< പുറപ്പാട് 25 >

1 യഹോവ മോശെയോട് കല്പിച്ചത് എന്തെന്നാൽ:
וידבר יהוה אל משה לאמר׃
2 എനിക്ക് വഴിപാട് കൊണ്ടുവരുവാൻ യിസ്രായേൽ മക്കളോട് പറയുക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാട് വാങ്ങണം.
דבר אל בני ישראל ויקחו לי תרומה מאת כל איש אשר ידבנו לבו תקחו את תרומתי׃
3 അവരോട് വാങ്ങേണ്ട വഴിപാടുകൾ: പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ,
וזאת התרומה אשר תקחו מאתם זהב וכסף ונחשת׃
4 ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,
ותכלת וארגמן ותולעת שני ושש ועזים׃
5 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം;
וערת אילם מאדמים וערת תחשים ועצי שטים׃
6 വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം,
שמן למאר בשמים לשמן המשחה ולקטרת הסמים׃
7 ഏഫോദിനും മാർപതക്കത്തിനും പതിക്കുവാൻ ഗോമേദകക്കല്ല്, രത്നങ്ങൾ എന്നിവ തന്നെ.
אבני שהם ואבני מלאים לאפד ולחשן׃
8 ഞാൻ അവരുടെ നടുവിൽ വസിക്കുവാൻ അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കണം.
ועשו לי מקדש ושכנתי בתוכם׃
9 തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരം ഉണ്ടാക്കണം.
ככל אשר אני מראה אותך את תבנית המשכן ואת תבנית כל כליו וכן תעשו׃
10 ൧൦ ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം; അതിന് രണ്ടരമുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.
ועשו ארון עצי שטים אמתים וחצי ארכו ואמה וחצי רחבו ואמה וחצי קמתו׃
11 ൧൧ അത് മുഴുവനും തങ്കംകൊണ്ട് പൊതിയണം; അകത്തും പുറത്തും പൊതിയണം; അതിന്റെ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കണം.
וצפית אתו זהב טהור מבית ומחוץ תצפנו ועשית עליו זר זהב סביב׃
12 ൧൨ അതിന് നാല് പൊൻവളയങ്ങൾ വാർപ്പിച്ച് നാല് കാലിലും ഇപ്പുറത്ത് രണ്ട് വളയങ്ങളും അപ്പുറത്ത് രണ്ട് വളയങ്ങളുമായി തറയ്ക്കണം.
ויצקת לו ארבע טבעת זהב ונתתה על ארבע פעמתיו ושתי טבעת על צלעו האחת ושתי טבעת על צלעו השנית׃
13 ൧൩ ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിയണം.
ועשית בדי עצי שטים וצפית אתם זהב׃
14 ൧൪ തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന് പെട്ടകത്തിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ അവ കടത്തണം.
והבאת את הבדים בטבעת על צלעת הארן לשאת את הארן בהם׃
15 ൧൫ തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കണം; അവയെ അതിൽനിന്ന് ഊരരുത്.
בטבעת הארן יהיו הבדים לא יסרו ממנו׃
16 ൧൬ ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വെക്കണം.
ונתת אל הארן את העדת אשר אתן אליך׃
17 ൧൭ തങ്കംകൊണ്ട് കൃപാസനം ഉണ്ടാക്കണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കണം.
ועשית כפרת זהב טהור אמתים וחצי ארכה ואמה וחצי רחבה׃
18 ൧൮ പൊന്നുകൊണ്ട് രണ്ട് കെരൂബുകളെ ഉണ്ടാക്കണം; കൃപാസനത്തിന്റെ രണ്ട് അറ്റത്തും അടിച്ചുപരത്തിയ പൊന്നുകൊണ്ട് അവയെ ഉണ്ടാക്കണം.
ועשית שנים כרבים זהב מקשה תעשה אתם משני קצות הכפרת׃
19 ൧൯ ഒരു കെരൂബിനെ ഒരറ്റത്തും രണ്ടാമത്തെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കണം. കെരൂബുകൾ കൃപാസനത്തിന്റെ ഭാഗമായി തോന്നേണ്ടതിന് അതിന്റെ രണ്ട് അറ്റവുമായി ബന്ധിപ്പിച്ചിരിക്കണം.
ועשה כרוב אחד מקצה מזה וכרוב אחד מקצה מזה מן הכפרת תעשו את הכרבים על שני קצותיו׃
20 ൨൦ കെരൂബുകൾ മുകളിലേക്കു ചിറകുവിടർത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന് നേരെ ഇരിക്കണം.
והיו הכרבים פרשי כנפים למעלה סככים בכנפיהם על הכפרת ופניהם איש אל אחיו אל הכפרת יהיו פני הכרבים׃
21 ൨൧ കൃപാസനത്തെ പെട്ടകത്തിന് മീതെ വെക്കണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്ത് വെക്കണം.
ונתת את הכפרת על הארן מלמעלה ואל הארן תתן את העדת אשר אתן אליך׃
22 ൨൨ അവിടെ ഞാൻ കൃപാസനത്തിന് മുകളിൽനിന്ന്, സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന, രണ്ട് കെരൂബുകളുടെ നടുവിൽ, നിനക്ക് പ്രത്യക്ഷനാകും. യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോട് കല്പിക്കുവാനിരിക്കുന്ന സകലവും നിന്നോട് അരുളിച്ചെയ്യും.
ונועדתי לך שם ודברתי אתך מעל הכפרת מבין שני הכרבים אשר על ארן העדת את כל אשר אצוה אותך אל בני ישראל׃
23 ൨൩ ഖദിരമരംകൊണ്ട് ഒരു മേശ ഉണ്ടാക്കണം. അതിന്റെ നീളം രണ്ട് മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കണം.
ועשית שלחן עצי שטים אמתים ארכו ואמה רחבו ואמה וחצי קמתו׃
24 ൨൪ അത് തങ്കംകൊണ്ട് പൊതിഞ്ഞ് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.
וצפית אתו זהב טהור ועשית לו זר זהב סביב׃
25 ൨൫ ചുറ്റും അതിന് നാല് വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.
ועשית לו מסגרת טפח סביב ועשית זר זהב למסגרתו סביב׃
26 ൨൬ അതിന് നാല് പൊൻവളയങ്ങൾ ഉണ്ടാക്കണം; വളയം നാല് കാലിന്റെയും പാർശ്വങ്ങളിൽ തറയ്ക്കണം.
ועשית לו ארבע טבעת זהב ונתת את הטבעת על ארבע הפאת אשר לארבע רגליו׃
27 ൨൭ മേശ ചുമക്കേണ്ടതിന് തണ്ട് ഇടുവാൻ വേണ്ടി വളയം ചട്ടത്തോട് ചേർന്നിരിക്കേണം.
לעמת המסגרת תהיין הטבעת לבתים לבדים לשאת את השלחן׃
28 ൨൮ തണ്ടുകൾ ഖദരിമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിയേണം; അവ കൊണ്ട് മേശ ചുമക്കണം.
ועשית את הבדים עצי שטים וצפית אתם זהב ונשא בם את השלחן׃
29 ൨൯ അതിന്റെ തളികകളും കരണ്ടികളും പകരുന്നതിനുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കണം; തങ്കംകൊണ്ട് അവയെ ഉണ്ടാക്കണം.
ועשית קערתיו וכפתיו וקשותיו ומנקיתיו אשר יסך בהן זהב טהור תעשה אתם׃
30 ൩൦ മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വെക്കണം.
ונתת על השלחן לחם פנים לפני תמיד׃
31 ൩൧ തങ്കംകൊണ്ട് ഒരു നിലവിളക്ക് ഉണ്ടാക്കണം. നിലവിളക്ക് അടിച്ചുപരത്തിയ തങ്കം കൊണ്ടായിരിക്കണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽനിന്ന് തന്നെ ആയിരിക്കണം.
ועשית מנרת זהב טהור מקשה תעשה המנורה ירכה וקנה גביעיה כפתריה ופרחיה ממנה יהיו׃
32 ൩൨ നിലവിളക്കിന്റെ മൂന്ന് ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്ന് ശാഖ മറ്റെ വശത്ത് നിന്നും ഇങ്ങനെ ആറ് ശാഖ അതിന്റെ വശങ്ങളിൽനിന്ന് പുറപ്പെടണം.
וששה קנים יצאים מצדיה שלשה קני מנרה מצדה האחד ושלשה קני מנרה מצדה השני׃
33 ൩൩ ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടങ്ങളും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടങ്ങളും ഉണ്ടായിരിക്കണം; നിലവിളക്കിൽനിന്ന് പുറപ്പെടുന്ന ആറ് ശാഖയ്ക്കും അങ്ങനെ തന്നെ വേണം.
שלשה גבעים משקדים בקנה האחד כפתר ופרח ושלשה גבעים משקדים בקנה האחד כפתר ופרח כן לששת הקנים היצאים מן המנרה׃
34 ൩൪ വിളക്കുതണ്ടിലോ, മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാല് പുഷ്പപുടങ്ങളും ഉണ്ടായിരിക്കണം.
ובמנרה ארבעה גבעים משקדים כפתריה ופרחיה׃
35 ൩൫ അതിൽനിന്നുള്ള രണ്ടു ശാഖയ്ക്ക് കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖയ്ക്ക് കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖയ്ക്ക് കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കിൽനിന്ന് പുറപ്പെടുന്ന ആറ് ശാഖകൾക്കും വേണം.
וכפתר תחת שני הקנים ממנה וכפתר תחת שני הקנים ממנה וכפתר תחת שני הקנים ממנה לששת הקנים היצאים מן המנרה׃
36 ൩൬ അവയുടെ മുട്ടുകളും ശാഖകളും അതിൽനിന്ന് തന്നെ ആയിരിക്കണം; മുഴുവനും അടിച്ചുപരത്തിയ തങ്കംകൊണ്ട് ഒറ്റ പണി ആയിരിക്കണം.
כפתריהם וקנתם ממנה יהיו כלה מקשה אחת זהב טהור׃
37 ൩൭ അതിന് ഏഴ് ദീപങ്ങൾ ഉണ്ടാക്കി നേരെ മുമ്പോട്ട് പ്രകാശിക്കുവാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തണം.
ועשית את נרתיה שבעה והעלה את נרתיה והאיר על עבר פניה׃
38 ൩൮ അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ആയിരിക്കണം.
ומלקחיה ומחתתיה זהב טהור׃
39 ൩൯ അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്ത് തങ്കംകൊണ്ട് ഉണ്ടാക്കണം.
ככר זהב טהור יעשה אתה את כל הכלים האלה׃
40 ൪൦ പർവ്വതത്തിൽവച്ച് കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളണം.
וראה ועשה בתבניתם אשר אתה מראה בהר׃

< പുറപ്പാട് 25 >