< പുറപ്പാട് 27 >
1 ൧ അഞ്ച് മുഴം നീളവും അഞ്ച് മുഴം വീതിയുമായി ഖദിരമരംകൊണ്ട് യാഗപീഠം ഉണ്ടാക്കണം; യാഗപീഠം സമചതുരവും മൂന്ന് മുഴം ഉയരവും ഉള്ളതായിരിക്കണം.
E HANA oe i kuahu, he laau sitima, elima kubita ka loihi, elima hoi kubita ka lanla: eha no aoao o ke kuahu, a ekolu kubita kona kiekie.
2 ൨ അതിന്റെ നാല് കോണിലും കൊമ്പുണ്ടാക്കണം; കൊമ്പ് അതിൽനിന്ന് തന്നേ ആയിരിക്കണം; അത് താമ്രംകൊണ്ട് പൊതിയണം.
A e hana oe i mau pepeiao ma kona mau kihi eha, no ia laau hookahi, a e uhi ia mau mea i ke keleawe.
3 ൩ അതിലെ വെണ്ണീർ എടുക്കേണ്ടതിന് ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കണം.
E hana oe i kona mau ipu, i mea e lawe aku ai i kona lehu, a me kona mau mea hao lanahu, a me kona mau kiaha, a me kona lou io, a me kona mau ipu ahi, o kona mau oihana a pau, he keleawe.
4 ൪ അതിന് താമ്രംകൊണ്ട് വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കണം; ജാലത്തിന്മേൽ നാല് കോണിലും നാല് താമ്രവളയം ഉണ്ടാക്കണം.
E hana no hoi oe i papa manamana, pukapuka keleawe, a ma ia mea e hana oe i eha mau apo keleawe ma kona mau kihi eha.
5 ൫ ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുന്ന വിധത്തിൽ താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്ക് കീഴായി വെക്കണം.
A e waiho hoi ia mea malalo iho o ke kae o ke kuahu, i mau ai ua mea pukapuka la mawaena konu o ke kuahu.
6 ൬ യാഗപീഠത്തിന് ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ട് പൊതിയണം.
E hana no hoi oe i mau auamo no ke kuahu, i mau auamo laau sitima, e uhi ia mau mea i ke keleawe.
7 ൭ തണ്ടുകൾ വളയങ്ങളിൽ ഇടണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ട് ഭാഗത്തും ഉണ്ടായിരിക്കണം.
A e hookomoia na auamo maloko o na apo, aia ma na aoao elua o ke kuahu, ua mau auamo la, e amo ai ia mea.
8 ൮ പലകകൊണ്ട് പൊള്ളയായി അത് ഉണ്ടാക്കണം; പർവ്വതത്തിൽവച്ച് കാണിച്ചുതന്നപ്രകാരം തന്നെ അത് ഉണ്ടാക്കണം.
E hana oe ia mea me na papa, a kawaha mawaena; me ia i hoikeia'ku ai ia oe ma ka mauna, pela lakou e hana'i.
9 ൯ തിരുനിവാസത്തിന് പ്രാകാരവും ഉണ്ടാക്കണം; തെക്കെ ഭാഗത്തേക്ക് പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽകൊണ്ട് ഒരു ഭാഗത്തേക്ക് നൂറ് മുഴം നീളത്തിൽ മറശ്ശീല വേണം.
E hana no hoi oe i kahua no ka halelewa: no ka aoao akau, ma ke kukulu akau, i mau paku no ke kahua, he olona i hiloia, hookahi haneri kubita ka loihi no ka aoao hookahi:
10 ൧൦ അതിന്റെ ഇരുപത് തൂണും അവയുടെ ഇരുപത് ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കണം.
A o kona mau pou, he iwakalua, me ko lakou mau kumu he iwakalua, o ke keleawe: o na lou o na kia, a me na auka e paa ai, he kala.
11 ൧൧ അങ്ങനെ തന്നെ വടക്കെ ഭാഗത്തേക്ക് നൂറ് മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്റെ ഇരുപത് തൂണും അവയുടെ ഇരുപത് ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കണം.
A no ka aoao akau hoi, ma ka loa, he mau paku, hookahi haneri kubita ka loihi, a me kona mau kia he iwakalua, a me ko lakou mau kumu he iwakalua: o na lou o na kia, a me ko lakou mau auka e paa ai, he kala.
12 ൧൨ പടിഞ്ഞാറെ ഭാഗത്തേക്ക് പ്രാകാരത്തിന്റെ വീതിക്ക് അമ്പത് മുഴം നീളത്തിൽ മറശ്ശീലയും അതിന് പത്ത് തൂണും അവയ്ക്ക് പത്ത് ചുവടും വേണം.
A no ka laula o ke kahua ma ka aoao komohana, he mau paku no, he kanalima kubita ka loihi, he umi ko lakou mau kia, a he umi ko lakou mau kumu.
13 ൧൩ കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പത് മുഴം ആയിരിക്കണം.
A o ka laula o ke kahua ma ka aoao hikina, ma ka hikina hoi, he kanalima ia mau kubita.
14 ൧൪ ഒരു ഭാഗത്തേക്ക് പതിനഞ്ച് മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടും വേണം.
O na paku ma kekahi aoao, he umikumamalima kubita, ekolu o lakou mau kia, a me ko lakou mau kumu, ekolu no.
15 ൧൫ മറ്റെ ഭാഗത്തേക്കും പതിനഞ്ച് മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടും വേണം.
A ma kekahi aoao, he mau paku, he umikumamalima kubita, ekolu o lakou mau kia, a me ko lakou mau kumu, ekolu no.
16 ൧൬ എന്നാൽ പ്രാകാരത്തിന്റെ വാതിലിന് നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപ്പണിയായി ഇരുപത് മുഴം നീളമുള്ള ഒരു മറയും അതിന് നാല് തൂണും അവയ്ക്ക് നാല് ചുവടും വേണം.
A no ka puka o ke kahua, he paku, he iwakalua kubita ka loihi, he uliuli, he poni, he ulaula, a me ke olona i hiloia, i hanaia e ka mea humuhumu lopi ano e: eha ko lakou mau kia, a me ko lakou mau kumu eha.
17 ൧൭ പ്രാകാരത്തിന്റെ എല്ലാ തൂണുകൾക്കും വെള്ളികൊണ്ട് മേൽചുറ്റുപടി വേണം; അവയുടെ കൊളുത്ത് വെള്ളികൊണ്ടും അവയുടെ ചുവട് താമ്രംകൊണ്ടും ആയിരിക്കണം.
O na kia a pau, a puni ke kahua, e hoopaaia lakou i na auka kala: a o ko lakou mau kumu he keleawe.
18 ൧൮ പ്രാകാരത്തിന് നാനൂറ് മുഴം നീളവും എല്ലാടവും അമ്പത് മുഴം വീതിയും അഞ്ച് മുഴം ഉയരവും ഉണ്ടായിരിക്കണം; അത് പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവട് താമ്രംകൊണ്ടും ആയിരിക്കണം.
O ka loihi o ke kahua, hookahi haneri kubita, a o ka laula, he kanalima, mai o a o; a o ke kiekie, elima no kubita, he olona i hiloia, a o ko lakou mau kumu, he keleawe.
19 ൧൯ തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാകുറ്റികളും പ്രാകാരത്തിന്റെ എല്ലാകുറ്റികളും താമ്രംകൊണ്ട് ആയിരിക്കണം.
O na oihana a pau o ka halelewa, na mea e lawelawe ai a me kona mau makia a pau, a me na makia a pau o ke kahua, he keleawe.
20 ൨൦ വിളക്ക് നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽ മക്കൾ വിളക്കിന് ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ അവരോട് കല്പിക്കുക.
E kauoha hoi oe i na mamo a Iseraela, e lawe mai lakou nou, i aila oliva maikai, i kuiia, no ka malamalama, i mea e aa mau ai ka ipukukui.
21 ൨൧ സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന് മുമ്പിലുള്ള തിരശ്ശീലയ്ക്ക് പുറത്ത് അഹരോനും അവന്റെ പുത്രന്മാരും അത് വൈകുന്നേരംമുതൽ പ്രഭാതംവരെ യഹോവയുടെ മുമ്പാകെ കത്തുവാൻ തക്കവണ്ണം വെക്കണം; ഇത് യിസ്രായേൽ മക്കൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം.
Ma ka halelewa o ka ahakanaka, mawaho o ka paku, imua o ka pahu kauawai, na Aarona a me kana mau keiki ia e hooponopono, mai ke ahiahi a kakahiaka imua o Iehova. He kanawai mau loa ia no ko lakou hanauna, no na mamo a Iseraela.