< പുറപ്പാട് 28 >
1 ൧ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ.
A ti uzmi k sebi Arona brata svojega sa sinovima njegovijem izmeðu sinova Izrailjevih da mi budu sveštenici, Aron i Nadav i Avijud i Eleazar i Itamar, sinovi Aronovi.
2 ൨ നിന്റെ സഹോദരനായ അഹരോന് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി വിശുദ്ധവസ്ത്രം ഉണ്ടാക്കണം.
I naèini svete haljine Aronu bratu svojemu za èast i diku.
3 ൩ അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവന് വസ്ത്രം ഉണ്ടാക്കണമെന്ന് ഞാൻ ജ്ഞാനാത്മാവുകൊണ്ട് നിറച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയണം.
I kaži svijem ljudima vještijem, koje sam napunio duha mudrosti, neka naèine haljine Aronu, da se posveti da mi bude sveštenik.
4 ൪ അവർ ഉണ്ടാക്കേണ്ട വസ്ത്രങ്ങൾ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവയാണ്. നിന്റെ സഹോദരനായ അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവർ അവനും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കണം.
A ovo su haljine što æe naèiniti: naprsnik i opleæak i plašt, košulja vezena, kapa i pojas. Te haljine svete neka naprave Aronu bratu tvojemu i sinovima njegovijem, da mi budu sveštenici,
5 ൫ അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കണം.
I neka uzmu zlata i porfire i skerleta i crvca i tankoga platna;
6 ൬ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കണം.
I neka naèine opleæak od zlata i od porfire i od skerleta i od crvca i od tankoga platna uzvedenoga, vezen.
7 ൭ അതിന്റെ രണ്ട് അറ്റത്തോട് ചേർന്നതായി രണ്ട് തോൾപ്പട്ട ഉണ്ടായിരിക്കണം. അത് തമ്മിൽ ബന്ധിപ്പിച്ചിരിക്കണം.
Dvije poramenice neka budu na njemu, koje æe se sastavljati na dva kraja, da se drži zajedno.
8 ൮ അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കണം.
A pojas na njemu neka bude naprave iste kao i on, od zlata, od porfire, od skerleta, od crvca i od tankoga platna uzvedenoga.
9 ൯ അത് കൂടാതെ രണ്ട് ഗോമേദകക്കല്ല് എടുത്ത് അവയിൽ യിസ്രായേൽ മക്കളുടെ പേര് കൊത്തണം.
I uzmi dva kamena oniha, i na njima izreži imena sinova Izrailjevih,
10 ൧൦ ആറ് പേരുകൾ ഒരു കല്ലിലും ശേഷമുള്ള ആറ് പേരുകൾ മറ്റേ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കണം.
Šest imena njihovijeh na jednom kamenu, a šest imena ostalijeh na drugom kamenu po redu kako se koji rodio.
11 ൧൧ രത്നശില്പി മുദ്ര കൊത്തുന്നതുപോലെ രണ്ട് കല്ലിലും യിസ്രായേൽ മക്കളുടെ പേര് കൊത്തണം; അവ പൊൻ തടങ്ങളിൽ പതിക്കണം;
Vještinom kamenarskom, kojom se režu peèati, izrezaæeš na ta dva kamena imena sinova Izrailjevijeh, i optoèi ih zlatom unaokolo.
12 ൧൨ കല്ല് രണ്ടും ഏഫോദിന്റെ തോൾപ്പട്ടയുടെമേൽ യിസ്രായേൽ മക്കളുടെ ഓർമ്മയ്ക്കായി വെക്കണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേരുകൾ ഓർമ്മയ്ക്കായി തന്റെ രണ്ട് ചുമലിന്മേലും വഹിക്കണം.
I metni ta dva kamena na poramenice opleæku, da budu kameni za spomen sinovima Izrailjevijem, i Aron da nosi imena njihova pred Gospodom na oba ramena svoja za spomen.
13 ൧൩ പൊന്ന് കൊണ്ട് തടങ്ങൾ ഉണ്ടാക്കണം.
I naèini kopèe od zlata.
14 ൧൪ തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് സരപ്പളി നിർമ്മിച്ച് അവ തടങ്ങളിൽ ചേർക്കണം.
I dva lanca od èistoga zlata naèini jednaka pletena, i objesi lance pletene o kopèe.
15 ൧൫ ന്യായവിധിപ്പതക്കം ചിത്രപ്പണികളോടുകൂടി ഉണ്ടാക്കണം; അത് ഏഫോദിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഉണ്ടാക്കണം.
I naprsnik sudski naèini naprave vezene onake kao opleæak, od zlata, od porfire, od skerleta, od crvca i od tankoga platna uzvedenoga naèini ga.
16 ൧൬ അത് സമചതുരവും രണ്ട് മടക്കുള്ളതും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കണം.
Neka bude èetvorouglast i dvostruk, u dužinu s pedi i u širinu s pedi.
17 ൧൭ അതിൽ നാല് നിര കല്ല് പതിക്കണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.
I udari po njemu drago kamenje, u èetiri reda neka bude kamenje. U prvom redu: sardonih, topaz i smaragad;
18 ൧൮ രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം.
A u drugom redu: karbunkul, safir i dijamanat;
19 ൧൯ മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.
A u treæem redu: ligur i ahat i ametist;
20 ൨൦ നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരിക്കണം.
A u èetvrtom redu: hrisolit, onih i jaspid; neka budu ukovani u zlato u svom redu.
21 ൨൧ ഇവ ക്രമമായി യിസ്രായേൽ മക്കളുടെ പേരുകൾ കൊത്തിയ പന്ത്രണ്ട് കല്ലുകൾ ആയിരിക്കണം; പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ അവയിൽ മുദ്രയായി കൊത്തിയിരിക്കണം.
I tijeh kamena s imenima sinova Izrailjevijeh biæe dvanaest po imenima njihovijem, da budu rezani kao peèat, svaki sa svojim imenom, za dvanaest plemena.
22 ൨൨ പതക്കത്തിന് തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് സരപ്പളി നിർമ്മിക്കണം.
I na naprsnik metni lance jednake, pletene, od èistoga zlata.
23 ൨൩ പതക്കത്തിന് പൊന്നുകൊണ്ട് രണ്ട് വളയങ്ങൾ ഉണ്ടാക്കി പതക്കത്തിന്റെ രണ്ട് അറ്റത്തും വെക്കണം.
I dvije grivne zlatne naèini na naprsnik, i metni dvije grivne na dva kraja naprsniku.
24 ൨൪ പൊന്നുകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെയുള്ള ചങ്ങലകൾ രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വളയങ്ങൾ രണ്ടിലും കൊളുത്തേണം.
Pa provuci dva lanca zlatna kroz dvije grivne na krajevima naprsniku.
25 ൨൫ പിരിച്ചെടുത്ത രണ്ട് ചങ്ങലകളുടെയും മറ്റേഅറ്റം രണ്ടും രണ്ട് തടത്തിൽ കൊളുത്തി ഏഫോദിന്റെ തോൾപ്പട്ടയുടെ മുൻഭാഗത്ത് വെക്കണം.
A druga dva kraja od dva lanca zapni za dvije kopèe, i metni na poramenice od opleæka sprijed.
26 ൨൬ പൊന്നുകൊണ്ട് രണ്ട് വളയങ്ങൾ ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ട് അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന് നേരെ അതിന്റെ വിളുമ്പിൽ അകത്തായി വെക്കണം.
I naèini druge dvije grivne zlatne, i metni ih na druga dva kraja naprsniku iznutra na strani koja je od opleæka.
27 ൨൭ പൊന്നുകൊണ്ട് വേറെ രണ്ട് വളയങ്ങൾ ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് അതിന്റെ രണ്ട് തോൾപ്പട്ടയുടെ താഴെ അതിന്റെ ചേർപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിന് മേലായി വെക്കണം.
I naèini još dvije zlatne grivne, i metni ih na poramenice od opleæka ozdo prema sastavcima njegovijem, više pojasa na opleæku.
28 ൨൮ പതക്കം ഏഫോദിന്റെ നടുക്കെട്ടിന് മേലായിരിക്കേണ്ടതിനും ഏഫോദിൽ ആടാതിരിക്കേണ്ടതിനും അതിന്റെ വളയങ്ങളാൽ ഏഫോദിന്റെ വളയങ്ങളോട് നീലനാടകൊണ്ട് കെട്ടണം.
Tako neka vežu naprsnik grivne njegove za grivne na opleæku vrvcom od porfire, da stoji nad pojasom od opleæka, i da se ne odvaja naprsnik od opleæka.
29 ൨൯ അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽ മക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെ മുമ്പാകെ ഓർമ്മയ്ക്കായിട്ട് തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.
I neka nosi Aron imena sinova Izrailjevih na naprsniku sudskom na srcu svom kad ulazi u svetinju za spomen pred Gospodom vazda.
30 ൩൦ ന്യായവിധിപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും വെക്കണം; അഹരോൻ യഹോവയുടെ സന്നിധാനത്തിൽ കടക്കുമ്പോൾ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കണം; അഹരോൻ യിസ്രായേൽമക്കൾക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.
I metni na naprsnik sudski Urim i Tumim, da bude na srcu Aronu kad ulazi pred Gospoda, i Aron æe nositi sud sinova Izrailjevih na srcu svom pred Gospodom vazda.
31 ൩൧ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് ഉണ്ടാക്കണം.
I naèini plašt pod opleæak sav od porfire.
32 ൩൨ അതിന്റെ നടുവിൽ തല കടത്തുവാൻ ഒരു ദ്വാരം വേണം; ദ്വാരത്തിന് നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അത് കീറിപ്പോകാതിരിക്കുവാൻ കവചത്തിന്റെ ദ്വാരംപോലെ അതിന് ഉണ്ടായിരിക്കണം.
I ozgo neka bude prorez u srijedi, i neka bude optoèen prorez svuda unaokolo trakom tkanijem, kao prorez u oklopa, da se ne razdre.
33 ൩൩ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് അതിന്റെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളും അവയുടെ ഇടയിൽ പൊന്നുകൊണ്ട് മണികളും ഉണ്ടാക്കണം.
A po skutu mu naèini šipke od porfire i od skerleta i od crvca svuda unaokolo, i meðu njima zlatna zvonca svuda unaokolo:
34 ൩൪ അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി, ഒരു മാതളപ്പഴം, ഇങ്ങനെ വേണം.
Zvonce zlatno pa šipak, zvonce zlatno pa šipak po skutu od plašta svuda unaokolo.
35 ൩൫ അഹരോൻ ശുശ്രൂഷ ചെയ്യുമ്പോൾ അത് ധരിക്കണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്ത് വരുമ്പോഴും അവൻ മരിക്കാതിരിക്കേണ്ടതിന് അതിന്റെ ശബ്ദം കേൾക്കണം.
I to æe biti na Aronu kad služi, da se èuje glas kad ulazi u svetinju pred Gospoda i kad izlazi, da ne pogine.
36 ൩൬ തങ്കംകൊണ്ട് ഒരു തകിട് ഉണ്ടാക്കി അതിൽ “യഹോവയ്ക്ക് വിശുദ്ധം” എന്ന് മുദ്ര കൊത്തണം.
I naèini ploèu od èistoga zlata, i na njoj izreži kao na peèatu: svetinja Gospodu.
37 ൩൭ അത് തലപ്പാവിൽ നീലച്ചരടുകൊണ്ട് കെട്ടെണം; അത് തലപ്പാവിന്റെ മുൻഭാഗത്ത് ഇരിക്കണം.
I veži je vrvcom od porfire za kapu, sprijed na kapi da stoji.
38 ൩൮ യിസ്രായേൽ മക്കൾ തങ്ങളുടെ സകല വിശുദ്ധവഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോൻ വഹിക്കേണ്ടതിന് അത് അഹരോന്റെ നെറ്റിയിൽ ഇരിക്കണം; യഹോവയുടെ മുമ്പാകെ അവർക്ക് പ്രസാദം ലഭിക്കേണ്ടതിന് അത് എപ്പോഴും അവന്റെ നെറ്റിയിൽ ഇരിക്കണം.
I biæe na èelu Aronovu, da nosi Aron grijehe svetijeh prinosa koje prinesu sinovi Izrailjevi u svijem darovima svojih svetijeh prinosa; biæe na èelu njegovu vazda, da bi bili mili Gospodu.
39 ൩൯ പഞ്ഞിനൂൽകൊണ്ട് ഉള്ളങ്കിയും ചിത്രപ്പണിയായി നെയ്യണം; പഞ്ഞിനൂൽകൊണ്ട് തലപ്പാവും ഉണ്ടാക്കണം; നടുക്കെട്ടും ചിത്രത്തയ്യൽപണിയായിട്ട് ഉണ്ടാക്കണം.
I naèini košulju od tankoga platna izmetanoga, i naèini kapu od tankoga platna, a pojas naèini vezen.
40 ൪൦ അഹരോന്റെ പുത്രന്മാർക്ക് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി അങ്കി, നടുക്കെട്ട്, തലപ്പാവ് എന്നിവ ഉണ്ടാക്കണം.
I sinovima Aronovijem naèini košulje, i naèini im pojase, i kapice im naèini za èast i diku.
41 ൪൧ അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കണം; അവർ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകവും കരപൂരണവും ചെയ്ത് ശുദ്ധീകരിക്കണം.
Pa to obuci Aronu bratu svojemu i sinovima njegovijem, i pomaži ih i napuni im ruke i posveti ih da mi budu sveštenici.
42 ൪൨ അവരുടെ നഗ്നത മറയ്ക്കുവാൻ അവർക്ക് ചണനൂൽകൊണ്ട് കാൽചട്ടയും ഉണ്ടാക്കണം; അത് അര തുടങ്ങി തുടവരെ എത്തണം.
I naèini im gaæe lanene, da se pokrije golo tijelo; od bedara do dno stegna da budu.
43 ൪൩ അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം വഹിച്ച് മരിക്കാതിരിക്കേണ്ടതിന് അവർ അത് ധരിക്കണം. അവനും അവന്റെ സന്തതിക്കും അത് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.
I to neka je na Aronu i na sinovima njegovijem kad ulaze u šator od sastanka ili kad pristupaju k oltaru da služe u svetinji, da ne bi noseæi grijehe poginuli. Ovo æe biti uredba vjeèna njemu i sjemenu njegovu nakon njega.