< പുറപ്പാട് 26 >
1 ൧ പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവ കൊണ്ടുണ്ടാക്കിയ പത്ത് മൂടുശീലകൊണ്ട് തിരുനിവാസം നിർമ്മിക്കണം. നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ അവയിൽ ഉണ്ടായിരിക്കണം.
Me hanga ano e koe te tapenakara, kia tekau pihi rinena miro pai; he puru hoki, he papura, he ngangana: me whatu ki roto etahi kerupima; kia tohunga rawa te mahi.
2 ൨ ഓരോ മൂടുശീലയ്ക്കും ഇരുപത്തെട്ട് മുഴം നീളവും നാല് മുഴം വീതിയും ഇങ്ങനെ മൂടുശീലയ്ക്കെല്ലാം ഒരേ അളവ് ആയിരിക്കണം.
Kia rua tekau ma waru whatianga te roa o te pihi kotahi, kia wha whatianga te whanui o te pihi kotahi: kia rite te nui o nga pihi katoa.
3 ൩ അഞ്ച് മൂടുശീല ഒന്നോടൊന്ന് ബന്ധിപ്പിച്ചിരിക്കണം; മറ്റെ അഞ്ച് മൂടുശീലയും ഒന്നോടൊന്ന് ബന്ധിപ്പിച്ചിരിക്കണം.
Me hono nga pihi e rima tetahi ki tetahi; me era atu pihi e rima hoki, me hono tetahi ki tetahi.
4 ൪ ഇങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ട് കണ്ണി ഉണ്ടാക്കണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നെ ഉണ്ടാക്കണം.
Me hanga ano etahi koropiko puru ki te taha o tetahi pihi, ki te taha e honoa ana: me pena ano e koe ki te taha ki waho o tetahi pihi, ki te taha e honoa mai ai te rua.
5 ൫ ഒരു മൂടുശീലയിൽ അമ്പത് കണ്ണി ഉണ്ടാക്കണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പത് കണ്ണി ഉണ്ടാക്കണം; കണ്ണി നേർക്കുനേരെ ആയിരിക്കണം.
Kia rima tekau nga koropiko e hanga e koe ki tetahi pihi, kia rima tekau hoki nga koropiko e hanga ki te taha o te pihi e honoa mai ai te rua, kia hangai ai nga koropiko tetahi ki tetahi.
6 ൬ പൊന്നുകൊണ്ട് അമ്പത് കൊളുത്തും ഉണ്ടാക്കണം; തിരുനിവാസം ഒന്നായിരിക്കുവാൻ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ട് ഒന്നിച്ച് യോജിപ്പിക്കണം.
Me hanga ano etahi toromoka koura, kia rima tekau, ka hono ai i nga pihi ki nga toromoka: a ka kotahi te tapenakara.
7 ൭ തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമം കൊണ്ട് മൂടുശീല ഉണ്ടാക്കണം; പതിനൊന്ന് മൂടുശീല വേണം.
Me hanga ano hoki etahi pihi ki te huruhuru koati, hei teneti mo runga i te tapenakara: kia kotahi tekau ma tahi nga pihi e hanga e koe.
8 ൮ ഓരോ മൂടുശീലയ്ക്കും മുപ്പത് മുഴം നീളവും നാല് മുഴം വീതിയും വേണം. ഇങ്ങനെ മൂടുശീല പതിനൊന്നിനും ഒരേ അളവ് ആയിരിക്കണം.
Kia toru tekau whatianga te roa o tetahi pihi, kia wha hoki whatianga te whanui o tetahi pihi, kia rite tonu te nui o nga pihi kotahi tekau ma tahi.
9 ൯ അഞ്ച് മൂടുശീല ഒന്നായും ആറ് മൂടുശീല ഒന്നായും യോജിപ്പിച്ച് ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുൻവശത്ത് മടക്കി ഇടണം.
A me hono nga pihi e rima ki a ratou ano, me nga pihi e ono ki a ratou ano; a me whawhati te tuaono o nga pihi ki te wahi ki mua o te tapenakara.
10 ൧൦ യോജിപ്പിച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണിയും രണ്ടാമത്തെ വിരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണിയും ഉണ്ടാക്കണം.
Me hanga ano kia rima tekau nga koropiko mo te tapa o to waho pihi, i te hononga, me nga koropiko e rima tekau ki te tapa o te pihi o waho rawa, e honoa mai ai te rua.
11 ൧൧ താമ്രംകൊണ്ട് അമ്പത് കൊളുത്ത് ഉണ്ടാക്കി കൊളുത്ത് കണ്ണിയിൽ ഇട്ട് കൂടാരം ഒന്നായിരിക്കത്തക്കവണ്ണം യോജിപ്പിക്കണം.
Me hanga ano etahi toromoka parahi, kia rima tekau, a ka kuhu i nga totomoka ki nga koropiko, ka hono hoki i te teneti kia kotahi.
12 ൧൨ മൂടുവിരിയുടെ മൂടുശീലയിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിൻവശത്ത് തൂക്കിയിടണം.
A ko te wahi i kohirahira atu o nga pihi o te teneti, te taha o te pihi i mahue atu ra, me whakapahika ki waho atu o te tuarongo o te tapenakara.
13 ൧൩ മൂടുവിരിയുടെ മൂടുശീല നീളത്തിൽ അവശേഷിക്കുന്നത് ഇപ്പുറത്ത് ഒരു മുഴവും അപ്പുറത്ത് ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടത്തക്കവണ്ണം അതിന്റെ രണ്ടു വശങ്ങളിലും തൂങ്ങിക്കിടക്കണം.
A, ko te wahi e roa iho ana o nga pihi o te teneti, kia kotahi whatianga o tetahi pito, kia kotahi whatianga o tetahi pito, e purero iho i nga taha o te tapenakara, i tetahi taha, i tetahi taha, hei uhi.
14 ൧൪ ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ട് മൂടുവിരിക്ക് ഒരു പുറമൂടിയും അതിന്റെ മീതെ തഹശുതോൽകൊണ്ട് ഒരു പുറമൂടിയും ഉണ്ടാക്കണം.
Me hanga ano e koe etahi hiako hipi, he mea kua oti te whakawhero, hei uhi mo te teneti, me etahi hiako pateri, hei uhi mo waho atu.
15 ൧൫ തിരുനിവാസത്തിന് ഖദിരമരംകൊണ്ട് നിവർന്ന് നില്ക്കുന്ന പലകകളും ഉണ്ടാക്കണം.
Me hanga ano etahi papa mo te tapenakara, ki te hitimi te rakau, he mea whakatu.
16 ൧൬ ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കണം.
Kia kotahi tekau whatianga te roa o te papa, kia kotahi hoki whatianga me te hawhe te whanui o te papa kotahi.
17 ൧൭ ഓരോ പലകയ്ക്കും ഒന്നോടൊന്ന് ചേർന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കണം, തിരുനിവാസത്തിന്റെ എല്ലാ പലകയ്ക്കും അങ്ങനെ തന്നെ ഉണ്ടാക്കണം.
Kia rua nga arero o te papa kotahi, kia ririte ki a raua: kia pena tonu tau e mea ai ki nga papa katoa o te tapenakara.
18 ൧൮ തിരുനിവാസത്തിന് പലകകൾ ഉണ്ടാക്കണം; തെക്ക് വശത്തേക്ക് ഇരുപത് പലക.
Na me hanga nga papa mo te tapenakara, kia rua tekau nga papa mo te taha ki te tonga whaka te tonga.
19 ൧൯ ഇരുപത് പലകയ്ക്കും താഴെ വെള്ളികൊണ്ട് നാല്പത് ചുവട്, ഒരു പലകയുടെ അടിയിൽ രണ്ട് കുടുമെക്കു രണ്ട് ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ട് കുടുമെക്കു രണ്ട് ചുവടും ഇങ്ങനെ ഇരുപത് പലകയുടെയും അടിയിൽ വെള്ളികൊണ്ട് നാല്പത് ചുവട് ഉണ്ടാക്കണം.
Me hanga ano nga turanga hiriwa e wha tekau mo raro iho i nga papa e rua tekau; kia rua nga turanga ki raro i tetahi papa mo ona arero e rua, kia rua hoki turanga ki raro i tetahi papa mo ona arero e rua.
20 ൨൦ തിരുനിവാസത്തിന്റെ മറുപുറത്ത് വടക്കുവശത്തേക്ക് ഇരുപത് പലകയും ഒരു പലകയുടെ താഴെ രണ്ട് ചുവട്,
Kia rua tekau hoki nga papa mo te rua o nga taha o te tapenakara, mo te taha ki te raki:
21 ൨൧ മറ്റൊരു പലകയുടെ താഴെ രണ്ട് ചുവട്, ഇങ്ങനെ അവയ്ക്ക് നാല്പത് വെള്ളിച്ചുവടും ഉണ്ടാക്കണം.
Me nga turanga hiriwa e wha tekau o aua mea, nga turanga e rua mo raro i tetahi papa, me nga turanga e rua mo raro i tetahi atu papa.
22 ൨൨ തിരുനിവാസത്തിന്റെ പിൻവശത്ത് പടിഞ്ഞാറോട്ട് ആറ് പലക ഉണ്ടാക്കണം.
A mo te tuarongo o te tapenakara whaka te hauauru me hanga e koe kia ono nga papa.
23 ൨൩ തിരുനിവാസത്തിന്റെ രണ്ട് വശത്തുമുള്ള മൂലയ്ക്ക് ഈ രണ്ട് പലക ഉണ്ടാക്കണം.
Kia rua nga papa e hanga e koe mo nga koki o te tapenakara i te tuarongo.
24 ൨൪ ഇവ താഴെ ഇരട്ടിയായിരിക്കണം; മേലറ്റത്ത് ഒന്നാം വളയംവരെ തമ്മിൽ ചേർന്ന് ഒറ്റയായിരിക്കണം; രണ്ടിലും അങ്ങനെ തന്നെ വേണം; അവ രണ്ട് മൂലയ്ക്കും ഇരിക്കണം.
A me hono aua papa i raro, me hono ano hoki i runga rawa ki te mowhiti kotahi: me pena aua papa e rua; me waiho mo nga koki e rua.
25 ൨൫ ഇങ്ങനെ എട്ട് പലകയും അവയുടെ വെള്ളിച്ചുവട്, ഒരു പലകയുടെ അടിയിൽ രണ്ട് ചുവട് മറ്റൊരു പലകയുടെ അടിയിൽ രണ്ട് ചുവട് ഇങ്ങനെ പതിനാറ് വെള്ളിച്ചുവടും വേണം.
Na ka waru ena papa me nga turanga hiriwa; kotahi tekau ma ono nga turanga; e rua nga turanga mo raro i tetahi papa, e rua hoki nga turanga mo raro i tetahi atu papa.
26 ൨൬ ഖദിരമരംകൊണ്ടു അന്താഴങ്ങൾ ഉണ്ടാക്കണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകയ്ക്ക് അഞ്ച് അന്താഴം
Me hanga ano hoki e koe etahi kaho, ki te hitimi te rakau; kia rima mo nga papa o tetahi taha o te tapenakara,
27 ൨൭ തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകക്ക് അഞ്ച് അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് പിൻവശത്തെ പലകക്ക് അഞ്ച് അന്താഴം.
Kia rima hoki nga kaho mo nga papa o tetahi atu taha o te tapenakara, kia rima hoki nga kaho mo nga papa o tetahi pito o te tapenakara, ara o te tuarongo whaka te hauauru.
28 ൨൮ നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്ന് മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കണം.
A ko to waenga kaho, i waenganui o nga papa, ka rere atu i tetahi pito, ki tetahi pito.
29 ൨൯ പലക പൊന്നുകൊണ്ട് പൊതിയുകയും അന്താഴം ഇടുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ട് ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ട് പൊതിയണം.
A me whakakikorua e koe nga papa ki te koura, me hanga ano hoki nga mowhiti ki te koura hei kuhunga mo nga kaho: me whakakikorua ano hoki nga kaho ki te koura.
30 ൩൦ അങ്ങനെ പർവ്വതത്തിൽവച്ച് കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിർമ്മിക്കണം.
Na me whakaara e koe te tapenakara; kia rite hoki ki tona tauira i whakakitea ki a koe i te maunga.
31 ൩൧ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കണം.
Me hanga ano e koe he arai ki te mea puru, ki te papura, ki te ngangana, ki te rinena miro pai; kia whatua ano hoki he kerupima ki roto: kia tohunga rawa te mahi:
32 ൩൨ പൊന്ന് പൊതിഞ്ഞതും പൊൻകൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാല് ചുവടിന്മേൽ നില്‍ക്കുന്നതുമായ നാല് ഖദിരസ്തംഭങ്ങളിന്മേൽ അത് തൂക്കിയിടണം.
Ka whakairi ai ki runga ki nga pou hitimi e wha, he mea whakakikorua ki te koura: me koura nga matau, ki runga ano i nga turanga hiriwa e wha.
33 ൩൩ കൊളുത്തുകളിൽ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലയ്ക്കകത്ത് കൊണ്ടുചെന്ന് വെക്കണം; തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നതായിരിക്കണം.
A me whakairi e koe te arai ki raro i nga toromoka, ka kawe ai i te aaka o te whakaaturanga ki reira, ki roto i te arai; a ko te arai hei wehe ma koutou i te wahi tapu, i te wahi tino tapu.
34 ൩൪ അതിവിശുദ്ധസ്ഥലത്ത് സാക്ഷ്യപ്പെട്ടകത്തിൻ മീതെ കൃപാസനം വെക്കണം.
Me whakatakoto ano e koe te taupoki ki runga ki te aaka o te whakaaturanga, ki te wahi tino tapu.
35 ൩൫ തിരശ്ശീലയുടെ പുറമെ മേശയും മേശയ്ക്ക് എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്ത് നിലവിളക്കും വെക്കണം; മേശ വടക്കുഭാഗത്ത് വെക്കണം.
Me whakatu ano te tepu ki waho mai o te arai, me te turanga rama ki te ritenga atu o te tepu, ki te taha o te tapenakara whaka te tonga: me whakatu hoki e koe te tepu ki te taha ki te raki.
36 ൩൬ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന് ഉണ്ടാക്കണം.
Me hanga ano he pa mo te whatitoka o te teneti, ki te mea puru, ki te papura, ki te ngangana, ki te rinena miro pai, he mea whakairo ki te ngira.
37 ൩൭ മറശ്ശീലയ്ക്ക് ഖദിരമരംകൊണ്ട് അഞ്ച് തൂണുണ്ടാക്കി പൊന്നുകൊണ്ട് പൊതിയണം. അവയുടെ കൊളുത്ത് പൊന്നുകൊണ്ട് ആയിരിക്കണം; അവയ്ക്ക് താമ്രംകൊണ്ട് അഞ്ച് ചുവടും വാർപ്പിക്കണം.
Me hanga ano mo te pa kia rima nga pou hitimi, ka whakakikorua ki te koura, me koura nga matau o aua mea; me whakarewa ano hoki e koe etahi turanga parahi e rima mo aua mea.