< പുറപ്പാട് 33 >
1 ൧ അതിനുശേഷം യഹോവ മോശെയോട് ഇപ്രകാരം കല്പിച്ചു: “നീയും ഈജിപ്റ്റിൽ നിന്ന് നീ കൊണ്ടുവന്ന ജനവും ഇവിടെനിന്ന് യാത്ര തുടർന്ന് നിന്റെ സന്തതിക്ക് കൊടുക്കുമെന്ന് ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്ക്,
Đức Giê-hô-va phán cùng Môi-se rằng: Nầy, ngươi cùng dân sự mà ngươi đã dẫn ra khỏi xứ Ê-díp-tô hãy từ đây đi lên xứ ta đã thề ban cho Aùp-ra-ham, Y-sác, và Gia-cốp, rằng: Ta sẽ ban xứ đó cho dòng dõi ngươi.
2 ൨ പാലും തേനും ഒഴുകുന്ന ദേശത്തേക്ക് തന്നേ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്ക് മുമ്പ് അയക്കും; കനാന്യൻ, അമോര്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും.
Ta sẽ sai một thiên sứ đi trước ngươi, và sẽ đuổi dân Ca-na-an, dân A-mô-rít, dân Hê-tít, dân Phê-rê-sít, dân Hê-vít, và dân Giê-bu-sít,
3 ൩ വഴിയിൽവച്ച് ഞാൻ നിങ്ങളെ നശിപ്പിക്കാതിരിക്കേണ്ടതിന് ഞാൻ നിങ്ങളുടെ നടുവിൽ നടക്കുകയില്ല; നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു”.
đặng đưa các ngươi vào xứ đượm sữa và mật; nhưng ta không cùng lên với ngươi đâu, vì ngươi là dân cứng cổ, e ta diệt ngươi dọc đường chăng.
4 ൪ ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.
Khi dân sự nghe lời hăm nầy, bèn đều để tang, không ai đeo đồ trang sức hết.
5 ൫ നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിങ്ങളുടെ നടുവിൽ നടന്നാൽ നിങ്ങളെ സംഹരിച്ചുകളയും; അതുകൊണ്ട് ഞാൻ നിന്നോട് എന്ത് ചെയ്യണം എന്നറിയേണ്ടതിന് നീ നിന്റെ ആഭരണം നീക്കിക്കളയുക എന്നിങ്ങനെ യിസ്രായേൽ മക്കളോട് പറയണം എന്ന് യഹോവ മോശെയോട് കല്പിച്ചിരുന്നു.
Vì Đức Giê-hô-va đã phán cùng Môi-se rằng: Hãy nói cùng dân Y-sơ-ra-ên: Các ngươi là dân cứng cổ, nếu ta cùng lên với các ngươi chỉ trong một lúc, thì ta sẽ diệt các ngươi! Vậy, bây giờ, hãy cất đồ trang sức trong mình ngươi đi, đặng ta biết liệu đãi ngươi cách nào.
6 ൬ അങ്ങനെ ഹോരേബ് പർവ്വതത്തിൽ തുടങ്ങി യിസ്രായേൽ മക്കൾ ആഭരണം ധരിച്ചില്ല.
Thế thì, từ núi Hô-rếp, dân Y-sơ-ra-ên đã lột các đồ trang sức mình.
7 ൭ മോശെ കൂടാരം എടുത്ത് പാളയത്തിന് പുറത്ത് പാളയത്തിൽനിന്ന് ദൂരത്ത് അടിച്ചു; അതിന് സമാഗമനകൂടാരം എന്ന് പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പാളയത്തിന് പുറത്തുള്ള സമാഗമനകൂടാരത്തിലേക്ക് ചെന്നു.
Môi-se lấy Trại đem dựng xa ra ngoài trại quân, gọi là hội mạc, phàm ai muốn cầu khẩn Đức Giê-hô-va, thì ra đến hội mạc ở ngoài trại quân.
8 ൮ മോശെ കൂടാരത്തിലേക്ക് പോകുമ്പോൾ ജനം ഒക്കെയും എഴുന്നേറ്റ് ഒരോരുത്തൻ സ്വന്തം കൂടാരവാതില്ക്കൽനിന്നു. മോശെ കൂടാരത്തിൽ പ്രവേശിക്കുന്നതുവരെ അവനെ നോക്കിക്കൊണ്ടിരുന്നു.
Vừa khi Môi-se ra đến Trại, thì cả dân sự chổi dậy, mỗi người đứng nơi cửa trại mình, ngó theo Môi-se cho đến khi nào người vào trong Trại rồi.
9 ൯ മോശെ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നില്‍ക്കുകയും യഹോവ മോശെയോട് സംസാരിക്കുകയും ചെയ്തു.
Vừa khi người vào đó, thì trụ mây giáng xuống dừng tại cửa Trại, và Đức Giê-hô-va phán cùng Môi-se.
10 ൧൦ കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നത് കാണുമ്പോൾ ജനങ്ങൾ എല്ലാവരും എഴുന്നേറ്റ് ഓരോരുത്തൻ അവനവന്റെ കൂടാരവാതിൽക്കൽനിന്ന് നമസ്കരിച്ചു.
Cả dân sự thấy trụ mây dừng tại cửa Trại, bèn đứng dậy, rồi mỗi người đều sấp mình xuống nơi cửa trại mình.
11 ൧൧ ഒരുവന്‍ തന്റെ സ്നേഹിതനോട് സംസാരിക്കുന്നതുപോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്ക് മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന യൗവനക്കാരൻ സമാഗമനകൂടാരം വിട്ടുപിരിയാതിരുന്നു.
Đức Giê-hô-va đối diện phán cùng Môi-se, như một người nói chuyện cùng bạn hữu mình. Đoạn, Môi-se trở về trại quân, còn kẻ hầu trẻ của người, tên là Giô-suê, con trai của Nun, không ra khỏi Trại.
12 ൧൨ മോശെ യഹോവയോട്: “ഈ ജനത്തെ കൂട്ടിക്കൊണ്ട് പോകുക എന്ന് അങ്ങ് എന്നോട് കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടി അയയ്ക്കുമെന്ന് അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു; എനിക്ക് നിന്നോട് കൃപ തോന്നിയിരിക്കുന്നു എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
Môi-se thưa cùng Đức Giê-hô-va rằng: Nầy, Chúa phán cùng tôi rằng: Hãy đem dân sự nầy lên! Song Chúa chẳng cho tôi biết Chúa sai ai đi cùng tôi. Vả, Chúa có phán rằng: Ta biết ngươi vì danh ngươi, và ngươi được ơn trước mặt ta.
13 ൧൩ ആകയാൽ എന്നോട് കൃപയുണ്ടെങ്കിൽ അങ്ങയുടെ വഴി എന്നെ അറിയിക്കണമേ; അങ്ങയ്ക്ക് എന്നോട് കൃപയുണ്ടാകുവാൻ തക്കവണ്ണം ഞാൻ അങ്ങയെ അറിയുമാറാകട്ടെ; ഈ ജാതി അങ്ങയുടെ ജനം എന്ന് ഓർക്കണമേ”.
Vậy bây giờ, nếu tôi được ơn trước mặt Chúa, xin cho tôi biết đường của Chúa, để cho tôi biết Chúa và được ơn trước mặt Ngài. Xin cũng hãy nghĩ rằng dân nầy là dân của Ngài!
14 ൧൪ അതിന് യഹോവ “എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്ക് സ്വസ്ഥത നൽകും” എന്ന് അരുളിച്ചെയ്തു.
Đức Giê-hô-va đáp rằng: Chính mình ta sẽ đi cùng ngươi, và ta sẽ cho ngươi an nghỉ.
15 ൧൫ യഹോവയോട് അവൻ: “തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്ന് പുറപ്പെടുവിക്കരുതേ.
Môi-se thưa rằng: Nếu chính mình Ngài chẳng đi, xin đừng đem chúng tôi lên khỏi đây.
16 ൧൬ എന്നോടും അങ്ങയുടെ ജനത്തോടും കൃപ ഉണ്ടെന്ന് ഞാൻ എപ്രകാരം അറിയും? അങ്ങ് ഞങ്ങളോടുകൂടെ പോരുന്നതിനാൽ ഞാനും അങ്ങയുടെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവച്ച് വിശേഷതയുള്ളവരായിരിക്കും” എന്ന് പറഞ്ഞു.
Lấy cớ chi mà người ta sẽ biết rằng tôi cùng dân sự Ngài được ơn trước mặt Ngài? Có phải khi nào Ngài cùng đi với chúng tôi chăng? Thế thì, tôi cùng dân sự Ngài sẽ được phân biệt với muôn dân trên mặt đất.
17 ൧൭ യഹോവ മോശെയോട്: “നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്ക് നിന്നോട് കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.
Đức Giê-hô-va phán cùng Môi-se rằng: Ta sẽ làm điều ngươi cầu xin ta, vì ngươi được ơn trước mặt ta, và ta biết ngươi bởi danh ngươi vậy.
18 ൧൮ അപ്പോൾ അവൻ: “അങ്ങയുടെ തേജസ്സ് എനിക്ക് കാണിച്ചു തരണമേ” എന്നപേക്ഷിച്ചു.
Môi-se thưa rằng: Tôi xin Ngài cho tôi xem sự vinh hiển của Ngài!
19 ൧൯ അതിന് യഹോവ: “ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പിൽ പ്രദർശിപ്പിക്കും. യഹോവയുടെ നാമത്തെ നിന്റെ മുമ്പിൽ ഘോഷിക്കുകയും ചെയ്യും; കൃപ ചെയ്യുവാൻ എനിക്ക് മനസ്സുള്ളവനോട് ഞാൻ കൃപ ചെയ്യും; കരുണ കാണിക്കുവാൻ എനിക്ക് മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും” എന്നരുളിച്ചെയ്തു.
Đức Giê-hô-va phán rằng: Ta sẽ làm cho các sự nhân từ ta phát ra trước mặt ngươi; ta hô danh Giê-hô-va trước mặt ngươi; làm ơn cho ai ta muốn làm ơn, và thương xót ai ta muốn thương xót.
20 ൨൦ “നിനക്ക് എന്റെ മുഖം കാണുവാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടുകൂടി ഇരിക്കയില്ല” എന്നും അവൻ കല്പിച്ചു.
Ngài lại phán rằng: Ngươi sẽ chẳng thấy được mặt ta, vì không ai thấy mặt ta mà còn sống.
21 ൨൧ “ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലം ഉണ്ട്; അവിടെ ആ പാറമേൽ നീ നിൽക്കണം.
Đức Giê-hô-va lại phán: Đây có một chỗ gần ta, ngươi hãy đứng trên hòn đá;
22 ൨൨ എന്റെ തേജസ്സ് കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കും. ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ട് നിന്നെ മറയ്ക്കും.
khi sự vinh hiển ta đi ngang qua, ta sẽ để ngươi trong bộng đá, lấy tay ta che ngươi, cho đến chừng nào ta đã đi qua rồi.
23 ൨൩ പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖം കാണുവാൻ സാധ്യമാവുകയില്ല” എന്നും യഹോവ അരുളിച്ചെയ്തു.
Ta sẽ rút tay lại, và ngươi thấy phía sau ta; nhưng thấy mặt ta chẳng được.