< പുറപ്പാട് 36 >

1 ബെസലേലും, ഒഹൊലിയാബും, യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകലജ്ഞാനികളും, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് യഹോവ കല്പിച്ചതുപോലെ സകലപ്രവൃത്തികളും ചെയ്യണം.
Og Besalel og Åhåliab og alle dei andre kunstnarane, som Herren hadde gjeve vit og kunnskap, so dei veit korleis kvar ting skal gjerast, dei skal då laga til alt som skal arbeidast åt heilagdomen, etter det som Herren hev sagt.»
2 അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലിയാബിനെയും യഹോവ മനസ്സിൽ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയിൽ ചേരുവാൻ മനസ്സിൽ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.
So kalla Moses til seg Besalel og Åhåliab og alle hage menner som hadde fenge kunstnargåva frå Herren, alle som hugen dreiv til å taka fat på verket og fullføra det.
3 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്യുവാൻ യിസ്രായേൽ മക്കൾ കൊണ്ടുവന്ന വഴിപാട് ഒക്കെയും അവർ മോശെയുടെ പക്കൽനിന്ന് വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങൾ അവന്റെ അടുക്കൽ കൊണ്ടുവന്നു.
Og dei fekk hjå Moses alt tilfanget til det som skulde arbeidast åt heilagdomen, alle dei gåvorne som Israels-borni var kome med. Men folket bar av seg sjølve nye gåvor til honom kvar morgon.
4 അപ്പോൾ വിശുദ്ധമന്ദിരത്തിന്റെ പണിയിൽ ഏർപ്പെട്ടിരുന്ന ജ്ഞാനികൾ എല്ലാവരും അവർ ചെയ്തുകൊണ്ടിരുന്ന പണി നിർത്തി വന്ന് മോശെയോട്:
Og alle dei meistrarne som stod fyre alt arbeidet på heilagdomen, kom ein for ein til Moses frå arbeidet sitt,
5 “യഹോവ ചെയ്യുവാൻ കല്പിച്ച ശുശ്രൂഷയ്ക്ക് വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു” എന്ന് പറഞ്ഞു.
og sagde: «Folket kjem med mykje meir enn me treng til det verket som Herren vil ha gjort.»
6 അതിന് മോശെ: “പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ ശുശ്രൂഷയുടെ ആവശ്യത്തിന് ഇനി വഴിപാട് കൊണ്ടുവരേണ്ട” എന്ന് കല്പിച്ചു; അവർ അത് പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നത് നിർത്തിവച്ചു.
Då let Moses ropa ut yver heile lægret: «Anten det er mann eller kvende, so tarv ingen syta for fleire gåvor til heilagdomen!» So let folket vera å koma med meir.
7 കൊണ്ടുവന്ന സാമാനങ്ങൾ സകല പ്രവൃത്തിയും ചെയ്യുവാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.
Men det vyrket som var frambore var nok, og meir enn nok, til alt arbeidet som skulde gjerast.
8 പണി ചെയ്യുന്നവരിൽ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്ത് മൂടുശീലകൊണ്ട് തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ മൂടുശീലകളിൽ ഉണ്ടാക്കിയിരുന്നു.
So tok då alle dei hagaste handverkararne til å arbeida på gudshuset. Dei gjorde det av ti åklædevever av kvitt tvinna lingarn og purpur og skarlak og karmesin, og i deim var det innvove fagre englebilæte.
9 ഓരോ മൂടുശീലയ്ക്കും ഇരുപത്തെട്ട് മുഴം നീളവും നാല് മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാ മൂടുശീലകൾക്കും ഒരേ അളവ് ആയിരുന്നു.
Kvar vev var åtte og tjuge alner lang og fire alner breid; alle veverne heldt same målet.
10 ൧൦ അഞ്ച് മൂടുശീലകൾ ഒന്നോടൊന്ന് ബന്ധിപ്പിച്ചു; മറ്റെ അഞ്ച് മൂടുശീലകളും ഒന്നോടൊന്ന് ബന്ധിപ്പിച്ചു.
Fem av veverne skøytte dei i hop til eit tæpe, og like eins dei hine fem veverne.
11 ൧൧ അങ്ങനെ ബന്ധിപ്പിച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ട് കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നെ ഉണ്ടാക്കി.
I jaren på den fyrste veven, ytst på det eine tæpet, gjorde dei lykkjor av purpurgarn, og sameleis i jaren på den ytste veven i det andre tæpet.
12 ൧൨ ഒരു മൂടുശീലയിൽ അമ്പത് കണ്ണികൽ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പത് കണ്ണികൾ ഉണ്ടാക്കി; കണ്ണികൾ നേർക്കുനേരെ ആയിരുന്നു.
Femti lykkjor sette dei på den fyrste veven, og femti lykkjor i jaren på den som høyrde til det andre tæpet, soleis at lykkjorne svara mot kvarandre.
13 ൧൩ അവൻ പൊന്നുകൊണ്ട് അമ്പത് കൊളുത്തുകളും ഉണ്ടാക്കി; കൊളുത്തുകൊണ്ട് മൂടുശീലകൾ ഒന്നോടൊന്ന് ബന്ധിപ്പിച്ചു; അങ്ങനെ തിരുനിവാസം ഒന്നായി തീർന്നു.
Og femti gullkrokar gjorde dei og hekta åklædetæpi i hop med, so det vart eitt hus av deim.
14 ൧൪ തിരുനിവാസത്തിന്മേൽ മൂടുവരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകൾ ഉണ്ടാക്കി, പതിനൊന്ന് മൂടുശീലകൾ ഉണ്ടാക്കി.
So vov dei ryor av geiteragg til tekkja yver huset; elleve ryor vov dei.
15 ൧൫ ഓരോ മൂടുശീലയ്ക്കും മുപ്പത് മുഴം നീളവും നാല് മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിന്നും ഒരേ അളവ് ആയിരുന്നു.
Kvar vev var tretti alner lang og fire alner breid; alle dei elleve veverne heldt same målet.
16 ൧൬ അവൻ അഞ്ച് മൂടുശീല ഒന്നായും ആറ് മൂടുശീല ഒന്നായും ബന്ധിപ്പിച്ചു.
Fem av ryeveverne skøytte dei i hop til eit tæpe for seg, og dei hine seks til eit anna tæpe.
17 ൧൭ ഇങ്ങനെ ബന്ധിപ്പിച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണികളും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണികളും ഉണ്ടാക്കി.
I jaren på den ytste veven i det eine tæpet gjorde dei femti lykkjor, og i jaren på den andre skøytingsveven femti lykkjor.
18 ൧൮ കൂടാരം ഒന്നായിരിക്കേണ്ടതിന് അത് ബന്ധിപ്പിക്കുവാൻ താമ്രംകൊണ്ട് അമ്പത് കൊളുത്തുകളും ഉണ്ടാക്കി.
Og femti koparkrokar gjorde dei til å festa raggetæpi i hop med, so det skulle verta eit tak av deim.
19 ൧൯ ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ട് കൂടാരത്തിന് ഒരു പുറമൂടിയും അതിന്റെ മീതെ തഹശുതോൽകൊണ്ട് ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.
Sidan gjorde dei eit tak av raudlita verskinn til å leggja yver raggetæpi, og eit tak av markuskinn til å leggja ovanpå det att.
20 ൨൦ ഖദിരമരംകൊണ്ട് തിരുനിവാസത്തിന് നേരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.
So gjorde dei plankarne til husveggjerne. Dei var av akazietre, og vart reist på ende.
21 ൨൧ ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
Ti alner lange var dei og halvonnor aln breide,
22 ൨൨ ഓരോ പലകയ്ക്കും തമ്മിൽ ചേർന്നിരിക്കുന്ന രണ്ട് കുടുമകൾ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാ പലകയ്ക്കും ഉണ്ടാക്കി.
og på kvar planke var der tvo tappar med ei tverlist imillom. So gjorde dei med alle plankarne til huset.
23 ൨൩ അവൻ തിരുനിവാസത്തിനായി തെക്കുവശത്തേക്ക് ഇരുപത് പലക ഉണ്ടാക്കി.
Tjuge av dei plankarne som dei gjorde til huset, var etla åt solsida, sudsida.
24 ൨൪ ഒരു പലകയുടെ അടിയിൽ രണ്ട് കുടുമെക്കു രണ്ട് ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ട് ചുവടും ഇങ്ങനെ ഇരുപത് പലകകളുടെയും അടിയിൽ വെള്ളികൊണ്ട് നാല്പത് ചുവടുകൾ അവൻ ഉണ്ടാക്കി.
Og fyrti sylvstabbar gjorde dei til å setja under desse tjuge plankarne, tvo stabbar under kvar planke, so båe tapparne kunne festast i deim.
25 ൨൫ തിരുനിവാസത്തിന്റെ മറുപുറത്ത് വടക്കുവശത്തേക്കും ഇരുപത് പലകകൾ ഉണ്ടാക്കി.
Til den andre sida av huset, nordsida, gjorde dei og tjuge plankar,
26 ൨൬ ഒരു പലകയുടെ അടിയിൽ രണ്ട് ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ട് ചുവടും ഇങ്ങനെ അവയ്ക്ക് നാല്പത് വെള്ളിച്ചുവടുകൾ ഉണ്ടാക്കി.
med sine sylvstabbar, tvo til kvar planke.
27 ൨൭ തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്ക് ആറ് പലകകൾ ഉണ്ടാക്കി.
Til baksida av huset, vestsida, gjorde dei seks plankar,
28 ൨൮ തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്ക് ഈ രണ്ട് പലകകൾ ഉണ്ടാക്കി.
og til hyrno på den same sida, tvo plankar;
29 ൨൯ അവ താഴെ രണ്ടായും മേലറ്റത്ത് ഒന്നാമത്തെ വളയംവരെ തമ്മിൽ ചേർന്ന് ഒറ്റയായും ഇരുന്നു. രണ്ട് മൂലയിലുള്ള രണ്ടിനും അങ്ങനെ ചെയ്തു.
dei var tviluta alt nedantil, og båe luterne held fullt mål heilt upp åt taket, til den fyrste ringen. So gjorde dei med båe tvo, med båe hyrnoplankarne.
30 ൩൦ ഇങ്ങനെ എട്ട് പലകകളും ഓരോ പലകയുടെ അടിയിൽ രണ്ട് ചുവട് വീതം പതിനാറ് വെള്ളിച്ചുവടുകളും ഉണ്ടായിരുന്നു.
Soleis kom det på baksida åtte plankar med sine sylvstabbar, sekstan sylvstabbar, tvo til kvar planke.
31 ൩൧ അവൻ ഖദിരമരംകൊണ്ട് അന്താഴങ്ങളും ഉണ്ടാക്കി; തിരുനിവാസത്തിന്റെ ഒരു വശത്തെ പലകയ്ക്ക് അഞ്ച് അന്താഴങ്ങൾ;
So gjorde dei tverstokkar av akazietre, fem til den eine langveggen på huset,
32 ൩൨ തിരുനിവാസത്തിന്റെ മറുവശത്തെ പലകയ്ക്ക് അഞ്ച് അന്താഴങ്ങൾ; തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് പിൻവശത്തെ പലകയ്ക്ക് അഞ്ച് അന്താഴങ്ങൾ.
og fem til den andre langveggen, og fem til tverveggen på baksida av huset, mot vest.
33 ൩൩ നടുവിലത്തെ അന്താഴം പലകയുടെ ഒത്ത നടുവിൽ ഒരു അറ്റത്തുനിന്ന് മറ്റെ അറ്റംവരെ ചെല്ലുവാൻ തക്കവണ്ണം ഉണ്ടാക്കി.
Og midstokken laga dei so at ho skulde ganga tvert yver frå ende til ende, midt etter plankeveggen.
34 ൩൪ പലകകൾ പൊന്നുകൊണ്ട് പൊതിഞ്ഞു; അന്താഴം ഇടുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ട് ഉണ്ടാക്കി, അന്താഴം പൊന്നുകൊണ്ട് പൊതിഞ്ഞു.
Plankarne klædde dei med gull, og ringarne på deim, som tverstokkarne skulde liggja i, gjorde dei heiltupp av gull. Tverstengerne klædde dei og med gull.
35 ൩൫ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് അവൻ ഒരു തിരശ്ശീലയും ഉണ്ടാക്കി: നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ അവയിൽ ഉള്ളതായി അതിനെ ഉണ്ടാക്കി.
So gjorde dei forhenget. Det var av purpur og skarlak og karmesin og kvitt tvinna lingarn; væne englebilæte vov dei inn i.
36 ൩൬ അതിന് ഖദിരമരംകൊണ്ട് നാല് തൂണുകളും ഉണ്ടാക്കി, പൊന്നുകൊണ്ട് പൊതിഞ്ഞു; അവയുടെ കൊളുത്തുകൾ പൊന്നുകൊണ്ട് ആയിരുന്നു; അവയ്ക്ക് വെള്ളികൊണ്ട് നാല് ചുവടുകൾ വാർപ്പിച്ചു.
Dei gjorde fire akaziestolpar til å hengja det på, og klædde deim med gull; hakarne på deim var av gull, og dei støypte fire sylvstabbar til deim.
37 ൩൭ കൂടാരത്തിന്റെ വാതിലിന് നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽക്കാരന്റെ പണിയുള്ള ഒരു മറശ്ശീലയും
Til tjelddøri gjorde dei eit tæpe av purpur og skarlak og karmesin og kvitt tvinna lingarn. Det var utsauma med rosor;
38 ൩൮ അതിന് അഞ്ച് തൂണുകളും അവയ്ക്ക് കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേൽചുറ്റുപടികളും പൊന്നുകൊണ്ട് പൊതിഞ്ഞു; എന്നാൽ അവയുടെ ചുവട് അഞ്ചും താമ്രംകൊണ്ട് ആയിരുന്നു.
dei gjorde fem stolpar til det, med hakarne som høyrde attåt, og klædde stolpehovudi og teinarne med gull; og dei fem stabbarne som høyrde til, gjorde dei av kopar.

< പുറപ്പാട് 36 >