ୍ୱାରା ନିପୁଣ ଶିଳ୍ପକାରର କର୍ମରେ ବୁକୁପଟା ନିର୍ମାଣ କଲେ।
9 ൯ പതക്കം സമചതുരത്തിൽ രണ്ടുമടക്കായി ഉണ്ടാക്കി; അത് ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായിരുന്നു.
ତାହା ଚତୁଷ୍କୋଣ ଥିଲା, ଅର୍ଥାତ୍, ସେମାନେ ସେହି ବୁକୁପଟା ଦୋହରା କରି ଏକ ଚାଖଣ୍ଡ ଦୀର୍ଘ ଓ ଏକ ଚାଖଣ୍ଡ ପ୍ରସ୍ଥ କଲେ।
10 ൧൦ അവർ അതിൽ നാല് നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇത് ഒന്നാമത്തെ നിര.
ପୁଣି, ତାହା ଚାରି ଧାଡ଼ି ମଣିରେ ଖଚିତ କଲେ; ତହିଁର ପ୍ରଥମ ଧାଡ଼ିରେ ଚୁଣି, ପୀତମଣି ଓ ମରକତ,
11 ൧൧ രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ല്, വജ്രം,
ଦ୍ୱିତୀୟ ଧାଡ଼ିରେ ପଦ୍ମରାଗ, ନୀଳକାନ୍ତ ଓ ହୀରକ,
12 ൧൨ മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.
ତୃତୀୟ ଧାଡ଼ିରେ ପେରୋଜ, ଯିସ୍ମ ଓ କଟାହେଳା,
13 ൧൩ നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരുന്നു.
ପୁଣି, ଚତୁର୍ଥ ଧାଡ଼ିରେ ବୈଦୁର୍ଯ୍ୟ, ଗୋମେଦକ ଓ ସୂର୍ଯ୍ୟକାନ୍ତ ମଣି ଥିଲା; ଏହିସବୁ ମଣି ସ୍ୱର୍ଣ୍ଣାଧାରରେ ବସାଗଲା।
14 ൧൪ ഈ കല്ലുകൾ യിസ്രായേൽ മക്കളുടെ പേരുകളോടുകൂടി അവരുടെ ഗോത്രസംഖ്യയ്ക്കു ഒത്തവണ്ണം പന്ത്രണ്ട് ആയിരുന്നു; പന്ത്രണ്ട് ഗോത്രങ്ങളിൽ ഓരോന്നിന്റെ പേര് അവയിൽ മുദ്ര കൊത്തിയിരുന്നു.
ପୁଣି, ଇସ୍ରାଏଲ-ପୁତ୍ରମାନଙ୍କ ନାମାଙ୍କିତ ଏହିସବୁ ମଣି ସେମାନଙ୍କ ନାମାନୁସାରେ ଦ୍ୱାଦଶ ହେଲା ଓ ମୁଦ୍ରାନ୍ୟାୟ ଏକ ଏକ ମଣିରେ ଦ୍ୱାଦଶ ବଂଶର ଏକ ଏକ ନାମ ରହିଲା।
15 ൧൫ പതക്കത്തിന് തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് ചങ്ങലകൾ നിർമ്മിച്ചു.
ଏଉତ୍ତାରେ ସେମାନେ ବୁକୁପଟାରେ ନିର୍ମଳ ସୁବର୍ଣ୍ଣ ଦ୍ୱାରା ମାଳା ତୁଲ୍ୟ ମୋଡ଼ା ଜଞ୍ଜିର ନିର୍ମାଣ କଲେ।
16 ൧൬ പൊന്ന് കൊണ്ട് രണ്ട് വളയങ്ങളും കണ്ണികളും ഉണ്ടാക്കി; രണ്ട് വളയങ്ങളും പതക്കത്തിന്റെ രണ്ട് അറ്റത്തും വച്ചു.
ଦୁଇ ସ୍ୱର୍ଣ୍ଣାଧାରା ଓ ଦୁଇ ସ୍ୱର୍ଣ୍ଣକଡ଼ା ନିର୍ମାଣ କରି ବୁକୁପଟାର ଦୁଇ ପ୍ରାନ୍ତରେ ସେହି ଦୁଇ କଡ଼ା ଲଗାଇଲେ।
17 ൧൭ പൊന്നുകൊണ്ടുള്ള രണ്ട് സരപ്പളി അവർ പതക്കത്തിന്റെ അറ്റത്ത് രണ്ട് വളയത്തിലും കൊളുത്തി.
ଆଉ ବୁକୁପଟାର ପ୍ରାନ୍ତସ୍ଥିତ ଦୁଇ କଡ଼ା ମଧ୍ୟରେ ସେହି ଦୁଇ ମୋଡ଼ା ସ୍ୱର୍ଣ୍ଣ ଜଞ୍ଜିର ଲଗାଇଲେ।
18 ൧൮ രണ്ട് സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണികളിൽ കൊളുത്തി ഏഫോദിന്റെ തോൾപ്പട്ടയുടെ മുൻഭാഗത്തുവച്ചു.
ପୁଣି, ମୋଡ଼ା ଜଞ୍ଜିରର ଦୁଇ ମୁଣ୍ଡ ଦୁଇ ଆଧାରରେ ବନ୍ଦ କରି ଏଫୋଦ-ବସ୍ତ୍ର ସମ୍ମୁଖସ୍ଥ ଦୁଇ ସ୍କନ୍ଧପଟି ଉପରେ ରଖିଲେ।
19 ൧൯ അവർ പൊന്നുകൊണ്ട് വേറെ രണ്ട് കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ട് അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനു നേരെ അകത്തെ വിളുമ്പിലും വച്ചു.
ପୁଣି, ସେମାନେ ଦୁଇ ସ୍ୱର୍ଣ୍ଣକଡ଼ା ନିର୍ମାଣ କରି ବୁକୁପଟାର ଦୁଇ ପ୍ରାନ୍ତରେ ଏଫୋଦର ସମ୍ମୁଖସ୍ଥ ଭିତର ଭାଗରେ ରଖିଲେ।
20 ൨൦ അവർ വേറെ രണ്ട് പൊൻകണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻഭാഗത്ത് രണ്ട് തോൾപ്പട്ടയുടെ താഴെ അതിന്റെ ചേർപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിന് മുകളിലായി വച്ചു.
ସେମାନେ ଆଉ ଦୁଇ ସ୍ୱର୍ଣ୍ଣକଡ଼ା କରି ଏଫୋଦର ଦୁଇ ସ୍କନ୍ଧପଟି ତଳେ ତହିଁ ସମ୍ମୁଖ ଭାଗର ଯୋଡ଼ ସ୍ଥାନରେ ଏଫୋଦର ଚିତ୍ରିତ ପଟୁକା ଉପରେ ତାହା ରଖିଲେ।
21 ൨൧ പതക്കം ഏഫോദിന്റെ നടുക്കെട്ടിന് മുകളിലായി ഇരിക്കണ്ടതിനും അത് ഏഫോദിൽ ആടാതിരിക്കണ്ടതിനും ദൈവം മോശെയോട് കല്പിച്ചതുപോലെ അവർ അത് കണ്ണികളാൽ ഏഫോദിന്റെ കണ്ണികളോട് നീലനാടകൊണ്ട് കെട്ടി.
ଆଉ ବୁକୁପଟା ଯେପରି ଏଫୋଦର ଚିତ୍ରିତ ପଟୁକା ଉପରେ ଥାଇ ଏଫୋଦରୁ ଖସି ନ ପଡ଼େ, ଏଥିପାଇଁ ସେମାନେ ବୁକୁପଟାକୁ ନିଜ କଡ଼ାରେ ନୀଳ ସୂତ୍ର ଦ୍ୱାରା ଏଫୋଦର କଡ଼ା ସହିତ ବନ୍ଦ କରି ରଖିଲେ; ମୋଶାଙ୍କ ପ୍ରତି ସଦାପ୍ରଭୁଙ୍କ ଆଜ୍ଞାନୁସାରେ ଏହା କରାଗଲା।
22 ൨൨ അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് നെയ്ത്തുപണിയായി ഉണ്ടാക്കി.
ଏଥିଉତ୍ତାରେ ମୋଶାଙ୍କ ପ୍ରତି ସଦାପ୍ରଭୁଙ୍କ ଆଜ୍ଞାନୁସାରେ ସେ ବୁଣା କର୍ମରେ ଏଫୋଦର ଚୋଗା ସମ୍ପୂର୍ଣ୍ଣ ନୀଳବର୍ଣ୍ଣ କଲେ।
23 ൨൩ അങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അത് കീറാതിരിക്കണ്ടതിന് ചുറ്റും ഒരു നാടയും വച്ചു.
ସେହି ଚୋଗାର ମଧ୍ୟସ୍ଥଳରେ ସାଞ୍ଜୁଆର ଗଳଦେଶ ନ୍ୟାୟ ଛିଦ୍ର ଥିଲା; ତାହା ଯେପରି ଛିଣ୍ଡି ନ ଯାଏ, ଏଥିପାଇଁ ସେହି ଗଳାର ଚାରିପାଖରେ ବୁଣାକର୍ମ ଥିଲା।
24 ൨൪ അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവകൊണ്ട് മാതളപ്പഴങ്ങൾ ഉണ്ടാക്കി.
ପୁଣି, ସେମାନେ ଚୋଗାର ଅଞ୍ଚଳର ଚତୁର୍ଦ୍ଦିଗରେ ନୀଳ, ଧୂମ୍ର ଓ ସିନ୍ଦୂର ବର୍ଣ୍ଣ ବଳା ସୂତ୍ରରେ ଡାଳିମ୍ବ ନିର୍ମାଣ କଲେ।
25 ൨൫ തങ്കംകൊണ്ട് മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വച്ചു.
ଆଉ ସେମାନେ ଡାଳିମ୍ବ ମଧ୍ୟରେ ନିର୍ମଳ ସ୍ୱର୍ଣ୍ଣ ଦ୍ୱାରା ଘଣ୍ଟି କରି ଚୋଗା ଅଞ୍ଚଳର ଚାରିଆଡ଼ରେ ଡାଳିମ୍ବର ମଧ୍ୟେ ମଧ୍ୟେ ରଖିଲେ;
26 ൨൬ ശുശ്രൂഷയ്ക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ വച്ചു.
ଅର୍ଥାତ୍, ସେବାକରଣାର୍ଥକ ଚୋଗା ଅଞ୍ଚଳର ଚାରିଆଡ଼ରେ ଏକ ଘଣ୍ଟି ଉତ୍ତାରେ ଏକ ଡାଳିମ୍ବ ଓ ଏକ ଘଣ୍ଟି ଉତ୍ତାରେ ଏକ ଡାଳିମ୍ବ, ଏହିରୂପେ କଲେ।
27 ൨൭ അഹരോനും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ട് നെയ്ത്തുപണിയായ അങ്കിയും
ଏଥିଉତ୍ତାରେ ମୋଶାଙ୍କ ପ୍ରତି ସଦାପ୍ରଭୁଙ୍କ ଆଜ୍ଞାନୁସାରେ ସେମାନେ ହାରୋଣ ଓ ତାଙ୍କର ପୁତ୍ରଗଣ ନିମନ୍ତେ ଶୁଭ୍ର କ୍ଷୌମସୂତ୍ର ଦ୍ୱାରା ତନ୍ତୁବାୟ ନିର୍ମିତ ଜାମା
28 ൨൮ പഞ്ഞിനൂൽകൊണ്ട് മുടിയും പഞ്ഞിനൂൽകൊണ്ട് അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ട് കാൽച്ചട്ടയും
ଓ ଶୁଭ୍ର କ୍ଷୌମସୂତ୍ର ନିର୍ମିତ ପଗଡ଼ି, ଶୁଭ୍ର କ୍ଷୌମସୂତ୍ର ନିର୍ମିତ ଶିରୋଭୂଷଣ ଓ ବଳା ଶୁଭ୍ର କ୍ଷୌମସୂତ୍ର ନିର୍ମିତ ଶୁକ୍ଳ ଜଙ୍ଘିଆ ପ୍ରସ୍ତୁତ କଲେ।
29 ൨൯ പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണിയായ നടുക്കെട്ടും യഹോവ മോശെയോട് കല്പിച്ചതുപോലെ ഉണ്ടാക്കി.
ଆଉ ବଳା ଶୁଭ୍ର କ୍ଷୋମ, ନୀଳ, ଧୂମ୍ର ଓ ସିନ୍ଦୂର ବର୍ଣ୍ଣ ସୂତ୍ରରେ ସୂଚି କର୍ମ ବିଶିଷ୍ଟ ଏକ କଟିବନ୍ଧନ ପ୍ରସ୍ତୁତ କଲେ।
30 ൩൦ അവർ തങ്കംകൊണ്ട് വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവയ്ക്ക് വിശുദ്ധം” എന്ന് മുദ്ര കൊത്തി.
ଏଥିଉତ୍ତାରେ ମୋଶାଙ୍କ ପ୍ରତି ସଦାପ୍ରଭୁଙ୍କ ଆଜ୍ଞାନୁସାରେ ସେମାନେ ନିର୍ମଳ ସୁବର୍ଣ୍ଣରେ ପବିତ୍ର ମୁକୁଟର ପତ୍ର ପ୍ରସ୍ତୁତ କରି ଖୋଦିତ ମୁଦ୍ରାନ୍ୟାୟ ତହିଁ ଉପରେ “ସଦାପ୍ରଭୁଙ୍କ ଉଦ୍ଦେଶ୍ୟରେ ପବିତ୍ର” ଏହା ଲେଖିଲେ।
31 ൩൧ അത് മുടിമേൽ കെട്ടേണ്ടതിന് അതിൽ നീലനൂൽനാട കോർത്തു: യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ.
ପୁଣି, ଊର୍ଦ୍ଧ୍ୱରେ ପାଗ ଉପରେ ରଖିବା ନିମନ୍ତେ ତାହା ନୀଳ ସୂତ୍ରରେ ବାନ୍ଧିଲେ।
32 ൩൨ ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ പണി തീർന്നു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു. അങ്ങനെ തന്നെ അവർ ചെയ്തു.
ଏହି ପ୍ରକାରେ ସମାଗମ-ତମ୍ବୁରୂପ ଆବାସର ସମସ୍ତ କାର୍ଯ୍ୟ ସମାପ୍ତ ହେଲା; ଇସ୍ରାଏଲ-ସନ୍ତାନଗଣ ତାହା କଲେ, ମୋଶାଙ୍କ ପ୍ରତି ସଦାପ୍ରଭୁଙ୍କ ଆଜ୍ଞାନୁସାରେ ସେମାନେ ସମସ୍ତ କର୍ମ କଲେ।
33 ൩൩ അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങൾ കൊളുത്ത്, പലക,
ଏଥିଉତ୍ତାରେ ସେମାନେ ମୋଶାଙ୍କ ନିକଟକୁ ସେହି ଆବାସ ଆଣିଲେ, ଅର୍ଥାତ୍, ତମ୍ବୁ ଓ ତହିଁର ସକଳ ପାତ୍ର, ଆଙ୍କୁଡ଼ା, ପଟା, ଅର୍ଗଳ, ଆଉ ସ୍ତମ୍ଭ ଓ ଚୁଙ୍ଗୀ;
34 ൩൪ അന്താഴം, തൂൺ, ചുവട്, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,
ପୁଣି, ରକ୍ତୀକୃତ ମେଷ ଚର୍ମ ନିର୍ମିତ ଛାତ ଓ ଶିଶୁକ ଚର୍ମ ନିର୍ମିତ ଛାତ ଓ ଆଚ୍ଛାଦନର ବିଚ୍ଛେଦ ବସ୍ତ୍ର;
35 ൩൫ സാക്ഷ്യപെട്ടകം, അതിന്റെ തണ്ട്,
ସାକ୍ଷ୍ୟ-ସିନ୍ଦୁକ, ତହିଁର ସାଙ୍ଗୀ ଓ ପାପାଚ୍ଛାଦନ ମେଜ,
36 ൩൬ കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളെല്ലാം,
ତହିଁର ସକଳ ପାତ୍ର ଓ ଦର୍ଶନୀୟ ରୁଟି,
37 ൩൭ കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്ക്, കത്തിച്ചുവയ്ക്കുവാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങൾ,
ନିର୍ମଳ ଦୀପବୃକ୍ଷ, ତହିଁର ପ୍ରଦୀପ, ଅର୍ଥାତ୍, ପ୍ରଦୀପାବଳୀ ଓ ତହିଁର ସକଳ ପାତ୍ର ଓ ଦୀପାର୍ଥକ ତୈଳ;
38 ൩൮ വെളിച്ചത്തിന് എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, കൂടാരവാതിലിനുള്ള മറശ്ശീല,
ଆଉ ସ୍ୱର୍ଣ୍ଣମୟ ବେଦି, ଅଭିଷେକାର୍ଥକ ତୈଳ, ଧୂପାର୍ଥକ ସୁଗନ୍ଧି ଦ୍ରବ୍ୟ ଓ ତମ୍ବୁଦ୍ୱାରର ଆଚ୍ଛାଦନ ବସ୍ତ୍ର;
39 ൩൯ താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ട്, അതിന്റെ ഉപകരണങ്ങൾ, തൊട്ടി, അതിന്റെ കാൽ,
ପିତ୍ତଳର ବେଦି ଓ ତହିଁର ପିତ୍ତଳ-ଝାଞ୍ଜିରୀ, ତହିଁର ସାଙ୍ଗୀ ଓ ସକଳ ପାତ୍ର, ପ୍ରକ୍ଷାଳନ-ପାତ୍ର ଓ ତହିଁର ବୈଠିକି;
40 ൪൦ പ്രാകാരത്തിന്റെ മറശ്ശീല, തൂൺ, അതിന്റെ ചുവട്, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറ്, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ ഉപകരണങ്ങളും,
ପ୍ରାଙ୍ଗଣର ପରଦା, ତହିଁର ସ୍ତମ୍ଭ ଓ ଚୁଙ୍ଗୀ ଓ ପ୍ରାଙ୍ଗଣ ଦ୍ୱାରର ଆଚ୍ଛାଦନ ବସ୍ତ୍ର, ତହିଁର ରଜ୍ଜୁ ଓ ମେଖ ଓ ସମାଗମ-ତମ୍ବୁ ନିମନ୍ତେ ଆବାସର କାର୍ଯ୍ୟ ସମ୍ବନ୍ଧୀୟ ସକଳ ପାତ୍ର;
41 ൪൧ വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം
ପବିତ୍ର ସ୍ଥାନରେ ସେବାକରଣାର୍ଥକ ସୁଶୋଭିତ ବସ୍ତ୍ର, ଅର୍ଥାତ୍, ହାରୋଣ ଯାଜକର ପବିତ୍ର ବସ୍ତ୍ର ଓ ତାହାର ପୁତ୍ରମାନଙ୍କର ଯାଜକ କର୍ମ ସମ୍ବନ୍ଧୀୟ ବସ୍ତ୍ର,
42 ൪൨ ഇങ്ങനെ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ എല്ലാപണിയും തീർത്തു.
ଇତ୍ୟାଦି ଯେଉଁ ଯେଉଁ କାର୍ଯ୍ୟ କରିବାକୁ ମୋଶାଙ୍କ ପ୍ରତି ସଦାପ୍ରଭୁ ଆଜ୍ଞା ଦେଇଥିଲେ, ଇସ୍ରାଏଲ-ସନ୍ତାନଗଣ ତାହାସବୁ ସମ୍ପନ୍ନ କଲେ।
43 ൪൩ മോശെ നിർമ്മിതികൾ എല്ലാം പരിശോധിച്ചു നോക്കി, യഹോവ കല്പിച്ചതുപോലെ അവർ അത് ചെയ്തു തീർത്തിരുന്നു എന്ന് കണ്ട് മോശെ അവരെ അനുഗ്രഹിച്ചു.
ଏଥିରେ ମୋଶା ସେହି ସମସ୍ତ କାର୍ଯ୍ୟ ପ୍ରତି ଦୃଷ୍ଟି କଲେ, ଆଉ ଦେଖ, ସେମାନେ ସବୁ କରିଅଛନ୍ତି; ସଦାପ୍ରଭୁ ଯେପରି ଆଜ୍ଞା ଦେଇଥିଲେ, ସେମାନେ ସେହିପରି ସବୁ କରିଥିଲେ; ତହିଁରେ ମୋଶା ସେମାନଙ୍କୁ ଆଶୀର୍ବାଦ କଲେ।