< പുറപ്പാട് 24 >
1 ൧ യഹോവ പിന്നെയും മോശെയോട് പറഞ്ഞു: “നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരും യഹോവയുടെ അടുക്കൽ കയറിവന്ന് ദൂരത്തുനിന്ന് നമസ്കരിക്കുവിൻ.
Og til Moses sagde han: «Stig upp til Herren, du og Aron, og Nadab og Abihu, og sytti av dei øvste i Israel. Medan de endå er langt undan, skal de kasta dykk å gruve,
2 ൨ മോശെ മാത്രം യഹോവയുടെ അടുത്തുവരട്ടെ. മറ്റുള്ളവർ അടുത്തുവരരുത്; ജനം അവനോടുകൂടി കയറി വരുകയുമരുത്” എന്ന് കല്പിച്ചു.
og Moses åleine skal ganga fram til Herren; men dei hine må ikkje ganga fram, og ålmugen må ikkje stiga med honom upp.»
3 ൩ അപ്പോൾ മോശെ വന്ന് യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. “യഹോവ കല്പിച്ച സകല കാര്യങ്ങളും ഞങ്ങൾ ചെയ്യും” എന്ന് ജനമൊക്കെയും ഏകസ്വരത്തോടെ ഉത്തരം പറഞ്ഞു.
Då Moses kom og bar upp for folket alle Herrens bod og rettar, då svara heile folket med ein munn: «Alle dei ordi som Herren hev gjeve, vil me halda.»
4 ൪ മോശെ യഹോവയുടെ കല്പ്നകളെല്ലാം എഴുതി അതികാലത്ത് എഴുന്നേറ്റ് പർവ്വതത്തിന്റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് തൂണുകളും പണിതു.
So skreiv Moses upp alle Guds bod, og morgonen etter reis han upp i otta, og bygde eit altar innunder fjellet, og reiste tolv minnesteinar for dei tolv Israels-ætterne.
5 ൫ പിന്നെ അവർ യിസ്രായേൽ മക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങൾ കഴിച്ച് യഹോവയ്ക്ക് സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു.
Sidan sende han ut nokre unge menner av Israels-folket, som skulde laga til brennoffer og slagtoffer, og dei henta uksar og ofra takkoffer til Herren.
6 ൬ മോശെ രക്തത്തിൽ പകുതി എടുത്ത് പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.
Og Moses tok helvti av blodet og hadde i bollarne; og den andre helvti skvette han på altaret.
7 ൭ അവൻ നിയമപുസ്തകം എടുത്ത് ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്ന് അവർ പറഞ്ഞു.
So tok han sambandsboki og las upp for folket, og dei sagde: «Alt det Herren hev sagt, vil me gjera, og vera lyduge.»
8 ൮ അപ്പോൾ മോശെ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചു; “ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോട് ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ” എന്ന് പറഞ്ഞു.
Då tok Moses blodet og skvette på folket, og sagde: «Sjå dette blodet skal bera vitne um det sambandet som Herren hev gjort med dykk, og som er grunna på alle desse bodi.»
9 ൯ അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരുംകൂടി കയറിച്ചെന്നു.
Sidan gjekk dei upp, Moses og Aron og Nadab og Abihu og sytti av dei øvste i Israel,
10 ൧൦ അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവിടുത്തെ പാദങ്ങൾക്ക് കീഴെ നീലക്കല്ല് പാകിയ തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.
og dei såg Israels Gud; under føterne hans var som ein tram av safirhellor, klåre som himmelen sjølv.
11 ൧൧ യിസ്രായേൽ മക്കളുടെ പ്രമാണികൾക്ക് തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ട് ഭക്ഷണപാനീയങ്ങൾ കഴിച്ചു.
Og han lyfte ikkje handi mot dei utvalde av Israel; dei skoda Gud, og sidan åt dei og drakk.
12 ൧൨ പിന്നെ യഹോവ മോശെയോട്: “നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്ന് അവിടെ ഇരിയ്ക്കുക; ഞാൻ നിനക്ക് കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന് ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും” എന്ന് അരുളിച്ചെയ്തു.
Og Herren sagde til Moses: «Kom upp til meg på fjellet, og ver her eit bil, so skal eg gjeva deg steintavlorne og lovi og bodi, som eg hev skrive upp og vil læra deim.»
13 ൧൩ അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റ്, മോശെ ദൈവത്തിന്റെ പർവ്വതത്തിൽ കയറി.
Då gjekk Moses i veg med Josva, fylgjesveinen sin, og Moses steig upp på Gudsfjellet.
14 ൧൪ അവൻ മൂപ്പന്മാരോട്: “ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിക്കുവിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടി ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ” എന്ന് പറഞ്ഞു.
Og til dei øvste i Israel sagde han: «Ver no her og bia på oss, til me kjem attende! Her er Aron og Hur; dei skal vera hjå dykk. Er det nokon som hev ei sak, so kann han ganga til deim.»
15 ൧൫ അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി.
So steig Moses upp på fjellet, og skyi sveipte seg tett ikring nuten.
16 ൧൬ യഹോവയുടെ തേജസ്സും സീനായി പർവ്വതത്തിൽ ആവസിച്ചു. മേഘം ആറുദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽനിന്ന് മോശെയെ വിളിച്ചു.
Herlegdomen åt Herren heldt seg på Sinai, men skyi gøymde nuten i seks dagar. Den sjuande dagen ropa Herren til Moses utor skyi.
17 ൧൭ യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽ മക്കൾക്ക് തോന്നി.
Og herlegdomen åt Herren var å sjå til for augo åt Israels-folket som ein logande eld på fjelltinden.
18 ൧൮ മോശെയോ മേഘത്തിന്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശെ നാല്പത് പകലും നാല്പത് രാവും പർവ്വതത്തിൽ ആയിരുന്നു.
So gjekk Moses inn i skyi, og steig upp på nuten. Og Moses var på fjellet i fyrti dagar og fyrti næter.