< പുറപ്പാട് 30 >

1 ധൂപം കാട്ടുവാൻ ഒരു ധൂപപീഠം ഖദിരമരംകൊണ്ട് ഉണ്ടാക്കണം.
This chapter is missing in the source text.
2 അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കണം. അതിന്റെ കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരിക്കണം.
3 അതിന്റെ മേല്പലകയും വശങ്ങളും കൊമ്പുകളും അത് മുഴുവനും തങ്കംകൊണ്ട് പൊതിയണം. അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.
4 ചുമക്കേണ്ടതിന് തണ്ട് ഇടുവാൻ അതിന്റെ വക്കിന് കീഴെ ഇരുപുറത്തും രണ്ട് പൊൻവളയവും ഉണ്ടാക്കണം. അതിന്റെ രണ്ട് വശത്ത് അവയെ ഉണ്ടാക്കണം.
5 തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്ന് പൊതിയണം.
6 സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്ക് വെളിപ്പെടുവാനുള്ള ഇടമായ സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലയ്ക്ക് മുമ്പാകെ അത് വെക്കണം.
7 അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടണം; അവൻ ദിനംപ്രതി കാലത്ത് ദീപം തുടയ്ക്കുമ്പോൾ അങ്ങനെ ധൂപം കാട്ടണം.
8 അഹരോൻ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടണം. അത് തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കണം.
9 നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുത്.
10 ൧൦ സംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്ക് വേണ്ടി പ്രായശ്ചിത്തം കഴിക്കണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്റെ രക്തംകൊണ്ട് അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം.
11 ൧൧ യഹോവ പിന്നെയും മോശെയോട് ഇപ്രകാരം കല്പിച്ചു:
12 ൧൨ “യിസ്രായേൽ മക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരുടെ മദ്ധ്യത്തിൽ ബാധ ഉണ്ടാകാതിരിക്കുവാൻ അവരിൽ ഓരോരുത്തനും അവനവന്റെ ജീവനുവേണ്ടി യഹോവയ്ക്ക് വീണ്ടെടുപ്പുവില കൊടുക്കണം.
13 ൧൩ എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കണം. ശേക്കെൽ എന്നത് ഇരുപത് ഗേരാ. ആ അര ശേക്കെൽ യഹോവയ്ക്ക് വഴിപാട് ആയിരിക്കണം.
14 ൧൪ എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപത് വയസ്സും അതിൽ കൂടുതൽ ഉള്ളവരെല്ലാം യഹോവയ്ക്ക് വഴിപാട് കൊടുക്കണം.
15 ൧൫ നിങ്ങളുടെ ജിവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ നിങ്ങൾ യഹോവയ്ക്ക് വഴിപാട് കൊടുക്കുമ്പോൾ ധനവാൻ അരശേക്കെലിൽ അധികം കൊടുക്കരുത്; ദരിദ്രൻ കുറച്ചു കൊടുക്കുകയും അരുത്.
16 ൧൬ ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽ മക്കളോട് വാങ്ങി സമാഗമനകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി കൊടുക്കണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് അത് യഹോവയുടെ മുമ്പാകെ യിസ്രായേൽ മക്കൾക്ക് വേണ്ടി ഒരു സ്മാരകം ആയിരിക്കണം”.
17 ൧൭ യഹോവ പിന്നെയും മോശെയോട് ഈ വിധം കല്പിച്ചു:
18 ൧൮ “കഴുകേണ്ടതിന് ഒരു താമ്രത്തൊട്ടിയും അതിന് താമ്രക്കാലുകളും ഉണ്ടാക്കണം; അത് സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മദ്ധ്യേ വച്ച് അതിൽ വെള്ളം ഒഴിക്കണം.
19 ൧൯ അതിൽ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകണം.
20 ൨൦ അവർ സമാഗമനകൂടാരത്തിൽ പ്രവേശിക്കുകയോ യഹോവയ്ക്ക് ദഹനയാഗം കഴിക്കുന്നതിന് യാഗപീഠത്തിൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന് വെള്ളംകൊണ്ട് കഴുകണം.
21 ൨൧ അവർ മരിക്കാതിരിക്കേണ്ടതിന് കയ്യും കാലും കഴുകണം; അത് അവർക്ക് തലമുറതലമുറയായി എന്നേക്കുമുള്ള നിയമം ആയിരിക്കണം”.
22 ൨൨ യഹോവ പിന്നെയും മോശെയോട് കല്പിച്ചത്:
23 ൨൩ “മേൽത്തരം സുഗന്ധവർഗ്ഗമായ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറ് ശേക്കെൽ അയഞ്ഞ മൂരും അതിൽ പകുതി ഇരുനൂറ്റമ്പത് ശേക്കെൽ സുഗന്ധലവംഗവും
24 ൨൪ അഞ്ഞൂറ് ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും ചേർത്ത്
25 ൨൫ തൈലക്കാരന്റെ വിദ്യപ്രകാരം സംയോജിപ്പിച്ച് വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അത് വിശുദ്ധമായ അഭിഷേകതൈലമായിരിക്കണം.
26 ൨൬ അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും മേശയും
27 ൨൭ അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും
28 ൨൮ ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലുകളും അഭിഷേകം ചെയ്യണം.
29 ൨൯ അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കണം.
30 ൩൦ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് നീ അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം”.
31 ൩൧ യിസ്രായേൽ മക്കളോട് നീ പറയേണ്ടത്: “ഇത് നിങ്ങളുടെ തലമുറകളിൽ എനിക്ക് വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കണം.
32 ൩൨ അത് മനുഷ്യന്റെമേൽ ഒഴിക്കരുത്; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളത് നിങ്ങൾ ഉണ്ടാക്കുകയും അരുത്; അത് വിശുദ്ധമാകുന്നു; അത് നിങ്ങൾക്ക് വിശുദ്ധമായിരിക്കണം.
33 ൩൩ അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്ന് അന്യന് കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം”.
34 ൩൪ യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗ്ഗവും നിർമ്മലസാമ്പ്രാണിയും എടുക്കണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കണം.
35 ൩൫ അതിൽ ഉപ്പ് ചേർത്ത് തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗ്ഗമാക്കണം.
36 ൩൬ നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്ക് വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന് മുമ്പാകെ വെക്കണം; അത് നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കണം.
37 ൩൭ ഇങ്ങനെ ഉണ്ടാക്കുന്ന ധൂപവർഗത്തിന്റെ വിധിപ്രകാരം നിങ്ങൾക്കായി ധൂപവർഗം ഉണ്ടാക്കരുത്; അത് യഹോവയ്ക്ക് വിശുദ്ധമായിരിക്കണം.
38 ൩൮ മണം ഉണ്ടാകേണ്ടതിന് അതുപോലെയുള്ളത് ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.

< പുറപ്പാട് 30 >